സ്കൂളിൽ അല്ലെങ്കിൽ കോളജിൽ മിടുക്കരായി പഠിച്ചു റാങ്ക് വാങ്ങിയവർ ജീവിതത്തിൽ ശരാശരി വിജയക്കാരാവുമ്പോൾ പിൻബെഞ്ചിലിരുന്ന് പാസ്മാർക്ക് മാത്രം വാങ്ങിയവരോ തോറ്റവരോ ജീവിതവിജയം നേടുകയോ ചിലപ്പോൾ വൻ പണക്കാരാവുകയോ ചെയ്യുന്നു? ഇതെന്തു മറിമായം? ലോകമാകെ ഏറ്റവും ധനികരായ എട്ടു പേരുടെ കയ്യിലുള്ള സമ്പത്ത് 380 കോടി ജനങ്ങൾക്കുള്ള സമ്പത്തിനു തുല്യമാണ്. കഴിവുകൾക്കും അധ്വാനത്തിനും ബുദ്ധിക്കുമൊന്നും യാതൊരു വിലയുമില്ലേ?

സ്കൂളിൽ അല്ലെങ്കിൽ കോളജിൽ മിടുക്കരായി പഠിച്ചു റാങ്ക് വാങ്ങിയവർ ജീവിതത്തിൽ ശരാശരി വിജയക്കാരാവുമ്പോൾ പിൻബെഞ്ചിലിരുന്ന് പാസ്മാർക്ക് മാത്രം വാങ്ങിയവരോ തോറ്റവരോ ജീവിതവിജയം നേടുകയോ ചിലപ്പോൾ വൻ പണക്കാരാവുകയോ ചെയ്യുന്നു? ഇതെന്തു മറിമായം? ലോകമാകെ ഏറ്റവും ധനികരായ എട്ടു പേരുടെ കയ്യിലുള്ള സമ്പത്ത് 380 കോടി ജനങ്ങൾക്കുള്ള സമ്പത്തിനു തുല്യമാണ്. കഴിവുകൾക്കും അധ്വാനത്തിനും ബുദ്ധിക്കുമൊന്നും യാതൊരു വിലയുമില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ അല്ലെങ്കിൽ കോളജിൽ മിടുക്കരായി പഠിച്ചു റാങ്ക് വാങ്ങിയവർ ജീവിതത്തിൽ ശരാശരി വിജയക്കാരാവുമ്പോൾ പിൻബെഞ്ചിലിരുന്ന് പാസ്മാർക്ക് മാത്രം വാങ്ങിയവരോ തോറ്റവരോ ജീവിതവിജയം നേടുകയോ ചിലപ്പോൾ വൻ പണക്കാരാവുകയോ ചെയ്യുന്നു? ഇതെന്തു മറിമായം? ലോകമാകെ ഏറ്റവും ധനികരായ എട്ടു പേരുടെ കയ്യിലുള്ള സമ്പത്ത് 380 കോടി ജനങ്ങൾക്കുള്ള സമ്പത്തിനു തുല്യമാണ്. കഴിവുകൾക്കും അധ്വാനത്തിനും ബുദ്ധിക്കുമൊന്നും യാതൊരു വിലയുമില്ലേ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കൂളിൽ അല്ലെങ്കിൽ കോളജിൽ മിടുക്കരായി പഠിച്ചു റാങ്ക് വാങ്ങിയവർ ജീവിതത്തിൽ ശരാശരി വിജയക്കാരാവുമ്പോൾ പിൻബെഞ്ചിലിരുന്ന് പാസ്മാർക്ക് മാത്രം വാങ്ങിയവരോ തോറ്റവരോ വൻ ജീവിതവിജയം നേടുകയോ ചിലപ്പോൾ വൻ പണക്കാരാവുകയോ ചെയ്യുന്നു? ഇതെന്തു മറിമായം? ലോകമാകെയുള്ള പ്രത്യേകത അതാതു നാട്ടിലെ 80% സമ്പത്ത് അവിടുത്തെ 20% പേരുടെ കയ്യിലാണെന്നതാണ്. ബാക്കി 20% സമ്പത്ത് മാത്രമേ 80% പേർക്കു കിട്ടുന്നുള്ളു.  ലോകമാകെ ഏറ്റവും ധനികരായ എട്ടു പേരുടെ കയ്യിലുള്ള സമ്പത്ത്  380 കോടി ജനങ്ങൾക്കുള്ള സമ്പത്തിനു തുല്യമാണ്. എന്തൊരു വൈരുധ്യം! കോടാനുകോടി ജനങ്ങളുടെ സമ്പത്തിനു തുല്യമായത് വെറും എട്ടു പേരുടെ കയ്യിൽ. അപ്പോൾ മെറിറ്റിനും കഴിവുകൾക്കും അധ്വാനത്തിനും ബുദ്ധിക്കുമൊന്നും യാതൊരു വിലയുമില്ലേ? നമ്മുടെയെല്ലാം പൊതുവായ ധാരണ ‘പഠിച്ചു മിടുക്കരാവുക’ അഥവാ പഠിച്ചാൽ ഉന്നതങ്ങളിലെത്താം പണമുണ്ടാക്കാം എന്നൊക്കെയാണ്. എല്ലാ വീട്ടിലും കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതും അതാണ്.

