മിശ്ര ലിംഗമാണ് എനിക്ക് എന്നു പറഞ്ഞതോടെ വളരെ പ്രമുഖരായവർ മുതൽ പലരും എന്റെ ലിംഗം കാണണമെന്നു പറഞ്ഞ് രംഗത്തെത്തി. കാരണം അത് എങ്ങനെയെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിരുന്നു. വൈകാതെ ഞാൻ എന്നെ ആനന്ദ് എന്നു വിളിച്ചു തു‍ടങ്ങി.സുഹ‍ൃത്തുക്കളുടെ ഭാഗത്തുനിന്നും വീട്ടിലുള്ളവരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് Gender Diversity

മിശ്ര ലിംഗമാണ് എനിക്ക് എന്നു പറഞ്ഞതോടെ വളരെ പ്രമുഖരായവർ മുതൽ പലരും എന്റെ ലിംഗം കാണണമെന്നു പറഞ്ഞ് രംഗത്തെത്തി. കാരണം അത് എങ്ങനെയെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിരുന്നു. വൈകാതെ ഞാൻ എന്നെ ആനന്ദ് എന്നു വിളിച്ചു തു‍ടങ്ങി.സുഹ‍ൃത്തുക്കളുടെ ഭാഗത്തുനിന്നും വീട്ടിലുള്ളവരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് Gender Diversity

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിശ്ര ലിംഗമാണ് എനിക്ക് എന്നു പറഞ്ഞതോടെ വളരെ പ്രമുഖരായവർ മുതൽ പലരും എന്റെ ലിംഗം കാണണമെന്നു പറഞ്ഞ് രംഗത്തെത്തി. കാരണം അത് എങ്ങനെയെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിരുന്നു. വൈകാതെ ഞാൻ എന്നെ ആനന്ദ് എന്നു വിളിച്ചു തു‍ടങ്ങി.സുഹ‍ൃത്തുക്കളുടെ ഭാഗത്തുനിന്നും വീട്ടിലുള്ളവരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് Gender Diversity

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്റർ‌സെക്സ് അഥവാ, മിശ്ര ലിംഗാവസ്ഥയിലാണ് 1993ൽ അശ്വതി ജനിച്ചത്. പുരുഷ ലൈംഗിക അവയവത്തിനൊപ്പം വജൈന കൂടിയുള്ള കുട്ടിയെ നോക്കി ഒറ്റനോട്ടത്തിൽ കുട്ടി ആണാണോ പെണ്ണാണോ എന്നു തിരിച്ചറിയാൻ നഴ്സും ഡോക്ടറും ബുദ്ധിമുട്ടി. ആ കുട്ടിയെ രക്ഷിതാക്കൾ പെൺകുട്ടിയായിത്തന്നെ വളർത്തി. എന്നാൽ നീണ്ട 21 വർഷത്തെ പെൺ ജീവിതം പിന്നിട്ടപ്പോൾ അശ്വതി തിരിച്ചറിഞ്ഞു, താനൊരു പുരുഷനാണെന്ന്.

അതോടെ ആനന്ദ് എന്ന പേരിലേക്ക് അവൾ പരകായപ്രവേശം ചെയ്തു. പിന്നീട് ഇന്റർസെക്സ് ആക്ടിവിസ്റ്റും ദളിത് ആക്ടിവിസ്‌റ്റുമായ ആനന്ദ് സി. രാജപ്പനായി കാലം ‘അവളെ’ വളർത്തി. കേരളത്തിലെ ട്രാൻസ്ജൻഡർ മൂവ്മെന്റിൽ ’ക്വീർ (Queer)’ ആളുകളെക്കൂടി ഉൾപ്പെടുത്തിയത് ആനന്ദിന്റെ പരിശ്രമങ്ങളുടെ ഭാഗമായായിരുന്നു. കേരളത്തിൽനിന്ന് ആദ്യമായി ഇന്റർസെക്സ് ഏഷ്യ ഫെലോഷിപ് നേടി അസോഷ്യേറ്റ് ഫെലോ ആയി തിരഞ്ഞടുക്കപ്പെട്ട ആനന്ദ് താൻ പിന്നിട്ട വഴികളെക്കുറിച്ച് മനസ്സു തുറക്കുന്നു.

