ലോക്ഡൗണിൽ, വീട്ടിലിരുന്ന് മണ്ഡലത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രതിഭ എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റിനെ കളിയാക്കിയും വിമർശിച്ചും ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ കായംകുളത്തെ ചില ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ, ‘കൊടിയ വിഷം ചീറ്റുന്ന ചില വിഷസർപ്പങ്ങളെ മാളത്തിൽ നിന്നിറക്കാൻ ലോക്ഡൗൺ കഴിഞ്ഞ് വാവ സുരേഷിനെ വിളിക്കണം’ എന്ന് ആരെയും പേരെടുത്തു പറയാതെ... U Prathibha

ലോക്ഡൗണിൽ, വീട്ടിലിരുന്ന് മണ്ഡലത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രതിഭ എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റിനെ കളിയാക്കിയും വിമർശിച്ചും ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ കായംകുളത്തെ ചില ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ, ‘കൊടിയ വിഷം ചീറ്റുന്ന ചില വിഷസർപ്പങ്ങളെ മാളത്തിൽ നിന്നിറക്കാൻ ലോക്ഡൗൺ കഴിഞ്ഞ് വാവ സുരേഷിനെ വിളിക്കണം’ എന്ന് ആരെയും പേരെടുത്തു പറയാതെ... U Prathibha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗണിൽ, വീട്ടിലിരുന്ന് മണ്ഡലത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രതിഭ എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റിനെ കളിയാക്കിയും വിമർശിച്ചും ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ കായംകുളത്തെ ചില ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ, ‘കൊടിയ വിഷം ചീറ്റുന്ന ചില വിഷസർപ്പങ്ങളെ മാളത്തിൽ നിന്നിറക്കാൻ ലോക്ഡൗൺ കഴിഞ്ഞ് വാവ സുരേഷിനെ വിളിക്കണം’ എന്ന് ആരെയും പേരെടുത്തു പറയാതെ... U Prathibha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ ‘കായംകുളത്ത് വർഷങ്ങളമായി മണ്ഡലത്തിനു പുറത്തു നിന്നുള്ളവരാണ് മത്സരിക്കുന്നതെന്നും ഇത്തവണ മണ്ഡലത്തിലുള്ള ഒരു സഖാവ് മത്സരിക്കട്ടെ എന്ന അഭിപ്രായം കായംകുളത്തെ നേതാക്കന്മാരിൽനിന്ന് ഉയർന്നു വന്നിരുന്നു’-കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായ സംഘടനാ റിപ്പോർട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാമർശത്തിലാണ് കായംകുളത്ത് യു.പ്രതിഭ എംഎൽഎയ്ക്കെതിരായ നീക്കം ഒറ്റവാക്കിൽ പരാമർശിച്ചത്. സമ്മേളനം കഴിഞ്ഞ് ഒരാഴ്ചയാകുന്നതിനു മുൻപു തന്നെ യു.പ്രതിഭ കായംകുളത്തെ പ്രാദേശിക നേതാക്കൾക്കെതിരെ വീണ്ടും വാളെടുത്തു. സമ്മേളന റിപ്പോർട്ടിലെ വാക്യങ്ങൾ തന്നെ എടുത്തു പറഞ്ഞാണ് പോസ്റ്റിൽ, കായംകുളത്തെ അനഭിമതർക്കെതിരെ പ്രതിഭ പ്രതികരിച്ചത്.

യു.പ്രതിഭയുടെ പോസ്റ്റ്

ADVERTISEMENT

‘തിരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയ സ്ഥാനാർഥിയായിരുന്നു. എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമുക്ക് ജയിക്കാൻ കഴിഞ്ഞു. ബോധപൂർവമായിത്തന്നെ എന്നെ തോൽപിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ, പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.

അമ്പലപ്പുഴ തിരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ടുചോർച്ച എങ്ങും ചർച്ചയായില്ല. ഏറ്റവും കൂടുതൽ വോട്ടു ചോർന്നുപോയത് കായംകുളത്തു നിന്നാണ്. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ. 2001ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ മെംബറായി പ്രവർത്തനം ആരംഭിച്ച എനിക്ക് ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരേ, നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല.’

കായംകുളത്തെ നേതൃത്വവുമായി എന്നും പോര്

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയെ സിപിഎം തീരുമാനിച്ചത് അവസാനഘട്ടത്തിലാണ്. ചെങ്ങന്നൂരിലും കായംകുളത്തും സ്ഥാനാർഥിയെ സംബന്ധിച്ച് ആദ്യഘട്ടത്തിൽ തീരുമാനമായിരുന്നില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പ്രതിഭ 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറി നിന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ മാറ്റമെന്ന് പ്രചരിച്ചിരുന്നെങ്കിലും അവസാനഘട്ടം വരെ പ്രതിഭ ഏതു സീറ്റിൽ മത്സരിക്കുമെന്നു തീരുമാനമായിരുന്നില്ല. ഒടുവിൽ, കായംകുളത്ത് പ്രതിഭയ്ക്കു നറുക്കുവീണു.