മികച്ച മാർക്കും റാങ്കും വാങ്ങുന്ന മകനെ ചൂണ്ടിക്കാട്ടി അമ്മമാർ ഉഴപ്പനായ മകനോടു പറയും– ‘‘നീ അവനെ കണ്ടു പഠിക്ക്. അവൻ പഠിച്ച് ഡോക്ടറോ എൻജിനീയറോ ആവുമ്പോൾ നീ വെറുതെ കാളയടിച്ചു നടക്കേണ്ടി വരും. നിനക്ക് അവന്റെ മുന്നിൽ ചെന്നു നിൽക്കാൻ പോലും യോഗ്യത ഉണ്ടാവില്ല.’’ ഈ പറയുന്നതു പോലെ കുറേയൊക്കെ നടക്കുകയും ചെയ്യാറുണ്ട്. നന്നായി പഠിക്കുന്നവർ ജീവിതത്തിൽ ഉയരങ്ങളിലെത്തും. പക്ഷേ പണം ഉണ്ടാക്കും, ധനികരാവും എന്ന് അർഥമില്ല. അതുപോലെ പഠിക്കാതെ ഉഴപ്പി നടന്നവർ പിൽക്കാലത്ത് ഉദ്യോഗത്തിൽ ഉന്നതങ്ങളിലെത്തിയില്ലെങ്കിലും പണക്കാരായി മാറിയതിന് എത്രയോ ഉദാഹരണങ്ങൾ. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ 2 മലയാളികളുടെ കഥയെടുത്താൽ കുട്ടിക്കാലത്ത് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ദാരിദ്ര്യമോ വറുതിയോ അനുഭവിച്ചിരുന്നു. ഒരു ജോലി കിട്ടിയെങ്കിൽ എന്നാശിച്ചിരുന്നു. സാമ്പത്തികമായി കഷ്ടതകൾ അനുഭവിച്ചിരുന്നു. പിന്നീടാണ് അവർ പണമൊഴുകുന്ന വഴികളിൽ എത്തിപ്പെട്ടതും നീർച്ചാലായി ആദ്യം ഒഴുകിയ പണം പിന്നീട് കുലംകുത്തിയൊഴുകുന്ന പുഴയായി മാറിയതും. 

ADVERTISEMENT

ആരും അത്ര വലുതും ചെറുതുമല്ല

ബുദ്ധിശക്തി അളക്കുന്ന ഐക്യുവിന്റെ കാര്യമെടുക്കുക. ശരാശരി ഐക്യു 100 ആകുന്നു. 150ലേറെ ഐക്യു ഉള്ളവരും ഏറെയുണ്ട്. പക്ഷേ ആർക്കും ഐക്യു ആയിരം അല്ലെങ്കിൽ പതിനായിരം ഇല്ല. പൊക്കം അഞ്ചരയടി ശരാശരിയെങ്കിൽ ആറടിയും ആറര അടി വരെയുമുള്ളവരുണ്ടാകാം. പക്ഷേ പത്ത് അടിയോ അതിലേറെയോ ആർക്കുമില്ലല്ലോ. ബിസിനസിലോ ജോലിയിലോ പ്രവർത്തിക്കുന്നവർ 8 മണിക്കൂർ ജോലി ശരാശരി ചെയ്യാം. 4 മണിക്കൂർ മാത്രം ചെയ്യുന്ന ഉഴപ്പൻമാരും 12 മണിക്കൂറും 18 മണിക്കൂറും ചെയ്യുന്നവരുമുണ്ടാകാം. എന്തായാലും 24 മണിക്കൂറിലേറെ ചെയ്യാൻ കഴിയില്ലല്ലോ. അതായത് നിങ്ങളുടെ ശാരീരികയും ബുദ്ധിപരവുമായ കഴിവുകൾക്ക് മറ്റുള്ളവരിൽനിന്ന് ഒരു പരിധിക്കപ്പുറം വ്യത്യാസമൊന്നുമില്ല. പക്ഷേ സാമ്പത്തിക നിലയിലോ ആളുകൾ തമ്മിൽ വൻ വ്യത്യാസമുണ്ടു താനും.

