കാർഷിക നിയമങ്ങൾ വിവാദമാവുകയും കർഷകർ ഇടയുകയും ചെയ്ത സാഹചര്യത്തിൽ അവരെ തണുപ്പിക്കാനാകണം കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. അത് ആർക്കാണു നൽകുകയെന്നോ ഏതൊക്കെ മേഖലയിലാണു നൽകുകയെന്നോ വ്യക്തമല്ല. ഇനി ധനമന്ത്രി അവകാശപ്പെടുന്നതുപോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആവശ്യം എന്താണ്? Budget 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022-23 വർഷത്തെ ബജറ്റിന്റെ സ്വഭാവമെന്ത്? അതിലൂടെ പങ്കുവയ്ക്കുന്ന സന്ദേശമെന്താണ്? സംസ്ഥാന പബ്ലിക് എക്പെൻഡിച്ചർ കമ്മിറ്റി, അഞ്ചാം സംസ്ഥാന ധനകാര്യ കമ്മിഷൻ എന്നിവയുടെ മുൻ അധ്യക്ഷനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ.ബി.എ. പ്രകാശ് മനോരമ ഓൺലൈനിനോടു സംവദിക്കുന്നു:

‘ലക്ഷ്യബോധമില്ലാത്ത’ ബജറ്റ്

ADVERTISEMENT

ഒറ്റവാക്കിൽ പറഞ്ഞാൽ ‘ലക്ഷ്യബോധമില്ലാത്ത’ ബജറ്റാണ് കേന്ദ്ര സർക്കാരിനു വേണ്ടി മന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തു നടക്കുന്ന കാര്യങ്ങളെയെല്ലാം അവഗണിക്കുകയും മൂടി വയ്ക്കുകയും ചെയ്തിരിക്കുന്നു. കോവിഡ് മഹാമാരി മൂലമുണ്ടായ സാമ്പത്തിക തകർച്ചയിൽനിന്ന് കരകയറിയെന്ന സങ്കൽപമാണ് അതിലുള്ളത്. സമ്പദ്ഘാടന 9 ശതമാനം വളർച്ച നേടിയെന്നും മറ്റു രാജ്യങ്ങളേക്കാൾ മുന്നിലായെന്നുമൊക്കെയുള്ള മന്ത്രിയുടെ പ്രഖ്യാപനം വസ്തുതകൾക്കു നിരക്കുന്നതല്ല.

ഡോ.ബി.എ.പ്രകാശ്

രാജ്യം കോവിഡ് മൂലം നേരിടുന്ന പ്രതിസന്ധിയെയും ദുരിതത്തെയും കണക്കിലെടുക്കാതെ അവതരിപ്പിച്ചിരിക്കുന്ന ഈ ബജറ്റ് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ജീവിതം കൂടുതൽ ദുരിതത്തിലാക്കും. വലിയ തോതിലുള്ള കടമെടുക്കലിലേക്കു നീങ്ങുകയാണെങ്കിൽ അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതതന്നെ ഇല്ലാതാക്കും. രാജ്യം ഇപ്പോൾ നേരിടുന്നത് രൂക്ഷമായ ‘സ്റ്റാഗ്ഫ്ലേഷനാ’ണ്. ഒരുവശത്ത് ഗുരുതരമായ മാന്ദ്യവും വിലക്കയറ്റവും മറുവശത്ത് രൂക്ഷമായ തൊഴിലില്ലായ്മയും നേരിടുന്ന പ്രതിഭാസമാണിത്.

ഈ വിഷയത്തെ അഭിമുഖീകരിച്ചിട്ടില്ലെന്നു മാത്രമല്ല ഇത് ഒരു പ്രശ്നമായിത്തന്നെ കാണുന്നില്ല. അതു പരിഹരിക്കുന്നതിനുള്ള സാമ്പത്തിക നയങ്ങൾ രൂപീകരിക്കാനോ ഈ സാഹചര്യം മാറ്റാനോ നടപടി സ്വീകരിച്ചിട്ടുമില്ല. ഇന്ത്യയിൽ ധനകമ്മി ജിഡിപിയുടെ 10 ശതമാനമാണെന്ന് പല കണക്കുകളും സൂചിപ്പിക്കുന്നു. എന്നാൽ സർക്കാർ പറയുന്നത് അത് 6 ശതമാനം മാത്രമാണെന്നാണ്. നിയന്ത്രിക്കാനാകാത്ത ധനകമ്മിയിലേക്കു രാജ്യം നീങ്ങുന്നുവെന്ന വസ്തുതയുണ്ടായിട്ടു കൂടി അതിനെ നേരിടാനുള്ള ശ്രമം ബജറ്റിൽ ഇല്ലെന്നാണ് അതിന്റെ അർഥം.

