രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വഴിയാധാരമായില്ല എന്നു പറഞ്ഞാൽ എന്തെങ്കിലും അധികാരസ്ഥാനം ലഭിച്ചു എന്നാണ് അർഥം. തുടർഭരണം കിട്ടിയതോടെ കോൺഗ്രസിൽ നിന്നും മറ്റ് ചെറുകിട പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ഒഴുക്കാണ്. എത്തുന്നവരെ പുനരധിവസിപ്പിക്കാൻ സിപിഎം പ്രത്യേകം ശ്രമിക്കുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്ന നേതാക്കൾ പലരും ദീർഘകാലം സുരക്ഷിതരാവുമ്പോൾ കോൺഗ്രസിലെത്തിയ പലർക്കും മോഹഭംഗമാണ്..

രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വഴിയാധാരമായില്ല എന്നു പറഞ്ഞാൽ എന്തെങ്കിലും അധികാരസ്ഥാനം ലഭിച്ചു എന്നാണ് അർഥം. തുടർഭരണം കിട്ടിയതോടെ കോൺഗ്രസിൽ നിന്നും മറ്റ് ചെറുകിട പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ഒഴുക്കാണ്. എത്തുന്നവരെ പുനരധിവസിപ്പിക്കാൻ സിപിഎം പ്രത്യേകം ശ്രമിക്കുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്ന നേതാക്കൾ പലരും ദീർഘകാലം സുരക്ഷിതരാവുമ്പോൾ കോൺഗ്രസിലെത്തിയ പലർക്കും മോഹഭംഗമാണ്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വഴിയാധാരമായില്ല എന്നു പറഞ്ഞാൽ എന്തെങ്കിലും അധികാരസ്ഥാനം ലഭിച്ചു എന്നാണ് അർഥം. തുടർഭരണം കിട്ടിയതോടെ കോൺഗ്രസിൽ നിന്നും മറ്റ് ചെറുകിട പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ഒഴുക്കാണ്. എത്തുന്നവരെ പുനരധിവസിപ്പിക്കാൻ സിപിഎം പ്രത്യേകം ശ്രമിക്കുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്ന നേതാക്കൾ പലരും ദീർഘകാലം സുരക്ഷിതരാവുമ്പോൾ കോൺഗ്രസിലെത്തിയ പലർക്കും മോഹഭംഗമാണ്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കിടപ്പാടമില്ലാത്തവൻ പൊതുവഴിയിൽ അലയും. എവിടെയാണ് നിന്റെ സ്ഥലം എന്നു ചോദിച്ചാൽ പൊതുവഴി എന്നാവും പറയാനുണ്ടാവുക. വഴിയാണ് ആധാരം. വഴിയാധാരമായ മനുഷ്യർ. കോൺഗ്രസ് നേതാവായ കെ.വി. തോമസിനെ അങ്ങനെ തെരുവിൽ ഇറക്കിവിടാൻ സിപിഎം അനുവദിക്കില്ലെന്നാണ് കോടിയേരി ബാലകൃഷ്ണൻ അർഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കിയത്. നാലു പതിറ്റാണ്ടിലേറെ സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന ജി. സുധാകരൻ പങ്കെടുക്കാത്ത പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിൽ വച്ചാണ് കോടിയേരി അങ്ങനെ പറഞ്ഞത്.

രാഷ്ട്രീയ പ്രവർത്തകരെ സംബന്ധിച്ചിടത്തോളം വഴിയാധാരമായില്ല എന്നു പറഞ്ഞാൽ എന്തെങ്കിലും അധികാരസ്ഥാനം ലഭിച്ചു എന്നാണ് അർഥം. തുടർഭരണം കിട്ടിയതോടെ കോൺഗ്രസിൽ നിന്നും മറ്റ് ചെറുകിട പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ഒഴുക്കാണ്. എത്തുന്നവരെ പുനരധിവസിപ്പിക്കാൻ സിപിഎം പ്രത്യേകം ശ്രമിക്കുന്നു. സിപിഎമ്മിലെ ‘ഇടി’ കാരണമാകാം, ചിലർ സിപിഐയിലേക്കും വഴിമാറുന്നു. കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുന്ന നേതാക്കൾ പലരും ദീർഘകാലം സുരക്ഷിതരാവുമ്പോൾ കോൺഗ്രസിലെത്തിയ പലർക്കും മോഹഭംഗം അനുഭവിച്ചതായാണ് ചരിത്രം. ‘അഭിപ്രായം ഇരുമ്പുലക്കയല്ല’ എന്നാണ് സി.വി. കുഞ്ഞിരാമൻ പറഞ്ഞത്. രാഷ്ട്രീയ ആദർശങ്ങൾ മാറുമ്പോൾ പാർട്ടി മാറുന്നതും അവകാശമാണ്. എന്നാൽ ‘ഓഫറുകൾ’ മുൻകൂറായി വാങ്ങി രാഷ്ട്രീയ പാർട്ടി മാറുമ്പോൾ സ്വന്തം പാർട്ടിക്കാർ വഞ്ചകൻ എന്നു വിളിക്കുന്നത് സ്വാഭാവികം മാത്രം.

