എൽഐസി പോളിസി ഉടമകൾക്ക് ഓഹരികളിൽ 10% മാറ്റിവയ്ക്കാൻ തീരുമാനിച്ചതോടെ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ ഓഹരി ബ്രോക്കർമാരുടെ അടുത്തേക്ക് നിക്ഷേപകരുടെ പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്കു ലഭിക്കുന്ന വിലക്കുറവാണ് അവരെ ഈ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഐപിഒയിൽ എങ്ങനെ സാധാരണക്കാർക്ക് പങ്കാളികളാകാം? അതിൽനിന്നു നിക്ഷേപകർക്ക് ലാഭമുണ്ടാക്കാനാകുമോ? അറിയേണ്ടത് എന്തെല്ലാം? LIC IPO

എൽഐസി പോളിസി ഉടമകൾക്ക് ഓഹരികളിൽ 10% മാറ്റിവയ്ക്കാൻ തീരുമാനിച്ചതോടെ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ ഓഹരി ബ്രോക്കർമാരുടെ അടുത്തേക്ക് നിക്ഷേപകരുടെ പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്കു ലഭിക്കുന്ന വിലക്കുറവാണ് അവരെ ഈ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഐപിഒയിൽ എങ്ങനെ സാധാരണക്കാർക്ക് പങ്കാളികളാകാം? അതിൽനിന്നു നിക്ഷേപകർക്ക് ലാഭമുണ്ടാക്കാനാകുമോ? അറിയേണ്ടത് എന്തെല്ലാം? LIC IPO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൽഐസി പോളിസി ഉടമകൾക്ക് ഓഹരികളിൽ 10% മാറ്റിവയ്ക്കാൻ തീരുമാനിച്ചതോടെ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ ഓഹരി ബ്രോക്കർമാരുടെ അടുത്തേക്ക് നിക്ഷേപകരുടെ പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്കു ലഭിക്കുന്ന വിലക്കുറവാണ് അവരെ ഈ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. ഐപിഒയിൽ എങ്ങനെ സാധാരണക്കാർക്ക് പങ്കാളികളാകാം? അതിൽനിന്നു നിക്ഷേപകർക്ക് ലാഭമുണ്ടാക്കാനാകുമോ? അറിയേണ്ടത് എന്തെല്ലാം? LIC IPO

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെഹ്റുവിന്റെ ഇന്ത്യ ആ നിക്ഷേപം നടത്തിയത് സമ്പത്തുകാലത്തൊന്നും ആയിരുന്നില്ല. സ്വാതന്ത്ര്യം കിട്ടി പത്തു വർഷത്തിനുള്ളിൽ സർക്കാരെടുത്ത നയപരമായ ഒരു തീരുമാനത്തിന്റെകൂടി ഫലമായിരുന്നു എൽഐസി എന്ന സ്ഥാപനം. 1956ൽ സർക്കാർ പുറപ്പെടുവിച്ച വ്യവസായ നയരേഖ അനുസരിച്ച് 17 പ്രധാന മേഖലകൾ സർക്കാർ നിയന്ത്രണത്തിലാകണമെന്ന് തീരുമാനിച്ചു. അതേ വർഷംതന്നെ ലൈഫ് ഇൻഷുറൻസ് ഓഫ് ഇന്ത്യ ആക്ടിലൂടെ എൽഐസി ഓഫ് ഇന്ത്യ നിലവിൽവന്നു. അന്ന് നിലവിലുണ്ടായിരുന്ന 245 ഇൻഷുറൻസ് കമ്പനികളെ ലയിപ്പിച്ചു. അഞ്ചു കോടി രൂപ സർക്കാരും നിക്ഷേപിച്ചു. നൂറുശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം. അന്നത്തെ അഞ്ചുകോടി ശതകോടികളായി വളർന്നു. ഇന്ന് സാമ്പത്തിക പ്രതിസന്ധിയുടെ കഷ്ടകാലത്ത് സർക്കാരിന് തുണയാകുന്നത് അന്നത്തെ ആ ചെറിയ നിക്ഷേപമാണ്. എൽഐസിയുടെ 3.5 ശതമാനം ഓഹരികൾ പൊതുവിപണിയിൽ വിൽക്കുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് 20,000 കോടിയിലധികം രൂപ. 

