തുറവൂർ ∙ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അപകടകരമായ നിലയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ 2 കിലോമീറ്റർ സഞ്ചരിച്ച് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു. കാറിലുണ്ടായിരുന്നു 2 പേരിൽ ഒരാൾ പിടിയിലായി. എരമല്ലൂർ സ്വദേശി പ്രജിത്തിനെയാണ് | Overspeeding Car | Road Accident | Alappuzha News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തുറവൂർ ∙ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ അപകടകരമായ നിലയിൽ അമിതവേഗത്തിൽ പാഞ്ഞ കാർ 2 കിലോമീറ്റർ സഞ്ചരിച്ച് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർന്നു. കാറിലുണ്ടായിരുന്നു 2 പേരിൽ ഒരാൾ പിടിയിലായി. എരമല്ലൂർ സ്വദേശി പ്രജിത്തിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ദേശീയപാതയിൽ എരമല്ലൂരിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വയോധികനുമായി കാറിലെത്തിയ 2 അംഗ സംഘം തർക്കത്തിൽ ഏർപ്പെട്ടു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോൾ സംഘം കാറുമായി അമിത വേഗത്തിൽ പോകുകയായിരുന്നു. പിന്നാലെ പൊലീസ് 2 കിലോമീറ്ററോളം പിന്തുടർന്നു. 

ADVERTISEMENT

എഴുപുന്ന ശ്രീനാരായണപുരം റോഡിലൂടെ പോകുമ്പോൾ എതിരെ മറ്റൊരു കാർ വന്നപ്പോൾ, വെട്ടിച്ചുമാറ്റുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നു. ഈ സമയത്താണു കാറിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് എത്തി കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

English Summary: Overspeeding car hit the electric post, one in custody at Alappuzha