ADVERTISEMENT

∙ നേട്ടമുണ്ടാക്കുന്ന ‘വരത്തൻമാർ’

‘ഇന്ദിരാഗാന്ധി അനുവദിച്ച പെൻഷൻ ഉള്ളതിനാൽ കഞ്ഞി കുടിച്ചു കഴിയുന്നു’ എന്നു പറഞ്ഞത് എൻ.സി. ശേഖറാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ശേഖർ. ദേശീയ പ്രസ്ഥാനത്തിൽ തുടങ്ങി കമ്യൂണിസ്റ്റ് പാർട്ടിയിൽ എത്തിയ ശേഖർ ഉയർന്ന പദവികളിലേക്ക് പോയില്ല. ശേഖർ കൂടി പങ്കാളിയായി സ്ഥാപിച്ച കമ്യൂണിസ്റ്റ് ലീഗാണ് മലയാളത്തിൽ ആദ്യമായി കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രചരിപ്പിച്ചത്. സ്വാതന്ത്ര്യസമര സേനാനികൾക്ക് ഏർപ്പെടുത്തിയ പെൻഷൻ മാത്രമായിരുന്നു അവസാനകാലത്ത് ശേഖറിന് ആശ്രയം.

കുന്തക്കാരൻ പത്രോസ്

പുന്നപ്ര –വയലാർ സമരത്തിൽ പങ്കെടുത്ത കുന്തക്കാരൻ പത്രോസ് ആണ് മറ്റൊരാൾ. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുൻ തിരുവിതാംകൂർ സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറിയായിരുന്നു കെ.വി.പത്രോസ്. പാർട്ടി അധികാരത്തിലേക്കു വളർന്നപ്പോൾ പത്രോസിനു വെറുംകൈയോടെ പുറത്തേക്കു നടക്കേണ്ടി വന്നു. പത്രോസ് തിരുവിതാംകൂറിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും സമാരാധ്യനായ നേതാവായിരുന്നു എന്ന് സി. അച്യുതമേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്. പലപ്പോഴും അരനൂറ്റാണ്ടിലേറെ കാലം പാർട്ടിക്കു വേണ്ടി അധ്വാനിച്ചവരെ തഴഞ്ഞാണ് പുത്തൻകൂറ്റുകാർക്ക് കമ്യൂണിസ്റ്റ് പാർട്ടികൾ പദവികൾ നൽകുന്നത്. പാർട്ടി വിട്ടുപോകുന്നവരുടെ പൊതുജീവിതവും തുടർജീവിതവും താളം തെറ്റുന്നു. സിപിഎമ്മിനെ വെല്ലുവിളിച്ച് പോയവരിൽ കെ.ആർ.ഗൗരിയമ്മയും എം.വി. രാഘവനും പിൽക്കാലത്ത് മന്ത്രിപദവിയിലെത്തിയത് അവരുടെ രാഷ്ട്രീയവലുപ്പം കൊണ്ടാണ്; ഒപ്പം കോൺഗ്രസ് നിരുപാധികം പിന്തുണ നൽകിയതു കൊണ്ടും.

