സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുകയാണ് എന്റെ ദൗത്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. ..AAP in Kerala, AAP in Kerala Malayalam, AAP Kejriwal

സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുകയാണ് എന്റെ ദൗത്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. ..AAP in Kerala, AAP in Kerala Malayalam, AAP Kejriwal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുകയാണ് എന്റെ ദൗത്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. ..AAP in Kerala, AAP in Kerala Malayalam, AAP Kejriwal

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ എതിരാളികളിൽ പോലും അസൂയ ജനിപ്പിക്കുന്ന വിജയമാണ് ആം ആദ്മി പാർട്ടി (എഎപി) നേടിയത്. ഡൽഹിക്കു പുറമേ പഞ്ചാബും പിടിച്ചെടുത്തതോടെ കൂടുതൽ സംസ്ഥാനങ്ങളിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ് പാർട്ടി. കേരളത്തിൽ മുൻപേതന്നെ സാന്നിധ്യം അറിയിച്ച പാർട്ടി പുതിയ തന്ത്രങ്ങളുമായി സംസ്ഥാനത്തു ശക്തമാകാനുള്ള ശ്രമത്തിലാണ്. പഞ്ചാബിലെ വിജയവും ആ നീക്കത്തിനു കരുത്തു ആത്മവിശ്വാസവും പകരുന്നുണ്ട്. പാർട്ടിയുടെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയും (ദേശീയ നിരീക്ഷകൻ) ഡൽഹി തമിഴ് അക്കാദമിയുടെ വൈസ് ചെയർമാനുമായ എൻ.രാജ കേരളത്തിലെ രാഷ്ട്രീയ പ്രതീക്ഷകൾ ‘മനോരമ ഓൺലൈനുമായി’ പങ്കുവയ്ക്കുന്നു...

രണ്ടു മുന്നണികൾ മാത്രം മാറി മാറി ഭരിക്കുന്ന സംസ്ഥാനം ആണല്ലോ കേരളം? മാറിച്ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും പക്ഷേ ഒരു ബദലില്ല. ബിജെപിക്ക് ഉണ്ടായിരുന്ന ഒരു സീറ്റ് കൂടി ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായി. ഒരു മൂന്നാം ശക്തിയായി കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പിൽ എഎപി ഉണ്ടാകുമോ?

ADVERTISEMENT

സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്തി അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കായി പാർട്ടിയെ സജ്ജമാക്കുകയാണ് എന്റെ ദൗത്യം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും മത്സരിക്കും. ഉത്തരേന്ത്യയിലെ സ്വാധീനം ദക്ഷിണേന്ത്യയിലും വ്യാപിപ്പിക്കും. എല്ലായിടത്തും മണ്ഡലം കമ്മിറ്റികളും ബൂത്തുതല കമ്മിറ്റികളും രൂപീകരിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പു മുതൽ സ്ഥാനാർഥികളെ മത്സരരംഗത്ത് ഇറക്കും. 

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.

ഇടതു വലതു ഭരണങ്ങളിൽ ഇവിടുത്തെ ജനങ്ങൾ അസംതൃപ്തരാണ്. ഡൽഹിയും പഞ്ചാബുമാണ് ഞങ്ങൾ കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. 2021–22 കാലയളവിൽ ഡൽഹിയുടെ പ്രതിശീർഷ വരുമാനം 16.81 ശതമാനം വർധിച്ചു. ജിഡിപി 50 ശതമാനം വർധിച്ചു. കോവിഡിന് ശേഷമുള്ള കാലയളവിൽ 1.78 ലക്ഷം പേർക്ക് സർക്കാർ ജോലിയും പത്തു ലക്ഷത്തിലധികം പേർക്ക് സ്വകാര്യ മേഖലയിലും ജോലി നൽകാൻ ഡൽഹിയിൽ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം മലയാളികളും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. എഎപി താമസിക്കാതെ കേരളത്തിൽ അധികാരത്തിലെത്തും.

സിൽവർലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാണ്. ഗതാഗത സൗകര്യം കുറവുള്ള നാടായതിനാൽ സിൽവർലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് സഹായകമാകുമെന്നാണ് സർക്കാർ പറയുന്നത്. എന്താണ് അഭിപ്രായം?

