അതിശയകരമാണു പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾ. പി.ശശിയെ അധികാരസ്ഥാനത്തുനിന്ന് അകറ്റി നിർത്തണമെന്നു വാദിക്കുന്നവർക്കു പറയാൻ പല കാരണങ്ങളുണ്ടാകാം. എന്നാൽ, ശശിയെ പുനഃപ്രതിഷ്ഠിച്ചതിനു പിന്നിൽ പാർട്ടിക്കു രണ്ടേ രണ്ടു കാരണമേയുള്ളൂ- കാര്യക്ഷമത, പാർട്ടിക്കൂറ്. P Sasi, Pinarayi Vijayan, P Jayarajan, CPM, CM's Political Secretary, CPM Kannur Leaders

അതിശയകരമാണു പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾ. പി.ശശിയെ അധികാരസ്ഥാനത്തുനിന്ന് അകറ്റി നിർത്തണമെന്നു വാദിക്കുന്നവർക്കു പറയാൻ പല കാരണങ്ങളുണ്ടാകാം. എന്നാൽ, ശശിയെ പുനഃപ്രതിഷ്ഠിച്ചതിനു പിന്നിൽ പാർട്ടിക്കു രണ്ടേ രണ്ടു കാരണമേയുള്ളൂ- കാര്യക്ഷമത, പാർട്ടിക്കൂറ്. P Sasi, Pinarayi Vijayan, P Jayarajan, CPM, CM's Political Secretary, CPM Kannur Leaders

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിശയകരമാണു പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾ. പി.ശശിയെ അധികാരസ്ഥാനത്തുനിന്ന് അകറ്റി നിർത്തണമെന്നു വാദിക്കുന്നവർക്കു പറയാൻ പല കാരണങ്ങളുണ്ടാകാം. എന്നാൽ, ശശിയെ പുനഃപ്രതിഷ്ഠിച്ചതിനു പിന്നിൽ പാർട്ടിക്കു രണ്ടേ രണ്ടു കാരണമേയുള്ളൂ- കാര്യക്ഷമത, പാർട്ടിക്കൂറ്. P Sasi, Pinarayi Vijayan, P Jayarajan, CPM, CM's Political Secretary, CPM Kannur Leaders

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാൽപതാം വയസിൽ കേരളാ മുഖ്യമന്ത്രിയുടെ പ്രതിപുരുഷനായ പൊളിറ്റിക്കൽ സെക്രട്ടറി. രാജ്യത്തു തന്നെ പാർട്ടിക്ക് ഏറ്റവും സംഘടനാശേഷിയുള്ള ജില്ലയുടെ സെക്രട്ടറി. സദാചാരവിരുദ്ധ ആരോപണങ്ങളിൽ പാർട്ടിക്കു പുറത്ത്. ഏഴു വർഷം രാഷ്ട്രീയ വനവാസം. 2018ൽ തിരികെയെത്തി നാലു വർഷം കൊണ്ട് തിരികെ സംസ്ഥാന കമ്മിറ്റിയംഗമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുമുള്ള സ്ഥാനാരോഹണം. അതിശയകരമാണു പി.ശശി എന്ന രാഷ്ട്രീയക്കാരന്റെ കയറ്റിറക്കങ്ങൾ. പി.ശശിയെ അധികാരസ്ഥാനത്തുനിന്ന് അകറ്റി നിർത്തണമെന്നു വാദിക്കുന്നവർക്കു പറയാൻ പല കാരണങ്ങളുണ്ടാകാം. എന്നാൽ, ശശിയെ പുനഃപ്രതിഷ്ഠിച്ചതിനു പിന്നിൽ പാർട്ടിക്കു രണ്ടേ രണ്ടു കാരണമേയുള്ളൂ- കാര്യക്ഷമത, പാർട്ടിക്കൂറ്.

ശശിയെ പൊളിറ്റിക്കൽ സെക്രട്ടറിയായി തീരുമാനിച്ച സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി.ജയരാജൻ എതിർത്തതിന്റെ ചുവടുപിടിച്ച് പാർട്ടിയിലെ ജയരാജൻ അനുഭാവികളുടെ സമൂഹമാധ്യമങ്ങളിലാകെ ശശി വിരുദ്ധ പ്രചാരണങ്ങളാണ്. താൻ എതിർത്തിട്ടില്ലെന്നു ജയരാജൻ പുറത്ത് വിശദീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ ആരാധക വൃന്ദം ഇതുവരെയും അതു സമ്മതിച്ചുകൊടുത്തിട്ടില്ല. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിന്റെ ചേരിതിരിവുകൾ അറിയാവുന്നവർ‌, ശശിയുടെ നിയമനത്തെ ജയരാജൻ എതിർത്തുവെന്നു തന്നെ വിശ്വസിക്കുന്നു.