ഇതു വായിക്കുന്ന നിങ്ങളേക്കാളും ആയിരം ഇരട്ടി സമ്പത്ത് ഉണ്ടാക്കിയ ആളിനെ നിങ്ങളുമായി താരതമ്യം ചെയ്താൽ ഉയരത്തിലോ ഐക്യുവിലോ ശാരീരിക കഴിവുകളിലോ അധ്വാനിക്കാനുള്ള തയാറിലോ ഒന്നുംതന്നെ കാര്യമായ വ്യത്യാസം പറയാനാവില്ല. ഇവയെല്ലാം നിങ്ങൾക്കുള്ളതിന്റെ ഇരട്ടി ഉണ്ടെങ്കിൽ പോലും സമ്പത്ത് മാത്രം ആയിരം ഇരട്ടി ആയതെങ്ങനെ എന്നതിന് ഉത്തരമില്ല. മിക്കവാറും ഈ കാര്യങ്ങളിലെല്ലാം നിങ്ങളേക്കാൾ പിന്നിലായിരിക്കും ആ സമ്പന്നന്റെ സ്ഥിതി.

ഇറ്റലിയിലെ ഗവേഷണം

ADVERTISEMENT

ഇക്കാര്യത്തെക്കുറിച്ച് ഇറ്റലിയിലെ കറ്റാനിയ സർവകലാശാലയിലെ അലെസാൻഡ്രോ പ്ളൂച്ചിനോയും സംഘവും ഒരു ഗവേഷണം നടത്തി. ധനികരായ നിരവധി പേരുടെ കഴിഞ്ഞ 40 വർഷത്തെ ഉയർച്ച താഴ്ചകൾ അവർ അപഗ്രഥിച്ചു. അവരിൽ കുടിലിൽനിന്നു കൊട്ടാരത്തിലെത്തിയവരുണ്ട്, കുബേരൻ കുചേലനായി മാറിയതുമുണ്ട്. അവരുടെ ഗവേഷണ ഫലം പറയുന്നത് അതിധനികരായവർക്ക് ഏറ്റവും കൂടുതൽ കഴിവ്, അല്ലെങ്കിൽ ബുദ്ധി, അല്ലെങ്കിൽ സ്മാർട്നസ്, അല്ലെങ്കിൽ അധ്വാനശീലം എന്നിവ വേണമെന്നില്ലെന്നാണ്. എന്നാൽ ഒരു പരിധി വരെ ഇതൊക്കെ വേണം താനും. വെറും വിഡ്ഢികളായാൽ പോരാ. എന്നാൽ അവർക്കെല്ലാം പൊതുവായി ഒന്നുണ്ട്– ഭാഗ്യം. ഏറ്റവും കൂടുതൽ ഭാഗ്യവാൻ, ഭാഗ്യവതി ഏറ്റവും ധനികനോ ധനികയോ ആയി മാറുന്നുവെന്നു പറയുന്നു പഠനം.

