വാഷിങ്ടൻ ∙ ഈ സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1ബി വീസ പരിധി പിന്നിട്ടതായി യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്). എല്ലാവർഷവും United States Reaches 65,000 H-1B Visa Cap For 2022, US Citizenship and Immigration Services (USCIS),H-1B Visa, United States, Manorama News, Manorama Online.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൻ ∙ ഈ സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1ബി വീസ പരിധി പിന്നിട്ടതായി യുഎസ് സിറ്റിസൺഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്). എല്ലാവർഷവും ആകെ 65,000 പുതിയ എച്ച്1ബി വീസകളാണ് യുഎസ് അനുവദിക്കുന്നത്. ഇതിനു പുറമേ സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ യുഎസ് സർവകലാശാലയിൽനിന്ന് ഉന്നതപഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് 20,000 വീസകൾ വേറെയും അനുവദിക്കും. 

2022 സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1ബി വീസ അപേക്ഷിക്കാനുള്ള റജിസ്ട്രേഷൻ നടപടികൾക്കായി പരിധിയിൽ കവിഞ്ഞ അപേക്ഷകൾ സമർപ്പിക്കപ്പെട്ടിരുന്നതായി യുഎസ്‌സിഐഎസ് തിങ്കളാഴ്ചയാണ് അറിയിച്ചത്. ഓരോ റജിസ്ട്രേഷനും ഓരോ സ്ഥിരീകരണ നമ്പർ നൽകും. ഇതുപയോഗിച്ചാണ് റജിസ്ട്രേഷൻ നടപടികൾ ട്രാക്ക് ചെയ്യേണ്ടത്. ‌

ADVERTISEMENT

ഓരോ അപേക്ഷകനും myUSCIS അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ഈ അക്കൗണ്ട് വഴി റജിസ്റ്റർ ചെയ്തവർക്ക് ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകുന്നത് പൂർത്തിയായെന്നും യുഎസ്‌സിഐഎസ് അറിയിച്ചു. 

സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്1‌ബി വീസ ഉപയോഗിച്ച് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വർഷംതോറും ആയിരക്കണക്കിനു പേരാണ് യുഎസിൽ എത്തുന്നത്. ഐടി കമ്പനികളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരാണ് ഏറെയും ഈ വീസയുടെ ഗുണഭോക്താക്കൾ. 

ADVERTISEMENT

English Summary: United States Reaches 65,000 H-1B Visa Cap For 2022