കോടിയേരി ബാലകൃഷ്ണനൊപ്പം പി. ശശി (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)
ADVERTISEMENT

എൽഡിഎഫ് കൺവീനറായി കണ്ണൂരിൽനിന്നുള്ള മുതിർന്ന നേതാവ് ഇ.പി. ജയരാജന്റെ വരവ്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി കണ്ണൂരിൽനിന്നുള്ള പി.ശശിയുടെ വരവ്. രണ്ടും തീരുമാനിച്ചത് ഒരേ നേതൃയോഗത്തിലാണ്. എന്നാൽ പുതിയ എൽഡിഎഫ് കൺവീനറുടെ നിയമനത്തിനു ലഭിക്കേണ്ട പ്രാധാന്യം പോലും ശശിയുടെ നിയമനവിവാദത്തിൽ മുങ്ങിപ്പോയി. നേതാക്കൾ പലരും പോസ്റ്റുകളിട്ടെങ്കിലും അതിനു താഴെ അവരെ പ്രതിരോധത്തിലാക്കുന്ന കമന്റുകൾ നിറഞ്ഞു. പി.ജയരാജനെ പിന്തുണയ്ക്കുന്ന സമൂഹമാധ്യമ കൂട്ടായ്മകളിലാണ് പി.ശശിക്കെതിരെ ഏറ്റവുമധികം ആക്രമണങ്ങളുണ്ടായത്. യഥാർഥ കമ്യൂണിസ്റ്റ് ജയരാജനാണെന്നു സ്ഥാപിക്കാനുള്ള ശ്രമവുമുണ്ടായി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സമയത്ത് എന്തായിരുന്നോ ഈ കൂട്ടായ്മകൾ ജയരാജനു വേണ്ടി ചെയ്തത്, ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അതിന്റെ തുടർച്ചയാണു പിജെയുടെ ആരാധക ഗ്രൂപ്പുകളിൽ കണ്ടത്. ശശിയെ നിയമിച്ച തീരുമാനത്തെ താൻ എതിർത്തിട്ടില്ലെന്നു വിശദീകരിക്കുമ്പോഴും തന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ ആരാധകവൃന്ദം നടത്തുന്ന ശശിവിരുദ്ധ പ്രചാരണത്തെ ജയരാജൻ തള്ളുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള അകൽച്ച വ്യക്തിപരമല്ലെന്നും നിലപാടുകളുടെ വ്യത്യാസമാണെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്. ഇരിക്കുന്ന പദവിയുടെ മഹത്വം മനസ്സിലാക്കാനുള്ള ജാഗ്രത ശശിക്കുണ്ടാകണമെന്ന ക്രിയാത്മക വിമർശനമാണു സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജനിൽനിന്നുണ്ടായതെന്നാണ് ഇവരുടെ വാദം. എന്നാൽ വിമർശനത്തിനു പിന്നിൽ വ്യക്തിപരമായ അനുഭവങ്ങളും അസ്വസ്ഥതകളും പ്രകടമാണെന്നു കരുതുന്നവരാണു കൂടുതൽ.
പാർട്ടിയെയും സർക്കാരിനെയും മുന്നണിയെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും നയിക്കുന്നവർ കണ്ണൂരുകാരാണെന്ന അപൂർവതയുണ്ട്. എല്ലാം കണ്ണൂരിൽ കേന്ദ്രീകരിക്കുന്ന കാലത്ത്, സമ്മേളനാനന്തര കലഹത്തിനു തുടക്കമാകുന്നതും കണ്ണൂരിലാണ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞതിന്റെ ചൂടാറും മുൻപാണു കണ്ണൂരിലെ നേതാക്കൾ പരസ്യമായി വിരുദ്ധചേരികളിൽ നിൽക്കുകയോ അവരെ ആരാധകരും അനുഭാവികളും അങ്ങനെ ചിത്രീകരിക്കുകയോ ചെയ്യുന്നത്.

കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ എന്നിവർക്കൊപ്പം പി. ശശി (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ എന്തുകൊണ്ടു ശശി?

