മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഇൗ മാസം പത്തിനു വരാനിരിക്കെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. നേരത്തെ, മഹാരാഷ്ട്രയിൽ പരീക്ഷിച്ച രീതിയാണ് ഇക്കാര്യത്തിൽ ഗോവയിൽ തുടരുന്നതെന്ന് 2022 Goa Assembly Elections , Assembly Elections In Goa , Goa Assembly Constituency

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ ഗോവ നിയമസഭാ തിരഞ്ഞെടുപ്പു ഫലം ഈ മാസം പത്തിനു വരാനിരിക്കെ, പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നതായി മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്ത് ആരോപിച്ചു. നേരത്തേ, മഹാരാഷ്ട്രയിൽ പരീക്ഷിച്ച രീതിയാണ് ഇക്കാര്യത്തിൽ ഗോവയിൽ തുടരുന്നതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും ഗോവയിൽ പാർട്ടിയുടെ ചുമതല വഹിക്കുന്നയാളുമായ ദേവേന്ദ്ര ഫഡ്നവിസിനെ പരോക്ഷമായി വിമർശിച്ച് റാവുത്ത് പറഞ്ഞു. 

2019 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ എതിരാളികളുടെ ഫോൺ ചോർത്തുന്ന രീതി തുടങ്ങിയത്. അതിന്റെ പേരിൽ വനിതാ പൊലീസ് ഓഫിസർക്കെതിരെ കേസ് നിലവിലുണ്ട്. ഗോവയിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ സമ്മർദം ചെലുത്താനായി കേന്ദ്ര ഏജൻസികളെ അവിടെ ‘വിന്യസിക്കാനുള്ള’ സാധ്യത ഏറെയാണ്. 

ADVERTISEMENT

ഫോൺ ചോർത്തുന്നതായി കഴിഞ്ഞ ദിവസം ഗോവയിലെ കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്ത്, മഹാരാഷ്ട്ര ഗോമന്ദക് പാർട്ടി നേതാവ് സുധീർ ധൻവിൽകർ, ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായ് എന്നിവരുടെ ഫോണുകളും ചോർത്തുന്നതായി സഞ്ജയ് റാവുത്ത് അവകാശപ്പെട്ടു.

English Summary: Phones Of Goa Leaders Tapped, Alleges Shiv Sena Leader Sanjay Raut