ഗതാഗത സൗകര്യം കേരളത്തിൽ കുറവാണ്. ഡൽഹിയിലെ സർക്കാർ ബസുകൾ ആധുനികമാണ്. കേരളത്തിൽ ഇതുവരെയും കെഎസ്ആർടിസിയെ നഷ്ടത്തിൽനിന്ന് കരകയറ്റാൻ ഇവിടെ മാറി മാറി ഭരിച്ച സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ല. വേഗ റെയിൽ കേരളത്തിന് ആവശ്യമാണ്. സാമ്പത്തിക ബാധ്യതയും പ്രകൃതിക്ക് ദോഷം വരുന്നതുമായ സിൽവർലൈൻ അല്ല കേരളത്തിനു വേണ്ടത്. കേരളത്തിൽ ഹൈ സ്പീഡ് മെമു ട്രെയിനുകളാണ് ആവശ്യം. സിൽവർലൈനിന്റെ പത്തിലൊന്നു ചെലവിൽ ഇത് സാധ്യമാണ്. 

ADVERTISEMENT

തിരുവനന്തപുരത്തുനിന്ന് മംഗലാപുരം വരെ 6 മണിക്കൂർ കൊണ്ട് പ്രധാന സ്റ്റേഷനുകളിൽ നിർത്തി കുറഞ്ഞ ചെലവിൽ റെയിൽവേ ലൈൻ എങ്ങനെ വികസിപ്പാക്കാമെന്ന രൂപരേഖ പാർട്ടി മുന്നോട്ട് വച്ചിട്ടുണ്ട്. ഈ  ലഘുലേഖകളുമായി പ്രവർത്തകർ ജനങ്ങളെ നേരിൽ കണ്ട് പദ്ധതി വിശദീകരിക്കും. ജനങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു പദ്ധതി എന്തിനാണ് ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. ജനത്തിന് പ്രയോജനകരമായ വിധത്തിൽ, അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. സിൽവർലൈന് എതിരെ നടക്കുന്ന ജനകീയ സമരത്തിൽ പാർട്ടിയും പങ്കാളികളാകുന്നുണ്ട്. പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ കേരള ഘടകം തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിൽ പാർട്ടി മുന്നോട്ടു വയ്ക്കുന്ന വികസന ആശയം എന്താണ്?

എല്ലാവർക്കും വിദ്യാഭ്യാസം നൽകുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിൽ വിദ്യാഭ്യാസം ഉള്ള ചെറുപ്പക്കാരാണുള്ളത്. ഇവർ നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണ്. കേരളത്തിൽ കൂടുതലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളാണുള്ളത്. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതലായി സർക്കാർ മേഖലയിൽ ഉണ്ടാവണം. പഠനത്തിനും ജോലി തേടിയും വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന പ്രവണത ഇല്ലാതാക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. ഇവിടെത്തന്നെ ഉന്നത വിദ്യാഭ്യാസം നേടി തൊഴിൽ നേടാനുള്ള സൗകര്യമാണ് പാർട്ടി ആഗ്രഹിക്കുന്നത്. 

ആം ആദ്മി പാർട്ടി നിലവിൽ ഒരു സ്ഥലത്തും മറ്റു പാർട്ടികളുമായി സഖ്യം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. കേരളത്തിലും അത് അങ്ങനെത്തന്നെയാകും

കേരളത്തിൽ ഉന്നത വിദ്യാഭ്യാസമുള്ളവർ ഉണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം കുറവാണ്. അത് ഉയർത്തണം. പഠനശേഷം വേഗം തൊഴിൽ കിട്ടുന്ന നിലയിലേക്ക് വിദ്യാഭ്യാസം മാറണം. ഡൽഹിയിൽ സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കുന്നതിന് മികച്ച പരിശീലനം ലഭിക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ അവരെ അയച്ച് പരിശീലനം നൽകിയിട്ടുണ്ട്. വലിയ മുന്നേറ്റമാണ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നത്. നല്ല വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവുമുള്ള തലമുറയെ സൃഷ്ടിക്കുക എന്നതാണ് പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം. അതു തന്നെയാണ് എഎപി തലവൻ അരവിന്ദ് കേജ്‌രിവാൾ പറയുന്നതും. ജോലിയും വിദ്യാഭ്യാസവും തേടി വിദേശികൾ ഇന്ത്യയിലേക്ക് വരുന്ന ഒരു കാലമാണ് പാർട്ടിയുടെ ലക്ഷ്യം.

ADVERTISEMENT

കേരളത്തിൽ ഏതു തരം തൊഴിൽ മേഖലകളാണ് സൃഷ്ടിക്കപ്പെടേണ്ടത്?

