വെറുമൊരു കീപാഡ് ഫോണിന്റെ ടോർച്ചു വെളിച്ചത്തിൽ അമിട്ടുകൾ ക്രമമനുസരിച്ച് എടുത്തു കൊടുത്തെങ്കിലും ഒരെണ്ണം ക്രമം തെറ്റിയതിന്റെ പേരിൽ ആശാൻ ഇടയ്ക്കു തന്നെ കമ്പപ്പുരയ്ക്ക് പുറത്തു നിർത്തിയെന്നു കണ്ണൻ ഓർക്കുന്നുണ്ട്. വീണ്ടും അമിട്ടുകൾ സുരക്ഷിതമായി ചാക്കിനകത്തു പൊതിഞ്ഞു പൊട്ടിക്കാൻ കൊണ്ടുപോകുമ്പോഴാണ് എതിർകമ്പത്തിന്റെ വെടിക്കെട്ടിലെ അമിട്ടിലെ തീപ്പൊരി ദിശമാറി കമ്പപ്പുരയ്ക്ക് മുകളിൽ തീമഴയായി പെയ്തിറങ്ങിയത്..

വെറുമൊരു കീപാഡ് ഫോണിന്റെ ടോർച്ചു വെളിച്ചത്തിൽ അമിട്ടുകൾ ക്രമമനുസരിച്ച് എടുത്തു കൊടുത്തെങ്കിലും ഒരെണ്ണം ക്രമം തെറ്റിയതിന്റെ പേരിൽ ആശാൻ ഇടയ്ക്കു തന്നെ കമ്പപ്പുരയ്ക്ക് പുറത്തു നിർത്തിയെന്നു കണ്ണൻ ഓർക്കുന്നുണ്ട്. വീണ്ടും അമിട്ടുകൾ സുരക്ഷിതമായി ചാക്കിനകത്തു പൊതിഞ്ഞു പൊട്ടിക്കാൻ കൊണ്ടുപോകുമ്പോഴാണ് എതിർകമ്പത്തിന്റെ വെടിക്കെട്ടിലെ അമിട്ടിലെ തീപ്പൊരി ദിശമാറി കമ്പപ്പുരയ്ക്ക് മുകളിൽ തീമഴയായി പെയ്തിറങ്ങിയത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെറുമൊരു കീപാഡ് ഫോണിന്റെ ടോർച്ചു വെളിച്ചത്തിൽ അമിട്ടുകൾ ക്രമമനുസരിച്ച് എടുത്തു കൊടുത്തെങ്കിലും ഒരെണ്ണം ക്രമം തെറ്റിയതിന്റെ പേരിൽ ആശാൻ ഇടയ്ക്കു തന്നെ കമ്പപ്പുരയ്ക്ക് പുറത്തു നിർത്തിയെന്നു കണ്ണൻ ഓർക്കുന്നുണ്ട്. വീണ്ടും അമിട്ടുകൾ സുരക്ഷിതമായി ചാക്കിനകത്തു പൊതിഞ്ഞു പൊട്ടിക്കാൻ കൊണ്ടുപോകുമ്പോഴാണ് എതിർകമ്പത്തിന്റെ വെടിക്കെട്ടിലെ അമിട്ടിലെ തീപ്പൊരി ദിശമാറി കമ്പപ്പുരയ്ക്ക് മുകളിൽ തീമഴയായി പെയ്തിറങ്ങിയത്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാതടപ്പിക്കുന്ന ശബ്ദത്തിൽ ഉയർന്നുപൊങ്ങുന്ന അമിട്ടുകളും പടക്കങ്ങളും മത്സരിക്കുന്ന വെടിക്കെട്ടുത്സവങ്ങൾ മലയാളികൾക്ക് എന്നും കമ്പം തന്നെയാണ്. അതുകൊണ്ടു തന്നെയാണോ അവയ്ക്ക് ‘കമ്പം’ എന്ന പേരു വന്നത് എന്നുപോലും സംശയിച്ചാലും തെറ്റുപറയാനാവില്ല. എന്നാൽ കൊല്ലം ജില്ലയിലെ പരവൂർ പുറ്റിങ്ങലിൽ ആറു വർഷങ്ങൾക്ക് മുൻപത്തെ വെടിക്കെട്ടുത്സവം ആ നാട്ടുകാരുടെ മനസ്സിൽ എന്നും നീറ്റലുളവാക്കുന്ന ഒരു നോവാണ്. അന്നു വെടിക്കെട്ടു കണ്ടുനിന്ന നിരവധിപേർ ചാമ്പലായത് നിമിഷാർധം കൊണ്ട്.