∙ വഴിയാധാരമാകാതെ നേതാക്കൾ

ADVERTISEMENT

കോൺഗ്രസിൽനിന്ന് നേരിട്ട് സിപിഎമ്മിലേക്ക് എത്തുന്ന നേതാക്കൾക്ക് മികച്ച പരിഗണന കിട്ടിയതാണ് ചരിത്രം. 1978ലും 1981ലും മലപ്പുറം ഡിസിസി പ്രസിഡന്റ് ആയിരുന്ന ടി.കെ. ഹംസ നേരെ സിപിഎമ്മിലേക്കു പോയത് കോൺഗ്രസിന് വലിയ ക്ഷീണവും മലപ്പുറത്ത് തിരഞ്ഞെടുപ്പുകളിൽ വേരുറപ്പിക്കാൻ കഴിയാതിരുന്ന സിപിഎമ്മിന് വലിയ നേട്ടവുമായി. ഡിസിസി പ്രസിഡന്റ് ആയിരുന്ന ഹംസ 1982ൽ മറുഭാഗത്തേക്കു പോയി എന്നു മാത്രമല്ല, നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിനെതിരെ സിപിഎം പിന്തുണയോടെ മത്സരിച്ച് ജയിക്കുകയും ചെയ്തു. 1987ൽ സിപിഎം ഇടതുമുന്നണിക്ക് ഉറപ്പുള്ള ബേപ്പൂരിൽനിന്നു ജയിപ്പിച്ച് മന്ത്രിയാക്കി. 1996ൽ ഇ.കെ. നായനാർ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പായി. 2004ൽ ലീഗിന്റെ കുത്തകമണ്ഡലമായ മഞ്ചേരിയിൽനിന്നു ലോക്സഭയിലെത്തിയതോടെ ഹംസയുടെ വരവ് സിപിഎമ്മിന് വലിയ നേട്ടമായി.

ടി.കെ.ഹംസ

2014 മാർച്ചിലാണ് കോൺഗ്രസിനെ ഞെട്ടിച്ചുകൊണ്ട് പത്തനംതിട്ട ഡിസിസി മുൻ പ്രസിഡന്റും യുഡിഎഫ് മുൻ ജില്ലാ കൺവീനറും എഐസിസി അംഗവുമായ പീലിപ്പോസ് തോമസ് സിപിഎമ്മിനൊപ്പം ചേർന്നത്. അന്നും തൂവെള്ള ഖദറിനു മേൽ രക്തഹാരങ്ങൾ അർപ്പിച്ചുകൊണ്ടാണ് സിപിഎം വരവേറ്റത്. കെഎസ്എഫ്ഇ ചെയർമാൻ സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. തുടർന്ന് കേരള സ്റ്റേറ്റ് എന്റർപ്ര‌ൈസസ് ചെയർമാനായി. ഇരവിപേരൂർ ഏരിയാ സെക്രട്ടറി എന്ന സ്ഥാനവും മുൻകോൺഗ്രസ് നേതാവിന് ലഭിച്ചത് കൗതുകമുണർത്തി.

∙ നമ്പാടന്റെ കഥ

കോൺഗ്രസുകാരനായിരുന്നു ലോനപ്പൻ നമ്പാടൻ. പിന്നീട് കേരള കോൺഗ്രസിലെത്തി. 1977ലും 1980ലും കൊടകരയിൽനിന്നു കേരള കോൺഗ്രസ് അംഗമായ അദ്ദേഹം 1982ൽ കെ. കരുണാകരൻ മന്ത്രിസഭയെ അട്ടിമറിച്ചതിനു ശേഷമാണ് സിപിഎം സഹയാത്രികൻ ആയത്. 1987ൽ ഇടതുമുന്നണി ജയിച്ചപ്പോൾ അദ്ദേഹത്തെ മന്ത്രിയാക്കി. 1982, 91, 96 വർഷങ്ങളിലും ഇരിങ്ങാലക്കുടയിൽനിന്നു സിപിഎം സ്വതന്ത്രനായി ജയിച്ചു. 2004ൽ മുകുന്ദപുരം ലോക്‌സഭാ മണ്ഡലത്തിൽനിന്നു സിപിഎം സ്ഥാനാർഥിയായി പത്മജ വേണുഗോപാലിനെ പരാജയപ്പെടുത്തി. ഇടതുമുന്നണിക്ക് അനുകൂലമല്ലാത്ത മണ്ഡലമായിരുന്നു മുകുന്ദപുരം. അങ്ങനെ സിപിഎമ്മിന് നമ്പാടന്റെ വരവ് ഗുണം ചെയ്തു. ഇഎംഎസ് സർക്കാരിനെതിരെ നടന്ന വിമോചന സമരത്തിൽ സജീവമായി പങ്കെടുത്തയാളായിരുന്നു നമ്പാടൻ. എങ്കിലും സിപിഎമ്മിലെത്തിയ ശേഷം ഒപ്പം നിന്നു.

