സജി ചെറിയാൻ പ്രതികരിക്കാൻ വന്നില്ലല്ലോ? ഇട്ടിട്ട് ഓടി. ഞാൻ ചോദിച്ച ചോദ്യത്തിന് കെ റെയിലിനും ഉത്തരമില്ല. ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മാപ്പ് നേരത്തെ നീണ്ടുനിവർന്നു കിടന്നതാണ്. ഇപ്പോൾ വളച്ചും പുളച്ചും ആക്കിയതാണ്. അത് സജി ചെറിയാന്റെ വീടിനു വേണ്ടിയാണ്. ഇന്നുവരെ തൃപ്തികരമായ മറുപടി ഇല്ല. ഇനിയും ഏറെയുണ്ട് വെളിപ്പെടുത്താൻ, അതു വഴിയേ വരും... Thiruvanchoor Radhakrishnan . Silverline

സജി ചെറിയാൻ പ്രതികരിക്കാൻ വന്നില്ലല്ലോ? ഇട്ടിട്ട് ഓടി. ഞാൻ ചോദിച്ച ചോദ്യത്തിന് കെ റെയിലിനും ഉത്തരമില്ല. ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മാപ്പ് നേരത്തെ നീണ്ടുനിവർന്നു കിടന്നതാണ്. ഇപ്പോൾ വളച്ചും പുളച്ചും ആക്കിയതാണ്. അത് സജി ചെറിയാന്റെ വീടിനു വേണ്ടിയാണ്. ഇന്നുവരെ തൃപ്തികരമായ മറുപടി ഇല്ല. ഇനിയും ഏറെയുണ്ട് വെളിപ്പെടുത്താൻ, അതു വഴിയേ വരും... Thiruvanchoor Radhakrishnan . Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സജി ചെറിയാൻ പ്രതികരിക്കാൻ വന്നില്ലല്ലോ? ഇട്ടിട്ട് ഓടി. ഞാൻ ചോദിച്ച ചോദ്യത്തിന് കെ റെയിലിനും ഉത്തരമില്ല. ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മാപ്പ് നേരത്തെ നീണ്ടുനിവർന്നു കിടന്നതാണ്. ഇപ്പോൾ വളച്ചും പുളച്ചും ആക്കിയതാണ്. അത് സജി ചെറിയാന്റെ വീടിനു വേണ്ടിയാണ്. ഇന്നുവരെ തൃപ്തികരമായ മറുപടി ഇല്ല. ഇനിയും ഏറെയുണ്ട് വെളിപ്പെടുത്താൻ, അതു വഴിയേ വരും... Thiruvanchoor Radhakrishnan . Silverline

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിൽവർലൈൻ. വിവാദത്തിന്റെ പാളങ്ങളിലൂടെ കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റൊരറ്റത്തേക്കു ചീറിപ്പായുന്ന വിഷയം. ചിലർക്ക് ഇതൊരു സാധാരണ ചർച്ചാവിഷയമെങ്കിൽ, മറ്റു ചിലർക്ക് നെഞ്ചിലിറക്കിവച്ച ‘കല്ലാണ്’. ദിനംപ്രതി കേരളത്തെ സംഘർഷഭൂമിയാക്കുന്ന തരത്തിലേക്ക് കെ റെയിൽ കല്ലിടൽ എത്തിയിരിക്കുന്നു. ഇതിനു മുൻപും കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് പല സമരത്തിനും കേരളം സാക്ഷ്യം വഹിച്ചെങ്കിലും ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന സമരങ്ങളായിരുന്നു അതെല്ലാം. എന്നാൽ, കെ റെയിൽ സമരം കേരളത്തെ ഒട്ടാകെ ബാധിച്ചിരിക്കുന്നു. 

