പ്രശാന്തിന്റെയും കോൺഗ്രസിന്റെയും രീതികളിലുള്ള വൈരുധ്യം കണക്കിലെടുക്കുമ്പോൾ ഇരുകൂട്ടരും തമ്മിൽ സഹകരണം ഉറപ്പാക്കുക എളുപ്പമല്ല. കോൺഗ്രസിന്റെ പ്രവർത്തനരീതി അടിമുടി പൊളിച്ചെഴുതണമെന്നാണു പ്രശാന്തിന്റെ നിലപാട്. വൻ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വൈമനസ്യമുള്ള പാർട്ടിയാണു കോൺഗ്രസ്. പാർട്ടിയിൽ ചേരാൻ മുൻപ് പ്രശാന്ത് മുന്നോട്ടു വച്ച ആവശ്യങ്ങളും കോൺഗ്രസിനെ സംബന്ധിച്ച് അതിരുകടന്നതായിരുന്നു... Rahul Gandhi . Congress

പ്രശാന്തിന്റെയും കോൺഗ്രസിന്റെയും രീതികളിലുള്ള വൈരുധ്യം കണക്കിലെടുക്കുമ്പോൾ ഇരുകൂട്ടരും തമ്മിൽ സഹകരണം ഉറപ്പാക്കുക എളുപ്പമല്ല. കോൺഗ്രസിന്റെ പ്രവർത്തനരീതി അടിമുടി പൊളിച്ചെഴുതണമെന്നാണു പ്രശാന്തിന്റെ നിലപാട്. വൻ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വൈമനസ്യമുള്ള പാർട്ടിയാണു കോൺഗ്രസ്. പാർട്ടിയിൽ ചേരാൻ മുൻപ് പ്രശാന്ത് മുന്നോട്ടു വച്ച ആവശ്യങ്ങളും കോൺഗ്രസിനെ സംബന്ധിച്ച് അതിരുകടന്നതായിരുന്നു... Rahul Gandhi . Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശാന്തിന്റെയും കോൺഗ്രസിന്റെയും രീതികളിലുള്ള വൈരുധ്യം കണക്കിലെടുക്കുമ്പോൾ ഇരുകൂട്ടരും തമ്മിൽ സഹകരണം ഉറപ്പാക്കുക എളുപ്പമല്ല. കോൺഗ്രസിന്റെ പ്രവർത്തനരീതി അടിമുടി പൊളിച്ചെഴുതണമെന്നാണു പ്രശാന്തിന്റെ നിലപാട്. വൻ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വൈമനസ്യമുള്ള പാർട്ടിയാണു കോൺഗ്രസ്. പാർട്ടിയിൽ ചേരാൻ മുൻപ് പ്രശാന്ത് മുന്നോട്ടു വച്ച ആവശ്യങ്ങളും കോൺഗ്രസിനെ സംബന്ധിച്ച് അതിരുകടന്നതായിരുന്നു... Rahul Gandhi . Congress

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏതാനും മാസത്തെ ഇടവേളയ്ക്കു ശേഷം രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസും തമ്മിൽ സഹകരിക്കുന്നതു സംബന്ധിച്ച സൂചനകൾ വീണ്ടും ശക്തമാകുകയാണ്. ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കു രൂപം നൽകാനുള്ള ചുമതല പ്രശാന്തിനെ ഏൽപിക്കുന്നതാണു കോൺഗ്രസ് പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തും രാഹുൽ ഗാന്ധിയും തമ്മിൽ അണിയ ചർച്ചകൾ നടന്നതായാണു വിവരം. 

പ്രശാന്തുമായി കൈകോർക്കാൻ കഴിഞ്ഞ വർഷം കോൺഗ്രസ് ഏറെക്കുറെ ധാരണയിലെത്തിയിരുന്നു. പ്രശാന്തും കോൺഗ്രസ് നേതൃത്വവും തമ്മിൽ സജീവ ചർച്ചകളും അന്നു നടന്നിരുന്നു. എന്നാൽ, തൃണമൂലുമായി പ്രശാന്ത് സഹകരണം തുടരുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ, അദ്ദേഹത്തിനു മുന്നിൽ കോൺഗ്രസ് വാതിലടച്ചു. തങ്ങളുടെ ഏതാനും നേതാക്കളെ അടർത്തിയെടുക്കാൻ തൃണമൂലിനെ സഹായിച്ചത് പ്രശാന്ത് ആണെന്നും കോൺഗ്രസ് സംശയിച്ചു. പ്രശാന്തിനെ പാർട്ടിയുടെ ഭാഗമാക്കാനുള്ള നീക്കം കഴിഞ്ഞ നവംബറിൽ ഉപേക്ഷിച്ച കോൺഗ്രസ് ഇപ്പോൾ അദ്ദേഹവുമായി വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്. 

