തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഇതിന‌ു പിന്നാലെ സ്വിഫ്റ്റ് ബസ് സർവീസിനെ ആരാണ് ഭയക്കുന്നത്...

തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഇതിന‌ു പിന്നാലെ സ്വിഫ്റ്റ് ബസ് സർവീസിനെ ആരാണ് ഭയക്കുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഇതിന‌ു പിന്നാലെ സ്വിഫ്റ്റ് ബസ് സർവീസിനെ ആരാണ് ഭയക്കുന്നത്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടർച്ചയായ അപകടങ്ങൾ സമൂഹമാധ്യമങ്ങളിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ്. ഇതിന‌ു പിന്നാലെ സ്വിഫ്റ്റ് ബസ് സർവീസിനെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യം ഉയർത്തി മറുപടി പറയുകയാണ് കെഎസ്ആർടിസി. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലാണ് കെഎസ്ആർടിസി ഇക്കാര്യം വിശദീകരിക്കുന്നത്.

സ്വകാര്യ ബസുകൾ കുത്തകയാക്കി വച്ചിരുന്ന റൂട്ടിലാണ് സ്വിഫ്റ്റ്, സാധാരണക്കാരനു താങ്ങാൻ കഴിയുന്ന നിലയിൽ നിരക്ക് തീരുമാനിച്ച് സർവീസ് നടത്തുന്നത്. ഇതോടെ സ്വകാര്യ ബസുകളുടെ കൊള്ള നടക്കാതെ വരുമെന്നും കെഎസ്ആർടിസി അവകാശപ്പെടുന്നു. സ്വകാര്യ ബസുകളുടെയും സ്വിഫ്റ്റിന്റെയും നിരക്കുകൾ അടക്കം പങ്കുവച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.

ADVERTISEMENT

കുറിപ്പിന്റെ പൂർണരൂപം:

കെഎസ്ആർടിസി സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് ബഹു: മുഖ്യമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്ത് ആരംഭംകുറിച്ചു. സർക്കാർ പദ്ധതി വിഹിതം ഉപയോ​ഗിച്ച് വാങ്ങിയ 116 ബസുകൾ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി ഇതിനോടകം

സർവീസ് ആരംഭിച്ചുവരുന്നു. 116 ബസുകളിൽ 28 എസി ബസുകളും. 8 എണ്ണം എ.സി സ്ലീപ്പറുകളും, 20 എ.സി സെമിസ്ലീപ്പറുകളുമാണ്. കേരള സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്. ഇനി കാര്യത്തിലേയ്ക്ക് വരാം!

കെഎസ്ആർടിസി- സിഫ്റ്റ് സർവീസ് ആരംഭിച്ചതുമുതൽ മുൻവിധിയോടുകൂടി ചില മാധ്യമങ്ങളിലും, നവമാധ്യമങ്ങളിലും ഈ പ്രസ്ഥാനത്തെ തകർക്കുവാനുള്ള മനഃപൂർവ്വമായ ശ്രമം നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാർ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങൾ പത്ര-മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം.

ADVERTISEMENT

ഇന്ന് സ്വകാര്യ ബസ് കമ്പനികൾ ഈടാക്കുന്ന ബാഗ്ലൂർ -എറണാകുളം റേറ്റുകൾ പരിശോധിച്ചാൽ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂർണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്നരീതിയിലാണ് കെ എസ് ആർ ടി സി സ്വിഫ്റ്റ് എന്ന ആശയത്തിൽ കേരള സർക്കാർ എത്തിയത്. കെഎസ്ആർടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളിൽ സംഘടിത വാർത്ത വരുന്നതിന് പിന്നിൽ മറ്റൊരു കാരണം കൂടെയുണ്ട് ഉണ്ട്. എന്താണെന്നോ. സ്വിഫ്റ്റിന്റെ റൂട്ടുകൾ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റർമാരുടെ കുത്തക റൂട്ടുകളാണ്.

വൻകിട ബസ് കമ്പനികൾ അടക്കി വാഴുന്ന റൂട്ട്‌. കെഎസ്ആർടിസി ബസ്സുകൾ നൽകുന്ന സർവ്വീസ് പോലെയല്ല സ്വിഫ്റ്റ്, അത് ലക്ഷ്വറി‌ സ്ലീപ്പറുകളാണ്.

പ്രൈവറ്റ് ഓപ്പറേറ്റർമാർ ചെയ്യുന്നത് യാത്രക്കാർ കൂടുതൽ ഉള്ള ദിവസങ്ങളിൽ രണ്ടുംമൂന്നും ഇരട്ടി ചാർജ്ജ് വാങ്ങി കൊള്ളലാഭം കൊയ്യുന്ന ബിസിനസ്സാണ്. ഉദാഹരണത്തിന് സാദാരണ ദിവസം ബാംഗ്ലൂർ-എറണാകുളം സെക്ടറിൽ AC സ്ലീപ്പറിന് തിരക്ക് കുറയുന്ന സമയങ്ങളിൽ നിരക്ക് കുറച്ച്,തിരക്ക് കടുതലുള്ള ദിവസങ്ങളിൽ മൂന്നിരട്ടിയോളം നിരക്ക് വാങ്ങി കൊള്ള നടത്തുന്നു. അതായത് 14/04/2022 (ഇന്നേദിവസം)

ബാഗ്ലൂർ -എറണാകുളം A/C volvo Sleeper (2:1)

ADVERTISEMENT

സ്വകാര്യ ബസ് (RS: 2800) കെ -സ്വിഫ്റ്റ് (RS: 1264)

A/C volvo Semi Sleeper (2:2)

സ്വകാര്യ ബസ് (RS:1699) കെ -സ്വിഫ്റ്റ് (RS: 1134)

എന്നാൽ സ്വിഫ്റ്റിന് എല്ലാ ദിവസവും ഒരേ റേറ്റ് ആണ്. സ്വാഭാവികമായും പ്രൈവറ്റുകാരുടെ വെള്ളി-ഞായർ കൊള്ള യാത്രക്കാർ എളുപ്പത്തിൽ തിരിച്ചറിയും.കേരളത്തിൽനിന്നും പ്രൈവറ്റ് ഓപ്പറേറ്റർമാരുടെ ആയിരക്കണക്കിന് ബസ്സുകൾ ഇങ്ങനെ സർവീസ് നടത്തുന്നുണ്ട്. ഒരു ബസ്സിന് 1000 രൂപ വച്ച് കുട്ടിയാൽ തന്നെ കോടികളുടെ തട്ടിപ്പാണ് നടന്നുവരുന്നത് എന്ന യാഥാർഥ്യം നമ്മൾ തള്ളിക്കളയേണ്ടതില്ല..കെഎസ്ആർടിസി- സിഫ്റ്റ് എന്നും യാത്രക്കാർക്കൊപ്പം, യാത്രക്കാർക്ക് സ്വന്തം.

English Summary: KSRTC Swift Service, FB Post