ലോനപ്പൻ നമ്പാടൻ
ADVERTISEMENT

∙ നേരെ എകെജി സെന്ററിലേക്ക്

ചർച്ചകളിലെ കോൺഗ്രസിന്റെ സ്ഥിരം മുഖമായിരുന്ന കെ.പി. അനിൽകുമാർ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുൻപാണ് എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണൻ നൽകിയ രക്തഹാരം അണിഞ്ഞ് പാർട്ടിയിൽ ചേർന്നത്. അനിൽകുമാറിന് ട്രേഡ് യൂണിയൻ ചുമതലകളാണ് നൽകിയത്. തുടർന്ന് സർക്കാർ സ്ഥാപനമായ ഒഡെപെക് ചെയർമാനായി. നെടുമങ്ങാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.എസ്. പ്രശാന്തും പിന്നാലെ സിപിഎമ്മിലേക്ക് പോയി.

കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടിയും കോൺഗ്രസിൽനിന്നു രാജിവച്ച് സിപിഎമ്മിൽ ചേർന്നത് 2021ൽ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതിയും ജില്ലാ സെക്രട്ടറി പി. ഗഗാറിനും മണിക്കൂറുകൾക്കകം ഒരു കുടന്ന പൂക്കളുമായി റോസക്കുട്ടിയുടെ വീട്ടിലെത്തി. ഇടതു സർക്കാർ അധികാരത്തിലെത്തിയപ്പോൾ വനിതാ വികസന കോർപറേഷൻ ചെയർപഴ്സൻ സ്ഥാനമാണ് ലഭിച്ചത്.

ശോഭന ജോർജ്

ദീർഘകാലം കോൺഗ്രസ് എംഎൽഎ ആയിരുന്ന ശോഭന ജോർജിനും ഇടതുപക്ഷത്ത് നല്ല പദവികൾ ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഖാദി ബോർഡ് ചെയർപഴ്സൻ ആയ ശോഭനയെ ആ കാലാവധി കഴിഞ്ഞപ്പോൾ ഔഷധി എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്തിരുത്തി. സിപിഎമ്മിനു വേണ്ടി പതിറ്റാണ്ടുകൾ നിസ്വാർഥ പ്രവർത്തനം നടത്തിയ പലരും എങ്ങുമെത്താതെ പോകുമ്പോഴാണ് കോൺഗ്രസുകൾ പദവികൾ സ്വന്തമാക്കിയത്.

∙ സിപിഎമ്മിനെ ഞെട്ടിച്ചത് സെൽവരാജ്

‘യുഡിഎഫിലേക്ക് പോകുന്നതിനേക്കാൾ ഭേദം ആത്മഹത്യയാണ്’ എന്ന് പ്രഖ്യാപിച്ചതിനു ശേഷമാണ്, രണ്ടുവട്ടം എംഎൽഎ ആയ സിപിഎം നേതാവ് ആർ. ശെൽവരാജ് നിയമസഭാംഗത്വം രാജിവച്ചത്. എങ്കിലും അപ്രതീക്ഷിത നീക്കത്തിൽ പാർട്ടി ഞെട്ടി. 2012 മാർച്ചിലായിരുന്നു സംഭവം. സിപിഎമ്മിൽനിന്ന് പുറത്തുവന്ന് വെല്ലുവിളി ഉയർത്തുമ്പോഴുള്ള പ്രത്യാഘാതം എന്തായിരിക്കും എന്നാണ് അക്കാലത്ത് പലരും ചർച്ച ചെയ്തത്. യുഡിഎഫിലേക്കില്ല എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എല്ലാവരും ഒരുപോലെ ആശയക്കുഴപ്പത്തിലായി. ഒടുവിൽ നെയ്യാറ്റിൻകര ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹം തന്നെ യുഡിഎഫ് സ്ഥാനാർഥിയായി. അതിനിടയിലാണ് വടകരയിൽ ടി.പി. ചന്ദ്രശേഖരന്റെ നിഷ്ഠൂര കൊലപാതകം നടന്നത്. തനിക്കും വടകരയിലെ ‘കുലംകുത്തിയുടെ’ അനുഭവം ഉണ്ടാകുമോയെന്ന ശെൽവരാജിന്റെ ഭയം ജനങ്ങൾ കണക്കിലെടുത്തു എന്നു വേണം കരുതാൻ. നല്ല ഭൂരിപക്ഷത്തിൽ സെൽവരാജ് ജയിച്ചു. എന്നാൽ യുഡിഎഫ് രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് പിൽക്കാലത്ത് വലിയ വളർച്ച ഉണ്ടായില്ല.