ADVERTISEMENT

മനംമാറ്റം എന്തുകൊണ്ട്?

യുപി ഉൾപ്പെടെ 5 സംസ്ഥാനങ്ങളിലേക്ക് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ പ്രശാന്തിനെ ഒപ്പം നിർത്തുന്ന കാര്യം കോൺഗ്രസ് പുനരാലോചിക്കുന്നത്. രാഷ്ട്രീയക്കളത്തിൽ ബഹുദൂരം മുന്നിൽ നിൽക്കുന്ന ബിജെപിയെ നേരിടാനുള്ള രാഷ്ട്രീയ നീക്കങ്ങൾക്കു വഴിയൊരുക്കാനുള്ള തന്ത്രജ്ഞനെ കോൺഗ്രസിനു വേണമെന്ന് പാർട്ടിയിൽ  ഒരു വിഭാഗം വാദിക്കുന്നു. രാഹുലിനും അതിനോട് എതിർപ്പില്ല. 

പ്രശാന്ത് കിഷോർ, രാഹുൽ ഗാന്ധി.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനു പുറമെ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രശാന്തിന്റെ സേവനം ഉപയോഗിക്കുന്ന കാര്യം കോൺഗ്രസ് പരിഗണിച്ചേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ദൗത്യം ലഭിച്ചാൽ, ബിജെപിക്കെതിരെ ഐക്യ പ്രതിപക്ഷ നിര രൂപീകരിക്കാനും അതിന്റെ മുൻനിരയിൽ കോൺഗ്രസിനെ പ്രതിഷ്ഠിക്കാനും പ്രശാന്ത് നീക്കം നടത്തും. 

പ്രതിപക്ഷ നിരയ്ക്ക് ആരു നേതൃത്വം നൽകണമെന്ന കാര്യത്തിൽ നിലവിൽ രാഷ്ട്രീയ കക്ഷികൾക്കിടയിൽ അഭിപ്രായ ഐക്യമില്ല. എൻസിപി, ശിവസേന, ഡിഎംകെ, ഇടതു പാർട്ടികൾ എന്നിവ കോൺഗ്രസ് നേതൃത്വത്തെ അനുകൂലിക്കുന്നു. എന്നാൽ, കോൺഗ്രസിനെ മാറ്റി നിർത്തി പ്രതിപക്ഷ നിര രൂപീകരിക്കണമെന്നാണു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി (തൃണമൂൽ), ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ  (ആം ആദ്മി പാർട്ടി), തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു (ടിആർഎസ്) എന്നിവരുടെ നിലപാട്.

ADVERTISEMENT

ഗുജറാത്ത് ദൗത്യം

ഗുജറാത്ത് ദൗത്യം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഒരു നിബന്ധന പ്രശാന്ത് കോൺഗ്രസിനു മുന്നിൽ വച്ചതായാണു സൂചന – പട്ടേൽ സമുദായ നേതാവ് നരേഷ് പട്ടേലിനെ കോൺഗ്രസിൽ ഉൾപ്പെടുത്തുക. സൗരാഷ്ട്ര മേഖലയിൽ സ്വാധീനമുള്ള നേതാവാണു പട്ടേൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖമായി പട്ടേലിനെ ഉയർത്തിക്കാട്ടണണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടതായാണു വിവരം.  ആവശ്യം രാഹുൽ അംഗീകരിച്ചാൽ, കോൺഗ്രസിലേക്കു പട്ടേലിന്റെയും അതുവഴി പ്രശാന്തിന്റെയും രംഗപ്രവേശത്തിനു വഴിയൊരുങ്ങും. 

നരേഷ് പട്ടേൽ.

