ഏപ്രിൽ 1 മുതൽ മുസ്‌ലിം ലീഗിന്റെ പാർട്ടി ഫണ്ട് പിരിവ് തുടങ്ങുകയാണ്. ഫണ്ട് പിരിവ് ക്യാംപെയിനുമായി ബന്ധപ്പെട്ട് ലീഗ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. സാധാരണ പരസ്യങ്ങളിലെ പോലെ ‘കളറാക്കാൻ’ വേണ്ടി മാത്രമുള്ള സാന്നിധ്യമല്ല. ശക്തമായ സാന്നിധ്യം തന്നെയുണ്ട്. ഹരിതയിലെ പെൺകുട്ടികളുടെ ജെൻഡർ പൊളിറ്റിക്സിന്റെ പാഠം ഉൾക്കൊണ്ട് മുസ്‌ലിം ലീഗും ആ വഴിയിലേക്കു ചുവടുവയ്ക്കുകയാണോ? ..Haritha

ഏപ്രിൽ 1 മുതൽ മുസ്‌ലിം ലീഗിന്റെ പാർട്ടി ഫണ്ട് പിരിവ് തുടങ്ങുകയാണ്. ഫണ്ട് പിരിവ് ക്യാംപെയിനുമായി ബന്ധപ്പെട്ട് ലീഗ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. സാധാരണ പരസ്യങ്ങളിലെ പോലെ ‘കളറാക്കാൻ’ വേണ്ടി മാത്രമുള്ള സാന്നിധ്യമല്ല. ശക്തമായ സാന്നിധ്യം തന്നെയുണ്ട്. ഹരിതയിലെ പെൺകുട്ടികളുടെ ജെൻഡർ പൊളിറ്റിക്സിന്റെ പാഠം ഉൾക്കൊണ്ട് മുസ്‌ലിം ലീഗും ആ വഴിയിലേക്കു ചുവടുവയ്ക്കുകയാണോ? ..Haritha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 1 മുതൽ മുസ്‌ലിം ലീഗിന്റെ പാർട്ടി ഫണ്ട് പിരിവ് തുടങ്ങുകയാണ്. ഫണ്ട് പിരിവ് ക്യാംപെയിനുമായി ബന്ധപ്പെട്ട് ലീഗ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. സാധാരണ പരസ്യങ്ങളിലെ പോലെ ‘കളറാക്കാൻ’ വേണ്ടി മാത്രമുള്ള സാന്നിധ്യമല്ല. ശക്തമായ സാന്നിധ്യം തന്നെയുണ്ട്. ഹരിതയിലെ പെൺകുട്ടികളുടെ ജെൻഡർ പൊളിറ്റിക്സിന്റെ പാഠം ഉൾക്കൊണ്ട് മുസ്‌ലിം ലീഗും ആ വഴിയിലേക്കു ചുവടുവയ്ക്കുകയാണോ? ..Haritha

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഏപ്രിൽ 1 മുതൽ മുസ്‌ലിം ലീഗിന്റെ പാർട്ടി ഫണ്ട് പിരിവ് തുടങ്ങുകയാണ്. ഫണ്ട് പിരിവ് ക്യാംപെയിനുമായി ബന്ധപ്പെട്ട് ലീഗ് പുറത്തിറക്കിയ പരസ്യ ചിത്രങ്ങളിൽ ഇക്കുറി പെൺകുട്ടികളുമുണ്ട്. സാധാരണ പരസ്യങ്ങളിലെ പോലെ ‘കളറാക്കാൻ’ വേണ്ടി മാത്രമുള്ള സാന്നിധ്യമല്ല. ശക്തമായ സാന്നിധ്യം തന്നെയുണ്ട്. ഹരിതയിലെ പെൺകുട്ടികളുടെ ജെൻഡർ പൊളിറ്റിക്സിന്റെ പാഠം ഉൾക്കൊണ്ട് മുസ്‌ലിം ലീഗും ആ വഴിയിലേക്കു ചുവടുവയ്ക്കുകയാണോ? ആണെന്നാണ് കഴിഞ്ഞ ഒരു വർഷത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

പരസ്യത്തിൽ തുല്യ ഇടം

ADVERTISEMENT

‘എന്റെ പാർട്ടിക്ക് എന്റെ ഹദിയ’ എന്ന പേരിൽ ഏപ്രിൽ ഒന്നു മുതൽ ആരംഭിക്കുന്ന ക്യാംപെയിനു വേണ്ടിയാണു പരസ്യം തയാറാക്കിയിരിക്കുന്നത്. ഒരു റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തുന്ന വിദ്യാർഥികൾ തമ്മിലുള്ള സംഭാഷണമാണു പ്രമേയം. ക്യാംപെയിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ വിവരിക്കുന്ന പരസ്യത്തിൽ പ്രധാന ഡയലോഗ് പറയുന്നത് പെൺകുട്ടികളാണ്.

തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഇറക്കുന്ന പോസ്റ്ററുകളിലും ഡൊക്യുമെന്ററികളിലും വനിതകളുണ്ടാകാറുണ്ടെങ്കിലും അതെല്ലാം കൊടി വീശാനോ ജാഥയിൽ വരിയായി നിൽക്കാനോ ഒക്കെയായി ഒതുങ്ങിപ്പോകാറാണു പതിവ്. അവിടെനിന്നാണ് ദൃശ്യപരതയിൽ പ്രധാന ഇടത്തിലേക്ക് പെൺകുട്ടികൾ കടന്നു വരുന്നത്. ‘ഹരിത’യിലെ പെൺകുട്ടികൾ ഉയർത്തി വിട്ട ബോധവൽക്കരണത്തിനു ശേഷം പാർട്ടിയിൽ ജെൻഡർ പൊളിറ്റിക്സിനും ഇടം ലഭിക്കുന്നതാണു പുതിയ കാഴ്ച.

താഴെത്തട്ടിലുമെത്തിയോ ലിംഗസമത്വം?

വേദികളിലും തീരുമാനങ്ങളിലും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടിൽ മുന്നോട്ടു പോകുന്നതിനിടെയാണ് കഴിഞ്ഞ വർഷം ‘ഹരിത’യിലെ പെൺകുട്ടികളുടെ ഇടപെടലുണ്ടാകുന്നത്. പാരമ്പര്യ പുരുഷ മേധാവിത്വ ബോധത്തിനു കിട്ടിയ കനത്ത അടിയായിട്ടാണ് ഇവരുടെ പരാതിയെ പല നിരീക്ഷകരും വിലയിരുത്തിയത്. എംഎസ്എഫ് യോഗത്തിൽ വനിതാ ഭാരവാഹികളോട് അസഭ്യ പരാമർശം നടത്തിയതിനും ഭാരവാഹികളെ അപമാനിക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിനുമെതിരെ വനിതാ വിഭാഗമായ ‘ഹരിത’യിൽനിന്നു പെൺകുട്ടികളുടെ ശബ്ദം ഉയർന്നു.

ADVERTISEMENT

പാർട്ടിയിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നു പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി എന്ന ആവശ്യത്തിൽ ഉറച്ചു നിന്നു. സമവായ ശ്രമങ്ങളുടെ ഭാഗമായി ശക്തമായ സമ്മർദം വന്നപ്പോഴും ഉറച്ചു നിന്നു. ഹരിത കമ്മിറ്റി പിരിച്ചു വിട്ടു പുതിയ ഭാരവാഹികളെ നിയമിച്ചപ്പോഴും അവർ നിലപാടുമായി മുന്നോട്ടു പോയി. ഹരിത ഭാരവാഹികളായ മുഫീദ തസ്നി, നജ്മ തബ്ഷിറ, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ എന്നിവരുടെ നേതൃത്വത്തിൽ ഉയർന്നു വന്ന പരാതി ലീഗിനെ പുതിയ കാലത്തെ ചിന്തകളിലേക്ക് നടത്തുന്നതായിരുന്നു.

കാലോചിതമായ മാറ്റങ്ങളെ കണ്ടില്ലെന്നു നടിച്ചാലും ഒരുപാടു കാലം അതിൽനിന്നൊഴിഞ്ഞു നിൽക്കാനാകില്ല എന്നതായിരുന്നു ഹരിത വിവാദം ലീഗിനെ പഠിപ്പിച്ച പാഠം. സ്ത്രീകൾക്കും ഇടമെന്ന യാഥാർഥ്യത്തെ പാർട്ടി സാവധാനത്തിലാണെങ്കിലും അംഗീകരിക്കുന്നതായി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഹരിതയുടെ പരാതി നിലവിൽ കോടതിയിലാണ്. വനിതാ കമ്മിഷനും അന്വേഷിച്ചു കൊണ്ടിരിക്കുന്നു. അന്വേഷണത്തിന്റെ അവസാന ഫലം എന്തു തന്നെയായാലും പാർട്ടിയിൽ ആ കലാപം ചെറുതല്ലാത്ത ബോധവൽക്കരണമുണ്ടാക്കിയിട്ടുണ്ട്.