ADVERTISEMENT

xxഓ xyഓ അല്ലാത്തവർ

പൊതുവെ 3 അവസ്ഥകളിലൂടെയാണ് ഒരു വ്യക്തി ഇന്റർസെക്സ് ആയി മാറുന്നത്. xxഎന്ന സ്ത്രീ ഹോർമോണോ xyഎന്ന പുരുഷ ഹോർമോണോ അല്ലാതെ xxx, xxy പോലുള്ള ക്രോമസോം വ്യതിയാനങ്ങൾ കൊണ്ടോ ഹോർമോൺ‌ വ്യത്യാസം കൊണ്ടോ ജനിറ്റൽ അവയവങ്ങളിലെ ഏറ്റക്കുറച്ചിലുകൾകൊണ്ടോ ആവാം ഈ അവസ്ഥയിലേക്ക് വരുന്നത്. എന്റെ ജനന സമയത്ത് എന്നിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കൂടുതലായിരുന്നതിനാൽ സ്ത്രീയുടെ ലൈംഗിക അവയവങ്ങൾക്കൊപ്പം ലിംഗവും ഉണ്ടായിരുന്നു.

ആനന്ദ് സി. രാജപ്പൻ. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്

പല ഡോക്ടർമാരെയും കാണിച്ചപ്പോൾ പുരുഷ അവയവത്തെ എളുപ്പത്തിൽ എടുത്തു കളയാമെന്ന് എന്റെ മാതാപിതാക്കൾക്ക് മനസ്സിലായെങ്കിലും കൗമാരത്തിലെ ശാരീരിക വളർച്ച കൂടി പരിഗണിച്ച് തീരുമാനമെടുത്താൽ മതിയെന്ന ഉപദേശം മാതാപിതാക്കൾ സ്വീകരിച്ചു. അതെനിക്ക് സത്യത്തിൽ ഒരു അനുഗ്രഹമായി മാറി. അവരെന്നെ ഒരു പെൺകുട്ടിയായി വളർത്തി. എന്നാൽ എനിക്ക് പീരിഡ്സോ സ്തനങ്ങളോ ഉണ്ടായിരുന്നില്ല. ബിഎസ്‌സി ഇലക്ട്രോണിക്സും എംഎ തിയറ്ററിൽ പെർഫോമിങ് ആർട്സുമാണ് ഞാൻ പഠിച്ചത്.

രോഹിത് വേമുലയിലൂടെ എന്നിലേക്ക്

ADVERTISEMENT

2015 വരെ ഞാൻ വളരെ സൈലന്റായ വ്യക്തി ആയിരുന്നു. എന്നാൽ 2010 മുതൽതന്നെ ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുകയും എന്നെപ്പോലുള്ള വ്യക്തികളെ തിരയുകയും ചെയ്യുന്നുണ്ടായിരുന്നു. 2016ലാണ് ഞാൻ ശരിക്കും എന്നെക്കുറിച്ചും എന്റെ സ്വത്വത്തെക്കുറിച്ചും മനസ്സിലാക്കുന്നത്. അതിനെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യാൻ തുടങ്ങി. അതിലേക്ക് എന്നെ നയിച്ച ഘടകം രോഹിത് വേമുലയാണ്.

രോഹിത് വെമുല. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്/ അതുൽ പ്രകാശ്.

