ചെങ്ങന്നൂർ∙ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍. ഇവർക്കു പണം നല്‍കുന്നത് വാഹന, സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കളാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്.....Saji Cheriyan | Congress | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെങ്ങന്നൂർ∙ സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്നു മന്ത്രി സജി ചെറിയാന്‍. ഇവർക്കു പണം നല്‍കുന്നത് വാഹന, സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കളാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. 

സിൽവർലൈനിൽ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

തന്റെ മൂന്നു മക്കളും പ്രവേശനപ്പരീക്ഷ എഴുതിയാണ് എംബിബിഎസ് പ്രവേശനം നേടിയത്‍. തെറ്റായവിവരം പ്രചരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎൽഎ മാപ്പുപറയണം. താന്‍ ബഹുമാനിക്കുന്ന നേതാവായതുകൊണ്ട് വ്യക്തിപരമായ കാര്യങ്ങള്‍ പറയുന്നില്ല.

സിൽവർലൈൻ തന്റെ വീടിനു മുകളിലൂടെ വരണമെന്നാണ് ആഗ്രഹം. പദ്ധതിയിൽനിന്നു പിന്നോട്ടില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുന്നോട്ടു പോകും. പദ്ധതിയെ എതിർക്കുന്ന കോൺഗ്രസിന് സർവനാശമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary : Minister Saji Cheriyan against Silverline protest