നൂറ്റിപ്പത്തിലേറെ ജീവനെടുത്ത ആ വെടികെട്ടു ദുരന്തത്തിന്റെ ഓർമയിൽ വെന്തുനീറിക്കഴിയുകയാണ് കഴക്കൂട്ടം വടക്കുംഭാഗം ആനൂർ വീട്ടിൽ എം. മണിയുടെയും എം. മല്ലികയുടെയും മകൻ കണ്ണൻ. 2016 ഏപ്രിൽ പത്തിനു പുലർച്ചെ ഉണ്ടായ ദുരന്തത്തിന് ആറു വയസ്സ് തികയുമ്പോഴും ദുരന്തത്തിൽനിന്നു കഷ്ടിച്ചു മാത്രം രക്ഷപ്പെട്ട കണ്ണൻ ജീവിതത്തിൽ കരകയറാനുള്ള ഓട്ടപ്പാച്ചിലിലാണ്.

ADVERTISEMENT

ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ തുടങ്ങുന്നതാണ് കണ്ണന്റെ ജീവിതം. അവിടെ കണ്ണന് ഓർത്തെടുക്കാൻ ഏറെയും അത്ര നിറമുള്ള ഓർമകളല്ല. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് അമ്പലത്തിലെ കഴകംപണിയുടെ തഴക്കം വന്ന കഥകൾ നിറയുന്ന ജീവിതം. പുറ്റിങ്ങൽ ദുരന്തത്തിന്റെ ബാക്കിപത്രമാകേണ്ടി വന്നതിനപ്പുറം, ആ യുവാവിന്റെ ചുമലിൽ ജീവിതത്തിന്റെ കനത്ത ഭാരമുണ്ട്. എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിക്കുമ്പോൾ കണ്ണനും കുടുംബവും കഴിഞ്ഞത് ഓലമേഞ്ഞ വീട്ടിലായിരുന്നെങ്കിൽ, ഇന്നത് വാടകവീടിന്റെ ചുമരുകൾക്കുള്ളിലാണ് എന്ന വ്യത്യാസം മാത്രം. ഒപ്പം മനസ്സു നിറയെ പുറ്റിങ്ങലിലെ ആ ഭീകരരാത്രി സമ്മാനിച്ച മായാത്ത മുറിവുകളും (കണ്ണന്റെ ജീവിതം പറയുന്ന വിഡിയോ കാണാം, താഴെ ക്ലിക്ക് ചെയ്യുക)

∙ അമ്മയ്ക്ക് ഗുളിക വാങ്ങാനുള്ള യാത്ര

കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിൽ ജോലി ചെയ്തു വരുന്നതിനിടെയാണ് കണ്ണൻ, കമ്പം ആശാനായ സുരേന്ദ്രനെ പരിചയപെടുന്നത്. അമ്മ മല്ലികയുടെ ഹൃദ്രോഗ ചികിത്സയുടെ ഗുളികകൾ വാങ്ങാൻ കയ്യിൽ പണമില്ലാതെ വന്നതോടെയാണ് സുരേന്ദ്രൻ ആശാന്റെ നിർദേശപ്രകാരം കണ്ണൻ പുറ്റിങ്ങലിൽ അരങ്ങേറിയ മത്സരക്കമ്പത്തിന് പോകുന്നത്. ഗുളിക വാങ്ങാൻ ആവശ്യമായ ആയിരം രൂപ കണ്ടെത്താനാണ് പുറ്റിങ്ങലിലേക്ക് പോയതെന്നു ഹൃദയവേദനയോടെ കണ്ണൻ പറയുന്നു.