‘ഭൂതകാലത്തിൽ അംഗീകരിക്കാതെ പോയ കുട്ടിയാണ് ഞാൻ’ എന്ന രോഹിത് വേമുലയുടെ ആത്മഹത്യക്കുറുപ്പിലെ വരികൾ ഇന്നും എന്റെ ഓർമകളിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ഇത്തരത്തിൽ ഭൂതകാലത്തിൽ അംഗീകരിക്കപ്പെടാതെപോയ ഒരു കുട്ടിയായിരുന്നു ഞാനും. ആ ആത്മഹത്യക്കുറിപ്പ് എനിക്ക് പുതിയ വെളിച്ചം തന്നു. രോഹിത് ആത്മഹത്യ ചെയ്തുവെങ്കിലും ഒരു ‘ഫയർ’ ആയി രോഹിത് ഇപ്പോഴും എന്നിൽ ജീവിച്ചിരിപ്പുണ്ട്.

സ്ത്രീകളുടെ ജീവിത–സ്വത്വ–ലൈംഗിക വൈവിധ്യങ്ങളെക്കുറിച്ചും അവരുടെ സമകാലിക–സാമൂഹ്യ സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായി പഠിക്കുകയും, അവയെ മനുഷ്യാവകാശങ്ങളുടെ ഭാഗമായിക്കണ്ട് മാനിക്കുകയും അവരുടെ വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന ഒരു സ്വതന്ത്ര സംഘടനയാണ് സഹയാത്രിക. 2016ൽ സഹയാത്രികയുടെ വർക്‌ഷോപ് കഴിഞ്ഞപ്പോൾ ഫെമിനിസ്റ്റ് പ്രവർത്തക സതി അങ്കമാലിച്ചേ‌ച്ചിയാണ് ‘നീയെങ്ങനെയാണ് സ്വയം കാണുന്നത്’ എന്ന് എന്നോട് ചോദിച്ചത്. ആദ്യമായാണ് ഒരാൾ അങ്ങനെ ചോദിക്കുന്നത്.

ചേച്ചിക്ക് എന്റെ അവസ്ഥ അറിയാമായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഡോ. രേഖാ രാജനെ കണ്ടു. ഹെർമഫ്രൊഡൈറ്റ് (hermaphrodite) എന്നതാണ് എന്റെ അവസ്ഥ എന്നു പറഞ്ഞുതന്നത് ഡോക്ടറാണ്. കൂടുതൽ അറിയാനായി ഞാൻ xxy പോലുള്ള സിനിമകളും ‘മിഡിൽ സെക്സ്’ പോലുള്ള പുസ്തകങ്ങളും വായിച്ചു. എന്നെക്കുറിച്ചു മനസ്സിലാക്കിയ ഞാൻ, ‘ഞാൻ ഒരു ഭിന്ന ലിംഗ വ്യക്തിയാണ്’ എന്നാണ് അന്ന് തുറന്നു പറഞ്ഞത് (എന്നാൽ ഭിന്ന ലിംഗം എന്നല്ല പറയേണ്ടതെന്ന് പിന്നീട് മനസ്സിലാക്കി. ട്രാൻസ്ജൻഡ‌േഴ്സ് ഭിന്ന ലിംഗക്കാരല്ല. അതിനാൽ വൈകാതെ സർക്കാർ തന്നെ ഭിന്ന ലിംഗം എന്ന വാക്ക് എടുത്ത് മാറ്റി).

ADVERTISEMENT

എന്നാൽ മിശ്ര ലിംഗമാണ് എനിക്ക് എന്നു പറഞ്ഞതോടെ വളരെ പ്രമുഖരായവർ മുതൽ പലരും എന്റെ ലിംഗം കാണണമെന്നു പറഞ്ഞ് രംഗത്തെത്തി. കാരണം അത് എങ്ങനെയെന്ന് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമായിരുന്നു. വൈകാതെ ഞാൻ എന്നെ ആനന്ദ് എന്നു വിളിച്ചു തു‍ടങ്ങി.സുഹ‍ൃത്തുക്കളുടെ ഭാഗത്തുനിന്നും വീട്ടിലുള്ളവരുടെ ഭാഗത്തുനിന്നും നല്ല പിന്തുണ എനിക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് സന്തോഷമായി ജീവിക്കുന്നു.