ഇതുവരെ പാർട്ടി വേദികളിൽ സ്ത്രീ പ്രാസംഗികർ വളരെ കുറവായിരുന്നു. എംഎസ്എഫ്, യൂത്ത് ലീഗ് വേദികളിലെങ്കിലും അതു മാറാൻ തുടങ്ങിയിരിക്കുന്നു. കുടുംബാംഗങ്ങൾ ലീഗ് ആയതുകൊണ്ടു മാത്രം എംഎസ്എഫിൽ എത്തിയിരുന്ന വനിതാ വിദ്യാർഥികളുമുണ്ടായിരുന്നു. ‘ഹരിത’ പെൺകുട്ടികൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നതോടെ സ്വത്വബോധത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലൂന്നി കൂടുതൽ വിദ്യാർഥിനികളും പാർട്ടിയിലേക്ക് എത്തുന്നു.

തെക്കൻ ജില്ലകളിൽ യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചപ്പോൾ സെക്രട്ടറിമാരായ പെൺകുട്ടികളുണ്ട്. ‌കൂടുതൽ പെൺകുട്ടികൾ സംഘടനകളിലേക്ക് വരുന്നുണ്ട്. കോളജ് പഠന കാലത്തു മാത്രം വല്ലപ്പോഴും എത്തി നോക്കിയിരുന്നതല്ല അവർക്കിപ്പോൾ രാഷ്ട്രീയ പ്രവർത്തനം, ആക്ടീവ് ആകണമെന്നും ഏറെ നാൾ രാഷ്ട്രീയത്തിൽ തുടരണമെന്നും ആഗ്രഹിച്ചു നിരവധി പെൺകുട്ടികൾ വിദ്യാർഥി–യുവജന സംഘടനകളിലേക്കു കടന്നു വരുന്നു.

ADVERTISEMENT

വനിതാ ഭാരവാഹികൾക്കു നേതൃത്വ പരിശീലനം നൽകുകയും അവരെ കൂടുതൽ മികച്ച പദവികളിലേക്ക് കൈ പിടിച്ച് ഉയർത്താനുള്ള ശ്രമങ്ങളും നടക്കുന്നു. പാർട്ടിയിലും വിദ്യാർഥി–യുവജന സംഘടനകൾ അടക്കമുള്ള പോഷക സംഘടനകളിലും 20% സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്. അടുത്ത മെംബർഷിപ് കാലം മുതൽ ഇതു നടപ്പാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

‘പോരാട്ടത്തിൽ ഞങ്ങൾ സംതൃപ്തരാണ്’

ഹരിത വിവാദത്തോടെ പാർട്ടിലും നേതാക്കളിലും പ്രവർത്തകരുടെ സമീപനത്തിലും വലിയ മാറ്റമുണ്ടായതായി മുൻ ഹരിത ഭാരവാഹികൾ സൂചിപ്പിക്കുന്നു. മുൻപു സംസ്ഥാന തലത്തിലുള്ള എന്തെങ്കിലും പരിപാടികളിൽ മാത്രമായിരുന്നു പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നത്. എന്നാൽ ഇന്നു യൂണിറ്റ് തലത്തിലും മണ്ഡലം തലത്തിലും ജില്ലാ കമ്മിറ്റികളിലുമൊക്കെ പരിപാടികളിൽ പ്രാസംഗികരാകാൻ ക്ഷണമുണ്ടാകുന്നു. ഓടിയെത്താൻ കഴിയാത്ത അത്രയും തിരക്കുണ്ടാകുന്നു. മാറുന്ന സാഹചര്യങ്ങളെക്കുറിച്ചു മനസ്സിലാക്കാനും കേൾക്കാനും പ്രവർത്തകരിൽ മനസ്സുണ്ടെന്ന് ഈ ക്ഷണങ്ങൾ വ്യക്തമാക്കുന്നതായി ഹരിത മുൻ ഭാരവാഹികൾ പറയുന്നു.

