ന്യൂ‍‍ഡല്‍ഹി∙ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വ്യാപനം മാറിയാൽ സിഎഎ രാജ്യത്ത് നടപ്പിലാക്കും. സിഎഎ നടപ്പാക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണെന്നും... Amit Shah, Trinamool Congress, CAA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍‍ഡല്‍ഹി∙ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് വ്യാപനം മാറിയാൽ സിഎഎ രാജ്യത്ത് നടപ്പിലാക്കും. സിഎഎ നടപ്പാക്കില്ലെന്ന് പ്രചരിപ്പിക്കുന്നത് തൃണമൂൽ കോൺഗ്രസ് ആണെന്നും അമിത് ഷാ വിമർശിച്ചു.

ക്രമസമാധാന നില തകർത്ത് മമത ബാനർജി ബംഗാളിനെ കലാപ ഭൂമി ആക്കിയെന്നും അമിത് ഷാ സിലിഗുരിയിൽ പറഞ്ഞു. ബംഗാളിലെ ജനം ഭരണകക്ഷിയുടെ ക്രൂരതകൾ അനുഭവിക്കുകയാണ്. ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തുന്നു. അഴിമതിയും തുടരുകയാണ്. ബിജെപി മിണ്ടാതെ ഇരിക്കുമെന്ന് ആരും കരുതരുത്. ബംഗാളിലെ മോശം ഭരണത്തിനെതിരെ ശക്തമായി പോരാടുമെന്നും അമിത് ഷാ പറഞ്ഞു.

ADVERTISEMENT

അതേസമയം സിഎഎ കാലഹരണപ്പെട്ടതാണെന്നും മോശം കാര്യങ്ങൾ മാത്രമാണ് ബിജെപി നേതാക്കൾ സംസ്ഥാനത്തെത്തുമ്പോൾ സംസാരിക്കുന്നതെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മറുപടി നൽകി. പൗരത്വ നിയമം ബംഗാളിൽ നടപ്പാക്കില്ല. ബിജെപിയുടെ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ബംഗാളിലെ ജനം തള്ളിക്കളഞ്ഞതാണെന്നും മമതാ ബാനർജി പ്രതികരിച്ചു.

English Summary: Amit Shah, Mamata locked in a war of words