ദരിദ്ര–ഗ്രാമീണ ജനതയ്ക്ക് അവഗണന

ADVERTISEMENT

അടിസ്ഥാനഘടക മേഖലകളുടെ വികസനം നല്ല കാര്യമാണ്. എല്ലാ മേഖലയിലും ഡിജിറ്റൈസേഷൻ പ്രോത്സാഹിപ്പിക്കുകയെന്നതും വളരെ നല്ല കാര്യമാണ്. എന്നാൽ ഇവിടുത്തെ ഗ്രാമീണ ജനതയിൽ വലിയ ഒരു വിഭാഗത്തിന്റെ കയ്യിൽ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ല, അവ ഉപയോഗിക്കാൻ അറിയാത്ത വലിയ ഒരു വിഭാഗവുമുണ്ട്. അവർ അവഗണിക്കപ്പെടുമെന്നത് ഉറപ്പാണ്. ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരുടെ പ്രശ്നം എങ്ങനെ പരിഹരിക്കുമെന്നതിനെപ്പറ്റി ബജറ്റിൽ ഒന്നും പറയുന്നില്ല. സാധാരണക്കാർ, ദരിദ്ര ജന വിഭാഗങ്ങൾ, ഗ്രാമീണർ എന്നിവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നടപടി ഇല്ല.

ഇവരൊക്കെ കോവിഡ് മൂലം കഷ്ടപ്പാടിലും ദുരിതത്തിലും തൊഴിലില്ലായ്മയിലുമാണെന്നതു പരിഗണിക്കാതെയാണ് ജിഎസ്ടിയിലെ വരുമാന വർധനയെപ്പറ്റി പറയുന്നത്. സർക്കാർ ജീവനക്കാരോ സംഘടിത മേഖലകളിൽ പ്രവർത്തിക്കുന്നവരോ മറ്റു സ്ഥിര വരുമാനമുള്ളവരോ കോവിഡ് മൂലമുള്ള ദുരിതം കാര്യമായി അനുഭവിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിലെ 80 ശതമാനത്തിലേറെ ജനങ്ങളുടെ അവസ്ഥ അതല്ല. അവർ അസംഘടിത മേഖലയിലാണു പ്രവർത്തിക്കുന്നത്. കാർഷികമേഖലയെയും ചെറുകിട തൊഴിലുകളെയും ആശ്രയിച്ചാണവർ ജീവിക്കുന്നത്. അവരുടെ ജീവിതം ദുരിതത്തിലാണ്. ഈ വിഭാഗത്തെ ബജറ്റ് പൂർണമായി അവഗണിച്ചിരിക്കുന്നു.

ചിത്രം: AFP

കർഷകരോടുള്ള തന്ത്രങ്ങൾ

കാർഷിക നിയമങ്ങൾ വിവാദമാവുകയും കർഷകർ ഇടയുകയും ചെയ്ത സാഹചര്യത്തിൽ അവരെ തണുപ്പിക്കാനാകണം കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. അത് ആർക്കാണു നൽകുകയെന്നോ ഏതൊക്കെ മേഖലയിലാണു നൽകുകയെന്നോ വ്യക്തമല്ല. ഇനി ധനമന്ത്രി അവകാശപ്പെടുന്നതുപോലെ രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നില്ലെങ്കിൽ പിന്നെ ഇത്തരം പ്രഖ്യാപനങ്ങളുടെ ആവശ്യം എന്താണ്?

ADVERTISEMENT

ഏകാധിപത്യ പ്രവണതയുടെ നിഴൽ

എല്ലാം കേന്ദ്ര സർക്കാരിലേക്കു കേന്ദ്രീകരിക്കുന്ന ഏകാധിപത്യ പ്രവണതയുടെ സൂചനകളും ബജറ്റിലുണ്ട്. ഇന്ത്യ പോലെ ഒരു വലിയ രാജ്യം തദ്ദേശ ഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയും വികേന്ദ്രീകൃത നയങ്ങൾ നടപ്പിലാക്കുകയും അതനുസരിച്ചുള്ള നയപരിപാടികൾ വേണമെന്നു വാദിക്കുകയും ചെയ്യുമ്പോൾ എല്ലാം കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുന്ന സമ്പ്രദായം ആവിഷ്കരിക്കാനാണു ശ്രമം നടക്കുന്നത്. അതിനാണ് രാജ്യത്ത് എല്ലാവർക്കും കേന്ദ്ര സർക്കാർ നൽകുന്ന ഏകീകൃത കാർഡുകൾ എന്ന ആശയത്തിലൂടെ ശ്രമം നടക്കുന്നത്. ജിഎസ്ടി നികുതി സംവിധാനം വന്നതോടെ സംസ്ഥാന സർക്കാരുകൾ ഇപ്പോൾ അഭയാർഥികളെപ്പോലെ നടക്കുന്ന സ്ഥിതി വന്നിരിക്കുകയാണല്ലോ.

English Summary: Unin Budget 2022 Analysis; Economist Dr. BA Prakash