തെറ്റ് പാർട്ടിക്കെതിരെയല്ലെങ്കിൽ, അതിനെ വലിയൊരു തെറ്റായി സിപിഎം കാണുന്നില്ല. വ്യക്തിപരമായ തെറ്റു ചെയ്യുന്ന നേതാക്കളോ പ്രവർത്തകരോ അച്ചടക്ക നടപടിക്കാലത്ത് പാർട്ടിക്കെതിരെ തിരിഞ്ഞില്ലെങ്കിൽ അവരെ അതേ പദവിയിലേക്കോ അതിലും ഉയരത്തിലേക്കോ മടക്കിക്കൊണ്ടുവരുന്നതു സിപിഎമ്മിന്റെ പതിവാണ്. തെറ്റു ചെയ്യാനും തിരുത്താനും പാർട്ടിക്കു സ്വന്തം നിയമങ്ങളുണ്ട്. ആ മാർഗത്തിലൂടെ തിരിച്ചെത്തിയവരാണു ഗോപി കോട്ടമുറിക്കലും പി.ശശിയുമെല്ലാം. സദാചാര വിരുദ്ധ ആരോപണങ്ങളിൽ ശശി പാർട്ടിക്കു പുറത്താകുന്നതു 2011ലാണ്. അന്നു തൊട്ടിന്നോളം പാർട്ടിക്കെതിരെ ഒരു വാക്കോ നോട്ടമോ ശശിയിൽനിന്നുണ്ടായിട്ടില്ല. ഇതിനിടെ ഒരിക്കൽ മാത്രമാണു ശശിയുടെ നാവ് ഒരു പാർട്ടി നേതാവിനെതിരെ പരസ്യമായി ഉയർന്നത്. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരിക്കേ കോൺഗ്രസ് നേതാവിനെ രക്ഷിക്കാൻ സൂര്യനെല്ലിക്കേസിൽ ശശി വഴിവിട്ട് ഇടപെട്ടെന്ന വി.എസ്.അച്യുതാനന്ദന്റെ ആരോപണത്തിനായിരുന്നു ശശിയുടെ മറുപടി. കേസിൽ വിഎസിന്റെ വ്യക്തി താൽപര്യങ്ങൾക്കു പാർട്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വിദ്വേഷമാണ് വിഎസിനെന്നായിരുന്നു ശശിയുടെ തിരിച്ചടി. പറഞ്ഞതു വിഎസിനെതിരെ ആയതിനാൽ, അതു പാർട്ടി വിരുദ്ധമായി പിണറായി പക്ഷം കണ്ടില്ല.

ADVERTISEMENT

ഏഴു വർഷം പാർട്ടിക്കു പുറത്തു നിന്നപ്പോഴും പാർട്ടിച്ചുമതലകളുള്ള നേതാക്കളെക്കാൾ ആത്മാർഥതയോടെ ശശി പ്രവർത്തിച്ചു. അതിനു കണ്ടെത്തിയ വഴി അഭിഭാഷകവൃത്തിയായിരുന്നു. ഡിവൈഐഫ്ഐക്കാരുടെ പെറ്റിക്കേസുകൾ മുതൽ, ടിപി വധക്കേസിലും കതിരൂർ മനോജ് വധക്കേസിലും ഉൾപ്പെട്ട പ്രതികളുടെ കേസുകൾ വരെ ശശി വാദിച്ചു. പാർട്ടി അംഗമല്ലാതിരിക്കുമ്പോഴും പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റി. പാർട്ടി വൃത്തത്തിനുള്ളിൽനിന്ന് ഒരിക്കലും ശശി പുറത്തുപോയില്ല. അഭിഭാഷകസംഘടന വഴിയാണു പാർട്ടിയിലേക്കുള്ള മടക്കം. 2015ൽ ശശിയെ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. നാലു വർഷത്തിനുള്ളിൽ ശശി സംഘടനയുടെ ജില്ലാ പ്രസിഡന്റായി. 2018ൽ തലശ്ശേരി കോടതി ബ്രാഞ്ച് അംഗമായി തിരിച്ചെടുത്തു. പിന്നാലെ ജില്ലാ കമ്മിറ്റി, ജില്ലാ സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി. ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി.

അഭിഭാഷകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെ പി. ശശി കോടതിവളപ്പിൽ (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

