തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്നു കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെതിരെ സിപിഎം നേതൃത്വം ശക്തമായ ഭാഷയിലാണു പ്രതികരിക്കുന്നത്. പാർട്ടി പ്രവർത്തകർ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കണോ എന്നതു പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അറിയാതെയല്ല ഈ പ്രതികരണങ്ങൾ.

തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്നു കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെതിരെ സിപിഎം നേതൃത്വം ശക്തമായ ഭാഷയിലാണു പ്രതികരിക്കുന്നത്. പാർട്ടി പ്രവർത്തകർ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കണോ എന്നതു പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അറിയാതെയല്ല ഈ പ്രതികരണങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്നു കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെതിരെ സിപിഎം നേതൃത്വം ശക്തമായ ഭാഷയിലാണു പ്രതികരിക്കുന്നത്. പാർട്ടി പ്രവർത്തകർ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കണോ എന്നതു പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അറിയാതെയല്ല ഈ പ്രതികരണങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്നു കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെതിരെ സിപിഎം നേതൃത്വം ശക്തമായ ഭാഷയിലാണു പ്രതികരിക്കുന്നത്. പാർട്ടി പ്രവർത്തകർ ഒരു രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കണോ എന്നതു പാർട്ടിയുടെ രാഷ്ട്രീയ തീരുമാനമാണെന്ന് അറിയാതെയല്ല ഈ പ്രതികരണങ്ങൾ. സെമിനാർ വിലക്കിനെതിരെ രംഗത്തുവന്നിരിക്കുന്ന സിപിഎം നേതൃത്വം മറന്നിട്ടുണ്ടാകുമോ 10 വർഷം മുൻപ് പാർട്ടിയുടെ സമുന്നതനായ നേതാവിനെതിരെ പ്രഖ്യാപിച്ച ‘ഊണുവിലക്ക്’?

പഴയ പാർട്ടി സഹയാത്രികൻ ബെർലിൻ കുഞ്ഞനന്തൻ നായരെ രോഗക്കിടക്കയിൽ സന്ദർശിക്കുന്നതിൽനിന്നു വി.എസ്.അച്യുതാനന്ദനെയാണു പാർട്ടി വിലക്കിയത്. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിൽനിന്നു വെറും 12 കിലോമീറ്റർ മാത്രം അകലെയാണു ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീടിരിക്കുന്ന നാറാത്ത്. കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ ഒരു വിലക്ക് വിവാദമാകുമ്പോൾ, കണ്ണൂരിലെ ഈ വിലക്ക് വിവാദം കൂടി ഓർക്കാതിരിക്കാനാകില്ല.

ADVERTISEMENT

ആദ്യത്തെ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തിട്ടുണ്ട് ബെർലിൻ കുഞ്ഞനന്തൻ നായർ. പി.കൃഷ്ണപിള്ള മുതലുള്ള നേതാക്കൾക്ക് ഒളിത്താവളവും വിശ്രമ കേന്ദ്രവുമായിട്ടുണ്ടു ബെർലിന്റെ നാറാത്തെ വീട്. ഒരുകാലത്ത് പിണറായിയുടെ സ്വന്തമാളായിരുന്ന ബെർലിൻ പാർട്ടിയിലെ വിഭാഗീയതയിൽ വിഎസിനൊപ്പം നിൽക്കുകയും പരസ്യപ്രതികരണങ്ങളെത്തുടർന്നു 2005 ൽ പാർട്ടിക്കു പുറത്താവുകയുമായിരുന്നു. 2009 ൽ കെ. സുധാകരൻ ലോക്‌സഭയിലേക്കു മൽസരിക്കുമ്പോൾ ബെർലിൻ പ്രചാരണവേദിയിൽ പ്രത്യക്ഷപ്പെട്ടു പരസ്യപിന്തുണ പ്രഖ്യാപിച്ചു. അതിനെത്തുടർന്നാണ് ബെർലിനുമായി ബന്ധപ്പെടുന്നതിൽനിന്നു പ്രവർത്തകരെ സിപിഎം വിലക്കിയത്.  ഈ വിലക്കു നിലനിൽക്കുന്ന സാഹചര്യത്തിലായിരുന്നു 2011 ജൂലൈയിൽ കേന്ദ്രകമ്മിറ്റിയംഗം വി.എസ്.അച്യുതാനന്ദന്റെ സന്ദർശനം. 

