തിരുവനന്തപുരം∙ സംസ്ഥാനത്ത് ബൂത്ത് തല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിയ്ക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. BJP, Minority, Booth Commettee, Manorama News

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബൂത്ത് തല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിയ്ക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. BJP, Minority, Booth Commettee, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബൂത്ത് തല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിയ്ക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. BJP, Minority, Booth Commettee, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്ത് ബൂത്ത് തല സമ്മേളനങ്ങൾ ഇന്ന് പൂർത്തിയായപ്പോൾ ബിജെപിക്ക് ന്യൂനപക്ഷ മേഖലയിലും കാര്യമായ പ്രാതിനിധ്യം. ക്രൈസ്തവ–മുസ്‌ലിം വിഭാഗങ്ങളിൽ  5400 പേരാണ് ബിജെപിയുടെ ബൂത്ത് മുതൽ സംസ്ഥാന തലം വരെ ഭാരവാഹി പട്ടികയിൽ ഇക്കുറിം ഇടംപിടിച്ചത്.  നേരത്തെ ഇത് നൂറിൽ താഴെയായിരുന്നു. ലക്ഷ്യമിട്ട 20,000 ബൂത്ത് കമ്മിറ്റികളുമായെങ്കിലും സജീവമായി സമ്മേളനങ്ങൾ നടന്നത് 18,000 ബൂത്തുകളിൽ.

ബിജെപിയ്ക്ക് നേരത്തെയുണ്ടായിരുന്നത് 12,000 ബൂത്തു കമ്മിറ്റികളായിരുന്നു ഇതിൽ 5000 ബൂത്തുകളും നിർജീവമായിരുന്നു. അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് രാജ്യത്താകമാനം ബിജെപി നടത്തുന്ന ഒരുക്കങ്ങളുടെ ഭാഗമായാണ് ബൂത്ത് മുതലുള്ള കമ്മിറ്റികളുടെ പുനക്രമീകരണം നടത്തിയത്.  കേരളത്തിലെ 140 നിയോജകമണ്ഡലം കമ്മിറ്റികളും വിഭജിച്ച് 280 കമ്മിറ്റികളാക്കി. 20 ബൂത്തുകളിൽ മുകളിലുള്ള പഞ്ചായത്ത് കമ്മിറ്റികളെ വിഭജിച്ച് ഏരിയാ കമ്മിറ്റി എന്ന പുതിയ സംവിധാനവും കൊണ്ടുവന്നു. ബൂത്ത് തലത്തിൽ കമ്മിറ്റികളിൽ വനിത ഭാരവാഹികളെയും പിന്നാക്ക വിഭാഗങ്ങളും സംവരണം ഉറപ്പാക്കി. 

ADVERTISEMENT

∙ വോട്ടർ പട്ടിക നോക്കാനും കമ്മിറ്റി

കമ്മിറ്റികൾ പാർട്ടി പ്രവർത്തനം മാത്രം നോക്കിയാൽ പോരെന്നും പാർട്ടിക്കാർക്കു പുറത്ത് വോട്ടർമാരിൽ ശ്രദ്ധവേണമെന്നാണ് തീരുമാനം. അതിനായാണ് ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെ വോട്ടർ പട്ടികയ്ക്കു ഒരു കമ്മിറ്റിയെ വച്ചത്. ബൂത്ത് തലത്തിൽ 2 പേർക്കാണ് ചുമതല. ഇവർ വോട്ടർപട്ടികയിൽ ഇപ്പോഴെ അനുഭാവികളെ ചേർക്കുകയും പാർട്ടി പ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും പേര് വോട്ടർപട്ടികയിൽ ഉണ്ടോയെന്ന് പരിശോധിച്ചുറപ്പു വരുത്തുന്നതുൾപ്പെടെയാണ് ചുമതല. ബൂത്ത് കമ്മിറ്റിയിൽ ഇതിന് പ്രത്യേക ചുമതലയുള്ള ഭാരവാഹികളെ നിശ്ചയിച്ചു. 

∙ മൻ കി ബാത്തും കേന്ദ്ര നേട്ടവും

പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്, കേന്ദ്ര പദ്ധതികളുടെ പ്രചാരണം, എന്നിവയ്ക്ക് ബൂത്ത് തലത്തിൽ പ്രത്യേക ഭാരവാഹികളെയും നിശ്ചയിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംവദിക്കുന്ന പരിപാടി ഇപ്പോൾ ബിജെപി പ്രവർത്തകർക്കിടയിലാണ് പ്രചാരണമുള്ളതെങ്കിലും ഇത് പൊതുജനങ്ങൾക്കിടയിൽ കൂടി പ്രചരിപ്പക്കണമെന്നതിലാണ് ഇതിന്റെ സംഘാടനത്തിന് സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെ കമ്മിറ്റിയും ഭാരവാഹികളും നിയമിക്കപ്പെട്ടത്. 

ADVERTISEMENT

∙ സമൂഹ മാധ്യമങ്ങൾക്കും കമ്മിറ്റി

സംസ്ഥാന തലം മുതൽ ബൂത്ത് തലം വരെ സമൂഹ മാധ്യമങ്ങൾക്കായി പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചാണ് ബിജെപി സമൂഹ മാധ്യമങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. മണ്ഡലം കമ്മിറ്റികൾക്ക് സമാന്തരമായി തന്നെ പത്തംഗ സോഷ്യൽമീഡിയ കമ്മിറ്റിയും പ്രവർത്തിക്കും. ബുത്ത് തലത്തിൽ അഞ്ചംഗസമിതിയും. പാർട്ടി നിർദേശങ്ങൾ മാത്രമല്ല. സൈബർ പോരാളികളുമാകും ഇനി ഇവർ. 