പലരുടെയും വീട്ടിലെ അടുപ്പിൽ വരെ കെ റെയിൽ ശില സ്ഥാപിക്കുമ്പോൾ ജനപിന്തുണയോടെ അതെല്ലാം പിഴുതെറിയാൻ ആഹ്വാനം ചെയ്യുകയാണ് പ്രതിപക്ഷ കക്ഷികൾ. കെ റെയിൽ സമരത്തിന് രാഷ്ട്രീയമാനം കൈവന്നിരിക്കുന്നു. എന്തൊക്കെ സംഭവിച്ചാലും കെ റെയിൽ നടപ്പാക്കുമെന്ന് സിപിഎം ഊന്നിപ്പറയുമ്പോൾ പദ്ധതിയെ നഖശിഖാന്തം എതിർക്കുമെന്ന് യുഡിഎഫും വ്യക്തമാക്കുന്നു. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ
ADVERTISEMENT

സമരത്തിന്റെ മുൻനിരയിലിറങ്ങിയ കോൺഗ്രസ് നേതാക്കളിൽ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമുണ്ട്. സിപിഎം നേതാവും മന്ത്രിയുമായ സജി ചെറിയാനു വേണ്ടി സിൽവർലൈൻ അലൈൻമെന്റ് മാറ്റിയെന്ന ഗുരുതര ആരോപണം ഉൾപ്പെടെ ഉന്നയിച്ചത് തിരുവഞ്ചൂരാണ്. സിൽവർലൈൻ സമരം ആളിക്കത്തിക്കുന്നതിൽ തിരുവഞ്ചൂരിന്റെ പ്രസ്താവനകൾക്കുള്ള പങ്കും ചെറുതല്ല. എന്താണ് സിൽവർലൈൻ സമരത്തെക്കുറിച്ച് തിരുവ‍ഞ്ചൂരിനു പറയാനുള്ളത്? മനോരമ ഓൺലൈനോടു മനസ്സു തുറക്കുകയാണ് അദ്ദേഹം.

സിൽവർലൈൻ പദ്ധതി കേരളത്തിൽ നടപ്പാകുമോ? തുടർ സമരങ്ങളുടെ പശ്ചാത്തലത്തിൽ താങ്കൾക്ക് എന്താണു തോന്നുന്നത്?

സിൽവർലൈൻ അങ്ങനെ സിപിഎമ്മിനു നടപ്പാക്കാൻ കഴിയില്ല. നിയമപരമായ നിബന്ധന ഒന്നും പാലിക്കാതെയാണ് അവർ ഇതുമായി മുന്നോട്ട് പോകുന്നത്. ഒരു സ്ഥാപനം തുടങ്ങണമെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ ഉണ്ട്. അതൊന്നും പരിഗണിച്ചിട്ടേയില്ല. സർവേ ബൗണ്ടറി നിയമപ്രകാരം വ്യവസ്ഥകൾ ലംഘിച്ചിരിക്കുന്നു. അതെല്ലാം നിഷേധിച്ച് ഭൂമി ഏറ്റെടുക്കൽ നടക്കുന്നു. ഭരണത്തിലിരിക്കുന്നവർ തന്നെ നിയമലംഘനം നടത്തുകയാണ്. സർവേ നിബന്ധന നാലാം വകുപ്പ് രണ്ടാം ഉപവകുപ്പു പ്രകാരം ഒന്നും പാലിക്കുന്നില്ല. അപ്പീൽ കൊടുക്കേണ്ടതുണ്ട്. അപ്പീൽ അവർ സ്വീകരിക്കുന്നില്ല. 

ഏറ്റെടുക്കുന്ന ഭൂമിക്ക് ചുറ്റുവട്ടത്ത് താമസിക്കുന്നവർക്ക് ഒരു നോട്ടിസ് കൊടുത്തു വേണം കാര്യങ്ങൾ നടപ്പാക്കാൻ. ഭൂവുടമയ്ക്ക് പോലും നോട്ടിസ് നൽകുന്നില്ല. നിലവിലുള്ള മുഴുവൻ നിയമത്തെയും സർക്കാർതന്നെ കാറ്റിൽ പറത്തുകയാണ്. സർവേ നടത്തുകയാണെങ്കിൽ സർവേ സംഘം വേണം, ഒരു ഹെഡ് സർവേയർ വേണം. ഇതൊന്നുമില്ലാതെയാണ് കല്ലിടൽ. നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണു നടക്കുന്നത്. ഇതെല്ലാമായി അവർക്ക് മുന്നോട്ടു പോകാനാകില്ല.

