ന്യൂഡൽഹി∙ ഗവര്‍ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. വി.ശിവദാസൻ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ എന്ന | V Sivadasan | CPM | Governor | Parliament | governors appointment | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ഗവര്‍ണർ നിയമനത്തിൽ ഭരണഘടനാ ഭേദഗതി നിർദേശിച്ച് സ്വകാര്യബില്ലുമായി സിപിഎം. വി.ശിവദാസൻ വെള്ളിയാഴ്ച പാര്‍ലമെന്‍റില്‍ ബില്‍ അവതരിപ്പിക്കും. ഭരണഘടനയുടെ 153, 155, 156 അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ ബില്‍ ശുപാര്‍ശ ചെയ്യുന്നു.

സംസ്ഥാനത്തിന്‍റെ ഭരണത്തലവന്‍ എന്ന നിലയില്‍ ഉന്നത പദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് ജനങ്ങളോട് ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്ന ലക്ഷ്യമാണ് ഭരണഘടന ഭേദഗതി നിര്‍ദേശത്തിന് കാരണമായി വി.ശിവദാസന്‍ ചൂണ്ടിക്കാട്ടുന്നത്.

ADVERTISEMENT

മൂന്നു നിർദേശങ്ങളാണ് ബിൽ മുന്നോട്ടുവയ്ക്കുന്നത്. നിയമസഭാ അംഗങ്ങളും തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികളും ചേര്‍ന്ന് ഗവര്‍ണറെ തിരഞ്ഞെടുക്കണം, ഗവര്‍ണറുടെ കാലാവധി അഞ്ചു വര്‍ഷമായിരിക്കണം, സംസ്ഥാന നിയമസഭകള്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കിയാല്‍ ഗവര്‍ണര്‍ പദവിയിലിരിക്കുന്നവരെ നീക്കാന്‍ കഴിയണം എന്നീ നിർദേശങ്ങളാണ് ബില്ലിൽ പറയുന്നത്.

കേരള സര്‍ക്കാരും കേരള ഗവര്‍ണറും തമ്മിലെ ഏറ്റുമുട്ടലുകള്‍ക്കിടെയാണ് ബിൽ അവതരിക്കുന്നത്. നേരത്തേ, ഗവർണർമാർ അമിതാധികാരം പ്രയോഗിക്കുന്നുവെന്നും കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നുവെന്നും സിപിഎം ആരോപിച്ചിരുന്നു. 

ADVERTISEMENT

English Summary: CPM proposes Constitutional Amendment in Governors Appointment