'പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ഒരു കേസുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചതാണു ഞങ്ങൾ ചെയ്ത തെറ്റ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളെല്ലാം പിൻവലിക്കുമെന്നാണു പറഞ്ഞത്. അതു വിശ്വസിച്ചു കാത്തിരുന്നപ്പോൾ ജപ്തി നോട്ടിസ് ആണു വന്നത്. ഉടൻ പിഴ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നു പറഞ്ഞു നോട്ടിസ് പതിച്ചത് കണ്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്...' CAA

'പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ഒരു കേസുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചതാണു ഞങ്ങൾ ചെയ്ത തെറ്റ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളെല്ലാം പിൻവലിക്കുമെന്നാണു പറഞ്ഞത്. അതു വിശ്വസിച്ചു കാത്തിരുന്നപ്പോൾ ജപ്തി നോട്ടിസ് ആണു വന്നത്. ഉടൻ പിഴ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നു പറഞ്ഞു നോട്ടിസ് പതിച്ചത് കണ്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്...' CAA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ഒരു കേസുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചതാണു ഞങ്ങൾ ചെയ്ത തെറ്റ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളെല്ലാം പിൻവലിക്കുമെന്നാണു പറഞ്ഞത്. അതു വിശ്വസിച്ചു കാത്തിരുന്നപ്പോൾ ജപ്തി നോട്ടിസ് ആണു വന്നത്. ഉടൻ പിഴ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നു പറഞ്ഞു നോട്ടിസ് പതിച്ചത് കണ്ടപ്പോഴാണ് വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്...' CAA

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ‘‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർക്കെതിരെ ഒരു കേസുമുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക് വിശ്വസിച്ചതാണു ഞങ്ങൾ ചെയ്ത തെറ്റ്. ഗുരുതര സ്വഭാവമില്ലാത്ത കേസുകളെല്ലാം പിൻവലിക്കുമെന്നാണു പറഞ്ഞത്. അതു വിശ്വസിച്ചു കാത്തിരുന്നപ്പോൾ ഒടുവിൽ ജപ്തി നോട്ടിസ് ആണു വന്നത്. ഉടൻ പിഴ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്നു പറഞ്ഞു വില്ലേജ് ഓഫിസിൽനിന്നു നോട്ടിസ് പതിപ്പിച്ചപ്പോഴാണു വഞ്ചിക്കപ്പെട്ടതായി മനസ്സിലായത്. കേസ് പിൻവലിക്കുമെന്ന പ്രസ്താവന വെറും വ്യാജവാഗ്ദാനമായിരുന്നു. അത്തരമൊരു വാഗ്ദാനം നൽകി പിണറായി വിജയൻ സത്യത്തിൽ  വഞ്ചിക്കുകയാണു  ചെയ്തത്’’–കോഴിക്കോട് കിഴക്കോത്ത് പഞ്ചായത്തിലെ മുസ‍്‍ലിം ലീഗ് പ്രസിഡന്റ് ഷമീർ പറയുന്നു. ഷമീർ അടക്കമുള്ള 11 യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ എടുത്ത കേസിന്റെ ഫലമായി 1.10 ലക്ഷം രൂപയാണു പിഴയായി അടയ്ക്കാൻ കോടതി ഉത്തരവിട്ടത്.

ഒരു ലക്ഷം രൂപ പിഴ!

ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് 2021 ഫെബ്രുവരിയിൽ പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ  മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭാ യോഗത്തിൽ അജൻഡയ്ക്കു പുറത്തുള്ള ഇനമായി മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അവതരിപ്പിച്ചത്. ഇതു പ്രതീക്ഷിച്ചു കോടതിയിൽ പിഴ അടയ്ക്കാതിരുന്നവർക്കാണു ജപ്തി നോട്ടിസ് ലഭിച്ചത്. സിഎഎ, എൻആർസി സമരത്തിന്റെ ഭാഗമായി 2019ൽ കോഴിക്കോട് കിഴക്കോത്ത് പോസ്റ്റ് ഓഫിസ് ഉപരോധത്തെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തത്. 2019 ഏപ്രിലിൽ കേസിന്റെ വിചാരണ തുടങ്ങി. 11 പേർക്കായി 1.10 ലക്ഷം രൂപ കോടതി പിഴ വിധിച്ചു.