∙ ‘ഓടിക്കയറിയ’ അപകടം

ADVERTISEMENT

പുറ്റിങ്ങൽ ക്ഷേത്രത്തിൽ മത്സരക്കമ്പം തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ ഒരു ചെറിയ അപകടമുണ്ടായെന്നു പറയുന്നു കണ്ണൻ. അതിൽ നാലഞ്ചോളം പേർക്കു പരുക്കേൽക്കുകയും ചെയ്തു. എന്നിട്ടും മത്സരക്കമ്പം നിർത്തിവയ്ക്കാൻ ആരും തയാറായില്ല. പിന്നീടുണ്ടായ സംഭവവികാസങ്ങളാണ് കണ്ണന്റെ ജീവിതത്തെ മാറ്റിമറിച്ചത്. കമ്പപ്പുരയിൽനിന്ന് അമിട്ടുകൾ ക്രമമനുസരിച്ചു മറ്റുള്ളവർക്ക് പാസ് ചെയ്തു നൽകുക എന്ന ഉത്തരവാദിത്തമായിരുന്നു കണ്ണനുണ്ടായിരുന്നത്.

പുറ്റിങ്ങൽ അപകടത്തിൽ തകർന്ന കെട്ടിടം.

വെറുമൊരു കീപാഡ് ഫോണിന്റെ ടോർച്ചു വെളിച്ചത്തിൽ അമിട്ടുകൾ ക്രമമനുസരിച്ച് കണ്ണൻ എടുത്തു കൊടുത്തെങ്കിലും ഒരെണ്ണം ക്രമം തെറ്റിയതിന്റെ പേരിൽ ആശാൻ ഇടയ്ക്കു തന്നെ കമ്പപ്പുരയ്ക്ക് പുറത്തേക്ക് നിർത്തിയെന്നു കണ്ണൻ ഓർക്കുന്നുണ്ട്. വീണ്ടും അമിട്ടുകൾ സുരക്ഷിതമായി ചാക്കിനകത്തു പൊതിഞ്ഞു പൊട്ടിക്കാൻ കൊണ്ടുപോകുമ്പോഴാണ് എതിർകമ്പത്തിന്റെ വെടിക്കെട്ടിലെ അമിട്ടിലെ തീപ്പൊരി ദിശമാറി വന്ന് ഇവരുടെ കമ്പപ്പുരയ്ക്ക് മുകളിൽ തീമഴയായി പെയ്തിറങ്ങിയത്.

സുരക്ഷിതമായി ലക്ഷ്യ സ്ഥാനം പിടിക്കാൻ നടന്ന കണ്ണന്റെ ദേഹത്തും വീണു ഉരുളക്കിഴങ്ങ് വലുപ്പത്തിലുള്ള തീക്കഷ്ണങ്ങൾ. പൊള്ളലേറ്റ കണ്ണനാകട്ടെ തിരിഞ്ഞു കമ്പപ്പുരയിലേക്ക് ഓടിക്കയറി. തന്റെ കയ്യിൽ സുരക്ഷിതമായി പൊതിഞ്ഞു പിടിച്ച അമിട്ട് കമ്പപ്പുരയിലെ സഹപ്രവർത്തകനു കൈമാറി. തന്റെ ശരീരത്തിലേക്കു വീണ തീപ്പൊരികൾ തട്ടിക്കളഞ്ഞതു മാത്രമേ കണ്ണന് ഓർമയുള്ളൂ. പിന്നീട് കേട്ടത് ഒരു ഭീകരസ്ഫോടനമായിരുന്നു. കണ്ണന്റെ ദേഹത്ത് മാത്രമായിരുന്നില്ല, കണ്ണൻ കയ്യിൽ സൂക്ഷിച്ച അമിട്ടിനു മുകളിലും തീപ്പൊരി വീണിരുന്നുവെന്ന് പിന്നീടാണ് തിരിച്ചറിയുന്നത്. അതുവരെ കമ്പം ആസ്വദിച്ചു നിന്ന ജനക്കൂട്ടം ആ ഒറ്റനിമിഷംകൊണ്ട് വലിയ അപകടത്തിൽപ്പെട്ടു.