ലോകം തന്നെ അന്യായമാണ്

ഏറ്റവും കൂടുതൽ കഴിവും ബുദ്ധിയുമുള്ള അധ്വാനിക്കുന്ന 20% പേർക്ക് ലോക സമ്പത്തിന്റെ 80% സ്വന്തമായെങ്കിൽ മനസ്സിലാക്കാം. അതു ന്യായം. പക്ഷേ ഇവിടെ അന്യായമാണ്. വെറും ഭാഗ്യത്തിന്റെ, വീണുകിട്ടിയ അവസരങ്ങളുടെ പുറത്താണ് ഇവരുടെ നിൽപ്. നമ്മൾ എത്രയോ കാലമായി, എല്ലാം വിധിയെന്നും നിയോഗം എന്നും പറയുന്നു. മുജ്ജന്മ സുകൃതമെന്നും പുണ്യം കിട്ടിയ ജന്മമെന്നുമൊക്കെ വിളിക്കുന്നു. അതു തന്നെയാണു ശരിയെന്നു ശാസ്ത്രീയ ഗവേഷണവും തെളിയിച്ചെന്നു മാത്രം. കഴിവു മാത്രം പോരാ ഭാഗ്യം കൂടി വേണം എന്നു കാലാകാലങ്ങളായി പറഞ്ഞിരുന്നത് എത്ര ശരി!

ഗവേഷണ ഫണ്ടിങ്ങിനെ സ്വാധീനിക്കും

ADVERTISEMENT

ഈ ഇറ്റാലിയൻ ഗവേഷണ ഫലം ഇപ്പോൾ തന്നെ ഗവേഷണ ഫണ്ടിങ്ങിനെ സ്വാധീനിക്കും. മരുന്നിനും മറ്റ് അനേകം കണ്ടുപിടിത്തങ്ങൾക്കുമായി ലോകമാകെ ലക്ഷക്കണക്കിന് ഗവേഷണ പദ്ധതികളുണ്ട്. ഏത് വിജയിക്കുമെന്നോ ഏതിൽ പണം മുടക്കിയാൽ ഭാവിയിൽ പണം വാരാമെന്നോ ആർക്കും അറിയില്ല. വലിയ ശാസ്ത്രജ്ഞർ എന്നു നാം കരുതുന്ന പലർക്കും ഭാഗ്യംകൊണ്ടാണ് ഒരു കണ്ടുപിടിത്തം നടത്താൻ സാധിച്ചിട്ടുള്ളതെന്നു പഠന റിപ്പോർട്ടിൽ പറയുന്നു. മുൻപ് വിജയിച്ചിട്ടുള്ളവർക്ക് കൂടുതൽ ഫണ്ടു കൊടുക്കുന്ന രീതിയുണ്ട്. അതു മണ്ടത്തരമാണെന്നാണ് ഗവേഷണം പറയുന്നത്. നേരത്തേ ഭാഗ്യം കൊണ്ട് ഒരു കണ്ടുപിടിത്തം നടത്തിയെന്നു വച്ച് വീണ്ടും പറ്റണമെന്നില്ല. ഒരു ചക്ക വീണ് മുയൽ ചത്തെന്നു വച്ച്...

പിന്നെന്തു ചെയ്യണം?

കൊള്ളാവുന്ന ഗവേഷകർക്ക് തുല്യമായി ഫണ്ട് വീതിച്ചു നൽകുക. അവരിൽ ആർക്കാണ് ജാക്പോട്ട് അടിക്കുന്നതെന്ന് അറിയില്ലല്ലോ. സ്റ്റാർട്ടപ് കമ്പനികളിൽ പണം മുടക്കുന്ന വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും ഇതേ വഴിയാണു പിന്തുടരുന്നത്. ചെറിയ തുകകൾ നിക്ഷേപിക്കുക. വലിയ വെ‍ഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ പരമാവധി 5 ലക്ഷം ഡോളർ മാത്രമേ (3.75 കോടി രൂപ) ഒരിടത്തു നിക്ഷേപിക്കൂ. അങ്ങനെ കുറേ കൊച്ചു കമ്പനികളിൽ പണമിടും. ചിലതു വിജയിച്ചാൽ അതിന്റെ ഓഹരി വില കയറുമ്പോൾ വിറ്റ് കാശു വാരാം. മറ്റു കമ്പനികളിവൽ നിക്ഷേപിച്ചുണ്ടാക്കിയ നഷ്ടവും ഇതിലൂടെ വരുന്ന ലാഭത്തിൽ നികത്താം.

എല്ലാവരും ആശ്രയിക്കുന്നത് അൽപ്പം മെറിറ്റിനെയും ബാക്കി പൊട്ടഭാഗ്യത്തെയുമാണ്. ലോകത്തെ നടത്തുന്നതു തന്നെ അൽപ്പം മെറിറ്റും ബാക്കി ഭാഗ്യവുമല്ലേ..!!!

English Summary: Why are Some People Rich and Others Poor? This Italian Study Explains