തിരുവനന്തപുരം∙ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ഫെയ്സ്ബുക്ക് വഴി ലോകായുക്തക്കെതിരെ ജലീൽ ഉന്നയിച്ച ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ | KT Jaleel, Lok Ayukta, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ ലോകായുക്തയിൽ കോടതിയലക്ഷ്യ ഹർജി. ഫെയ്സ്ബുക്ക് വഴി ലോകായുക്തക്കെതിരെ ജലീൽ ഉന്നയിച്ച ആക്ഷേപങ്ങൾ ചൂണ്ടിക്കാട്ടി ലോയേഴ്സ് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണു ഹർജി നൽകിയത്.  ജലീലിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.

ലോകായുക്തയ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് കെ.ടി.ജലീല്‍ ഉയർത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ എന്തു കടുംകൈയ്യും ആര്‍ക്കുവേണ്ടിയും ചെയ്യും. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാവും. പിണറായി സര്‍ക്കാരിനെ പിന്നില്‍നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ലോകായുക്തയെന്നും ജലീല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

ADVERTISEMENT

പിന്നാലെ തിങ്കളാഴ്ച വീണ്ടും ജലീല്‍ ആരോപണം കടുപ്പിച്ചിരുന്നു. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന തലക്കെട്ടോടുകൂടിയാണ് ഫെയ്സ്ബുക്കിൽ കുറിപ്പ് എഴുതിയിരിക്കുന്നത്. ‘വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും’ എന്ന് പഴമക്കാർ പറയുന്നത് വെറുതെയല്ല. പക്ഷെ പുതിയ കാലത്ത് ഇതിനൊരു അനുബന്ധമുണ്ട്. ‘എത്തേണ്ടത് എത്തേണ്ടിടത്ത് എത്തേണ്ട പോലെ മുൻകൂറായി എത്തണം. സഹോദര ഭാര്യക്ക് പദവി ആയാലും തരക്കേടില്ല’–  ലോകായുക്തയെ കുറ്റപ്പെടുത്തിക്കൊണ്ട് ജലീൽ കുറിച്ചു. ലോകായുക്ത വിധിയെത്തുടര്‍ന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ജലീല്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

English Summary: Lokayukta Issue Contempt of court of plea against KT Jaleel