ആർ.സെൽവരാജ്

സമാനമായ രീതിയിൽ സിപിഎം വിട്ടു മറുപാളയത്തിലെത്തി ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മറ്റൊരു വ്യക്‌തിയേ കേരളചരിത്രത്തിലുള്ളു. എം. കുഞ്ഞിരാമൻ നമ്പ്യാർ. ഉത്തര കേരളത്തിലെ വലിയ നേതാവായിരുന്നു നമ്പ്യാർ. കോൺഗ്രസുകാരൻ. 1982ൽ കുഞ്ഞിരാമൻ നമ്പ്യാർ കോൺഗ്രസ് വിട്ട് ഇടതു സ്വതന്ത്രനായി മൽസരിച്ചു ജയിച്ചു. രണ്ടുവർഷത്തിനു ശേഷം മനസ്സുമാറിയ നമ്പ്യാർ എംഎൽഎ സ്ഥാനം രാജിവച്ച് കോൺഗ്രസിലേക്കു പോയി. പക്ഷേ, തുടർന്ന് ഉദുമയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎം അദ്ദേഹത്തെ മുട്ടുകുത്തിച്ചു. നെയ്യാറ്റിൻകരയിൽ പക്ഷേ സെൽവരാജിനു സമാനമായ മറുപടി കൊടുക്കാൻ പാർട്ടിക്ക് സാധിച്ചില്ല.

∙ അബ്ദുല്ലക്കുട്ടി മുതൽ സിന്ധു ജോയി വരെ

സിപിഎമ്മിന്റെ സംഘടനാ ചട്ടക്കൂടിന്റെ കാർക്കശ്യത്തെ വെല്ലുവിളിച്ച് പുറത്തുപോയ പലരും പിൽക്കാലത്ത് ദുർബലരായി മാറുകയായിരുന്നു. മുൻ എംപിയും തിര‍ഞ്ഞെടുപ്പു വിജയത്തിന്റെ കാര്യത്തിൽ ‘അദ്ഭുതക്കുട്ടി’യെന്ന് പാർട്ടി തന്നെ വിശേഷിപ്പിക്കുകയും ചെയ്ത എ.പി. അബ്‌ദുല്ലക്കുട്ടിയുടെ കഥ അതാണ് പറയുന്നത്. കോൺഗ്രസിൽ വന്ന് താൽക്കാലിക വിജയങ്ങൾ നേടിയെങ്കിലും അദ്ദേഹത്തെ ഒടുവിൽ വഴിയാധാരമാകാതെ പുനരധിവസിപ്പിച്ചത് ബിജെപി ആയിരുന്നു. ഒറ്റപ്പാലത്ത് ജയിച്ച എസ്. ശിവരാമൻ, ആലപ്പുഴയിൽ വി.എം. സുധീരനെ മുട്ടുകുത്തിച്ച കെ.എസ്. മനോജ് തുടങ്ങിയ എംപിമാരും പാർട്ടിയുടെ മതിൽ തകർത്തു പുറത്തുചാടിയവരാണ്. ഇരുവർക്കും പിന്നീട് രാഷ്ട്രീയത്തിൽ വലിയ ഉയർച്ചയുണ്ടായില്ല. എസ്‌എഫ്‌ഐ സംസ്‌ഥാന പ്രസിഡന്റ് ആയിരുന്ന സിന്ധു ജോയി ജീവിതം കരുപ്പിടിപ്പിക്കാൻ വിദേശത്തേക്കാണ് പോയത്.