പത്തുരൂപ മുഖവിലയുള്ള എൽഐസി ഓഹരികൾ ഏതാണ്ട് ഒൻപതിരട്ടി വിലയ്ക്കാണ് ഐപിഒയിൽ ലഭിക്കുക. 902 – 949 രൂപയാണ് നിശ്ചയിച്ചിട്ടുള്ള വില. പോളിസി ഉടമകൾക്കും ജീവനക്കാർക്കും ചെറുകിട നിക്ഷേപകർക്കും വിലയിൽ ഇളവുണ്ട്. 15 ഷെയറുകളുടെ ലോട്ടായി മാത്രമേ വാങ്ങാൻ കഴിയൂ. പരമാവധി ഒരാൾക്ക് വാങ്ങാൻ കഴിയുക 2 ലക്ഷം രൂപയുടെ ഓഹരി മാത്രം. ചെരുകിട നിക്ഷേപകരുടെയും ജീവനക്കാരുടെയും പോളിസി ഉടമകളുടെയും ക്വോട്ടയിൽ വെവ്വേറെ അപേക്ഷിച്ചാൽ ചിലപ്പോൾ 6 ലക്ഷം രൂപയുടെ ഓഹരികൾ വരെ ലഭിക്കാം. നിക്ഷേപകരുടെ എണ്ണത്തിനനുസരിച്ചാകും ലഭിക്കുന്ന ഓഹരികളുടെ എണ്ണം തീരുമാനിക്കുക. 

ADVERTISEMENT

ഐപിഒകളിലെ വമ്പൻ

ഇന്ത്യയിൽ ഇതുവരെ ഉണ്ടായതിൽ ഏറ്റവും വലിയ ഐപിഒയാണ് വരുന്നത്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷന്റെ ഐപിഒയെയാണ് എൽഐസി മറികടക്കുന്നത്. പേടിഎം 18,000 കോടി രൂപയാണ് ഐപിഒയിലൂടെ നേടിയത്. കോൾ ഇന്ത്യ ഐപിഒയിലൂടെ നേടിയ 15000 കോടി രൂപയായിരുന്നു അതിനു മുൻപുണ്ടായിരുന്ന റെക്കോർഡ്. പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ മുൻപോട്ടുപോയാൽ എൽഐസി ഈ ഐപിഒകളെയെല്ലാം മറികടക്കും. 

ചിത്രം: REUTERS/Dado Ruvic

മേയ് നാലിന് തുടങ്ങുന്ന ഐപിഒ ഒൻപതിന് അവസാനിക്കും. ക്വാളിറ്റേറ്റീവ് ഇൻസ്റ്റിറ്റ്യൂഷനൽ ഇൻവെസ്റ്റേഴ്സിന് 2 മുതൽതന്നെ ഓഹരികൾക്കായി അപേക്ഷിക്കാം. 22,13,74,920 ഓഹരികളാണ് വിൽക്കുന്നത്. ഇതുവഴി സമാഹരിക്കുക 20,557.23 കോടി രൂപ. 15.81 ലക്ഷം ഓഹരികൾ ജീവനക്കാർക്കും 2.21 കോടി ഓഹരികൾ പോളിസി ഉടമകൾക്കുമായി മാറ്റിവച്ചിരിക്കുന്നു. ചെറുകിട നിക്ഷേപകർക്കും തൊഴിലാളികൾക്കും 45 രൂപയും പോളിസി ഉടമകൾക്ക് 60 രൂപയും വിലയിൽ ഇളവ് ലഭിക്കും. 

പ്രതീക്ഷകൾ തെറ്റി, വലുപ്പം കുറച്ചു

ADVERTISEMENT

മൊത്തം ഓഹരികളുടെ 5% പൊതുവിപണിയിൽ വിറ്റ് 60,000 കോടി രൂപ സമാഹരിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ വിപണി സാഹചര്യങ്ങളെല്ലാം പെട്ടെന്ന് തകിടം മറിഞ്ഞതോടെ വലുപ്പം കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. രാജ്യാന്തര വിപണിയിൽ പലിശ നിരക്ക് ഉയർന്നുനിൽക്കുകയാണ്. അമേരിക്കൻ ഫെഡറൽ റിസർവ് അടുത്തിടെ 3 തവണ പലിശ നിരക്കുകൾ കൂട്ടി. ഇത്തരമൊരു സാഹചര്യത്തിൽ കടമെടുപ്പ് സർക്കാരിന് അത്ര എളുപ്പവും ലാഭകരവുമല്ല. പിന്നെയുള്ള എളുപ്പവഴി ഓഹരി വിൽപനയാണ്. ലക്ഷ്യമിട്ടതിന്റെ അത്രയില്ലെങ്കിലും കുറച്ചെങ്കിലും വിറ്റ് പണം സ്വരൂപിക്കുകയാണ് ലക്ഷ്യം. 

