കൊച്ചി∙ പാലാരിവട്ടം വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവത്തിൽ മരിക്കുന്ന വിവരം പിതാവ് മൂത്ത കുട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വെണ്ണല ശ്രീകല റോഡിൽ വടരത്ത് ലെയിനിൽ വെളിയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശൻ (67), മകൾ രജിത പ്രശാന്ത് (38), മകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ പാലാരിവട്ടം വെണ്ണലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ജീവനൊടുക്കിയ സംഭവത്തിൽ മരിക്കുന്ന വിവരം പിതാവ് മൂത്ത കുട്ടിയെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. വെണ്ണല ശ്രീകല റോഡിൽ വടരത്ത് ലെയിനിൽ വെളിയിൽ വീട്ടിൽ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശൻ (67), മകൾ രജിത പ്രശാന്ത് (38), മകളുടെ ഭർത്താവ് എ.എസ്. പ്രശാന്ത് (45) എന്നിവരാണ് മരിച്ചത്. രജിതയുടെയും പ്രശാന്തിന്റെയും മകൾ ആശ്രിത (12), മകൻ ആർജവ് (6) എന്നിവരെ വീട്ടിൽ തന്നെ സുരക്ഷിതരായി കണ്ടെത്തി. ആശ്രിത എളമക്കര സരസ്വതി വിദ്യാനികേതനിലെ ആറാം ക്ലാസ് വിദ്യാർഥിയും ആർജവ് യുകെജി വിദ്യാർഥിയുമാണ്.

ഇന്നലെ വെളുപ്പിനെയാണ്  ഇവർ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഉറക്കമെഴുന്നേറ്റ മൂത്തകുട്ടിയോട് തങ്ങൾ മരിക്കാൻ പോകുകയാണെന്നും കുറച്ചു കഴിഞ്ഞ് ബന്ധുക്കളിൽ ഒരാളെ ഫോണിൽ വിളിച്ച് മരിച്ച കാര്യം അറിയിക്കണമെന്നും പറഞ്ഞു. ഭയന്നു പോയ കുട്ടികളെ മറ്റൊരു മുറിയിലാക്കിയ ശേഷമാണ് പ്രശാന്ത് ജീവനൊടുക്കിയതെന്നു കരുതുന്നു. കുട്ടികൾ ഫോൺ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുവാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് അയൽക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. രജിതയെ വിഷം കഴിച്ച നിലയിലും ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്.

ADVERTISEMENT

പൊന്നുരുന്നി സ്വദേശിയാണ് പ്രശാന്ത്. രജിതയെ വിവാഹം ചെയ്ത ശേഷമാണ് ശ്രീകല റോഡിലെ വീട്ടിൽ താമസമാക്കിയത്. നിയമനടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് 5ന് പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ബാധ്യതയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

വീടിനോടു ചേർന്ന് ധാന്യമിൽ നടത്തിയിരുന്ന പ്രശാന്ത് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും വീട് വിറ്റ് അതു വീട്ടണമെന്നും കാണിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെടുത്തു. വീടു നിർമാണത്തിനും മിൽ നടത്തിപ്പിനും വലിയ തുക പ്രശാന്ത് വായ്പ വാങ്ങിയിരുന്നു എന്നാണു വിവരം. കോവിഡ് വന്നതോടെ ബിസിനസ് നിലയ്ക്കുകയും കടം തിരിച്ചടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു. 

ADVERTISEMENT

English Summary: Three in a Family Found dead at Kochi - Follow Up

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)