ബെർലിൻ കുഞ്ഞനന്തൻ നായർ. ഫയൽ ചിത്രം: മനോരമ

ആയുർവേദ ചികിത്സ കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ബെർലിനെ കാണാൻ വിഎസ് തീരുമാനിക്കുന്നു. തലശേരിയിൽ പാർട്ടി പരിപാടിക്കെത്തുമ്പോൾ ഉച്ചഭക്ഷണത്തിനെത്താമെന്നു ബെർലിനു വാക്കും നൽകിയിരുന്നു. ബെർലിൻ ഇതിനുള്ള ഒരുക്കങ്ങളും നടത്തി. എന്നാൽ വിവരമറിഞ്ഞ സിപിഎം ജില്ലാ കമ്മിറ്റി ഉടക്കി. ബെർലിന്റെ വീട്ടിൽ വിഎസ് പോകരുതെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചു. സെക്രട്ടറിയായിരുന്ന പിണറായി വിഎസിനെ വിളിച്ച്, ഉച്ചഭക്ഷണത്തിനു കുഞ്ഞനന്തൻ നായരുടെ വീട്ടിൽ പോകരുതെന്നു വിലക്കുകയായിരുന്നു. എന്നാൽ വിലക്കു ലംഘിച്ചു വിഎസ് ബെർലിന്റെ വീട്ടിലെത്തി. വിഭവസമൃദ്ധമായ സദ്യ വിഎസിനായി ബെർലിൻ ഒരുക്കിയെങ്കിലും ഭക്ഷണം കഴിക്കാതെ വിഎസ് മടങ്ങി. ‘ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചെ’ന്നായിരുന്നു വിഎസിന്റെ പ്രതികരണം. സന്ദർശനം വിലക്കിയ പാർട്ടിയെ ഭക്ഷണം കഴിച്ചു പ്രകോപിപ്പിക്കേണ്ടെന്നു വിഎസ് തീരുമാനിക്കുകയായിരുന്നു. ഇതാണു പിന്നീട് ‘ഊണുവിലക്ക്’ വിവാദമായത്.

പി.ജയരാജൻ. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

വിലക്ക് മറികടന്നുള്ള വിഎസിന്റെ സന്ദർശനം കുറച്ചൊന്നുമല്ല സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ബെർലിൻ കുഞ്ഞനന്തൻ നായരുടെ വീടിരിക്കുന്ന കവലയിൽ രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചാണു പി.ജയരാജനും എം.വി.ജയരാജനും മറുപടി നൽകിയത്. കമ്യൂണിസ്‌റ്റ് പാർട്ടിയെ തകർക്കാൻ അച്ചാരം വാങ്ങിയ ചാരനാണ് ബർലിൻ കുഞ്ഞനന്തൻ നായർ എന്നു പി. ജയരാജൻ ആരോപിച്ചപ്പോൾ, ബർലിൻ കുഞ്ഞനന്തൻ നായർ എന്ന കൂപമണ്ഡൂകത്തെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ വാക്കുകളില്ലെന്നായിരുന്നു എം.വി.ജയരാജന്റെ പ്രസംഗം. കുഞ്ഞനന്തൻ നായരെ കള്ളനായണമായി വിശേഷിപ്പിച്ചു പിണറായി ദേശാഭിമാനിയിൽ ലേഖനമെഴുതി. ബെർലിനെതിരെ വാക്കാലും നേരിട്ടുമുള്ള ആക്രമണങ്ങളും ഏറെ നടന്നു. വിഎസ് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വവുമായി സമരസപ്പെട്ടതോടെ പിണറായിക്കെതിരായ നിലപാട് മയപ്പെടുത്തിയ ബെർലിനെ അടുത്തിടെ കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിലേക്കു സ്വാഗതം ചെയ്തിരുന്നു.