ചിത്രം: AFP

10 ശതമാനം ഓഹരികൾ വിൽക്കാനായിരുന്നു ആദ്യ ലക്ഷ്യം. പിന്നീടത് 5 ശതമാനമായി കുറച്ചു. റഷ്യയുടെ യുക്രെയ്ൻ ആക്രമണം പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചു. ഇന്ത്യപോലുള്ള രാജ്യങ്ങളിലെ നിക്ഷേപങ്ങൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ടത്തോടെ വിറ്റൊഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ ഇത്ര വലിയൊരു ഐപിഒ വിജയിപ്പിച്ചെടുക്കുക അത്ര എളുപ്പമാവില്ലെന്നു മനസ്സിലാക്കിയാണ് സർക്കാർ നീക്കം. എൽഐസിയുടെ മുൻപ് കണക്കാക്കിയ മൂല്യവും കുറച്ചിട്ടുണ്ട്. 12–13 ലക്ഷം കോടി രപയുടെ മൂല്യമാണ് എൽഐസിക്ക് കണക്കാക്കിയത്. അതനുസരിച്ച് ഓഹരിയൊന്നിന് 1500 രൂപയ്ക്കടുത്ത് വിലയും കണക്കാക്കിയിരുന്നു. വിപണി സാഹചര്യങ്ങൾ മോശമായതോടെ മൂല്യം നേർ പകുതിയാക്കി കുറയ്ക്കുകയായിരുന്നു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റും സ്ഥാപനങ്ങൾ പൂർണമായി വിറ്റും 2021–22ൽ 1.75 ലഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിട്ടത്. ഒരുലക്ഷം കോടി രൂപ എൽഐസി ഓഹരി വിൽപന വഴി മാത്രം നേടാം എന്നായിരുന്നു കണക്കുകൂട്ടൽ. കോവിഡും യുക്രെയ്നിലെ റഷ്യൻ അധിനിവേശവുമെല്ലാമായി തുടരെത്തുടരെ വന്ന പ്രതിസന്ധികൾ പ്രതീക്ഷകളെല്ലാം തകർത്തു. ഇതുവരെ സമാഹരിക്കാനായത് 32,000 കോടി രൂപമാത്രമാണ്. ബിപിസിഎല്ലിന്റെ കച്ചവടം ഇതേവരെ നടന്നിട്ടുമില്ല. 

നിക്ഷേപകർക്ക് മികച്ച അവസരം

ADVERTISEMENT

ലിസ്റ്റിങ്ങിൽ മികച്ച നേട്ടം ഉണ്ടാക്കിയില്ലെങ്കിലും ഓഹരികൾ ദീർഘകാലത്തിൽ വലിയ നേട്ടം ഉണ്ടാക്കുമെന്നാണ് വിദഗ്ധരുടെയെല്ലാം വിലയിരുത്തൽ. അതിനു കാരണം എൽഐസിയുടെ വെട്ടിക്കുറച്ച മൂല്യവും വിലയിലെ കുറവുംതന്നെ. 12 ലക്ഷം കോടി മൂല്യമുള്ള കമ്പനിയുടെ ഓഹരികൾക്ക് 6 ലക്ഷം കോടി മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് വില നിശ്ചയിച്ചത്. പോളിസി ഉടമകൾക്കും ചില്ലറ നിക്ഷേപകർക്കും ജീവനക്കാർക്കും ലഭിക്കുന്ന വിലക്കുറവുകൂടി കണക്കുകൂട്ടുമ്പോൾ ദീർഘകാലത്തേക്ക് മികച്ച നിക്ഷേപമാകും ഐപിഒയിലൂടെ നടത്തുന്നതെന്ന് വിദഗ്ധർ പറയുന്നു. ലോകത്തിലെതന്നെ വലിയ ലൈഫ് ഇൻഷുറൻസ് സ്ഥാപനങ്ങളിലൊന്നാണ് എൽഐസി എന്നതും കണക്കിലെടുക്കണം. ഇന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് സ്ഥാപനത്തിൽ 25 കോടി പോളിസി ഉടമകളാണുള്ളത്. തൊട്ടുപിന്നിലുള്ള എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസിനുള്ളത് 6 കോടി പോളിസി ഉടമകൾ മാത്രം. 