യു. പ്രതിഭ എംഎൽഎ
ADVERTISEMENT

അന്നു ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ ആണ് പ്രതിഭയുടെ സ്ഥാനാർഥിത്വത്തിൽ നിർണായക പങ്കുവഹിച്ചത്. ദീർഘകാലമായി കായംകുളത്ത് മത്സരിക്കാൻ കാത്തിരുന്ന പല നേതാക്കൾക്കും യു.പ്രതിഭയുടെ അപ്രതീക്ഷിതമായ സ്ഥാനാർഥിത്വം തിരിച്ചടിയായി. 1996, 2001 തിരഞ്ഞെടുപ്പുകളിൽ ജി.സുധാകരൻ, 2006, 2011 വർഷങ്ങളിൽ സി.െക.സദാശിവൻ എന്നിവർ മണ്ഡലത്തിനു പുറത്തുനിന്നു മത്സരിച്ച കായംകുളത്ത് മണ്ഡലത്തിനുള്ളിലെ സ്ഥാനാർഥിയെ വേണമെന്ന് പ്രാദേശിക നേതൃത്വത്തിന് വലിയ താൽപര്യമുണ്ടായിരുന്നു. അവിടേക്കാണ് യു.പ്രതിഭയെ പാർട്ടി നിർദേശിച്ചത്.

തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചെങ്കിലും സിപിഎം ഏരിയ കമ്മിറ്റിയും ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വവും കായംകുളം നഗരസഭാ നേതൃത്വവും സ്വീകരിക്കുന്ന നിലപാടുകളോടു തുടക്കം മുതൽ എംഎൽഎയും എംഎൽഎയുടെ ഓഫിസും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നഗരസഭ അധ്യക്ഷനായിരുന്ന എൻ.ശിവദാസനും യു.പ്രതിഭയുമായുള്ള പോര് പലപ്പോഴും പരസ്യമാകുകയും ചെയ്തു. കായംകുളത്തു നിന്നുള്ള ഡിവൈഎഫ്ഐ നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗം യു.പ്രതിഭയ്ക്കെതിരെ പരസ്യമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുകയും ചെയ്തിരുന്നു.

‘പാലം വലിച്ച’ ഉദ്ഘാടനം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് യു.പ്രതിഭ എംഎൽഎയുടെ ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് ‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്ന സ്റ്റാറ്റസ് അപ്ഡേഷൻ വന്നത്. ഇതിനു പിന്നാലെ, തന്റെ ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിഭ രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ആ പോസ്റ്റിനെ സിപിഎമ്മിലെ പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തി കമന്റുകളും നിറഞ്ഞു. പിന്നാലെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

മുട്ടേൽ പാലം ഉദ്ഘാടന രാത്രി. ചിത്രത്തിനു കടപ്പാട്: ഫെയ്‌സ്ബുക്
ADVERTISEMENT

കായകുളത്ത് മുട്ടേൽ പാലത്തിന്റെ ഉദ്ഘാടനത്തിന്റെ പേരിലും എംഎൽഎയും സിപിഎം, ഡിവൈഎഫ്ഐ പ്രാദേശിക നേതൃത്വങ്ങളും തമ്മിലുള്ള പിണക്കം മറനീക്കിയിരുന്നു. പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രിയുടെയും അന്നത്തെ മന്ത്രി ജി.സുധാകരന്റെയും പേരും ചിത്രവും ഉൾപ്പെടുത്തുകയും പ്രതിഭ എംഎൽഎയുടെ പേരും ചിത്രവും ഒഴിവാക്കുകയും ചെയ്തതാണ് വിവാദമായത്.

പിന്നാലെ, ആരുടെയും പേരോ ചിത്രമോ പരാമർശിക്കാതെ, ‘നാളെ ഉദ്ഘാടനം ചെയ്യുന്ന മുട്ടേൽ പാലം’ എന്ന തലക്കെട്ടോടെ യു.പ്രതിഭ എംഎൽഎ സ്വന്തം ഫെയ്സ്ബുക് പേജിൽ മുട്ടേൽ പാലത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തു. വിവാദത്തിനു പിന്നാലെ മുട്ടേൽ പാലത്തിലെത്തിയ എംഎൽഎ, പാലം പൂർത്തിയാക്കാൻ സഹായിച്ചതിൽ മന്ത്രി ജി.സുധാകരൻ ഉൾപ്പെടെയുള്ളവർക്ക് നന്ദി അറിയിച്ചുകൊണ്ട് ഫെയ്സ്ബുക് ലൈവ് നടത്തുകയും ചെയ്തു.