അതേസമയം, അത്തരമൊരു നീക്കത്തിനു രാഹുൽ തയാറായാൽ സംസ്ഥാന നേതൃത്വം അതിനെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചേക്കില്ല. സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ നിലവിൽ കടുത്ത ഉൾപ്പോര് നിലനിൽക്കുന്നു. പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കുറും വർക്കിങ് പ്രസിഡന്റ് ഹാർദിക് പട്ടേലും തമ്മിൽ അധികാരപ്പോര് രൂക്ഷമാണ്. ഇതിനിടയിലേക്ക് പുറത്തു നിന്നുള്ള നരേഷ് പട്ടേൽ കൂടി എത്തുമ്പോൾ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന ആശങ്ക കോൺഗ്രസിനുണ്ട്. 

പാർട്ടിയുടെ ഭാഗമാകാൻ താൽപര്യമറിയിച്ച് പ്രശാന്ത് ആണു രാഹുലിനെ സമീപിച്ചതെന്നാണു കോൺഗ്രസിന്റെ വാദം. രാഹുലുമായി പ്രാഥമിക ചർച്ച മാത്രമാണു നടന്നതെന്നും പ്രശാന്തുമായി സഹകരിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. 

ADVERTISEMENT

തകർന്നടിഞ്ഞ യുപി ദൗത്യം 

പ്രശാന്തുമായി മുൻപ് സഹകരിച്ചപ്പോഴുള്ള അനുഭവം കോൺഗ്രസ് ഒാർക്കാൻ ഇഷ്ടപ്പെടുന്നതല്ല. 2017ൽ യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്‍വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനായി തന്ത്രങ്ങളൊരുക്കിയത് പ്രശാന്ത് ആയിരുന്നു. ഫലം വന്നപ്പോൾ സഖ്യം തകർന്നടിഞ്ഞു. 114 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ജയിച്ചത് വെറും 7 സീറ്റിൽ. 311ൽ മത്സരിച്ച എസ്പി 47 ഇടത്തും. 

അഖിലേഷ് യാദവ്.

രാഹുൽ – അഖിലേഷ് യാദവ് ടീമിനെ മുന്നിൽ നിർത്തി പ്രശാന്ത് ഒരുക്കിയ പ്രചാരണം തീർത്തും പാളി. എസ്പിയുമായി സഖ്യമുണ്ടാക്കും മുൻപ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഷീലാ ദീക്ഷിത്തിനെ ഉയർത്തിക്കാട്ടണമെന്ന പ്രശാന്തിന്റെ ആശയവും ഫലം കണ്ടില്ല. 

എളുപ്പമല്ല സഹകരണം

പ്രശാന്തിന്റെയും കോൺഗ്രസിന്റെയും രീതികളിലുള്ള വൈരുധ്യം കണക്കിലെടുക്കുമ്പോൾ ഇരുകൂട്ടരും തമ്മിൽ സഹകരണം ഉറപ്പാക്കുക എളുപ്പമല്ല. കോൺഗ്രസിന്റെ പ്രവർത്തനരീതി അടിമുടി പൊളിച്ചെഴുതണമെന്നാണു പ്രശാന്തിന്റെ നിലപാട്. വൻ മാറ്റങ്ങളെ ഉൾക്കൊള്ളാൻ വൈമനസ്യമുള്ള പാർട്ടിയാണു കോൺഗ്രസ്. പാർട്ടിയിൽ ചേരാൻ മുൻപ് പ്രശാന്ത് മുന്നോട്ടു വച്ച ആവശ്യങ്ങളും കോൺഗ്രസിനെ സംബന്ധിച്ച് അതിരുകടന്നതായിരുന്നു. 

അഹമ്മദ് പട്ടേൽ, സോണിയ ഗാന്ധി.

കോൺഗ്രസിനുള്ളിൽ അഹമ്മദ് പട്ടേലിനുണ്ടായിരുന്ന സ്ഥാനമാണ് അന്ന് പ്രശാന്ത് ആവശ്യപ്പെട്ടത്. എഐസിസി ജനറൽ സെക്രട്ടറി സ്ഥാനം, പ്രതിപക്ഷ കക്ഷികളുമായുള്ള ഏകോപനത്തിന്റെ പൂർണ ചുമതല, സോണിയ ഗാന്ധിയുമായി നേരിട്ട് ആശയവിനിമയം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഇത്രയുമധികം അധികാരം നൽകി പ്രശാന്തിനെ നേതൃനിരയിൽ പ്രതിഷ്ഠിക്കുന്നതിനെ പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ പലരും എതിർത്തിരുന്നു.