അണികളിൽനിന്നു കടുത്ത എതിർപ്പുണ്ടാകുമെന്ന ബോധ്യത്തോടെ തന്നെയാണു ശശിയെ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു പാർട്ടി ആനയിക്കുന്നത്. അതിനുള്ള പ്രധാന കാരണം അധികാര കേന്ദ്രങ്ങളിൽ കാര്യദർശിയുടെ വേഷം നന്നായി കൈകാര്യം ചെയ്തുള്ള ശശിയുടെ മിടുക്കാണ്. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി മാത്രമായിരുന്നില്ല പി.ശശി. പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.കെ. ഹംസയുടെ പ്രൈവറ്റ് സെക്രട്ടറി, കണ്ണൂർ ദേശാഭിമാനി മാനേജർ, റെയ്‌ഡ്‌കോ ചെയർമാൻ... സംഘടനാച്ചുമതലയിലല്ല, അധികാര കേന്ദ്രങ്ങളിലാണു ശശിയെ ഏറ്റവും നന്നായി പ്രയോജനപ്പെടുത്താനാവുകയെന്നു പിണറായി വിജയനു നന്നായറിയാം. ഈ പദവികളിലേക്കെല്ലാം ശശിയെ കൈ പിടിച്ചതു പിണറായി നേരിട്ടാണ്. മുഖ്യമന്ത്രിയുടെ ഓഫിസ് ഏറ്റവുമധികം പഴി കേൾക്കുന്നത് ആഭ്യന്തര വകുപ്പിന്റെ പേരിലായതിനാൽ, നായനാരുടെ കാലത്തു പൊലീസിനെ നിയന്ത്രിച്ചു നിർത്തിയ ശശിയുടെ ചാതുര്യം പിണറായി ആഗ്രഹിക്കുന്നു.

∙ ജയരാജൻ വെഴ്സസ് ശശി

സംഘടനാ പാരമ്പര്യമെടുത്താൽ പി.ശശിയെക്കാൾ ഏറെ മുകളിലാണു പി.ജയരാജൻ. പാർട്ടിക്കു വേണ്ടി ജയരാജൻ എടുത്ത റിസ്കോ ചെയ്ത ത്യാഗമോ ശശിക്ക് അവകാശപ്പെടാനില്ല. എന്നാൽ ശശിയുടെ പകരക്കാരനായാണു ജയരാജനു കണ്ണൂർ ജില്ലാ സെക്രട്ടറിയാകാനായത്. അധികാര കേന്ദ്രങ്ങളിൽനിന്നു ശശിയുടെ ആദ്യ മടക്കം കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കായിരുന്നു. 1987 മുതൽ ഏതാണ്ട് 20 വർഷത്തോളം സംഘടനാച്ചുമതലകളിൽ ശശി ഉണ്ടായിരുന്നില്ല. കണ്ണൂരിലെ പാർട്ടിക്കു സംഘടനാ‌പരമായി കാര്യമായ സംഭാവനയും നൽകിയിരുന്നില്ല.

പി. ജയരാജൻ (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)
ADVERTISEMENT

അർഹതയുള്ള പല നേതാക്കളെയും അരികിലേക്കു മാറ്റി സെക്രട്ടറി സ്ഥാനത്തേക്കുള്ള ആ വരവ് പിടിക്കാതിരുന്നവരിൽ പ്രധാനി ജയരാജനാണ്. ശശിക്കെതിരെ സദാചാര വിരുദ്ധ ആരോപണങ്ങൾ ഉയർന്നപ്പോൾ, നടപടിയാവശ്യപ്പെട്ടു കടുത്ത നിലപാടെടുത്തവരിൽ കെ.കെ.ശൈലജയും പി.കെ.ശ്രീമതിയും പി.ജയരാജനുമെല്ലാമുണ്ട്. പ്രശ്നം പാർട്ടിയിൽ ഉയർത്തിയതു വിഎസ് ആയിരുന്നെങ്കിലും അതിന് ഇന്ധനം നൽകിയതു കണ്ണൂരിലെ നേതാക്കൾ തന്നെയാണ്. ശശി പുറത്തായതിന്റെ പ്രത്യക്ഷ ഗുണഭോക്താവ് പി.‌ജയരാജനായിരുന്നു. ആദ്യം ആക്ടിങ് സെക്രട്ടറിയായും പിന്നീട് സെക്രട്ടറിയായും കണ്ണൂർ രാഷ്ട്രീയത്തിൽ പി.ജയരാജൻ പിടിമുറുക്കി. പിന്നീട് എട്ടു വർഷം ജയരാജൻ കണ്ണൂരിലെ പാർട്ടിയെ ഭരിച്ചു. ഇക്കാലമത്രയും ശശി പാർട്ടിക്കു പുറത്തായിരുന്നു. മടങ്ങിവരാൻ ശശി പല വഴികൾ നോക്കിയപ്പോഴും തടയിടാനുള്ള ശ്രമങ്ങൾ ജില്ലാ നേതൃത്വത്തിൽനിന്നുണ്ടായി. തിരിച്ചുവന്നാൽ അത് ഒന്നൊന്നര വരവായിരിക്കുമെന്ന ആശങ്ക ജില്ലയിലെ നേതാക്കൾക്കുണ്ടായിരുന്നു. ഒടുവിൽ സെക്രട്ടറി സ്ഥാനത്തുനിന്നു ജയരാജന്റെ പടിയിറക്കവും ജില്ലാ കമ്മിറ്റിയിലേക്കുള്ള ശശിയുടെ വരവും ഒരുമിച്ചായി.