പ്രതിഭ എംഎൽഎ

രണ്ടു വർഷം മുൻപ് മാധ്യമപ്രവർത്തകർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യു.പ്രതിഭ എംഎൽഎ സമൂഹമാധ്യമത്തിൽ വിഡിയോ പോസ്റ്റ് പങ്കുവച്ചിരുന്നു. കായംകുളത്തെ ചില ഡിവൈഎഫ്ഐ പ്രവർത്തകരും എംഎൽഎയും തമ്മിൽ സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ പോര് വാർത്തയായപ്പോഴാണ് ഫെയ്സ്ബുക് ലൈവിൽ എത്തിയ പ്രതിഭ ‘മാധ്യമപ്രവർത്തകർ ഇതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും. തെരുവിൽ ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളുടെ കാലുകഴുകിയ വെള്ളം കുടിക്കുന്നതാണ് മാധ്യമപ്രവർത്തനത്തിനു പോകുന്നതിനേക്കാൾ നല്ലത്’ എന്നിങ്ങനെ സ്ത്രീവിരുദ്ധ പരാമർശങ്ങളും നടത്തി.

‘വാവ സുരേഷിനെ വിളിക്കണം’

ലോക്ഡൗണിൽ, വീട്ടിലിരുന്ന് മണ്ഡലത്തിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നുവെന്ന പ്രതിഭ എംഎൽഎയുടെ സമൂഹമാധ്യമ പോസ്റ്റിനെ കളിയാക്കിയും വിമർശിച്ചും ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ കായംകുളത്തെ ചില ഡിവൈഎഫ്ഐ നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ, ‘കൊടിയ വിഷം ചീറ്റുന്ന ചില വിഷസർപ്പങ്ങളെ മാളത്തിൽ നിന്നിറക്കാൻ ലോക്ഡൗൺ കഴിഞ്ഞ് വാവ സുരേഷിനെ വിളിക്കണം’ എന്ന് ആരെയും പേരെടുത്തു പറയാതെ എംഎൽഎ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചതു വാർത്തയായപ്പോഴാണ് എംഎൽഎ ലൈവ‍ിലെത്തി വാവിട്ട പ്രയോഗം നടത്തിയത്. അതിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. സംഭവം വിവാദമായ ശേഷം തന്റെ പരാമർശങ്ങളെ ന്യ‍ായീകരിച്ചും തെറ്റിദ്ധാരണയുണ്ടായതിൽ ഖേദം പ്രകടിപ്പിച്ചും പ്രതിഭ വീണ്ടും രംഗത്തെത്തി.

‘അതിഥി തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ എന്നോട് കാണിച്ചില്ല. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷയ്ക്ക് ചിലപ്പോഴെങ്കിലും വായ തുറക്കും. വേട്ടക്കാരിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിൽ ഞാൻ ചിലതു തുറന്നു പറഞ്ഞു. മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്തകരോടാണ് ഞാൻ പ്രതികരിച്ചത്. മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരം ഒരു തെറ്റിദ്ധാരണ ഉണ്ടായതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.’ എന്നായിരുന്നു അന്ന് പ്രതിഭ എംഎൽഎയുടെ വിശദീകരണം.

മുൻപ്, സിപിഎം പ്രവർത്തകരുടെ സൈബർ ഗുണ്ടായിസത്തിനെ വിമർശിച്ച് യു.പ്രതിഭ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതും വിവാദമായിരുന്നു. അന്ന് സൈബർ പോരാളികൾ എംഎൽഎയെ വളഞ്ഞിട്ട് ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. 2019ൽ യു.പ്രതിഭ സൈബർ സഖാക്കളുടെ ആക്രമണത്തെക്കുറിച്ച് പോസ്റ്റ് ചെയ്തത് ഇങ്ങനെ: ‘കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദോഷപരമായ ഒരു കമന്റ് ഇട്ടതിന് എന്തൊരു ആക്രമണമായിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനാകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ഗാങ് അറ്റാക്ക് ഒക്കെ മനസ്സിലാക്കാൻ കഴിയും.

മണ്ഡലത്തിലെ വികസനത്തെക്കുറിച്ചു സ്പോർട്സ്മാൻ സ്പിരിറ്റിൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ ചിലർ ആഘോഷമാക്കിയപ്പോൾ കുറച്ചു വ്യാജ സഖാക്കൾ അതിനെ നന്നായി കൊഴുപ്പിച്ചു. അയ്യോ, എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുണ്ട് (പേടിച്ച് പനിയായി കിടപ്പിലായിരുന്നു)... വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെയുണ്ട് എന്നു ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബജീവിതം വരെ ചില കമന്റിൽ പരാമർശിച്ചതു കണ്ടു. അവരെയൊക്കെ സഖാവ് എന്നു സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും.’

English Summary: U.Prathibha MLA Again in Controversy in the name of Social Media Post