പാലക്കാട്∙ ജില്ലയിലെ കെ‍ാലപാതകങ്ങൾ സംബന്ധിച്ച അന്വേഷണവും നടപടികളുമായി ബന്ധപ്പെട്ട് അണികൾക്ക് കർശന നിർദേശവുമായി സിപിഎം. അന്വേഷണവുമായി ബന്ധപ്പെട്ട ആക്ഷേപത്തിനേ‍ാ,ആരേ‍ാപണത്തിനേ‍ാ ഇടകെ‍ാടുക്കുന്ന സമീപനം പ്രവർത്തകരുടെ ഭാഗത്തുനിന്ന്....CPM | Palakkad Political Murder | Manorama News

പാലക്കാട്∙ ജില്ലയിലെ കെ‍ാലപാതകങ്ങൾ സംബന്ധിച്ച അന്വേഷണവും നടപടികളുമായി ബന്ധപ്പെട്ട് അണികൾക്ക് കർശന നിർദേശവുമായി സിപിഎം. അന്വേഷണവുമായി ബന്ധപ്പെട്ട ആക്ഷേപത്തിനേ‍ാ,ആരേ‍ാപണത്തിനേ‍ാ ഇടകെ‍ാടുക്കുന്ന സമീപനം പ്രവർത്തകരുടെ ഭാഗത്തുനിന്ന്....CPM | Palakkad Political Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജില്ലയിലെ കെ‍ാലപാതകങ്ങൾ സംബന്ധിച്ച അന്വേഷണവും നടപടികളുമായി ബന്ധപ്പെട്ട് അണികൾക്ക് കർശന നിർദേശവുമായി സിപിഎം. അന്വേഷണവുമായി ബന്ധപ്പെട്ട ആക്ഷേപത്തിനേ‍ാ,ആരേ‍ാപണത്തിനേ‍ാ ഇടകെ‍ാടുക്കുന്ന സമീപനം പ്രവർത്തകരുടെ ഭാഗത്തുനിന്ന്....CPM | Palakkad Political Murder | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട്∙ ജില്ലയിലെ കെ‍ാലപാതകങ്ങൾ സംബന്ധിച്ച അന്വേഷണവും നടപടികളുമായി ബന്ധപ്പെട്ട് അണികൾക്ക് കർശന നിർദേശവുമായി സിപിഎം. അന്വേഷണവുമായി ബന്ധപ്പെട്ട ആക്ഷേപത്തിനേ‍ാ,ആരേ‍ാപണത്തിനേ‍ാ ഇടകെ‍ാടുക്കുന്ന സമീപനം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് നേതൃത്വത്തിന്റെ നിർദേശം.

അക്രമികൾക്ക് ഭരണത്തിന്റെ സഹായം ലഭിക്കുന്നുവെന്നു പ്രതിപക്ഷവും ബിജെപിയും ആവർത്തിച്ച് ആരേ‍ാപണം ഉന്നയിക്കുന്നതിനിടെയാണ് പാർട്ടിയുടെ ഈ നീക്കം. സിപിഎമ്മിനെതിരെയും സംഘടനകൾ ആരേ‍ാപണം ഉയർത്തിയിരുന്നു. സമാധാന അന്തരീക്ഷം ഉറപ്പാക്കാനും അക്രമനീക്കങ്ങൾ ശക്തമായ നേരിടാനും കർശന നടപടികൾക്കാണ് സർ‌ക്കാരിന്റെ തീരുമാനം.

ADVERTISEMENT

അത്തരം നീക്കങ്ങളിൽ പരിചയക്കാർ, ബന്ധുക്കൾ, അടുത്ത ചങ്ങാതിമാർ എന്നിവരെ സംശയത്തിന്റെ പേരിലേ‍ാ, ചേ‍ാദ്യം ചെയ്യാനേ‍ാ, സംശയം ദൂരീകരിക്കാനേ‍ാ പെ‍ാലീസ് കസ്റ്റഡിയിലെടുക്കുകയേ‍ാ, സ്റ്റേഷനിലേക്കു വിളിപ്പിക്കുകയേ‍ാ ചെയ്തേക്കാം. അത്തരം കാര്യങ്ങളിൽ പാർട്ടിയുടെ പേരിൽ നേരിട്ടേ‍ാ, പരേ‍ാക്ഷമായേ‍ാ ഇടപെടരുതെന്നാണ് സിപിഎം ജില്ലാ നേതൃത്വം ബ്രാഞ്ച് മുതൽ നൽകിയ നിർദേശം. 

തീവ്രവാദസ്വഭാവമുളള സംഭവങ്ങളായതിനാൽ അതീവ ജാഗ്രതയേ‍ാടെ വേണം പ്രവർത്തനം. സംഭവം നേരിടാൻ പെ‍ാലീസിനു പലരെയും  കസ്റ്റഡിയിലെടുക്കുകയേ‍ാ, ചേ‍ാദ്യം ചെയ്യേണ്ടിയോ വരും. വിഷയവുമായി ബന്ധമില്ലാത്തവർ കസ്റ്റഡിയിലാവുകയും അവരെ സ്റ്റേഷനിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നത് സ്വഭാവികമാണ്. അതിൽ പ്രവർത്തകരുമായി അടുപ്പമുള്ളവരും പരിചയക്കാരും ഉണ്ടാകാം. 

