കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്ന പതിവു സമീപനം ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രവും കടുത്ത പ്രതിസന്ധിയിലാണ്. പെട്രോൾ വിലയിലെ പ്രതിസന്ധി, യുക്രെയ്നിലെ യുദ്ധ സാഹചര്യം എന്നിവയാണ് അതിനു കാരണം. ട്രഷറി അടച്ചിട്ടില്ല, കിറ്റുകൾ കൊടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി വൻതോതിൽ കടമെടുക്കേണ്ടി വന്നുവെന്നതു കാണാതിരിക്കാനാവില്ല.. Kerala Budget 2022

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച തന്റെ ആദ്യത്തെ സമ്പൂർണ ബജറ്റിൽ കേരളത്തിന്റെ സാമ്പത്തിക മാന്ദ്യത്തിനുള്ള പരിഹാര നിർദേശങ്ങളില്ലെന്ന് ധനകാര്യ വിദഗ്ധനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ. സംസ്ഥാന ബജറ്റ് മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളെക്കുറിച്ച് മനോരമ ഓൺലൈനുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ജോസ് സെബാസ്റ്റ്യന്റെ പ്രതികരണങ്ങളിലേക്ക്

‘വിശ്വാസ്യത കുറഞ്ഞ പ്രഖ്യാപനങ്ങൾ’

ADVERTISEMENT

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ ധാരാളം പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. വിപണിയെ ഉടനെയൊന്നും ചലിപ്പിക്കാൻ അവയ്ക്കു കഴിയില്ല. അതൊക്കെ നിലവിൽ വരാൻ ധാരാളം സമയമെടുക്കും. കെട്ടിടം പണി, ഉദ്യോഗ്സഥ നിയമനം ഇങ്ങനെ പല ഘടകങ്ങളുണ്ട്. മുൻകാലങ്ങളിൽ നടത്തിയ ഇത്തരം പ്രഖ്യാപനങ്ങൾക്ക് എന്തു സംഭവിച്ചുവെന്നും നമുക്ക് അറിയില്ല. അതുകൊണ്ടുതന്നെ പല പ്രഖ്യാപനങ്ങളുടെയും വിശ്വാസ്യത കുറവാണ്.

ഡോ.ജോസ് സെബാസ്റ്റ്യൻ

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉൽപാദനത്തേക്കാൾ കൂടുതൽ ഉപഭോഗത്തിൽ ഊന്നിയിട്ടുള്ളതാണ്. ഉപഭോഗമാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കുന്നത്. കേരളമൊട്ടാകെ കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണ്. ആ രംഗം പതുക്കെ ഉയർന്നു വരികയാണ്. അതിന് ഒരു ഉത്തേജനം കൊടുക്കണമായിരുന്നു. അതിനുള്ള ഏറ്റവും നല്ല വഴി ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുകയായിരുന്നു. അതിനുള്ള ഒരു നിർദേശവും ഇല്ല. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചിരുന്നെങ്കിൽ ആ തുക ഉടൻതന്നെ വിപണിയിലേക്ക് ഒഴുകുമായിരുന്നു.

അധിക വിഭവ സമാഹരണം എവിടെ?

കേരളത്തിന്റെ റവന്യൂ കമ്മി 16,000 കോടിയിൽ നിന്ന് 23,0000 കോടിയായി വർധിച്ചിരിക്കുകയാണ്. 402 കോടിമാത്രമാണ് അധിക വരുമാനം. അതിനർഥം വിഭവ സമാഹരണത്തിനു കാര്യമായ ശ്രമം ഉണ്ടായിട്ടില്ലെന്നാണ്.ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷൻ ആൻഡ് ഫിനാൻസ് ഇത്തരത്തിൽ ധാരാളം നിർദേശങ്ങൾ സമർപ്പിച്ചികുന്നു. അവ പരിഗണിച്ചിട്ടില്ല. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ ഫീസുകൾ 1972–73 നിരക്കുകളിൽത്തന്നെ നിൽക്കുകയാണ്. അവ വർധിപ്പിച്ചിരുന്നെങ്കിൽ 2300 കോടി രൂപ അധികമായി സമാഹരിക്കാമായിരുന്നു.

