കണ്ണൂർ ∙ തോട്ടടയിലെ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വിവാഹസ്ഥലത്തെ തര്‍ക്കമാണ് കൊലപാതകത്തിനു ... MV Jayarajan | Kannur Jishnu Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ തോട്ടടയിലെ ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വിവാഹസ്ഥലത്തെ തര്‍ക്കമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കിയതാണ്. വിവാഹാഘോഷ ആഭാസങ്ങള്‍ അക്രമത്തിലേക്ക് നീങ്ങുന്നതിന്റെ ഉദാഹരണമാണിത്. 

സിപിഎം അനുഭാവികളായാല്‍പ്പോലും ഇത്തരം ആഭാസങ്ങളിലേക്കു പോകുന്നത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് ഉള്‍പ്പെട്ടതെന്ന കണ്ണൂർ മേയറുടെ ആരോപണം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവനും രംഗത്തെതി. സിപിഎം ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ലെന്നു വിജയരാഘവന്‍ തിരുവനന്തപുരത്ത് പറഞ്ഞു. 

ADVERTISEMENT

പ്രതികളുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടി കണ്ണൂരിലെ സിപിഎമ്മിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്തെത്തി. ബോംബ് എറിഞ്ഞവനും സഖാവ്, ബോംബ് കൊണ്ടു തല ചിതറിയവനും സഖാവ് എന്നായിരുന്നു റിജിലിന്റെ വിമർശനം. എറിഞ്ഞത് ബോംബ് അല്ല ഓലപ്പടക്കം ആയിരുന്നെന്ന് ജയരാജൻ ക്യാപ്സ്യൂൾ ഇറക്കുമോ എന്നും അദ്ദേഹം പരിഹസിച്ചു.

കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ ബോംബ് നിർമാണ ഫാക്ടറികളാണ്. ഇതിനെല്ലാം പിൻബലം സഖാക്കൾക്ക് കിട്ടുന്നത് പൊലീസിന്റെ രാഷ്ട്രീയ അടിമത്തം. കച്ചവട സ്ഥാപനങ്ങൾ സിഐടിയു ഗുണ്ടകൾ പൂട്ടിക്കുന്നു. പാർട്ടി സെൽഭരണമാണ് നാട്ടിൽ നടക്കുന്നത്. നാട് അരാജകത്വത്തിലേക്കു നീങ്ങുന്നു. പൊലീസ് പാർട്ടിക്കാർക്ക് മുന്നിൽ വെറും നോക്കുകുത്തിയാണ്– റിജിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ADVERTISEMENT

English Summary : CPM Kannur District Secretary MV jayarajan on Jishnu murder