ADVERTISEMENT

എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പേ‍ാൾ മാത്രം, സ്വാധീനം ചെലുത്താൻ കഴിയുന്നവരെ സമീപിച്ച് സമ്മർദ്ദം ചെലുത്തുന്നവരുണ്ട്. ഇപ്പേ‍ാഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം കെണികളിൽപ്പെടാതിരിക്കാൻ അതീവജാഗ്രത പുലർത്തണം. മറിച്ചുളള ഏതു സമീപനവും സർക്കാരിനും പാർട്ടിക്കും ദേ‍ാഷം ചെയ്യുമെന്നും നി‍ർദേശത്തിൽ ഒ‍‍ാർമിപ്പിക്കുന്നു. നിയമനടപടികൾ ശക്തമായി പ്രാവർത്തികമാക്കാൻ പെ‍ാലീസിനെ സഹായിക്കുകയാണ് വേണ്ടത്. അതിൽ രാഷ്ട്രീയ ചായ്‌വോ, പ്രത്യേക പരിഗണനകളേ‍ാ വരാതെ നേ‍ാക്കണം. 

അക്രമത്തിന് പിന്നിലുള്ള പേ‍ാപ്പുലർ ഫ്രണ്ടിനെയും ആർഎസ്എസിനെയും സമൂഹത്തിനു മുൻപിൽ തുറന്നുകാണിക്കണമെന്നും അവരെ  താഴേത്തട്ടു മുതൽ ഒറ്റപ്പെടുത്താനും നിർദേശത്തിൽ ആഹ്വാനമുണ്ട്. സംശയകരമായ നീക്കങ്ങളെക്കുറിച്ച് സൂചന ലഭിച്ചാൽ അതു സ്ഥിരീകരിച്ചു മാത്രമേ‍ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താവൂ. ഉഹാപേ‍ാഹങ്ങളിൽ വീഴാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അക്രമികൾക്കെതിരെയുളള പെ‍ാലീസ്, ജില്ലാഭരണകൂട നടപടികളെ സഹായിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ജില്ലാ നേതൃത്വം ആവശ്യപ്പെടുന്നു.

ADVERTISEMENT

പെ‍ാലീസ് ചേ‍ാർച്ച നിരീക്ഷിക്കും

കെ‍ാലപാതകങ്ങളുടെ സാഹചര്യത്തിലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പാലക്കാട് ജില്ലയിൽ ഇന്റലിജൻസ് ശക്തിപ്പെടുത്താനും മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉയർന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥരുടെ യേ‍ാഗത്തിൽ തീരുമാനമായി. കുറ്റവാളികൾക്ക് സഹായകമാകുന്ന രീതിയിൽ പെ‍ാലീസിൽ നിന്നുതന്നെ ഇരുവിഭാഗത്തിനും വിവരങ്ങൾ ചേ‍ാരുന്നുവെന്ന ആരേ‍ാപണം പ്രത്യേകം നിരീക്ഷിക്കാനും യേ‍ാഗത്തിൽ സംവിധാനമെ‍ാരുക്കി. ഇതിനായി ഉദ്യേ‍ാഗസ്ഥരുടെ സംഘത്തെ ചുമതലപ്പെടുത്തി. 

പെ‍ാലീസിൽ ചിലരുടെ സ്‌ലീപ്പിങ് സെൽ പ്രവർത്തിക്കുന്നുവെന്ന പരാതിയും ആരേ‍ാപണവും യേ‍ാഗത്തിൽ ചർച്ചയായി. പരാതി അതീവഗൗരവമായി കാണുമെന്ന് ഉന്നത ഉദ്യേ‍ാഗസ്ഥർ വ്യക്തമാക്കി. നിരേ‍ാധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും അത് ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന പരാതിയും പരിശേ‍ാധിക്കാൻ ധാരണയായി. സ്ഥിതി നേരിടാൻ പെ‍ാലീസിന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് പ്രഖ്യാപിക്കുമ്പേ‍ാൾതന്നെ പല കാര്യങ്ങളും മുന്നേ‍ാട്ടുപേ‍ാകുന്നില്ലെന്നാണ് ആക്ഷേപം. 

നിരേ‌ാധനാജ്ഞയുടെ പേരിൽ തട്ടിക്കൂട്ട് പരിശേ‍ാധനയാണ് നടക്കുന്നതെന്ന പരാതിയും വ്യാപകമാണ്. പുറത്തുനിന്നു വരുന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങളും സഹായവും ഉറപ്പാക്കണമെന്ന ആവശ്യവും ഉയർന്നു. അന്വേഷണത്തിന്റെ പുരേ‍ാഗതിയും ജില്ലയിലെ പെ‍ാതു അന്തരീക്ഷവും മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇപ്പേ‍ാഴത്തെ സ്ഥിതിയിൽ കൂടുതൽ ജാഗ്രത പുലർത്താൻ ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

English Summary : CPM give strict instructions to its arrays to stay away from Palakkad political murder investigation process