ADVERTISEMENT

ശമ്പളമായും പെൻഷനായും വൻതോതിൽ വിഭവങ്ങൾ എത്തുന്ന ധനിക വിഭാഗങ്ങളിൽനിന്നും വിഭവ സമാഹരണത്തിനു ശ്രമം ഇല്ല. ഇത് പ്രോത്സാഹജനകമല്ല. പൊതുമേഖലയുടെ കാര്യക്ഷമത ഉയർത്തി അവയെ സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുന്ന സമീപനവും ആവശ്യമായിരുന്നു. അതിനു പകരം കെഎസ്ആർടിസിക്ക് 1000 കോടിയുടെ സഹായം നൽകുന്നതുപോലെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

കിഫ്ബിയെന്ന കടക്കെണി വീണ്ടും

കിഫ്ബിയെ അമിതമായി ആശ്രയിക്കുന്ന സമീപനം ഈ ബജറ്റിലുമുണ്ട്. കിഫ്ബി ബജറ്റിനു പുറത്താണെന്ന വാദത്തെ അക്കൗണ്ടന്റ് ജനറൽ ചോദ്യം ചെയ്തിട്ടുണ്ട്. കിഫ്ബി ബജറ്റിനു പുറത്താണെങ്കിലും അതിന്റെ ബാധ്യതയും തിരിച്ചടവും സംസ്ഥാന ബജറ്റിൽ നിന്നുതന്നെ കണ്ടെത്തേണ്ടി വരും. ഇത് ആത്യന്തികമായി കേരളത്തിന്റെ സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കും.നല്ല ശതമാനം പദ്ധതികളുടെ വിഭവങ്ങൾ കണ്ടെത്തുന്നത് ഉയർന്ന പലിശയ്ക്കു വാങ്ങിയാണ്. 9 മുതൽ 9.5 ശതമാനംവരെയാണ് കിഫ്ബിയുടെ പലിശ നിരക്ക്. ഇത് സംസ്ഥാനത്തിന്റെ ധനകാര്യ സുസ്ഥിരതയ്ക്ക് ഒട്ടും അനുകൂലമാകില്ല.

‘സ്വാഗതാർഹം, പക്ഷേ..’

ADVERTISEMENT

4 സയൻസ് പാർക്കുകൾ സ്ഥാപിക്കുമെന്നത് സ്വാഗതാർഹമാണ്. ഐടി മേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും സബ്സിഡികൾ പലതും പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് സാധാരണ ജനങ്ങൾക്കു സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികളും സ്വാഗതാർഹമാണ്. ഭക്ഷ്യ സംസ്കരണ പദ്ധതികൾ പലതും പല ബജറ്റുകളിലും പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വകാര്യമേഖലയോടുള്ള സമീപനത്തിൽ മാറ്റമുണ്ടെന്നു പറയുമ്പോഴും സ്വകാര്യ സർവകലാശാലകൾ, വിദേശ സർവകലാശാലകൾ എന്നിവയ്ക്ക് അനുകൂലമായ നിർദേശങ്ങൾ ബജറ്റിൽ ഇല്ല.

മൊത്തം വരുമാനത്തിന്റെ 22 ശതമാനം കടം

കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടുന്ന പതിവു സമീപനം ധനമന്ത്രി ആവർത്തിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രവും കടുത്ത പ്രതിസന്ധിയിലാണ്. പെട്രോൾ വിലയിലെ പ്രതിസന്ധി, യുക്രെയ്നിലെ യുദ്ധ സാഹചര്യം എന്നിവയാണ് അതിനു കാരണം. ട്രഷറി അടച്ചിട്ടില്ല, കിറ്റുകൾ കൊടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതിനു വേണ്ടി വൻതോതിൽ കടമെടുക്കേണ്ടിവന്നുവെന്നതു കാണാതിരിക്കാനാവില്ല. മൊത്തം വരുമാനത്തിന്റെ 22% കടമാണ്. ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനു തടസ്സം സാമ്പത്തികമാണ്. സാമ്പത്തിക വികസനം ഉണ്ടാവുകയും അതുവഴി നികുതി വരുമാനം വർധിക്കുകയും ചെയ്തെങ്കിൽ മാത്രമേ ക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനാവൂ.

English Summay: Kerala Budget 2022: Analysis by Economist Dr. Jose Sebastian