പട്ടിക തയാറാക്കി സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൊലപാതകമെന്നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസന്റെ കൊലയെ പൊലീസ് വിശേഷിപ്പിക്കുന്നത്. പാലക്കാട് നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകൽ ഇരുചക്രവാഹനത്തിലെത്തിയ സംഘം സെക്കൻഡുകൾ കൊണ്ടാണ് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. പൊലീസ് നൽകുന്ന സൂചനകൾ പ്രകാരം ഓരോ സ്ഥലത്തും വകവരുത്തേണ്ട പട്ടിക ഒരു സംഘം തയാറാക്കിവച്ചിട്ടുണ്ട്. എവിടെയൊക്കെ പോകുന്നു..?

പട്ടിക തയാറാക്കി സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൊലപാതകമെന്നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസന്റെ കൊലയെ പൊലീസ് വിശേഷിപ്പിക്കുന്നത്. പാലക്കാട് നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകൽ ഇരുചക്രവാഹനത്തിലെത്തിയ സംഘം സെക്കൻഡുകൾ കൊണ്ടാണ് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. പൊലീസ് നൽകുന്ന സൂചനകൾ പ്രകാരം ഓരോ സ്ഥലത്തും വകവരുത്തേണ്ട പട്ടിക ഒരു സംഘം തയാറാക്കിവച്ചിട്ടുണ്ട്. എവിടെയൊക്കെ പോകുന്നു..?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിക തയാറാക്കി സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൊലപാതകമെന്നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസന്റെ കൊലയെ പൊലീസ് വിശേഷിപ്പിക്കുന്നത്. പാലക്കാട് നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകൽ ഇരുചക്രവാഹനത്തിലെത്തിയ സംഘം സെക്കൻഡുകൾ കൊണ്ടാണ് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. പൊലീസ് നൽകുന്ന സൂചനകൾ പ്രകാരം ഓരോ സ്ഥലത്തും വകവരുത്തേണ്ട പട്ടിക ഒരു സംഘം തയാറാക്കിവച്ചിട്ടുണ്ട്. എവിടെയൊക്കെ പോകുന്നു..?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിക തയാറാക്കി സംസ്ഥാനത്ത് ആദ്യമായി നടത്തിയ കൊലപാതകമെന്നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ.ശ്രീനിവാസന്റെ കൊലയെ പൊലീസ് വിശേഷിപ്പിക്കുന്നത്. പാലക്കാട് നഗരത്തിലെ തിരക്കേറിയ പ്രദേശത്ത് പട്ടാപ്പകൽ ഇരുചക്രവാഹനത്തിലെത്തിയ സംഘം സെക്കൻഡുകൾ കൊണ്ടാണ് ശ്രീനിവാസനെ വെട്ടിവീഴ്ത്തിയത്. പൊലീസ് നൽകുന്ന സൂചനകൾ പ്രകാരം ഓരോ സ്ഥലത്തും വകവരുത്തേണ്ട പട്ടിക ഒരു സംഘം തയാറാക്കിവച്ചിട്ടുണ്ട്. എവിടെയൊക്കെ പോകുന്നു, ഏതൊക്കെ സമയങ്ങളിൽ പോകുന്നു, ഏതു വാഹനത്തിൽ പോകുന്നു, ആരൊക്കെയാണ് കൂടെയുണ്ടാകുക തുടങ്ങിയ വിവരങ്ങളെല്ലാം അവരുടെ കയ്യിൽ കൃത്യമായി ഉണ്ട്. വീട്, ജോലിസ്ഥലം, ബന്ധുവീടുകൾ എന്നീ വിവരങ്ങളെല്ലാം ശേഖരിച്ചുവച്ചിട്ടുണ്ട്. ഓപ്പറേഷനു വേണ്ട സൗകര്യങ്ങളും ആളുകളെയുമെല്ലാം സജ്ജമാക്കിയിട്ടുണ്ട്. ഒരു വിഭാഗം ഈ വഴിക്കു പോകുമ്പോൾ മറുവിഭാഗവും അതേ മാർഗം തന്നെ സ്വീകരിക്കുന്നു. അവിടെയും ചിലർ ജീവനെടുത്തു പ്രതികാരം ചെയ്യുമെന്നു പ്രതിജ്ഞയെടുത്ത് കാത്തിരിക്കുന്നുണ്ട്. ആളും ആയുധങ്ങളും അവർക്കുമുണ്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എലപ്പുള്ളി ഏരിയ സെക്രട്ടറി കുപ്പിയോട് സ്വദേശി എ.സുബൈർ, ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ ശ്രീനിവാസൻ എന്നിവരുടെ കൊലപാതകം പതിവ് രാഷ്ട്രീയകൊലപാതമെന്നതിൽ ഉപരിയായി ഗൗരവമായി അന്വേഷിക്കുകയാണ് പൊലീസ്. 

ഇത് കേരളത്തിലാദ്യം

ADVERTISEMENT

‘ഈ കേസിൽ ഇതുവരെയുള്ള അന്വേഷണത്തിൽ, കേരളത്തിൽ ആദ്യമായി എതിരാളികളുടെ പട്ടിക മുൻകൂട്ടി തയാറാക്കി കൊലപ്പെടുത്തുന്ന രീതി വെളിവായിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്’– ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, സഹദ്, മുഹമ്മദ് ഫിസ്വാൻ എന്നിവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് പൊലീസ് ഇങ്ങനെ പറയുന്നത്.

ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലം.