പാർട്ടിക്കെതിരോ പുരുഷന്മാർക്കെതിരോ അല്ലായിരുന്നു ഞങ്ങളുടെ പ്രതിഷേധം. മാറുന്ന കാലത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാത്ത വ്യവസ്ഥയ്ക്കെതിരായിരുന്നു. എന്നാൽ വിവാദത്തോടെ ആ കാഴ്ചപ്പാടിനൊരു മാറ്റം വന്നുവെന്നത് യാഥാർഥ്യമാണ്

പാർട്ടിക്കെതിരോ പുരുഷന്മാർക്കെതിരോ അല്ലായിരുന്നു ഞങ്ങളുടെ പ്രതിഷേധം. മാറുന്ന കാലത്തെ അഭിമുഖീകരിക്കാന്‍ ശ്രമിക്കാത്ത വ്യവസ്ഥയ്ക്കെതിരായിരുന്നു. ആ സംഭവത്തോടെ കാഴ്ചപ്പാടിനൊരു മാറ്റം വന്നതായും ഹരിത ഭാരവാഹികൾ സമ്മതിക്കുന്നു. ഞങ്ങൾ എന്താണു പറയുന്നതെന്ന് ചിന്തിക്കാനോ മനസ്സിലാക്കാനോ ആദ്യം പാർട്ടിയിൽ പലർക്കും സാധിച്ചിരുന്നില്ല. എന്തു വിവേചനത്തെ കുറിച്ചാണു ഞങ്ങൾ പറയുന്നത് എന്നു മനസ്സിലാക്കാൻ കഴിയാത്ത പ്രതിസന്ധി. അത് അവരുടെ വ്യക്തിപരമായ പ്രശ്നമായിരുന്നില്ല. അതുവരെ ശീലിച്ച ചില ശീലങ്ങളുടെ പ്രശ്നമായിരുന്നു. ജെൻഡർ പൊളിറ്റിക്സ് വലിയ രീതിയിൽ ചർച്ചയായതോടെ പതുക്കെയാണെങ്കിലും പാർട്ടി അതു മനസ്സിലാക്കുന്നുണ്ട്.

ഹരിതയുടെ മുൻ ഭാരവാഹികൾ നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന്. ചിത്രം: മനോരമ

പാർട്ടിയിൽ തീരുമാനങ്ങൾ എടുക്കുന്നതിലും കാര്യങ്ങൾ നിശ്ചയിക്കുന്നതിലും ഒന്നും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടാകില്ല, പക്ഷേ ഒരു സഹപ്രവർത്തകയോട് എങ്ങനെ സംസാരിക്കരുത് എന്നതു സംബന്ധിച്ചെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിൽ മാറ്റമുണ്ടായി. അതു വലിയൊരു കാര്യം തന്നെയാണ്– ഹരിത മുൻ ഭാരവാഹി വ്യക്തമാക്കി.

എന്തായിരുന്നു വിവാദം?

മുസ്‌ലിം ലീഗിന്റെ വിദ്യാർഥിവിഭാഗമായ എംഎസ്എഫിലെ വനിതാകൂട്ടായ്മയായ ‘ഹരിത’യിലെ ചില അംഗങ്ങളെ എംഎസ്എഫ് നേതാക്കൾ ലൈംഗികമായി അവഹേളിച്ചുവെന്ന പരാതിയെ തുടർന്നാണു വിവാദമുണ്ടായത്. എംഎസ്എഫ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. പാർട്ടിക്കു നൽകിയ പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് ഹരിത മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ 10 പേർ വനിതാ കമ്മിഷനു പരാതി നൽകി. അതോടെയാണു പ്രശ്നം പുറത്തെത്തിയത്. വനിതാ കമ്മിഷന്റെ നിർദേശ പ്രകാരം ചെമ്മങ്ങാട് പൊലീസ് കേസെടുക്കുകയും ചെയ്തു. തുടർന്ന് ഹരിതയുടെ നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടതും ഭാരവാഹികളെ പുറത്താക്കിയതും വിവാദത്തിന് ആക്കം കൂട്ടി

English Summary: Does Haritha Controversy bring any Changes in Muslim League's Future Strategies?