സംരംഭങ്ങൾക്ക് ആവശ്യമായ അന്തരീക്ഷമാണ് സർക്കാർ ഒരുക്കേണ്ടത്. നിലവിൽ അത്തരം സാഹചര്യം ഇവിടെ ഇല്ല. ആരെങ്കിലും കഷ്ടപ്പെട്ട് ഒരു സംരംഭമോ വ്യവസായമോ തുടങ്ങിയാൽ തൊഴിലാളി പാർട്ടികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അത് പൂട്ടിക്കും. രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ ഇടപെടലുകൾ വ്യവസായങ്ങളെ ബാധിക്കുന്നുണ്ട്. പല സ്ഥാപനങ്ങളും ഇത്തരത്തിൽ അടച്ചു പൂട്ടി. സംരംഭങ്ങൾ തുടങ്ങാനുള്ള എല്ലാ സഹായവും യുവാക്കൾക്ക് ഒരുക്കേണ്ടത് സർക്കാറിന്റെ ചുമതലയാണ്. പുതിയ സ്റ്റാർട്ടപ്പുകൾ വരട്ടെ. പുത്തൻ ആശയങ്ങൾ വളരട്ടെ. അതിനാണ് പാർട്ടി ശ്രമിക്കുന്നത്. 

പ്രതീകാത്മക ചിത്രം.

പഞ്ചാബിൽ ഓരോ വീട്ടിലും കുടിൽ വ്യവസായങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സർക്കാറിന്റെ പിന്തുണ ലഭിക്കാതെ ഇതെല്ലാം നശിച്ചു. പാർട്ടി അധികാരത്തിൽ എത്തിയതോടെ വലിയ തൊഴിൽ സാധ്യതകളാണ് പഞ്ചാബിൽ ആരംഭിക്കുന്നത്. കർഷകർക്ക് അർഹമായ പ്രാധാന്യം നിലവിൽ കേരളത്തിൽ ലഭിക്കുന്നില്ല. റബറിന്റെ വില ഇടിഞ്ഞതും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം അവർ ദുരിതത്തിലാണ്. കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ കാർഷിക വിളകളിൽ നിന്നും മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കണം. അതിന് ആവശ്യമായ വ്യവസായ സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ടാവണം.

മിസ്ഡ് കോൾ അംഗത്വ ക്യാംപെയ്ൻ കേരളത്തിലെ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയോ?

ദിവസവും 500 കോളുകൾ വരെ ലഭിക്കുന്നുണ്ട്. വളരെ വേഗം ജനങ്ങൾ പാർട്ടിയെ സ്വീകരിക്കുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് ഏഴായിരത്തോളം പേർ കേരളത്തിൽ അംഗത്വ ക്യാംപെയ്നിൽ പങ്കെടുത്തു. ഇതു വലിയ പ്രതീക്ഷയാണ് നൽകുന്നത്. എഎപി ജനങ്ങളുടെ പാർട്ടിയാണ്. ജനങ്ങളാണ് ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ജനങ്ങൾക്ക് ആവശ്യമുള്ള ക്ഷേമ പദ്ധതികൾ അവർക്ക് ഒരുക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. നിങ്ങൾക്ക് നാട്ടിൽ എന്തു വേണമെന്നതിനെക്കുറിച്ച് നിങ്ങൾക്ക് ഞങ്ങളോട് സംസാരിക്കാം. അതു പാർട്ടി നടപ്പാക്കും. ഇതാണ് ഞങ്ങൾ എല്ലാ സംസ്ഥാനങ്ങളിലും ചെയ്യുന്നത്. ഉദ്യോഗസ്ഥരും പ്രഫഷനൽസും കൂടുതലായി പാർട്ടിയിലേക്ക് എത്തുന്നുണ്ട്. വിദ്യാർഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി അരവിന്ദ് കേജ്​രിവാൾ കേരളത്തിലേക്ക് വരുമോ?

തീർച്ചയായും. അദ്ദേഹം കേരളത്തിൽ എത്തും. ഇവിടുത്തെ ജനങ്ങളുമായി നേരിട്ട് സംസാരിക്കും. കേരളത്തെക്കുറിച്ച് പഠിക്കാനാണ് അദ്ദേഹം എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നത്. കേരളത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നതാണ് പാർട്ടിയുടെ ലക്ഷ്യം. കോൺഗ്രസ്–കമ്യൂണിസ്റ്റ് പാർട്ടികളുടെ ആഴിമതി കണ്ട് മടുത്തവരാണ് കേരള ജനത. അവർ എഎപിയെ ഇരുകയ്യും നീട്ടി സ്വീകരിക്കും

വിദ്യാർഥി സംഘടനാ പ്രവർത്തനം സജീവമാക്കുമോ?