എലപ്പുള്ളിയിൽ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയെന്നാണു പൊലീസ് കണ്ടെത്തൽ. സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുൻപേയാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്. സംസ്കാരത്തിനു മുൻപേതന്നെ പ്രതികാരക്കൊല വേണമെന്നു തീരുമാനിച്ചിരുന്നുവത്രേ. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ച ജില്ലാ ആശുപത്രിക്കു സമീപത്തുവച്ചാണ് ഗൂഢാലോചന നടത്തിയതെന്നു പൊലീസ് പറയുന്നു.  സുബൈറിന്റെ കേസിലെ പ്രതികാരം ചെയ്യാൻ 4 പേരുടെ പട്ടികയാണ് എതിർവിഭാഗം തയാറാക്കിയതെന്ന് അന്വേഷണ സംഘം പറയുന്നു. പട്ടികയിൽ ഏറ്റവും അവസാനത്തെ പേരായിരുന്നു ശ്രീനിവാസന്റേത്. 

ADVERTISEMENT

പട്ടികയിലുള്ളവരെയെല്ലാം ആക്രമിക്കാനുള്ള സാഹചര്യം അക്രമികൾ പരിശോധിച്ചിരുന്നു. സുബൈർ കൊല്ലപ്പെട്ട ദിവസം രാത്രിയിലും പുലർച്ചെയും പ്രതികൾ പലയിടത്തും റോന്തു ചുറ്റി.  ശ്രീനിവാസൻ കൊല്ലപ്പെട്ട ഏപ്രിൽ 16നു രാവിലെയും പട്ടികയിലുള്ള നേതാക്കളെ പ്രതികൾ ലക്ഷ്യമിട്ടിരുന്നു. ഇതിൽ ഏറ്റവും അടുത്തു കിട്ടിയത് ശ്രീനിവാസനെയാണെന്നും പൊലീസ് കണ്ടെത്തി. പട്ടാമ്പിയിൽ നിന്നുള്ള സംഘമാണ് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത്. പ്രതികളിൽ പലർക്കും പരസ്പരം അറിയില്ലെന്നും ഇവരെ ഏകോപിപ്പിച്ചാണു കൊല നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. 

പാലക്കാട്ടെ കൊലപാതകങ്ങളെത്തുടർന്നു സുരക്ഷ ഉറപ്പാക്കാനായി പൊലീസിനെ വിന്യസിച്ചപ്പോൾ (ഫയൽ ചിത്രം)

കഴിഞ്ഞ നവംബറിൽ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് എലപ്പുള്ളിയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി സുഹൃത്ത് രമേശാണ് ഇത് ആസൂത്രണം ചെയ്തതെന്നും പറയുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ സുബൈറിന് ഉത്തരവാദിത്തമുണ്ടാകുമെന്നു രമേശിനോടു സഞ്ജിത്  പറഞ്ഞിരുന്നെന്നാണ് മാധ്യമങ്ങളോട് പൊലീസ് പറഞ്ഞത്. തുടർന്ന് സുബൈറിനെ വധിക്കുമെന്ന് രമേശ് പ്രതിജ്ഞയെടുത്തിരുന്നത്രേ. 

ADVERTISEMENT

ഒട്ടേറെ പേരുടെ പട്ടിക? 

പട്ടിക സംബന്ധിച്ച് ജില്ലയിൽ പ്രചാരണങ്ങളേറെ നടക്കുകയാണ്. ജനപ്രതിനിധികൾ, സംഘടനാഭാരവാഹികൾ, മുൻഭാരവാഹികൾ, പോഷകസംഘടനാ നേതാക്കൾ എന്നിവരെല്ലാം ഉൾപ്പെടുന്ന ഒട്ടേറെ പേരുടെ പട്ടിക ഒരുവിഭാഗം തയാറാക്കിയിട്ടുണ്ടെന്ന് എതിർഭാഗം ആരോപിക്കുന്നു. ഒരു സംഭവം നടന്നാൽ മണിക്കൂറുകൾക്കുള്ളിൽ തിരിച്ചടിക്കാൻ വേണ്ടിയാണ് പട്ടികകൾ തയാറാക്കുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 

ആ ചുവന്ന കാർ ആരുടെ? 

എ.ശ്രീനിവാസനെ കൊലപ്പെടുത്തും മുൻപ് അക്രമി സംഘം ബിജെപി, ആർഎസ്എസ് നേതാക്കളെയും ലക്ഷ്യമിട്ട് എത്തിയിരുന്നതായി ബിജെപി ആരോപിക്കുന്നു. പല ബിജെപി നേതാക്കളുടെയും വീടുകൾക്കു മുന്നിൽ ഇത്തരത്തിൽ വണ്ടി വന്നതായി ആക്ഷേപമുണ്ട്.  കാറിനു പിന്നിലായി 3 ഇരുചക്രവാഹനങ്ങളിലായി പ്രതികൾ സഞ്ചരിക്കുന്നതിന്റെ ദൃശ്യം ബിജെപി ഓഫിസിനു മുന്നിലെ നിരീക്ഷണ ക്യാമറയിൽ നിന്നു ലഭിച്ചിരുന്നു. ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിൽ നേതാക്കളുണ്ടോ എന്നറിയാനാണു കൊലയാളി സംഘം ഇതുവഴി പോയതെന്ന് നിഗമനത്തിലാണ് പൊലീസ്. ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടുപരിസരത്തും കൊലയാളി സംഘം എത്തിയിരുന്നു. ദൃശ്യത്തിൽ പതി‍ഞ്ഞ ചുവന്ന കാർ സംബന്ധിച്ച വിശദാംശങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പട്ടാമ്പി സ്വദേശിയുടെതാണു കാർ. ഇയാളുടെ പങ്കും വിശദാന്വേഷണത്തിലാണ്. കൂടുതൽ തെളിവുകളും ലഭിച്ചിട്ടുണ്ട്.

English Summary: Palakkad Political Murders: Police Dives Deep into the Investigation