വടകര ലോക്സഭാ മണ്ഡലത്തിലേക്കു ജയരാജനെ മത്സരിക്കാൻ അയച്ചുകൊണ്ടു ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുക മാത്രമല്ല, ആ തക്കത്തിൽ ശശിയെ ജില്ലാ കമ്മിറ്റിയിലേക്ക് എത്തിക്കാനുള്ള നീക്കവും വിജയിച്ചു. വടകരയിൽ തോറ്റ ജയരാജനു പാർട്ടിയിലെ പിടികൂടി അയഞ്ഞതോടെ മുറിവേറ്റു. ഈ മുറിവുണക്കാനുള്ള ശ്രമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന്റെ രൂപത്തിലുണ്ടാകുമെന്നു ജയരാജൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ജയരാജനെ തഴഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ്, സമ്മേളന പ്രതിനിധിയല്ലാതിരുന്നിട്ടും പി.ശശി സംസ്ഥാന കമ്മിറ്റിയംഗമായത്. പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫിസിലെ സുപ്രധാന പദവിയും. പാർട്ടിയും സർക്കാരും തമ്മിലുള്ള പാലമായി ശശി മാറുമ്പോൾ, ജയരാജൻ പിന്നെയും നിരാശപ്പെടുകയാണ്.

പിണറായി വിജയനൊപ്പം പി.ശശി (ഫയൽ ചിത്രം: മനോരമ ആർക്കൈവ്സ്)

∙ പരാതിക്കാർ പുറത്ത്

പി.ശശിക്കെതിരെ സദാചാരവിരുദ്ധ പരാതി പാർട്ടിയിൽ ഉന്നയിച്ചതു രണ്ടുപേരാണ്. ഡിവൈഎഫ്ഐയുടെ അന്നത്തെ ജില്ലാ നേതാവും അന്നത്തെ പാർട്ടി എംഎൽഎയും. സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ഓഫിസിലെ പ്രധാനിയായി ശശി എത്തുമ്പോൾ, രണ്ടു പരാതിക്കാരും ഇന്നെവിടെയാണ്? മറ്റു പല കാരണങ്ങളുടെ പേരിൽ പാർട്ടിയിൽനിന്നു തരംതാഴ്ത്തപ്പെട്ട ഡിവൈഎഫ്ഐ നേതാവ് പിന്നീട് പുറത്തായി. സിപിഎമ്മിന്റെ കണ്ണിലെ കരടായ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അടുത്ത അനുയായിയാണിപ്പോൾ. ‌കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സുധാകരനു വേണ്ടി തിരഞ്ഞെടുപ്പു തന്ത്രങ്ങളൊരുക്കി. ഇപ്പോൾ സംഘടനാ പ്രവർത്തനങ്ങളിൽ സുധാകരന്റെ സഹായി. മുൻ എംഎൽഎയും മറ്റു കാരണങ്ങളാൽ നടപടി നേരിട്ടു തരംതാഴ്ത്തപ്പെട്ടു. പാർട്ടി പ്രവർത്തനം വിട്ട്, കുടുംബാംഗങ്ങൾക്കൊപ്പം കേരളത്തിനു പുറത്താണ് അദ്ദേഹമിപ്പോൾ. പരാതി നൽകിയതിനു പാർട്ടിയുടെ പകയായാണു പാർട്ടിക്കാർപോലും ഇതിനെ കാണുന്നത്. പാർട്ടി മാത്രമല്ല, കോടതിയും ശശിയെ കുറ്റവിമുക്തനാക്കിയിരുന്നു എന്നതു വേറെ കാര്യം. 2016ൽ ഹോസ്ദുർഗ് കോടതിയാണു ലൈംഗികാരോപണ പരാതിയിൽ ശശിയെ കുറ്റവിമുക്തനാക്കിയത്.

വ്യക്തിപരമായ ആരോപണങ്ങളെ മറികടക്കാൻ ശശിക്കു മുൻപിലുള്ള മാർഗം പ്രവർത്തിച്ചു കഴിവു തെളിയിക്കുകയെന്നതാണ്. ശശിയെ നിയമിച്ചതിന്റെ പേരിലുള്ള പഴി മാറാൻ പാർട്ടിക്കും സർക്കാരിനും അത് ഏറെ ആവശ്യവുമാണ്.

English Summary: Why did Pinarayi Vijayan and CPM appoint P Sasi as CM's political secretary despite protest from P Jayarajan?