ആനന്ദ് സി. രാജപ്പൻ. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്

‘വേണം സെക്സ് എ‍ജ്യുക്കേഷൻ’

കൗമാരത്തിൽ എന്റെ ശരീരം കാണുമ്പോഴെല്ലാം എനിക്കറിയാമായിരുന്നു എനിക്ക് എന്തോ കുഴപ്പം ഉണ്ടെന്ന്. സ്ത്രീ–പുരുഷൻ എന്നതിൽനിന്നും വ്യത്യസ്തമായ എന്തോ എനിക്കുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ സ്പോർട്സിലൊക്കെ ആക്ടിവ് ആയതിനാൽ ആണുങ്ങളെപ്പോലാണ് ശരീരം, ശബ്ദവും ആണിന്റെയാണ് എന്നെല്ലാം എല്ലാവരും പറയുമായിരുന്നു. അന്നേ രാജപ്പാ എന്നായിരുന്നു എല്ലാവരും വിളിച്ചുകൊണ്ടിരുന്നത്(അച്ഛന്റെ പേരായിരുന്നു അത്).

ഹിജഡ, ചാന്തുപൊട്ട് എന്നൊക്കെ വിളിച്ചു കളിയാക്കി, അന്നേ ഞാൻ ആണാണെന്നു മറ്റുള്ളവർ എന്നോട് പറയുന്നുണ്ടായിരുന്നു. എന്നാൽ എനിക്കത് അംഗീകരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഒൻപതാം ക്ലാസിൽ വച്ചാണ് ശരീരമാറ്റവും പുനരുല്‍പാദനവുമെല്ലാം പറയുന്ന ലൈംഗിക വിദ്യാഭ്യാ‌സം കുറച്ചെങ്കിലും ലഭിക്കുന്നത്. എനിക്ക് പീരിയഡ്‌സ് ഇല്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു. ഞാൻ എല്ലാവരിൽ നിന്നും വ്യത്യസ്തമാണെന്ന് അപ്പോഴേ എനിക്കു മനസ്സിലായിത്തുടങ്ങിയിരുന്നു. എന്നാൽ അത് കൃത്യമായി പറഞ്ഞു തരാൻ കഴിയുന്ന വിദ്യാഭ്യാസം എനിക്കു കിട്ടിയില്ല.

ആനന്ദ് സി. രാജപ്പൻ. ചിത്രത്തിന് കടപ്പാട്: ഫെയ്‌സ്ബുക്

മാനസികമായ അരക്ഷിതാവസ്ഥയിലൂടെയാണ് എന്റെ കുട്ടിക്കാലവും കൗമാരവും കടന്നു പോയത്. എന്നാൽ എന്നും ഞാൻ എന്റെ ശരീരത്തിൽ കംഫർട്ടബ്ൾ ആയിരുന്നു. പക്ഷേ ഐഡന്റിന്റി ക്രൈസിസ് എന്നെ പലപ്പോഴും ആത്മഹത്യയ്ക്കു വരെ പ്രേരിപ്പിച്ചിരുന്നു. ഇപ്പോൾ ഞാൻ പല സ്കൂളുകളിലും കോളജുകളിലും ക്ലാസ് എടുക്കാൻ പോകുന്നുണ്ട്. ജൻഡർ, സെക്സ്, സെക്‌ഷ്വാലിറ്റി, എൽജിബിടിക്യു തുടങ്ങിയവയെല്ലാം കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കാറുണ്ട്. ഇതൊക്കെ കൃത്യമായി നമ്മുടെ കരിക്കുലത്തിൽ കൂടി ഉൾപ്പെടുത്തിയാൽ മാത്രമേ എല്ലാ കുട്ടികളിലേക്കും അത്തരം അവബോധം കടന്നു ചെല്ലൂ. പഠപുസ്തകങ്ങൾ മാറേണ്ട സമയം തന്നെ അതിക്രമിച്ചു.