പാലക്കാട് നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം (ഫയൽ ചിത്രം)

കേരളത്തിലെ കേസുകൾ പിൻവലിക്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പിഴ അടയ്ക്കുന്നതിനു കോടതിയിൽനിന്ന് അവധി വാങ്ങി. എന്നാൽ ഒരു സുപ്രഭാതത്തിൽ ജാമ്യക്കാരനായി നിന്ന യൂത്ത് ലീഗ് പ്രവർത്തകനോട് ഓരോ പ്രതിക്കും 10,000 രൂപ വീതം പിഴ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു നോട്ടിസ് നൽകി. ഇല്ലെങ്കിൽ സ്വത്ത് കണ്ടു കെട്ടുമെന്നു കിഴക്കോത്ത് വില്ലേജ് ഓഫിസിൽനിന്നു ജപ്തി നോട്ടിസ് വന്നു. ഒടുവിൽ കോടതിയിൽ പോയി അപേക്ഷ നൽകി പിഴത്തുക കുറയ്ക്കേണ്ടി വന്നു. ഒരാൾക്ക് 4000 രൂപ വീതം 44,000 രൂപ പിഴ അടയ്ക്കേണ്ടി വന്നുവെന്നും ഷമീർ പറയുന്നു. അപ്രതീക്ഷിതമായി ലക്ഷക്കണക്കിനു രൂപ പിഴ അടയ്ക്കേണ്ടി വന്നതിന്റെ ഞെട്ടലിൽ കഴിയുന്ന നിരവധി പേർ വിവിധ ജില്ലകളിലുണ്ട്. 

കാസർകോട് ജില്ലയിലെ 15 യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ സമരത്തെ തുടർന്നു കേസ് എടുത്തു. ഗുരുതരമായ വകുപ്പുകളൊന്നും എഫ്ഐആറിൽ ഇല്ല. സംഘം ചേർന്നു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും  കേസ് പിൻവലിച്ചില്ല, കോടതി 90,000 രൂപ പിഴ വിധിച്ചു. പിന്നീട് കോടതിയിൽ നടത്തിയ അദാലത്തിനൊടുവിൽ പിഴ 35,000 രൂപയാക്കി കുറച്ചെങ്കിലും അടയ്ക്കേണ്ടി വന്നെന്നു കാസർകോട് യൂത്ത് ലീഗ് നേതാവ് സഹീർ ആസിഫ് പറയുന്നു. 

സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കില്ലെന്നായിരുന്നു ആദ്യം സർക്കാർ നിലപാട്. എന്നാൽ സിപിഎമ്മുകാരല്ലാത്ത സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ വ്യാപകമായി കേസെടുക്കപ്പെട്ടു. 2021 ഓഗസ്റ്റ് 4നു തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീന്റെ ചോദ്യത്തിനു മറുപടിയായി ലഭിച്ച വിവരങ്ങൾ ഇങ്ങനെ: സംസ്ഥാനത്താകെ 835 കേസുകൾ സിഎഎ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. 159 കേസുകൾ കോഴിക്കോട് ജില്ലയിൽ മാത്രം റജിസ്റ്റർ ചെയ്തു. ഇതിൽ 2 കേസുകൾ മാത്രമാണു പിൻവലിച്ചത്. തൃശൂർ 56, എറണാകുളം–42, വയനാട്–19, പത്തനംതിട്ട–24, തിരുവനന്തപുരം–22, കൊല്ലം–14, കാസർകോട് –18, പാലക്കാട് 83, കോട്ടയം–18, കണ്ണൂർ–33  എന്നിങ്ങനെ കേസെടുത്തതായി പിന്നീട് വിവരാവകാശ നിയമപ്രകാരവും വിവരങ്ങൾ പുറത്തു വന്നു. ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുമെന്ന മന്ത്രിസഭ ഉത്തരവു നടപ്പായില്ലെന്നു നിലവിൽ പിഴ അടയ്ക്കേണ്ടി വരുന്നവരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. 