വിപണിയിലേക്ക് തള്ളിക്കയറ്റം

പോളിസി ഉടമകൾക്ക് ഓഹരികളിൽ 10% മാറ്റിവയ്ക്കാൻ തീരുമാനിച്ചതോടെ ഡീമാറ്റ് അക്കൗണ്ടുകൾ തുറക്കാൻ ഓഹരി ബ്രോക്കർമാരുടെ അടുത്തേക്ക് നിക്ഷേപകരുടെ പ്രവാഹവും ആരംഭിച്ചിട്ടുണ്ട്. പോളിസി ഉടമകൾക്കു ലഭിക്കുന്ന വിലക്കുറവാണ് അവരെ ഈ നിക്ഷേപത്തിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം. രാജ്യത്ത് എൽഐസി ഐപിഒയ്ക്ക് മാത്രമായി 10–30 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകളെങ്കിലും പുതിയതായി തുടങ്ങുമെന്നാണ് വിലയിരുത്തൽ. 

രാജ്യത്ത് നിലവിൽ 8 കോടി ഡീമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. എൽഐസിക്ക് ഉള്ളത് 25 കോടി പോളിസി ഉടമകളാണ്. ഇന്ത്യക്കാരെ സംബന്ധിച്ച് എൽഐസി പോളിസി എന്നത് പരമ്പരാഗത നിക്ഷേപ മാർഗമാണ്. ഇവരിൽ നല്ലൊരു ശതമാനവും ഓഹരിവിപണിയിൽ ഇതുവരെ നിക്ഷേപം നടത്താത്തവരാണ്. ഇവർ പുതിയ അവസരം പ്രയോജനപ്പെടുത്താൻ തീരുമാനിച്ചാൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. 

അപേക്ഷിക്കാൻ

ഓഹരി ബ്രോക്കർമാർ വഴിയോ ഓൺലൈനായോ ഐപിഒയ്ക്ക് അപേക്ഷിക്കാം. ഭീം, ഫ്രീചാർജ്, പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ വഴിയും അപേക്ഷിക്കാം. നെറ്റ്ബാങ്കിങ് വഴിയും അപേക്ഷിക്കാൻ കഴിയും. നെറ്റ് ബാങ്കിങ് സൈറ്റിൽ ലോഗിൻ ചെയ്ത് ഇൻവെസ്റ്റ്മെന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അതിൽ ഇ ഐപിഒ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകി ഓഹരി വാങ്ങാം. ഇങ്ങനെ ചെയ്യുമ്പോൾ ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടിവരും. അപേക്ഷിച്ചുകഴിയുമ്പോൾ അക്കൗണ്ടിൽനിന്നു തുക ഡെബിറ്റാകും. പിന്നീട് ഓഹരി അലോട്മെന്റിനു ശേഷം, ലഭിക്കുന്ന ഓഹരികളുടെ വിലയുടെ ബാക്കി തുക അക്കൗണ്ടിൽ ക്രെഡിറ്റാകും. ഓഹരികൾ വൈകാതെ ഡീമാറ്റ് അക്കൗണ്ടിൽ ക്രെഡിറ്റാകുകയും ചെയ്യും. 

പോളിസി ഉടമകൾക്ക് വാങ്ങാൻ

മൊത്തം ഓഹരികളിൽ 2.21കോടിയാണ് പോളിസി ഉടമകൾക്കായി മാറ്റിവച്ചിരിക്കുന്നത്. പോളിസി ഉള്ളതുകൊണ്ടുമാത്രം കുറഞ്ഞനിരക്കിൽ ഓഹരി ലഭിക്കില്ല. പോളിസികൾ പാൻ നമ്പരുമായി ബന്ധിപ്പിച്ചവർക്കുമാത്രമേ ഓഹരി വാങ്ങാൻ കഴിയൂ. ഗ്രൂപ്പ് പോളിസിയിൽ അംഗങ്ങളായിട്ടുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കുകയുമില്ല. അപേക്ഷകന് ഡീമാറ്റ് അക്കൗണ്ടും ഉണ്ടാകണം. എൽഐസിയുടെ ബെബ്സൈറ്റിൽ ‘ലിങ്ക് പാൻകാർഡ് ടു പോളിസി’ എന്ന ലിങ്കിൽ കയറി പോളിസിയെ പാനുമായി ബന്ധിപ്പിക്കാം. ഈ പേജിൽ ‘പ്രൊസീഡ്’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പോളിസി വിശദാംശങ്ങളും ഫോൺ നമ്പരും പാൻ നമ്പറുമെല്ലാം ചേർത്ത് പാൻ പോളിസി ബന്ധിപ്പിക്കൽ പൂർത്തിയാക്കാം (പോളിസിയെ പാനുമായി ബന്ധിപ്പിക്കാൻ ഇവിടെക്ലിക്ക് ചെയ്യുക)

English Summary: What is LIC IPO and How to Invest in it? All You Need to Know