തിരുവനന്തപുരം∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിനുവേണ്ടി കാര്യമായ പദ്ധതികൾ ഒന്നും പുതിയ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കഴിഞ്ഞ ബജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലയ്ക്കായി P. Prasad, Budget 2022, Union Budget,Farmers, Agriculture, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കർഷകരുടെ വരുമാനം ഇരട്ടിയാക്കും എന്ന് പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിനുവേണ്ടി കാര്യമായ പദ്ധതികൾ ഒന്നും പുതിയ ബജറ്റിൽ ഉൾപ്പെടുത്താതിരുന്നത് നിരാശാജനകമാണെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കഴിഞ്ഞ ബജറ്റിന്റെ ആകെ തുകയിൽ 3.53% കാർഷിക മേഖലയ്ക്കായി മാറ്റിവച്ചെങ്കിൽ ഇത്തവണ അത് 3.35% തുകയായി കുറയുകയായിരുന്നു. 34.83 ലക്ഷം കോടി രൂപയുടെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് മാറ്റിവച്ചത് വെറും 1.23 ലക്ഷം കോടി രൂപ മാത്രമാണെന്ന് മന്ത്രി പറഞ്ഞു.

കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളായ കാലാവസ്ഥ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങൾ, മണ്ണൊലിപ്പ്, വന്യജീവികളുടെ ആക്രമണം തുടങ്ങിയവ നേരിടുന്നതിന് ഒരു പദ്ധതിയും ബജറ്റിലില്ല. അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് 900 കോടിയായിരുന്നത് 500 കോടിയായും മാർക്കറ്റ് ഇടപെടലുകൾക്ക് 3595.61 കോടി ഉണ്ടായിരുന്നത് വെറും 1500 കോടി രൂപയായും വെട്ടിച്ചുരുക്കിയിരിക്കുകയാണ്. ഭക്ഷ്യ സുരക്ഷാ പദ്ധതി പ്രകാരം നെല്ല്, ഗോതമ്പ് കൃഷികൾക്ക് ലഭ്യമാക്കിയിരുന്ന പദ്ധതി ആനുകൂല്യങ്ങൾ പയറുവർഗ വിളകൾക്കും ചെറുധാന്യങ്ങൾക്കും മാത്രമായി ഒതുക്കിയെന്നും മന്ത്രി പറഞ്ഞു. 

ADVERTISEMENT

ജീവിതം വഴിമുട്ടി നിൽക്കുന്ന കർഷകന് ആശ്വാസകരമാകുന്ന യാതൊരു നടപടികളും സ്വീകരിക്കാതെ കുത്തക മുതലാളികൾക്കും ഉപരിവർഗത്തിനും വേണ്ടിയുള്ള ബജറ്റാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ചതെന്നും കൃഷി മന്ത്രി പറഞ്ഞു.

English Summary: Union Budget 2022: Minister P.Prasad slams central Government