ADVERTISEMENT

സിൽവർലൈനിൽ സിപിഎം ഒരു രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണോ പറഞ്ഞുവരുന്നത്...?

നിയമം അങ്ങനെ രഹസ്യമായി നടപ്പാക്കാനാകുമോ? ചുറ്റും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അറിയാനുള്ള അവകാശം നിയമപരമായി അംഗീകരിക്കപ്പെട്ടതാണ്. അതിവിടെ നടപ്പാക്കാനാകുന്നില്ല. വിവരാവകാശപ്രകാരം കൊടുത്ത ചേദ്യങ്ങൾക്കൊന്നും മറുപടിയേ തരുന്നില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾക്കാണ് വിവരാവകാശ പ്രകാരം മറുപടി തരാൻ കഴിയാത്തത്. എന്നാൽ ഇവിടെ അങ്ങനെയൊന്നുമില്ല. ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി ഇത്രയേറെ കാര്യങ്ങൾ പിണറായി സർക്കാർ മറച്ചുപിടിക്കുന്നതെന്തിനെന്ന് മനസിലാകുന്നില്ല.

എറണാകുളത്ത് കെറെയിൽ ശില പിഴുതുമാറ്റി കോൺഗ്രസ് നടത്തിയ പ്രതിഷേധം. ചിത്രം: മനോരമ

സിൽവർലൈൻ പ്രകടന പത്രികയിലുണ്ടെന്നാണ് സിപിഎം വാദം?

പ്രകടനപത്രികയിൽ പറഞ്ഞോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. എന്തിനും നിയമം പാലിക്കണമെന്നതാണ് ആദ്യ നടപടി. ഒരു പൗരന്റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കുക എന്നത് സർക്കാരിന്റെ കടമയാണ്. പ്രകടന പത്രികയിൽ ‘ഞങ്ങൾ അധികാരത്തിലെത്തിയാൽ ഇത്രപേരെ കൊല്ലും’ എന്ന് എഴുതിവച്ചാൽ അവർക്ക് കൊല്ലാനൊക്കുമോ? അതു നിയമ ലംഘനമാണ്. ഒരു നിയമവിരുദ്ധമായ കാര്യം പ്രകടന പത്രികയിൽ ചേർത്തെന്നു പറഞ്ഞാൽ അത് നിയമപരമാകുമോ?

ADVERTISEMENT

സിൽവർലൈൻ സിപിഎമ്മിന്റെ ഭാവിയെ ബാധിക്കുമെന്നാണോ?

പറഞ്ഞതിനെല്ലാം കടകവിരുദ്ധമായി ജനദ്രോഹ നയങ്ങളുമായാണ് സിപിഎം മുന്നോട്ടു പോകുന്നത്. ഇങ്ങനെ പോയാൽ പാർട്ടിയുടെ ആണിക്കല്ലല്ല മൂലക്കല്ല് വരെ സിൽവർലൈൻ സമരം ഇളക്കും. ആദ്യം പറഞ്ഞു സർവേ മാത്രമാണ് നടക്കുന്നതെന്ന്. ഇപ്പോൾ പറയുന്നു സ്ഥലം ഏറ്റെടുക്കുകയാണെന്ന്. കല്ലിനുള്ള സംരക്ഷണം പോലും ഇപ്പോൾ മനുഷ്യന് ഇല്ല. കല്ലിന് ചുറ്റും പൊലീസാണ്. എന്നാൽ മനുഷ്യനെ സംരക്ഷിക്കാൻ ആരുമില്ല. 

എറണാകുളത്ത് കെറെയിൽ ശില പിഴുതുമാറ്റി കുളത്തിലെറിഞ്ഞ് കോൺഗ്രസ് നടത്തിയ പ്രതിഷേധം. ചിത്രം: മനോരമ

യുഡിഎഫ് എങ്ങനെയാണ് കെ റെയിൽ സമരത്തിന് നേതൃത്വം നൽകാനൊരുങ്ങുന്നത്?