വിലക്കിന്റെ രാഷ്ട്രീയം

ADVERTISEMENT

സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിഎസിന്റെ സന്ദർശനത്തിന് എതിരായിരുന്നെങ്കിലും പാർട്ടിയിൽ ഇക്കാര്യത്തിൽ രണ്ടു പക്ഷമുണ്ടായിരുന്നു. വിഎസ് ബെർലിന്റെ വീട്ടിൽ പോയതിൽ തെറ്റില്ലെന്ന നിലപാട് ഇ.പി.ജയരാജൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എം.എ.ബേബിയും ഈ നിലപാട് ആവർത്തിച്ചു. എന്നാൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടയാളുടെ വീട്ടിൽ പോകരുതെന്നു പാർട്ടി പറഞ്ഞാൽ അത് അനുസരിക്കണമെന്നും വെല്ലുവിളിക്കുന്നതു ധീരതയല്ലെന്നുമായിരുന്നു വിഎസുമായി അകൽച്ചയുള്ള എം.എം.ലോറൻസ് വിമർശിച്ചത്. 

പിണറായി വിജയൻ, വി.എസ്.അച്യുതാനന്ദൻ.

താൻ സ്വീകരിച്ചതു മനുഷ്യത്വപരമായ സമീപനമാണെന്നു വിഎസ് പിന്നീട് മാധ്യമങ്ങളോടു ന്യായീകരിച്ചു. എന്നാൽ വിഎസിന്റെ ന്യായീകരണത്തിൽ അന്ന് ഒളിഞ്ഞിരുന്നതു പിണറായിക്കെതിരെയുള്ള ഒളിയമ്പായിരുന്നു– ‘‘കൂത്തുപറമ്പ് വെടിവയ്‌പിൽ അഞ്ചു പേരെ കൊല്ലുന്നതിനു നേതൃത്വം കൊടുത്തയാളാണ് എം.വി.രാഘവൻ. ആ രാഘവനും ഞാനും ലോറൻസും ബിജെപിയുടെ സി.കെ.പത്മനാഭനും എല്ലാം ഒന്നിച്ചു പാർട്ടി സെക്രട്ടറി വിജയന്റെ മകളുടെ കല്യാണത്തിനു പങ്കെടുത്തതാണ്. അതുകൊണ്ടു വിവാഹം, മരണം, അസുഖം ഇങ്ങനെയുള്ള ഒരു വേർതിരിവ് ഉണ്ടായിട്ടില്ല’’– വിഎസ് പറഞ്ഞു.

കെ.വി.തോമസ്.

വിലക്കിന്റെ രാഷ്ട്രീയം

പതിറ്റാണ്ടുകളോളം പാർട്ടിയിൽ പ്രവർത്തിച്ചയാളുടെ വീട്ടിൽ പോകുന്നതിൽനിന്നാണു വിഎസിനെ പാർട്ടി വിലക്കിയതെങ്കിൽ, കേരളത്തിലെ മുഖ്യ രാഷ്ട്രീയ ശത്രുവിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നാണു കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയത്. ഒന്നു വ്യക്തിപരമായ സന്ദർശനവും രണ്ടാമത്തേതു രാഷ്ട്രീയ പരിപാടിയുമാണ്. പാർട്ടി പ്രവർത്തകർ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നതിൽ പാർട്ടി നേതൃത്വമല്ലേ തീരുമാനമെടുക്കേണ്ടത് എന്ന ചോദ്യം പ്രസക്തവുമാണ്. കൃഷ്ണപിള്ള മുതൽ പിണറായി വിജയൻ വരെ ദിവസങ്ങളോളം അന്തിയുറങ്ങിയ വീട്ടിൽ പോകുന്നതിൽനിന്നു വിഎസിനെ വിലക്കിയ നേതൃത്വം ഇന്നു കെ.വി.തോമസിന്റെ വിലക്കിനെതിരെ രംഗത്തുവരുന്നതു കൗതുകമുണ്ടാക്കുകയും ചെയ്യുന്നു.

English Summary: Does CPM Remember the Food Ban imposed against VS Achuthanandan and Berlin Kunjanandan Nair?