എല്ലാം കോളജിലും പാർട്ടിയുടെ ആശയങ്ങൾ എത്തിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാർഥികളുടെ കയ്യിലാണ് രാജ്യത്തിന്റെ ഭാവി. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലും മണ്ണാർക്കാട് എംഇഎസ് തുടങ്ങിയ കോളജുകളിലും പാർട്ടിയുടെ വിദ്യാർഥി സംഘടന പ്രവർത്തിക്കുന്നുണ്ട്. എല്ലാ കോളജുകളിലും സംഘടന രൂപീകരിക്കുന്നതിന് ശ്രമിക്കും. സമരം ചെയ്യാനല്ല ഞങ്ങൾ ഇവരോട് ആവശ്യപ്പെടുന്നത്. പഠിക്കുന്ന കാലത്ത് ഇവർ പഠിച്ചാൽ മതി. എന്നാൽ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് ഇവർ അറിയണം. ചർച്ചകൾ സംഘടിപ്പിക്കണം. അക്രമം ഇല്ലാതെ പ്രതികരിക്കണം. ഇതാണ് പാർട്ടിയുടെ നയം. വിദ്യാഭ്യാസവും തൊഴിലും നേടിയിട്ടാവണം കുട്ടികൾ പാർട്ടിയുടെ സജീവ പ്രവർത്തകർ ആവേണ്ടത്. അവർക്ക് ഉപജീവനം കണ്ടെത്താനുള്ള മാർഗമല്ല പാർട്ടി.

ബിജെപിയുടെ പ്രതിപക്ഷം ഇപ്പോൾ എഎപിയാണ്. കോൺഗ്രസിനു വളരാൻ കഴിയുന്നില്ല. അവർ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ബിജെപിയിൽനിന്ന് ഒട്ടേറെ പേർ എഎപിയിലേക്ക് എത്തുന്നുണ്ട്. ഗുജറാത്ത്, ഹിമാചൽ, കർണാടക തിരഞ്ഞെടുപ്പുകളിൽ വലിയ മുന്നേറ്റം പാർട്ടിക്കുണ്ടാവും. ഗുജറാത്തിൽ എഎപി ശക്തമായ പാർട്ടിയായി മാറുന്നുണ്ട്

മറ്റു പാർട്ടിയുമായി സഖ്യം ഉണ്ടാക്കാനുള്ള ശ്രമമുണ്ടോ?

ആം ആദ്മി പാർട്ടി നിലവിൽ ഒരു സ്ഥലത്തും മറ്റു പാർട്ടികളുമായി സഖ്യം ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ല. ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനം. കേരളത്തിലും അത് അങ്ങനെ തന്നെയാകും. 24 മണിക്കൂറും വൈദ്യുതി എത്തിക്കാം, ദാരിദ്ര്യം ഇല്ലാതാക്കാം, നല്ല റോഡുകൾ പണിയാം, മെച്ചപ്പെട്ട വിദ്യാഭ്യാസവും ആശുപത്രിസംവിധാനങ്ങളും ഒരുക്കാം എന്നെല്ലാം വളരെ കുറച്ച് വർഷങ്ങൾകൊണ്ട് തെളിയിച്ചവരാണ് ഞങ്ങൾ. ഡൽഹിയുടെ മാറ്റം ഇന്ത്യയിലെ ജനങ്ങൾ മുഴുവൻ അദ്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ഡൽഹിലേക്കും പഞ്ചാബിലേക്കും നോക്കിയാൽ ഞങ്ങളുടെ പ്രവർത്തനം  ജനങ്ങൾക്കു മനസ്സിലാക്കാം.

എൻ.രാജ

ജനങ്ങൾ കോൺഗ്രസിനെ കൈവിടുന്നതായി തോന്നുന്നുണ്ടോ?

എല്ലാ പാർട്ടിക്കും വെല്ലുവിളി ഉയർത്താൻ എഎപിക്കു കഴിഞ്ഞിട്ടുണ്ട്. ബിജെപിയുടെ പ്രതിപക്ഷം ഇപ്പോൾ എഎപി തന്നെയാണ്. കോൺഗ്രസ് പാർട്ടിക്ക് വളരാൻ കഴിയുന്നില്ല. അവർ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ബിജെപിയിൽനിന്ന് ഒട്ടേറെ പേർ എഎപിയിലേക്ക് എത്തുന്നുണ്ട്. ഗുജറാത്ത്, ഹിമാചൽ, കർണാടക തിരഞ്ഞെടുപ്പുകൾ പാർട്ടി പ്രതീക്ഷയോടെയാണ് കാണുന്നത്. വലിയ മുന്നേറ്റം പാർട്ടിക്ക് ഇവിടെയുണ്ടാവും. ഗുജറാത്തിൽ എഎപി ശക്തമായ പാർട്ടിയായി മാറുന്നുണ്ട്. 2017ലാണ് ഗോവയിൽ ആംആദ്മി ആദ്യമായി മത്സരിച്ചത്. ഈ വട്ടം 2 സീറ്റ് നേടാൻ കഴിഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ ഗോവയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ പാർട്ടിക്ക് കഴിയും.

English Summary: AAP's Kerala Observer N Raja Talking about Entry into the State