ജനപ്രവാഹമായി ഈ സമരം മാറും. തടുത്തു നിർത്താൻ പൊലീസല്ല, പട്ടാളം വന്നാലും നടക്കില്ല. ജനത്തിന്റെ സമ്മതമില്ലാതെ അവരുടെ ഭൂമി ഏറ്റെടുക്കാനാകില്ല. അതിൽ ജനത്തെ ഏതു വിധേനയും സഹായിക്കും. ഭൂമിയിൽ കല്ല് വീണാൽ അത് പിഴുതെടുത്തിരിക്കും. ഈ പാവം പിടിച്ച ജനത്തെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല. 

നിത്യജീവിതത്തിന് വഴിയില്ലാത്ത ജനം പല പണിക്കും പോയി അവിടെനിന്ന് കിട്ടുന്ന ചെറിയ വരുമാനംകൊണ്ട് ജീവിതം കഴിച്ചുകൂട്ടുകയാണ്. മോഹിച്ചു സ്വന്തമാക്കിയ രണ്ടും മൂന്നും സെന്റ് സ്ഥലത്ത് ഒരു കൊച്ചുവീട് ഉണ്ടാക്കി ശിഷ്ടജീവിതം കഴിച്ചുകൂട്ടാനൊരുങ്ങുമ്പോൾ അവരുടെ നെഞ്ചത്തു കൊണ്ട് കല്ലിടുന്നതെന്തിനാണ്?  അതിഭീമമായ വിലവർധന നേരിടുന്ന ഈ സമയത്ത് പണിക്കു പോലും പോകാനാകാതെ സമരത്തിലേക്കു ജനത്തെ തള്ളിവിട്ട് വരുമാനമില്ലാതാക്കുന്നത് സർക്കാരാണ്. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ

സിൽവർലൈനിന്റെ  ബാധ്യത പോലും കണക്കാക്കാനാകുന്നില്ല. സ്വന്തം പുരയ്ക്ക് തീവച്ച ശേഷം കൈകൊട്ടി ചിരിക്കുന്ന നാറാണത്തു ഭ്രാന്തന്റെ നടപടിയാണ് പിണറായി സർക്കാർ കാട്ടിക്കൂട്ടുന്നത്. ജനത്തോടു പ്രതികാരം തീർക്കുകയാണ്. കൊച്ചുകേരളത്തിലെ കായലും കടലും തണ്ണീർത്തടങ്ങളും പാടങ്ങളും കുന്നുകളും പുഴകളും എല്ലാം കയ്യേറി സിൽവർലൈനിന് കല്ലിടുകയാണ്. ഇവയെല്ലാം സംരക്ഷിക്കാൻ നിയമമുണ്ടാക്കിയത് അതതു കാലത്തെ സർ‍ക്കാരുകളാണ്. എന്നാൽ ഇന്നത്തെ സർക്കാർ ഇതെല്ലാം തകർക്കുകയാണ്. സാമൂഹികാഘാത പഠനം നടത്താതെയാണ് സർക്കാരിന്റെ ഈ തിരക്കുകൂട്ടലെന്നും ഓർക്കണം.

യുഡിഎഫ് അധികാരത്തിൽ വന്നാൽ സിൽവർലൈൻ നടപ്പാക്കില്ല എന്ന് പ്രഖ്യാപിക്കുമോ?

യുഡിഎഫ് ആദ്യം മുതലേ പദ്ധതിക്ക് എതിരായിരുന്നു. അന്നേ പറഞ്ഞു ഇതു വലിയൊരു കെണിയാണെന്ന്. യുഡിഎഫ് അല്ല, ഏതൊരു സർക്കാർ വന്നാലും ഇത്ര പൈശാചികമായ ഒരു നടപടി സ്വീകരിക്കില്ല. സിപിഎം സ്വയം കുഴിതോണ്ടുകയാണ്. വോട്ടു ചെയ്ത ജനമെല്ലാം എതിരായി. ഇപ്പോൾ ഒരു അഭിപ്രായ സർവേ എടുത്ത് നോക്കിയാൽ 15 ശതമാനം ജനംപോലും ഒപ്പമുണ്ടാകില്ല.