അംഗീകരിക്കണം ജെൻഡർ വൈവിധ്യങ്ങളെ’

ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ലൈംഗികത ആദ്യമായി എനിക്കു മുന്നിൽ ചോദ്യ ചിഹ്നമായി മാറുന്നത്. പൂരിപ്പിക്കാൻ തന്ന സർട്ടിഫിക്കറ്റിലെ ‘സെക്സ്’ എന്ന കോളത്തിൽ ആകെ ഉണ്ടായിരുന്നത് സ്ത്രീ, പുരുഷൻ എന്നീ ഓപ്ഷൻ മാത്രമായിരുന്നു. എന്നാൽ ഞാൻ ഒരു ഇന്റർ സെക്സ് ആണെന്നു മനസ്സിലാക്കാനുള്ള ബോധം അന്നെനിക്ക് ഉണ്ടായിരുന്നില്ല. സമൂഹം എന്നെ പഠിപ്പിച്ചത് ഞാൻ ഒരു സ്ത്രീ ആണെന്നായിരുന്നു. അതിനാൽ ഇതുവരെയുള്ള സർട്ടിഫിക്കറ്റുകളിലെല്ലാം ഞാൻ സ്ത്രീയാണ്.

ഇന്ന് സെക്സ് എന്നു ചോദിച്ചാൽ ഞാൻ ഇന്റർ സെക്ഷ്വലാണ്. ജൻഡർ എതാണെന്നു ചോദിച്ചാൽ ഞാൻ ട്രാൻസ്‍ജെൻഡർ ആണ്. സെക്സ് എന്നാൽ ആണ്, പെണ്ണ് എന്ന 2 എണ്ണം മാത്രമല്ല. ജെൻഡറിന്റെ കാര്യത്തിൽ മുപ്പതോളെം ജെൻഡർ വൈവിധ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ച് ഇനിയും ആളുകളെ ബോക്സുകളിലേക്ക് ഒതുക്കാതെ ആ കോളം ബ്ലാങ്ക് ആക്കി ഇടണം. ആളുകൾക്ക് അവരുടെ ഐഡന്റന്റി എന്താണോ തോന്നുന്നത് അത് എഴുതാനുള്ള അവസരം നൽകണം.

‘മാറ്റം വരണം ചിന്താഗതികളിൽ’

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിലെ കുതിച്ചുചാട്ടം മൂലം നല്ലൊരു ശതമാനം ആളുകൾക്കും ട്രാൻസ്ജെൻഡറുകളോട് അടുപ്പവും മമതയുമെല്ലാം പണ്ടത്തേതിനെ അപേക്ഷിച്ച് ഉണ്ടായി. നല്ല മാറ്റം സമൂഹത്തിൽ പ്രകടമാണ്. എന്നാൽ ഞങ്ങൾ എല്ലാവരും തന്നെ സാധാരണക്കാരാണ്. ബ‌സിലും ഓട്ടോയിലും ട്രെയിനിലുമെക്കെ യാത്ര ചെയ്യുന്ന വളരെ സാധാരണക്കാർ. അതുകൊണ്ടുതന്നെ ഞങ്ങളുടെ അതേ അവസ്ഥകളിൽ കൂടി കടന്നുപോകുന്ന, ഞങ്ങളുമായി ഇടപഴകേണ്ടി വരുന്നവർക്കിടയിൽ ജെൻഡർ സെൻസിറ്റൈസേഷൻ അത്ര വന്നിട്ടില്ല. യഥാർഥത്തിൽ ഭൂരിഭാഗവും അവരാണ്. ഞങ്ങൾക്ക് അവർ പ്രധാനപ്പെട്ടതാണ്.