എ.പി.അബ്ദുല്ലക്കുട്ടി

∙ മോഹമുക്തനായി മടങ്ങി ചെറിയാൻ

കോൺഗ്രസിലെ ഉന്നത നേതാക്കളുടെ അടുപ്പക്കാരനായ ചെറിയാൻ ഫിലിപ്പ് സിപിഎമ്മിലെത്തിയത് കഴിഞ്ഞ പതിറ്റാണ്ടിൽ ചർച്ച ചെയ്യപ്പെട്ടു. കോൺഗ്രസിൽ കിട്ടാത്ത അവസരങ്ങൾ ചെറിയാന് സിപിഎമ്മിൽ കിട്ടി. പത്തുവർഷം സിപിഎമ്മിനോടൊപ്പം നിന്ന് പല പദവികളും വഹിച്ച് മോഹമുക്തനായി ചെറിയാൻ ഫിലിപ്പ് അടുത്തിടെ കോൺഗ്രസിൽ മടങ്ങിയെത്തി. ആരോപണങ്ങൾ നേരിടുന്നവർ സിപിഎമ്മിലേക്ക് പോയാൽ അവരെ രക്ഷിച്ചെടുക്കും എന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഫ്രഞ്ച് ചാരക്കേസിൽ കെ.വി. തോമസിനെ നിർത്തിപ്പൊരിച്ച പാർട്ടിയാണ് സിപിഎം. 2010ൽ കരുണാകരൻ മരിച്ച ദിവസം അദ്ദേഹം സിനിമയ്ക്ക് പോയി എന്നുവരെ പ്രചാരണമുണ്ടായി. സമീപകാല രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സംഘർഷം ഉണ്ടായത് കെ.എം. മാണിയുടെ രാജി തേടിയായിരുന്നു. മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ള ഒരു വർഷത്തോളം അഴിമതിക്കേസിൽ ജയിലിൽ കിടന്നത് പാർട്ടിയുടെ പണം ഉപയോഗിച്ച് വി.എസ്. അച്യുതാനന്ദൻ നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ്. പിന്നീട് ഇരുവരുടെ പാർട്ടിയും ഇടതുമുന്നണിയിലെത്തി. മാണിക്കും പിള്ളയ്ക്കും സ്മാരകം പണിയാൻ ബജറ്റിൽ തുകയും അനുവദിച്ചു.

∙ പിടി തോമസ്, സേവ്യർ അറയ്ക്കൽ

സിറ്റിങ് എംപിയായ തനിക്ക് സീറ്റ് നിഷേധിച്ചു എന്നാണ് കെ.വി. തോമസ് കോൺഗ്രസിന് എതിരെ ആരോപണമുന്നയിച്ചത്. അക്കാര്യം ചർച്ചയാകുമ്പോൾ സേവ്യർ അറയ്ക്കൽ കടന്നുവരും. പ്രഗത്ഭനായിരുന്നു സേവ്യർ അറയ്ക്കൽ. എറണാകുളം മണ്ഡലത്തിലെ എംപി ആയിരുന്നു. 1984ൽ അദ്ദേഹത്തിന് സ്ഥാനാർഥിത്വം നിഷേധിച്ച ശേഷമാണ് കെ.വി. തോമസിന് സീറ്റ് നൽകിയത്. 1984ൽ സിറ്റിങ് എംപിയായ സേവ്യർ അറയ്ക്കലിനെ ‘വെട്ടിയിട്ടാണ്’ കെ.വി. തോമസിന് സീറ്റുകിട്ടിയത്. 35 വർഷത്തിനു ശേഷം സിറ്റിങ് സീറ്റ് കെ.വി. തോമസിനും നഷ്ടപ്പെട്ടു. 1996ൽ സേവ്യർ അറയ്ക്കൽ തന്നെ ഇടതു സ്വതന്ത്രനായി മത്സരിച്ച് അദ്ദേഹത്തെ തോൽപ്പിച്ചു.

പി.ടി.തോമസ്

തോമസിനെപ്പോല മാറ്റിനിർത്തപ്പെട്ട സിറ്റിങ് എംപി ആയിരുന്നു പി.ടി. തോമസും. കസ്തൂരിരംഗൻ റിപ്പോർട്ടിനെയും ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിനെയും അംഗീകരിക്കുകയും പരിസ്ഥിതി കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാതെ വരികയും ചെയ്തപ്പോഴാണ് അദ്ദേഹത്തിന് ഇടുക്കി സീറ്റ് നിഷേധിച്ചത്. കെ.വി. തോമസിനേക്കാൾ മുൻപ് പാർട്ടിയിലെത്തിയ വ്യക്തി. പക്ഷേ മന്ത്രിയാകാൻ അവസരം കിട്ടിയില്ല. എങ്കിലും അദ്ദേഹം പാർട്ടി വിട്ടില്ല.

