ന്യൂഡൽഹി ∙ യുപിയിലും പഞ്ചാബിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ നിലനില്‍പ്പിന്‍റെ പോരാട്ടത്തിലാണ് ബിഎസ്പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 8ന് ബിഎസ്പി അധ്യക്ഷ മായാവതി Punjab election, Mayavati, UP Election, SP-RLD, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ യുപിയിലും പഞ്ചാബിലും പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ നിലനില്‍പ്പിന്‍റെ പോരാട്ടത്തിലാണ് ബിഎസ്പി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫെബ്രുവരി 8ന് ബിഎസ്പി അധ്യക്ഷ മായാവതി പഞ്ചാബ് സന്ദർശിക്കാൻ ഒരുങ്ങുകയാണ്. നവൻഷഹറിൽ നടക്കുന്ന പൊതുയോഗത്തിൽ മായാവതി പങ്കെടുക്കുമെന്ന് ബിഎസ്പി പഞ്ചാബ് അധ്യക്ഷൻ ജസ്‌വീർ ഗാർഹി പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ (എസ്എഡി)-ബിഎസ്പി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പഞ്ചാബിൽ 20 മണ്ഡലങ്ങളിൽ ബിഎസ്പി മത്സരിക്കാനൊരുങ്ങുന്നത് കോൺഗ്രസിനെ ആശങ്കയിലാക്കുന്നു. കോൺഗ്രസ് ഭരണം അവസാനിക്കാനായി പഞ്ചാബിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഭിന്നതയിൽ  ജനക്ഷേമം നിഷേധിക്കപ്പെട്ടതായും ജസ്‍വീർ ഗാർഹി പറഞ്ഞു.

ADVERTISEMENT

അതേസമയം, യുപിയിൽ എസ്പി–ആർഎല്‍എഡി സഖ്യവും ഭീം ആർമി പോലുള്ള സംഘടനകളും ബിഎസ്പിക്ക് വെല്ലുവിളി ഉയർത്തുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ മാത്രമേ പശ്ചിമ യുപിയിൽനിന്ന് ബിഎസ്പിക്ക് നേടാനായുള്ളൂ. ആദ്യ രണ്ട് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന 111 മണ്ഡലങ്ങളില്‍ 41ലും ബിഎസ്പിക്കായിരുന്നു രണ്ടാം സ്ഥാനം. മത്സരം പ്രധാനമായും ബിജെപിയും ബിഎസ്പിയും തമ്മിലായിരുന്നു.

ഇത്തവണ പശ്ചിമ യുപിയിലെ പോരാട്ടം ബിജെപിയും എസ്പി–ആർഎല്‍ഡി സഖ്യവും തമ്മിലാണെന്ന പ്രതീതിയാണുള്ളത്. പ്രചാരണ രംഗത്തെ ബിഎസ്പിയുടെ നിര്‍ജീവതയും മായാവതിയുടെ അസാന്നിധ്യവുമൊക്കെ ഇതിന്‍റെ കാരണമാണ്. ദലിത് വോട്ടുകള്‍ നിര്‍ണായകമായ സഹാറന്‍പുര്‍ പോലുള്ള ജില്ലകളില്‍ ബിഎസ്പിയേക്കാള്‍ സജീവമായി പ്രചരണ രംഗത്തുള്ളത് ഭീം ആര്‍മിയാണ്. മേഖലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും ഭീം ആര്‍മിയുടെ ആസാദ് സമാജ് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. 

ADVERTISEMENT

ദലിത് വോട്ടര്‍മാര്‍ കൂടുതലുള്ള മേഖലകളില്‍ ഭീം ആര്‍മിക്കുള്ള പിന്തുണ പ്രകടമാണ്. ഉത്തര്‍പ്രദേശിലെ ദലിതരില്‍ ഒരുവിഭാഗത്തിന്‍റെ പിന്തുണ 2014 മുതല്‍ ബിജെപിക്കുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ ബഹുഭൂരിപക്ഷവും എസ്പി–ആര്‍എല്‍ഡി സഖ്യത്തിലേക്ക് പോവുകയും, അടിസ്ഥാന വോട്ടുബാങ്കായ ജാതവ് ദലിതരിലെ ചെറിയ വിഭാഗമെങ്കിലും ഭീം ആര്‍മിയെ പിന്തുണക്കുകയും ചെയ്താല്‍, 2017ല്‍ നേടിയ വോട്ട് പോലും നിലനിര്‍ത്തുക ബിഎസ്പിക്ക് പ്രയാസമായിരിക്കും.

English Summary: Punjab Election: BSP Supremo Mayawati To Visit State On Feb 8