സജി ചെറിയാനുവേണ്ടി അലൈൻമെന്റ് മാറ്റിയെന്ന വാദത്തെക്കുറിച്ച്?

സജി ചെറിയാൻ പ്രതികരിക്കാൻ വന്നില്ലല്ലോ? ഇട്ടിട്ട് ഓടി. ഞാൻ ചോദിച്ച ചോദ്യത്തിന് കെ റെയിലിനും ഉത്തരമില്ല. ഞാൻ ചൂണ്ടിക്കാട്ടിയ സ്ഥലത്തെ മാപ്പ് നേരത്തെ നീണ്ടുനിവർന്നു കിടന്നതാണ്. ഇപ്പോൾ വളച്ചും പുളച്ചും ആക്കിയതാണ്. അത് സജി ചെറിയാന്റെ വീടിനു വേണ്ടിയാണ്. ഇന്നുവരെ തൃപ്തികരമായ മറുപടി ഇല്ല. ഇനിയും ഏറെയുണ്ട് വെളിപ്പെടുത്താൻ, അതു വഴിയേ വരും. 

കോട്ടയത്ത് സിൽവർലൈൻ ശില പിഴുതെടുത്തു നടത്തിയ പ്രതിഷേധ സമരം.

സിൽവർലൈൻ യാഥാർഥ്യമായാൽ സാധാരണക്കാരന് പ്രാപ്യമാകുമെന്നു കരുതുന്നുണ്ടോ?

ഇതിൽ ഊതിപ്പെരുപ്പിച്ച കണക്കുകളാണ് കാണിക്കുന്നത്. യാത്രക്കാരുടെ എണ്ണം ദിവസം 89,000 വരെയെത്തി. റബർ പോലെ വലിച്ച് നീട്ടുകയാണ്. ഇതിൽ ദിവസം യാത്രചെയ്യാൻ സാധാരണക്കാരനാകുമോ? ഇതിന് സീസൺ ടിക്കറ്റുണ്ടോ? ഒരു വശത്തേക്കു തന്നെ ഏകദേശം 2000 രൂപയ്ക്കടുത്തു വരും. ജോലിക്കാർക്ക് ഇതിൽ സ്ഥിരം യാത്രചെയ്യാനാകുമോ? പിന്നെ ആർക്കു വേണ്ടിയാണിത്? വേനൽക്കാലത്ത് കുടിവെള്ളം കൊടുക്കാൻ പറ്റാത്തവരാണ് ജനത്തെ വെള്ളംകുടിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നത്. 

സമരമുഖത്തു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സജീവമാണല്ലോ...

ഞാൻ അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ സംതൃപ്തനാണ്. കേരളത്തിലെ ജനവും. ഈ കാലഘട്ടത്തിൽ ഒരു പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തിന് ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. ബുദ്ധിപരമായും സംഘടനാപരമായും. ജനത്തിനു തൃപ്തിയാകുന്ന വിധത്തിലാണു പ്രവർത്തനം. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ, എം.എം.മണി

എം.എം. മണിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ പരാമർശത്തെപ്പറ്റി...?

മണി എന്റെ നിറത്തെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ് ‘മണിക്ക് ട്രംപിന്റെ കളറാണല്ലോ’ എന്നു പറയേണ്ടി വന്നത്. പണ്ടത്തെ ‘വൺ ടു ത്രീ’ പ്രസംഗത്തിന്റെ പേരിൽ കേസെടുത്തതിനാണ് മണിയുടെ വൈരാഗ്യം. മണിക്ക് അത് നിഷേധിക്കാനാകില്ല. അയാൾക്ക് പറയാൻ മടിയില്ലെങ്കിൽ കേസിനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ?

English Summary: Exclusive Interview with Thiruvanchoor Radhakrishnan about Silver Line, K Rail