ഒരു പാർട്ടിയിൽ നിന്ന് കിട്ടാവുന്ന എല്ലാ ഉന്നത പദവികളും കിട്ടിയശേഷം തള്ളിപ്പറയുന്നു എന്നാണ് കെ.വി.തോമസിനെതിരെ കോ‍ൺഗ്രസ് നേതാക്കളിൽ ഒരുവിഭാഗം ആക്ഷേപിക്കുന്നത്. കണ്ണൂരിൽ നടന്നത് ദേശീയ സെമിനാറാണ്. അതിൽ പങ്കെടുക്കാൻ ദേശീയ നേതാക്കളെ ആരെയെങ്കിലും വിളിക്കാമായിരുന്നു. അതിനു പകരം കെ.വി. തോമസിനെ വിളിച്ചതിനു പിന്നിൽ കോൺഗ്രസിനുള്ളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു എന്നാണ് കോൺഗ്രസ് കരുതുന്നത്. ഒരു സെമിനാറിൽ പ്രസംഗിക്കുന്നതിന്റെ പേരിൽ തമ്മിലടിക്കുന്നവർ കേന്ദ്രത്തിൽ ബിജെപിക്ക് എതിരെ പ്രതിരോധം തീർക്കും എന്നു പറയുമ്പോൾ വിശ്വാസ്യത നഷ്ടമാകുന്നത് രണ്ടു പാർട്ടികൾക്കും തന്നെയാണ്.

കേരളത്തിനു പുറത്ത് കോൺഗ്രസിന്റെ സമീപത്തൊന്നും എത്താൻ സിപിഎമ്മിനു കഴിയില്ല. കോൺഗ്രസ് സഖ്യമില്ലാതെ ബംഗാളിലോ ത്രിപുരയിലോ തിരിച്ചുവരവും സാധ്യമല്ല. അധികാരമാണ് എല്ലാം എന്നു കരുതി രാഷ്ട്രീയത്തിൽ വരുന്നവർ പദവികൾ ഇല്ലെങ്കിൽ അസ്വസ്ഥരാവും. 64–ാം വയസ്സിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് തൃശൂർക്ക് വണ്ടി കയറിയ വ്യക്തിയാണ് സി.അച്യുതമേനോൻ. തുടർന്ന് അധികാരമില്ലാത്തതിൽ അദ്ദേഹം അസ്വസ്ഥനായില്ല. അത്തരം ജനുസ്സുകൾ രാഷ്ട്രീയത്തിൽ കുറഞ്ഞുവരുന്നു.

∙ ആർഎസ്പിയുടെ വിധി

നേതാക്കൾ സിപിഎമ്മിലേക്ക് പോകുന്ന ചർച്ചയ്ക്കിടയിൽ പരിഗണിക്കേണ്ടതാണ് ഒരു പാർട്ടിയായ ആർഎസ്പിയുടെ മടക്കവും. കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗവും ദേശീയതലത്തിൽ ഇപ്പോഴും ഇടതുമുന്നണിയായി തുടരുകയും ചെയ്യുന്ന ആർഎസ്പി മടങ്ങിച്ചെന്നാൽ എന്തായിരിക്കും സിപിഎം നേതൃത്വത്തിന്റെ നിലപാട്? തൽക്കാലം കേരളത്തിൽ ആർഎസ്പി എന്നാൽ പ്രേമചന്ദ്രൻ ആണ്. സിപിഎമ്മിനെ, പ്രത്യേകിച്ച് പിണറായി വിജയനെ വെല്ലുവിളിച്ചാണ് പ്രേമചന്ദ്രന്റെ നിൽപും നിലനിൽപും. ആർഎസ്പിയെയും ഫോർവേഡ് ബ്ലോക്കിനെയും കേരളത്തിൽ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരുമെന്നാണ് പാർട്ടി കോൺഗ്രസിൽ പ്രകാശ് കാരാട്ട് വ്യക്തമാക്കിയത്. ഉടൻ തന്നെ അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യും. ഇതോടെയാണ് മടക്കം ചർച്ചയായത്. പാർട്ടി എന്ന നിലയിൽ കേരളത്തിൽ എൽഡിഎഫിലേക്ക് മടങ്ങിച്ചെല്ലാൻ ആർഎസ്പിക്കും താൽപര്യമാണ്. അപ്പോൾ പ്രേമചന്ദ്രൻ എന്തു ചെയ്യും എന്നത് ചിന്താ വിഷയമാണ്.

English Summary: How CPM Treated the Leaders Whom Left Congress? A Historical Analysis