കുറ്റാരോപിതന്റെ ഫോൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ആദ്യം നോക്കുന്നത് എന്തൊക്കെ ഡിലീറ്റ് ചെയ്തുവെന്നാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണല്ലോ ഡിലീറ്റ് ചെയ്യുക. എന്ത് ഡിലീറ്റ് ചെയ്തു, എന്തിന് ഡിലീറ്റ് ചെയ്തു? ഈ ചോദ്യത്തിൽ പല വിവരങ്ങളും പുറത്തു വരും. ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. അവ വീണ്ടെടുക്കാൻ കഴിയും. ഫോണിന്റെ സംഭരണ ശേഷി അനുസരിച്ചാണ് വീണ്ടെടുക്കാൻ കഴിയുക. സംഭരണ ശേഷി കുറഞ്ഞ... Cyber Crime

കുറ്റാരോപിതന്റെ ഫോൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ആദ്യം നോക്കുന്നത് എന്തൊക്കെ ഡിലീറ്റ് ചെയ്തുവെന്നാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണല്ലോ ഡിലീറ്റ് ചെയ്യുക. എന്ത് ഡിലീറ്റ് ചെയ്തു, എന്തിന് ഡിലീറ്റ് ചെയ്തു? ഈ ചോദ്യത്തിൽ പല വിവരങ്ങളും പുറത്തു വരും. ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. അവ വീണ്ടെടുക്കാൻ കഴിയും. ഫോണിന്റെ സംഭരണ ശേഷി അനുസരിച്ചാണ് വീണ്ടെടുക്കാൻ കഴിയുക. സംഭരണ ശേഷി കുറഞ്ഞ... Cyber Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറ്റാരോപിതന്റെ ഫോൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ആദ്യം നോക്കുന്നത് എന്തൊക്കെ ഡിലീറ്റ് ചെയ്തുവെന്നാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണല്ലോ ഡിലീറ്റ് ചെയ്യുക. എന്ത് ഡിലീറ്റ് ചെയ്തു, എന്തിന് ഡിലീറ്റ് ചെയ്തു? ഈ ചോദ്യത്തിൽ പല വിവരങ്ങളും പുറത്തു വരും. ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. അവ വീണ്ടെടുക്കാൻ കഴിയും. ഫോണിന്റെ സംഭരണ ശേഷി അനുസരിച്ചാണ് വീണ്ടെടുക്കാൻ കഴിയുക. സംഭരണ ശേഷി കുറഞ്ഞ... Cyber Crime

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൽ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതി റജിസ്ട്രാറിനു കൈമാറിയ മൊബൈൽ ഫോണുകൾ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിക്കു കൈമാറാൻ ഹൈക്കോടതി നിർദേശം നൽകിയതു കഴിഞ്ഞ ദിവസമാണ്. ഫോൺ തുറക്കാനുള്ള രഹസ്യ പാസ്‌വേഡ് മജിസ്ട്രേട്ട് കോടതിക്കു കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും നാളായി ഈ ഫോണുകളാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. എന്തെല്ലാം രഹസ്യങ്ങളാണ് ഒരു ഫോണിൽ ഒളിച്ചിരിപ്പുണ്ടാവുക? ഫോൺ എങ്ങനെയെല്ലാമാണ് പൊലീസിനെ കേസുകളിൽ സഹായിക്കുക അഥവാ സഹായിച്ചിട്ടുള്ളത്?

എല്ലാം ‘കാണുന്നവൻ’

ADVERTISEMENT

സ്മാർട്ട് ഫോൺ എന്നാണു പേര്. എല്ലാം തികഞ്ഞ പേരുതന്നെ. അതെ, ഫോൺ സ്മാർട്ടാണ്, ഉടമയേക്കാൾ സ്മാർട്ട്. ഹൃദയത്തോടു ചേർന്നു കിടക്കും. നിങ്ങൾ ചെയ്യുന്നതെല്ലാം അവൻ കാണുന്നു, രേഖപ്പെടുത്തുന്നു. പിന്നീട് വേണ്ടപ്പെട്ടവർ ചോദിച്ചാലോ, മണി മണി പോലെ പറഞ്ഞു കൊടുക്കുകയും ചെയ്യും! റിയലി സ്മാർട്ട്ഡാ..!

Representative Image

മേവാത്ത്; രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമം. സൈബർ കുറ്റകൃത്യങ്ങളിൽ അജയ്യർ ഈ ഗ്രാമീണർ. കശ്മീർ മുതൽ കന്യാകുമാരി വരെ എടിഎം ഇവർ‌ തകർക്കും. രക്ഷപ്പെടും. ഒരു തെളിവു പോലും ബാക്കി വയ്ക്കില്ല. ഒരിക്കൽ സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. തിരിച്ചും മറിച്ചും നോക്കിയിട്ടും ഒരു വാക്കു പോലും പറയുന്നില്ല. സം