ആരാണ് പ്രശാന്ത് കിഷോർ? 

പ്രശാന്ത് കിഷോർ രാഷ്ട്രീയക്കാരനല്ല, പൊതുജനാരോഗ്യ വിദഗ്ധനാണ്. ഐക്യരാഷ്ട്രസംഘടനയുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ വിഷയത്തിൽ അദ്ദേഹം ആഫ്രിക്കയിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനു മുൻപ് ബിഹാറിൽ പൾസ് പോളിയോയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. ഇപ്പോൾ പക്ഷേ, പൊതുജനാരോഗ്യപ്രവർത്തകരേക്കാൾ രാഷ്ട്രീയക്കാരാണ് ഇദ്ദേഹത്തെ അന്വേഷിച്ചുവരുന്നത്. 

പ്രശാന്ത് കിഷോർ.

2014ൽ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞനായി പ്രവർത്തനം ആരംഭിച്ച പ്രശാന്ത് പിന്നീട് കോൺഗ്രസ്, ജെഡിയു, എഎപി, ശിവസേന, തൃണമൂൽ, ഡിഎംകെ എന്നിവയ്ക്കു വേണ്ടി പ്രവർത്തിച്ചു. 2014ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തെ പരാജയപ്പെടുത്തി നരേന്ദ്ര മോദി പ്രധാനമന്ത്രിയായ അവസരത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു തന്ത്രജ്ഞനായിരുന്നു പ്രശാന്ത് കിഷോർ. 

2019ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും കിഷോറിന്റെ ഉപദേശം തേടി. ബംഗാളിൽ ബിജെപിയുടെ വെല്ലുവിളിക്കിടെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ രണ്ടാം തവണ അധികാരത്തിൽ വരാൻ സഹായിച്ചതിനു പിന്നിലും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ എം.കെ സ്റ്റാലിനെ അധികാരത്തിലെത്തിച്ചതിനു പിന്നിലും പ്രശാന്ത് കിഷോറിന്റെ ഉപദേശങ്ങളുണ്ട്. ജെഡിയുവിൽ ചേർന്നെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് 2020ൽ പുറത്താക്കി.

ഒരു പരസ്യ ഏജൻസിയിലോ മാർക്കറ്റിങ് കമ്പനിയിലോ പ്രവർത്തിച്ച പരിചയം പോലും പ്രശാന്തിനില്ല. എന്നിട്ടും 201ൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിൽ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങളുടെ അമരക്കാരനായി ചേർന്നു. അന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ഒൗദ്യോഗിക വസതിയിൽ നിന്നാണ് പ്രശാന്ത് ജോലി തുടങ്ങിയത്. 

നിതീഷ് കുമാർ.

‘അബ് കി ബാർ മോദി സർക്കാർ’, ‘അച്ഛേ ദിൻ’ തുടങ്ങിയ പ്രയോഗങ്ങൾ നരേന്ദ്ര മോദിയുടെ വൻ വിജയത്തിന് ആക്കം കൂട്ടിയപ്പോൾ അതിനു പിന്നിൽ പ്രശാന്ത് കിഷോറായിരുന്നു. ബിഹാറിൽ നിതീഷ്കുമാർ മുഖ്യമന്ത്രിയായപ്പോൾ ട്വിറ്ററിലൂടെ ഒഴുകിനടന്ന ഒരു വാചകം ഇതായിരുന്നു– അബ് കി ബാർ പ്രശാന്ത് കിഷോർ കി സർക്കാർ. വോട്ടറാണ് ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെന്നു വിശ്വസിക്കുന്ന പ്രശാന്ത് ഒന്നുകൂടി പറയുന്നു– 'വോട്ടറെ അന്ധമായി വിശ്വസിക്കുകയുമരുത്.' 

പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ 

1. സെൻട്രൽ വാർ റൂം

∙ ഐഐടി, ഐഐഎം എന്നിവിടങ്ങളിൽനിന്നു പഠിച്ചിറങ്ങിയ 250 പേർ വിവിധ സംഘങ്ങളായി തിരിഞ്ഞു തന്ത്രങ്ങൾ രൂപപ്പെടുത്തുകയും അവ നടപ്പിലാക്കുകയും ചെയ്യുന്നു. പ്രത്യേക വിഷയങ്ങളിലൂന്നിയുള്ള മെഗാ ക്യാംപെയ്നുകൾക്കു പുറമെ സൈക്കിൾ റാലികൾ, ഓൺലൈനായും അല്ലാതെയുമുള്ള ആശയപ്രചാരണം, ഗവേഷണം എന്നിവയും ഇതിൽ ഉൾപ്പെടും.

∙ പൊതുവായ പ്രശ്നങ്ങളിൽ കുറിക്കു കൊള്ളുന്ന മുദ്രാവാക്യങ്ങളും പാട്ടുകളും പുറത്തിറക്കുക.

∙ സമൂഹമാധ്യമങ്ങളിൽ പ്രത്യേക ഹാഷ്ടാഗുകൾ ഉണ്ടാക്കി ചർച്ചയാക്കുക. 

2. യൂണിറ്റ് വാർ റൂം

∙ ഗ്രാമീണമേഖലയിൽ വീടുവീടാന്തരം കയറിയിറങ്ങുന്ന പ്രചാരണരീതി.

∙ സ്വന്തം നേതാവിനെ ഉയർത്തിക്കാട്ടാനും എതിരാളികളെ പൊളിച്ചടുക്കാനുമുള്ള തന്ത്രങ്ങൾ.

∙ സ്ഥാനാർഥിയുമായുള്ള ആശയവിനിമയം, പ്രാദേശികതന്ത്രങ്ങളുടെ രൂപീകരണം.

നരേന്ദ്രമോദി, പ്രശാന്ത് കിഷോർ. ചിത്രം: PTI

∙ പോളിങ് ദിനത്തിൽ ബൂത്തുതല ഏജന്റുമാരുമായി നിരന്തരം ബന്ധപ്പെടുകയും പ്രശ്നങ്ങൾ അധികൃതരെ ബോധ്യപ്പെടുത്തുകയും ചെയ്യും.

3 വൊളന്റിയർ യൂണിറ്റ്

∙ ഒരു പാർട്ടിയോടും അടുപ്പമില്ലാത്ത 750–800 പേരുടെ വൊളന്റിയർ സംഘം. മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഈ ചെറിയ യൂണിറ്റുകൾ വിവരങ്ങൾ ശേഖരിക്കും.

പ്രവർത്തനരീതി

∙ നേതാവിനെക്കുറിച്ച് പഠിക്കുക, പാർട്ടിയുടെ അവസ്ഥ മനസ്സിലാക്കുക എന്നിവ ആദ്യ ഘട്ടം.

∙ പ്രചാരണതന്ത്രമുണ്ടാക്കും മുൻപ് യൂണിറ്റ് വാർ റൂം വിശദമായ സർവേ നടത്തും.

∙ സർവേ ഫലങ്ങൾ അത്യാധുനിക കംപ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് വിലയിരുത്തും

∙ കൂട്ടായ ആലോചനയിലൂടെയും പല ഉപസംഘങ്ങളായി തിരിഞ്ഞും സെൻട്രൽ വാർ റൂം തന്ത്രങ്ങൾ രൂപപ്പെടുത്തും.

∙ ഈ തന്ത്രങ്ങൾ സംബന്ധിച്ച് നേതാവുമായി/പാർട്ടിയുമായി പ്രശാന്ത് കിഷോർ ചർച്ച നടത്തും.

∙ അവസാന തീരുമാനങ്ങൾ സെൻട്രൽ വാർ റൂം നടപ്പിലാക്കും.

നടപ്പാക്കൽ

∙ ഫെയ്സ്ബുക്, ട്വിറ്റർ, വാട്സാപ്പ്, തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി.

∙ മൊബൈൽ ഫോൺ എസ്എംഎസ്, ഐവിആർ (ഫോൺവഴിയുള്ള അഭിപ്രായശേഖരണം).

∙ ത്രീ ഡി ഹോളോഗ്രാം.

∙ ടെലിവിഷൻ, പത്രങ്ങളടക്കമുള്ള മറ്റു മാധ്യമങ്ങൾ.

English Summary: Can Prashant Kishor do the star turnaround for Congress? What does Gujarat have in store?