പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതി തെക്കൻ കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നടപടികൾ ഊർജിതമായി. എറണാകുളത്തിനു പിന്നാലെ ആലപ്പുഴ, കൊല്ലം....City Gas Kochi, City Gas manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ ∙ പൈപ്പ് വഴി വീടുകളിലേക്ക് പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് (പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ്) പദ്ധതി തെക്കൻ കേരളം മുഴുവൻ വ്യാപിപ്പിക്കാനുള്ള നടപടികൾ ഊർജിതമായി. എറണാകുളത്തിനു പിന്നാലെ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് പദ്ധതി വരുന്നത്. ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ ചേർത്തല നഗരസഭയിലും വയലാർ പഞ്ചായത്തിലുമാണ് ഇപ്പോൾ നടക്കുന്നത്. പാചക വാതക പ്ലാന്റും പൈപ്പുകളും സ്ഥാപിച്ചു തുടങ്ങി.

അറ്റ്ലാന്റിക് ഗൾഫ് ആൻഡ് പസിഫിക് (എജി ആൻഡ് പി പ്രഥം) എന്ന കമ്പനിക്കാണ് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പദ്ധതിയുടെ ചുമതല. ചേർത്തല നഗരസഭയിൽ 1 മുതൽ 7 വരെ വാർഡുകളിലും 28 മുതൽ 31 വരെ വാർഡുകളിലും വയലാർ ഗ്രാമപഞ്ചായത്തിൽ 10 മുതൽ 12 വരെ വാർഡുകളിലും 9, 13, 14 വാർഡുകളിൽ ഭാഗികമായുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. രണ്ടിടത്തുമായി നാലായിരത്തോളം ഗുണഭോക്താക്കളെ പ്രതീക്ഷിക്കുന്നു. ഇതിനു പിന്നാലെ സമീപ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. നവംബറിലാണ് പണികൾ തുടങ്ങിയത്. 6 മാസത്തിനകം പൂർത്തിയാക്കി കണക്‌ഷൻ നൽകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ADVERTISEMENT

ദേശീയപാതയോരത്ത് വയലാറിലാണ് ആദ്യ പ്ലാന്റ് നിർമിക്കുക. എറണാകുളം പുതുവൈപ്പിൽ നിന്ന് ഇവിടേക്ക് പാചകവാതകം എത്തിക്കും. കുടിവെള്ള പൈപ്പ് കണക്‌ഷന്റെ രീതിയിൽ പ്ലാന്റിൽ നിന്ന് ഭൂമിക്കടിയിൽ സ്ഥാപിക്കുന്ന കുഴലുകളിലൂടെ അടുക്കളകളിലേക്ക് നേരിട്ട് പാചക വാതകം എത്തും. ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്ത് വാങ്ങുന്ന രീതി ഇനി ആവശ്യമില്ല. സാധാരണ സ്റ്റൗ തന്നെ ഉപയോഗിക്കാമെങ്കിലും അതിൽ ചെറിയ വ്യത്യാസങ്ങൾ നിർവഹണ ഏജൻസി ചെയ്യും. പാചകവാതകം ലഭിക്കാനുള്ള സെക്യൂരിറ്റി തുക തവണകളായി അടയ്ക്കാനും പാചകവാതക ഉപയോഗം അനുസരിച്ച് ബില്ലടയ്ക്കാനും ക്രമീകരണമുണ്ടാകുമെന്ന് അറിയുന്നു.

നിലവിലുള്ള എൽപിജിയെക്കാൾ വിലക്കുറവ്, വീടുകളിൽ നേരിട്ട് എത്തും, സിലിണ്ടർ വേണ്ട, അപകട സാധ്യത ഇല്ല, മലിനീകരണമില്ല ഇല്ല തുടങ്ങിയവയാണ് സിറ്റി ഗ്യാസിന്റെ പ്രത്യേകതകൾ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡാണ് അനുമതി നൽകിയത്. മറ്റൊരു കമ്പനിക്കാണ് ഇതിന്റെ കരാറെന്ന് അറിയുന്നു. എറണാകുളം ജില്ലയിലും വടക്കൻ കേരളത്തിലും ഐഒസി – അദാനി കൺസോർഷ്യത്തിനാണ് കരാർ. കളമശേരി നഗരസഭയിൽ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് നിർമാണം പുരോഗമിക്കുന്നു. വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന്റെ വിതരണത്തിനും എജി ആൻഡ് പി പ്രഥമിന് കരാർ ലഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി 5 വർഷത്തിനകം 198 ഗ്യാസ് പമ്പുകൾ തുടങ്ങുകയാണ് കമ്പനിയുടെ ലക്ഷ്യം.

ADVERTISEMENT

English Summary: City Gas connection project Kerala

ADVERTISEMENT