ഇന്ധനനികുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സഹായം നല്‍കുന്നു. ജിഎസ്ടി വരുമാനം കൃത്യമായി പങ്കുവയ്ക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വരുമാനം കുറവെന്നും മമത പറഞ്ഞു..Mamata Banerjee

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഇന്ധനനികുതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യാഥാര്‍ഥ്യം മറച്ചുവയ്ക്കുന്നെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കൂടുതല്‍ സഹായം നല്‍കുന്നു. ജിഎസ്ടി വരുമാനം കൃത്യമായി പങ്കുവയ്ക്കുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വരുമാനം കുറവാണ്.’- മമത പറഞ്ഞു.

‘കഴിഞ്ഞ മൂന്നു കൊല്ലത്തിനിടെ പെട്രോൾ, ഡീസൽ സബ്‌സിഡി ഇനത്തിൽ 1500 കോടി രൂപയാണ് ബംഗാൾ ഭരണകൂടം ചെലവഴിച്ചത്. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്‌ച തീർത്തും ഏകദിശയിലുള്ളതും നിരാശകരവുമായിരുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രി ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രിമാർക്ക് സംസാരിക്കാനുള്ള അവസരം പോലും ലഭിച്ചില്ല.’- മമത കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റേത് ചിറ്റമ്മനയമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വിമർശിച്ചു. 

ADVERTISEMENT

ഇന്ധനനികുതി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം കേരള സര്‍ക്കാര്‍ തള്ളിയിരുന്നു. ‘പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. പ്രധാനമന്ത്രിയെപ്പോലെ ഒരാള്‍ പ്രധാനപ്പെട്ട ഒരു യോഗത്തില്‍ രാഷ്ട്രീയം പറയരുത്. നികുതിയില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്നില്ല. സെസും സര്‍ചാര്‍ജും കേന്ദ്രസര്‍ക്കാര്‍ നേരിട്ടെടുക്കുകയാണ്.’- ധനമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

English Summary: PM should not intervene in petroleum tax issue, says Kerala government