ബോധം തെളിയുമ്പോൾ കണ്ണൻ ആശുപത്രിയിലാണ്. അതിനിടയിൽ ആ യുവാവ് ഒരു തവണ ‘മരിച്ചു ജീവിച്ചു’ കഴിഞ്ഞിരുന്നു. മരിച്ചെന്നു കരുതി മോർച്ചറിയിലേക്കു മാറ്റിയ കണ്ണന്റെ കാൽ അനങ്ങുന്നതു കണ്ട നഴ്സാണ് ജീവനുണ്ടെന്നു മനസ്സിലാക്കി ഐസിയുവിലേക്ക് എത്തിക്കുന്നത്. പിന്നീട് ശസ്ത്രക്രിയയ്ക്കു വിധേയനായ കണ്ണന്റെ ശരീരത്തിൽനിന്നു പല വലുപ്പത്തിലുള്ള നൂറോളം കോൺക്രീറ്റ് കഷ്ണങ്ങളും കയ്യിലും കാലിലും തറച്ച രണ്ടു വലിയ കമ്പികളുമാണ് നീക്കം ചെയ്തത്. ഏകദേശം 45 ശതമാനത്തിനു മുകളിൽ തനിക്ക് പൊള്ളലേറ്റിരുന്നുവെന്ന് കണ്ണൻ ഓർത്തെടുക്കുന്നു. ഒന്നര മാസം നീണ്ട ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ എത്തിയ കണ്ണന്റെ ദേഹത്ത് അപ്പോഴും തൊലി ഒന്നും അവശേഷിച്ചിരുന്നില്ല.

ADVERTISEMENT

അപകടമുണ്ടായ ഒരു വർഷത്തിന് ശേഷമാണ് കണ്ണൻ പുറത്തേക്കിറങ്ങുന്നത്. ഈ അടുത്ത കാലത്താണ് കണ്ണൻ കാലിൽ ചെരുപ്പിടുന്നതുപോലും. ഇക്കാലമത്രയും തനിക്കൊരു സ്ഥിരവരുമാനം നൽകുന്ന ജോലി തേടി മുട്ടാത്ത വാതിലുകളില്ല, കയറിയിറങ്ങാത്ത ഇടങ്ങളില്ല. പക്ഷേ കാര്യമുണ്ടായില്ല. അതിനിടയിലും നൂറ്റിപ്പത്തു പേരെ കൊന്നവനെന്നും ആളെക്കൊല്ലിയെന്നുമൊക്കെയുള്ള ശാപവാക്കുകൾ ഏറ്റുവാങ്ങേണ്ടി വരുന്നതിന്റെ ദുഃഖം വേറെയും.

ഇന്നും കമ്പം എന്ന് കേൾക്കുമ്പോൾ കണ്ണന് പേടിയാണ്. അന്ന് ആ അപകടം ഏൽപിച്ച ആഘാതത്തിൽനിന്ന് ഇന്നും പൂർണമായും മുക്തനായിട്ടില്ല. ഉള്ളുനൊന്തു കണ്ണൻ അപ്പോഴും പറയുന്ന ഒരു വാക്കുണ്ട്. ‘‘അന്നറിഞ്ഞുകൊണ്ട് ചെയ്തതല്ല ആ തിരിഞ്ഞോട്ടം. അമിട്ടിലേക്കു തീപ്പൊരി വീണതറിയാതെയാണ് ഞാൻ കമ്പപ്പുരയിലേക്ക് ഓടിക്കയറിയത്..’’

English Summary: Sixth Year of Puttingal Fire Accident: Survivor Kannan Recalls the Incident