തിരുവനന്തപുരം ∙ മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി കരമന കാലടി ശ്രീയിൽ ഡോ.പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടത്തി. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക്... dr. p rema, actor jagadheesh, jagadish, forensic department, medical college, passed away

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മേധാവി കരമന കാലടി ശ്രീയിൽ ഡോ.പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ നടത്തി. കേരളത്തിലെ പല പ്രധാന കേസുകളിലും രമ കണ്ടെത്തിയ ഫൊറൻസിക് തെളിവുകൾ നിർണായകമായിരുന്നു.

പാർക്കിസൺസ് രോഗബാധിതയായി ചികിത്സയിൽ ആയിരുന്നു. മൂന്നു വർഷം മുൻപ് സർവീസിൽനിന്നു സ്വയം വിരമിച്ചു. ആലപ്പുഴ, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജുകളിലായി ഒട്ടേറെ ഡോക്ടർമാരുടെ പ്രിയപ്പെട്ട അധ്യാപിക കൂടിയായിരുന്നു രമ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ 1985ലാണ് ഫൊറൻസിക് വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്നത്. കുറച്ചുനാൾ ആലപ്പുഴ മെഡിക്കൽ കോളഡിൽ പ്രഫസറായി ജോലി ചെയ്തു. സർവീസിലെ കൂടുതൽ സമയവും തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു.

ADVERTISEMENT

സർവീസിലിരിക്കെ, നിരവധി പ്രമാദമായ കേസുകൾക്ക് ഫൊറൻസിക് തെളിവുകൾ ശേഖരിക്കുന്നതിൽ പങ്കുവഹിച്ചു. അഭയക്കേസിൽ പ്രതി സിസ്റ്റർ സെഫിയെ അറസ്റ്റു ചെയ്ത് മെഡിക്കൽ പരിശോധനയ്ക്കു ഹാജരാക്കിയപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജിലെ പൊലീസ് സർജനായിരുന്നു.

2019ൽ അഭയക്കേസിലെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചപ്പോൾ മജിസ്ട്രേറ്റ് പ്രോസിക്യൂഷൻ സാക്ഷിയായ ഡോ.രമയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. അസുഖ ബാധിതയായതിനാൽ സർവീസിൽനിന്ന് സ്വയം വിരമിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു ആ സമയം രമ.

ADVERTISEMENT

ഡോ.രമ്യ ജഗദീഷ് (പ്രഫസർ, നാഗർകോവിൽ മെഡിക്കൽ കോളജ്), ഡോ. സൗമ്യ ജഗദീഷ് (സൈക്യാട്രിസ്റ്റ്), എന്നിവരാണ് മക്കൾ. മരുമക്കൾ: ഡോ.നരേന്ദ്രൻ നയ്യാർ ഐപിഎസ്, ഡോ. പ്രവീൺ പണിക്കർ. സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു.

English Summary: Forensic expert and wife of actor Jagadeesh Dr. P Rema passed away