ഘാംഗത്തിന്റെ ഫോൺ സൈബർ ഫൊറൻസിക് പരിശോധിച്ചു. ഡിലീറ്റ് ചെയ്തു കളഞ്ഞ മെസേജുകൾ അവർ വീണ്ടെടുത്തു. വീഡിയോ കണ്ട പൊലീസ് ഞെട്ടി. പഴയ എടിഎം യന്ത്രങ്ങൾ മേവാത്തികൾ പൊളിച്ചു പഠിക്കുന്നു. ആക്രി വിലയ്ക്ക് എടിഎം വാങ്ങിയാണ് പൊളിക്കുന്നത്. പരിശീലനത്തിനാണിത്. അവ മൊബൈലിൽ സേവ് ചെയ്തു. പിന്നീട് ഡിലീറ്റ് ചെയ്തു. പക്ഷേ മൊബൈൽ ഫോൺ അവ ‘ശേഖരിച്ചു’ വച്ചു.

കെവിൻ കൊലപാതകക്കേസ് പ്രതികൾ.

കോട്ടയത്തെ കെവിൻ കൊലക്കേസിലും നിർണായക തെളിവ് നൽകിയത് ഷാനു ചാക്കോയുടെ മൊബൈൽ ഫോൺ. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ് ഷാനു. ഗൾഫിൽനിന്നു പുറപ്പെടുന്നതിന് മുൻപ് ഷാനു കൊലപാതക സംഘത്തിന് വാട്സാപ് മെസേജ് അയച്ചു. ‘അവൻ തീർന്നു’. സംഘത്തിന് ഊർജം പകരാനാണ് മെസേജ് അയച്ചത്. നാട്ടിൽ വന്ന ഉടനെ അതു ഡിലീറ്റ് ചെയ്തു. ഒരു തെളിവും ബാക്കി വയ്ക്കരുതല്ലോ. പക്ഷേ ആ മെസേജും അതും ഷാനുവിന്റെ പ്രിയപ്പെട്ട ഫോൺ സൂക്ഷിച്ചു വച്ചു. പൊലീസിന് കൈമാറി. കേസിൽ നിർണായക തെളിവുമായി.

നിങ്ങളുടെ സെൽ ഫോൺ എന്തൊക്കെ തരും?

ADVERTISEMENT

കേസന്വേഷണത്തിൽ പ്രധാന തെളിവാണ് സ്മാർട് ഫോൺ നൽകുക. 4 ഇനങ്ങളിൽ വിവരങ്ങൾ കിട്ടും. മെറ്റാ ഡേറ്റ, ഡേറ്റ, ഇന്റർനെറ്റ് ഡേറ്റ, ക്ലൗഡ് ഡേറ്റ എന്നിവയാണവ.

മെറ്റാ ഡേറ്റ

ഡേറ്റയുടെ ഡേറ്റയാണിത്. ആരെയൊക്കെ വിളിച്ചു, മെസേജ് അയച്ചു. എന്നാൽ മെസേജിൽ എന്താണ് എന്നു ലഭിക്കില്ല. പക്ഷേ ഇതുവച്ച് ചോദ്യം ചെയ്യാം.

ചിത്രം: AFP

ഡേറ്റ

ADVERTISEMENT

യഥാർഥ ഡേറ്റയാണിത്. ഫോൺ സംഭാഷണങ്ങൾ, മെസേജുകൾ, ചിത്രങ്ങൾ, വിഡിയോകൾ തുടങ്ങിയവ.

ഇന്റർനെറ്റ് ഡേറ്റ

ഫോൺ വഴി ബന്ധിച്ചിട്ടുള്ള ഇന്റർനെറ്റ് ശൃംഖലയിലെ എല്ലാ വിവരവും ലഭിക്കും. ഒരാൾ എന്തൊക്കെ ഇന്റർനെറ്റിൽ സേർച്ച് ചെയ്തു എന്ന വിവരം പോലും കിട്ടുന്നു. പോയ സ്ഥലങ്ങൾ ഗൂഗിൾ മാപ്പിലും ലഭിക്കും. ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് പാമ്പിനെപ്പറ്റി തിരഞ്ഞ വിവരം ലഭിച്ചത് ഫോണിൽനിന്നാണ്!

ക്ലൗഡ് ഡേറ്റ

ക്ലൗഡ് സ്റ്റോറേജ് വിവരങ്ങൾ. ഫോണിൽ ശേഖരിക്കാൻ കഴിയാത്ത കാര്യങ്ങളിൽ ക്ലൗഡിൽ ശേഖരിക്കുന്നു. ആ വിവരങ്ങളും വീണ്ടെടുക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം

ഡിലീറ്റ്, അതാണ് ഞങ്ങളുടെ ഹീറോ!