എല്ലാവരും ഒരേപോലെ ആവണം. ട്രാൻസ്ജെൻ‍ഡറുകൾക്കിടയിൽ തന്നെ സമൂഹം കൽപിച്ചു വച്ചിട്ടുള്ള അവസ്ഥകളിലേക്ക് പോകാനുള്ള ത്വര ഉള്ളതായി തോന്നാറുണ്ട്. അതായത്, ട്രാൻസ്മെ‌ൻ ആണെങ്കിൽ ഉടനെത്തന്നെ സർജറി ചെയ്ത് ആണായി മാറാനും ട്രാൻസ് വിമെൻ ആണെങ്കിൽ പെണ്ണായി മാറാനുമാണ് ശ്രമിക്കുന്നത്. വിരളം ആളുകൾ മാത്രമാണ് ഈ സമൂഹം പറയുന്ന ആൺ, പെൺ വാർപ്പ് മാതൃകകളിൽ പെടാതെ ‘ക്വീർ’ ആയി ജീവിക്കുന്നത്. എന്നാൽ അവരും പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ട്. കളിയാക്കലും, തുറിച്ചു നോട്ടങ്ങളും കയ്യേറ്റങ്ങളും കൊലപാതകം പോലുള്ള അവസ്ഥകളോടും വരെ പൊരുതിയാണ് ഇവർ ജീവിക്കുന്നത്. കൊല്ലപ്പെട്ട ആർക്കും നീതി ലഭിച്ചിട്ടുമില്ല.

ഫിലിപ്പീൻസിൽ നടന്ന ക്വീർ പ്രൈഡ് പരേഡിൽനിന്ന്. ചിത്രം: AFP

അക്കാദമിക് മേഖലകളിൽ നിൽക്കുന്ന, വായിക്കുന്ന, ഞങ്ങളെക്കുറിച്ച് അറിയുന്നവർക്കിടയിൽ മാറ്റം ഉണ്ടാവുന്നുണ്ട്. ആ മാറ്റം എല്ലാവരിലേക്കും വരണം. അതിന് സർക്കാർ തലത്തിൽ ഇടപെടൽ നടത്തണം. ട്രാൻസ്ജെൻഡർ ആണോ ഞങ്ങൾ അംഗീകരിക്കുന്നു എന്ന നിലയിലുള്ള ഉദാരതയാണ് പലപ്പോഴും പലർക്കും ഞങ്ങളോട് ഉള്ളത്. എന്നാൽ അതല്ല വേണ്ടത്. ട്രാൻസ്ജൻഡർ ആണെങ്കിൽ ഇന്ന വസ്ത്രം ധരിക്കണം, എപ്പോഴും സാരി ധരിക്കണം, ഇന്നപോലെ നടക്കണം.. അങ്ങനെ, ഇങ്ങനെ എന്നിങ്ങനെയുള്ള ചിന്താഗതികൾക്ക് മാറ്റം വരണം.

‘ഇനി പങ്കാളിയെ കണ്ടെത്തണം..’

എന്റെ പെനിസിന്റെ വളർച്ച ഇന്റേണൽ ആയിട്ടാണ്. അതിനാലെനിക്ക് സർജറിയിലൂടെ പുറത്തെടുത്ത് എളുപ്പത്തിൽ ഒരു പൂർണ പുരുഷനായി മാറാൻ സാധിക്കും. എന്നിരുന്നാലും കുട്ടികളെ ജനിപ്പിക്കാനുള്ള കഴിവ് ഉണ്ടാകാനിടയില്ല. അതേസമയം വളർച്ചയില്ലാതെ ചുരുങ്ങിയ യൂട്രസും ഓവറിയുമെല്ലാം ഉണ്ട്. സർജറിയും ഹോർമോൺ ട്രീറ്റ്മെന്റും വഴി എനിക്ക് പുരുഷനോ സ്ത്രീയോ ആവാനുള്ള അവസരം ഉണ്ട്. പക്ഷേ എനിക്ക് പുരുഷ അവസ്ഥയോടാണ് താൽപര്യം. സർജറിയിലൂടെ പുരുഷൻ ആകണമെന്ന് ആഗ്രഹമുണ്ട്. 28 വയസ്സാണ് ഇപ്പോൾ. ഈ അവസ്ഥകൾ മനസ്സിലാക്കാൻ കഴിയുന്ന, ദലിത് രാഷ്ട്രീയത്തോട് അഭിനിവേശമുള്ള പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.

English Summary: How Ashwati Become Anand C Rajappan? Life of an Intersexual Activist