∙ ന്യൂനപക്ഷ മേഖലയിലേക്ക് 

ക്രൈസ്തവ വിഭാഗത്തിൽ നിന്ന് 5200 പുതിയ ഭാരവാഹികളും മുസ്‌ലിം വിഭാഗത്തിൽനിന്നു 200 പേരുമാണ് ബൂത്ത് മുതൽ സംസ്ഥാന തലം വരെ ഇപ്പോൾ ഭാരവാഹികളായി എത്തിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കുന്നു. വിവിധ പോക്ഷക സംഘടന ഭാരവാഹികളും ഇതിൽ ഉൾപ്പെടും. 

ADVERTISEMENT

കോട്ടയം, ഇടുക്കി, എറണാകുളം , തൃശൂർ ജില്ലകളിലാണ് ക്രൈസ്തവ മേഖലയിൽ കൂടുതൽ കമ്മിറ്റികൾ രൂപീകരിച്ചത്. മണ്ഡലം പ്രസിഡന്റുമാരിൽ 11 പേർ ക്രൈസ്തവ സഭകളിൽ നിന്നുള്ളവരാണ്. 21 വനിതകൾ മണ്ഡലം പ്രസിഡന്റുമാരായി. 

ബിജെപി സ്ഥാനാർഥികളായി വാർഡ് തലം മുതൽ മത്സരിച്ചവരെ എല്ലാം പാർട്ടിയുടെ ഭാരവാഹിത്വത്തിലേക്ക് കൊണ്ടുവന്നു. ബൂത്തുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് 20%ത്തിൽ അധികം സ്ത്രീകളെത്തിയെന്നതും നേട്ടമായി ബിജെപി വിലയിരുത്തുന്നു. പ്രവർത്തകർ തന്റെ സമ്പാദ്യത്തിന്റെ ഒരു വിഹിതം സംഘടനയ്ക്കു നൽകുന്നത്  ആർഎസ്എസ് ഗുരുദക്ഷിണ മാതൃകയിൽ സമർപ്പണ നിധി പദ്ധതിയും രാജ്യത്ത് ആദ്യമായി ബിജെപി കേരളത്തിൽ തുടക്കമിട്ടു. ആർഎസ്എസ് നിർദേശമുള്ളതിനാൽ  ആർഎസ്എസ് സജീവ പ്രവർത്തകർക്ക് ബിജെപി ഭാരവാഹിത്വം നൽകിയിട്ടില്ല. 

∙ നേതാക്കളെ ഇരട്ടിയാക്കി ബിജെപി 

കൂടുതൽ പ്രവർത്തകർക്ക് ചുമതലാ ബോധം നൽകി പ്രവർത്തനത്തിലിറക്കണമെന്ന ആശയമാണ് ബിജെപി രാജ്യം മുഴുവൻ നടപ്പാക്കുന്നത്.  കേരളത്തിലെ 140 നിയോജകമണ്ഡലം കമ്മിറ്റികളും ഇതിനായി വിഭജിച്ചു. 280 മണ്ഡലം കമ്മിറ്റികളായപ്പോൾ ഓരോ കമ്മിറ്റിക്കും ഭാരവാഹികളെത്തി. ഇതോടെ മണ്ഡലം ഭാരവാഹികൾ 6000ത്തോളമായി. വലിയ പഞ്ചായത്ത് കമ്മിറ്റികൾ വിഭജിച്ച് ഏരിയാ കമ്മിറ്റികളുണ്ടാക്കിയപ്പോൾ അവിടെയും കുറേ ഭാരവാഹികൾ എത്തി. അങ്ങനെ കൂടുതൽ പ്രവർത്തകരിലേക്ക് ചുമതലാ ബോധമെത്തി. പുതിയ കാലത്ത് കാലാൾ പടയെക്കാൾ സൈബർ പടയാണ് വേണ്ടതെന്ന തിരിച്ചറിവിൽ  സോഷ്യൽമീഡിയ സംഘത്തിന് മണ്ഡലം ജില്ലാ കമ്മിറ്റികളുടെ അതേ അധികാരവും ചുമലയും നൽകി ശക്തമാക്കാനും ബിജെപി മടിച്ചില്ല. 

∙ നേതാക്കൾ ബൂത്തിലെത്തണം

ഓരോ ജില്ലകളുടെയും മണ്ഡലങ്ങളുടെയും ചുമതല സംസ്ഥാന നേതക്കൾക്കും ജില്ലാ നേതാക്കൾക്കും വിഭജിച്ചു നൽകി. ചുമതലയുളള മണ്ഡലം– ജില്ലാ കമ്മിറ്റികളിൽ നേതാക്കൾ മാസത്തിൽ 10 ദിവസം പ്രവർത്തനത്തിനെത്തണം. മാത്രമല്ല, നേതാക്കളെല്ലാം സ്വന്തം ബൂത്തിൽ മൂന്ന് ദിവസം പ്രവർത്തനം നടത്തണമെന്നുമാണ് ദേശീയ നേതൃത്വത്തിൽ നിന്നുള്ള കർശന നിർദേശം. 

 

English Summary: BJP to offer office bearership to more persons fron minority community.