കുറ്റാരോപിതന്റെ ഫോൺ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ ആദ്യം നോക്കുന്നത് എന്തൊക്കെ ഡിലീറ്റ് ചെയ്തുവെന്നാണ്. രഹസ്യ സ്വഭാവമുള്ള വിവരങ്ങളാണല്ലോ ഡിലീറ്റ് ചെയ്യുക. എന്ത് ഡിലീറ്റ് ചെയ്തു, എന്തിന് ഡിലീറ്റ് ചെയ്തു? ഈ ചോദ്യത്തിൽ പല വിവരങ്ങളും പുറത്തു വരും. ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടു കാര്യമില്ല. അവ വീണ്ടെടുക്കാൻ കഴിയും. ഫോണിന്റെ സംഭരണ ശേഷി അനുസരിച്ചാണ് വീണ്ടെടുക്കാൻ കഴിയുക. സംഭരണ ശേഷി കുറഞ്ഞ ഫോണുകളിൽ പുതിയ വിവരങ്ങൾ ചേർക്കുമ്പോൾ പഴയ വിവരങ്ങൾ നഷ്ടപ്പെടും.

ന്യൂജെൻ പൊലീസ്

പൊലീസിൽ സൈബർ ഫൊറൻസിക് വിഭാഗമാണ് ഫോണുകൾ പരിശോധിക്കുക. ഫോൺ, ലാപ്ടോപ്, കംപ്യൂട്ടർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവർ പരിശോധിക്കും. മൊബൈൽ ഫൊറൻസിക്, ഡിസ്ക് ഫൊറൻസിക്, നെറ്റ്‌വർക്ക് ഫൊറൻസിക് എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട്. റെയ്ഡ് നടക്കുമ്പോൾ തൽസമയം ബന്ധപ്പെട്ട സ്ഥലത്ത് ഇന്റർനെറ്റ് രംഗത്തു നടക്കുന്ന നീക്കങ്ങൾ നെറ്റ്‌വർക്ക് ഫൊറൻസിക്കാണ് പരിശോധന നടത്തുക.

ജംതാരയെക്കുറിച്ചു തയാറാക്കിയ നെറ്റ്‌ഫ്ലിക്സ് വെബ് സീരീസിന്റെ പോസ്റ്റർ.

പാഴ്സൽ ട്രാക്കിങ്, ഒടുവിൽ കള്ളനും ‘ട്രാക്കിൽ’

ജംതാര: ഉത്തരേന്ത്യൻ ഗ്രാമം. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നു ജംതാരയിലെ സൈബർ കള്ളന്മാർ ഒടിപി തട്ടിപ്പിലൂടെ പണം അടിച്ചുമാറ്റി. വിവിധ സംസ്ഥാനങ്ങളിലെ സൈബർ പൊലീസ് സംഘങ്ങൾ അന്വേഷണം തുടങ്ങി. രക്ഷയില്ല. വിലാസം, ഫോൺ നമ്പർ, ആധാർ, പാൻ, പാസ്പോർട്ട് എന്നു വേണ്ട എല്ലാ രേഖകളും വ്യാജൻ. സംഘം എവിടെയെന്നു പോലും അറിയില്ല. മാത്രമല്ല അജ്ഞാത കേന്ദ്രത്തിൽ ഒളിച്ചിരിക്കുന്ന സംഘം പുറത്തിറങ്ങാറില്ല. ആവശ്യമുള്ളതെല്ലാം ഇ കൊമേഴ്സ് വഴി വാങ്ങും.
ഒടുവിൽ ആ നീക്കം തന്നെ അവരെ കുടുക്കി.

സംഘം നടത്തിയ ഒടിപി തട്ടിപ്പിൽനിന്ന് അവരുടെ ഇന്റർനെറ്റ് ഇടപാടുകളുടെ വിവരം പൊലീസിന് ലഭിച്ചു. ഐപി വിലാസം അടക്കം വ്യാജം. ആളെ മനസ്സിലായി. പക്ഷേ എവിടെയുണ്ടെന്ന് അറിയില്ല. ഇന്റർനെറ്റിലെ ഇടപാടുകൾ സൈബർ പൊലീസ് നിരീക്ഷിച്ചു കൊണ്ടേയിരുന്നു. ഒരു ദിവസം സംഘം ഇ കൊമേഴ്സ് വെബ്സൈറ്റ് വഴി പാഴ്സൽ വാങ്ങിയതായി കണ്ടു. ഇന്റർനെറ്റിൽ പാഴ്സൽ നിക്കം പൊലീസും ട്രാക്ക് ചെയ്തു. അതിനൊപ്പം കേരള പൊലീസ് സംഘവും നീങ്ങി.

പാഴ്സലും പൊലീസും അങ്ങനെ ജംതാരയിൽ എത്തി. പാഴ്സൽ ഡെലിവെറി ബോയ്ക്കൊപ്പം പൊലീസും സംഘത്തിന്റെ രഹസ്യ താവളത്തിലെത്തി. ബോയ് പാഴ്സൽ ഡെലിവെറി ചെയ്തു. പൊലീസ് കയ്യാമവും. എന്താല്ലേ!

അതോടെ ജംതാര സംഘം പാഴ്സൽ വാങ്ങൽ നിർത്തി. പകരം പാഴ്സൽ അതത് ഓഫിസിൽ പോയി എടുക്കാൻ തുടങ്ങി!

English Summary: How Can Police Collect Data from Smart Phones for Crime Evidences?