ADVERTISEMENT

∙ സർക്കാർ നടത്തിയതു വഞ്ചന: പി.കെ.ഫിറോസ്

പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ സർക്കാർ കബളിപ്പിക്കുകയായിരുന്നെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കേസ് പിൻവലിക്കുമെന്നു പ്രതീക്ഷിച്ചവരെല്ലാം പ്രശ്നത്തിലായി. ഒടുവിൽ ഇവരെ സഹായിക്കാൻ യൂത്ത് ലീഗ് സംഭാവന പിരിക്കേണ്ടി വന്നു. 20 രൂപ ചാലഞ്ച് വഴി ലഭിച്ച തുക ഉപയോഗിച്ചാണു നൂറു കണക്കിനു പേരുടെ പിഴ അടച്ചത്. ഇനിയും നിരവധി കേസുകളിൽ വിചാരണ തുടർന്നു കൊണ്ടിരിക്കുകയാണ്. യൂത്ത് ലീഗ് പ്രവർത്തകർ മാത്രം ലക്ഷക്കണക്കിനു രൂപയാണു പിഴ അടയ്ക്കേണ്ടി വന്നത്. യൂത്ത് ലീഗ് മാത്രം ഇതുവരെ 4.51 ലക്ഷം രൂപ പിഴ ഇനത്തിൽ വിവിധ പ്രവർത്തകർക്കു വിതരണം ചെയ്തു. ലീഗ് പ്രവർത്തകർ, സമസ്ത അടക്കമുള്ള വിവിധ സമുദായ സംഘടനകൾ എന്നിവയുടെ പ്രവർത്തകർക്കെതിരെ എടുത്ത കേസുകൾ വേറെയുണ്ട്. പലതിലും വിചാരണ തുടർന്നു കൊണ്ടിരിക്കുന്നു. ഇനിയും ലക്ഷക്കണക്കിനു രൂപ പിഴയായി അടയ്ക്കേണ്ടി വരും. 

പി.കെ.ഫിറോസ്

കണ്ണൂർ –1.17 ലക്ഷം രൂപ, കോഴിക്കോട് –1.53 ലക്ഷം രൂപ, മലപ്പുറം –90,000 രൂപ, തൃശൂർ – 42,000 രൂപ, എറണാകുളം – 4000 രൂപ, പത്തനംതിട്ട–14,000 രൂപ എന്നിങ്ങനെ ഓരോ ജില്ലയിലും പിഴ അടയ്ക്കേണ്ടി വന്നു. അതിൽ തന്നെ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്ത്–58,000 രൂപ, ഓമശ്ശേരി–18,500 രൂപ, കൊടുവള്ളി– 2000 രൂപ, പേരാമ്പ്ര–30,000 രൂപ, കുറ്റ്യാടി– 8000 രൂപ, പയ്യോളി– 23,000 രൂപ വീതം അടയ്ക്കേണ്ടി വന്ന അവസ്ഥയുണ്ടായി. മറ്റു വിവിധ മുസ്‌ലിം സംഘടനകളുടെ പ്രവർത്തകർക്കും ഇതു പോലെ പിഴ അടയ്ക്കേണ്ടി വന്നിട്ടുണ്ട്. ജനങ്ങളെ കബളിപ്പിച്ചു വോട്ടു വാങ്ങിയ മുഖ്യമന്ത്രി ഇക്കാര്യത്തിൽ മാപ്പു പറയുകയാണു വേണ്ടത്– പി.കെ.ഫിറോസ് പറഞ്ഞു. 

∙ കേസെടുത്തത് യോഗിയും പിണറായിയും: എം.കെ.മുനീർ 

ADVERTISEMENT

സിഎഎ സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്തത് യുപിയിലെ ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേരളത്തിൽ പിണറായി വിജയനുമാണെന്ന് എം.കെ.മുനീർ എംഎൽഎ. ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സമരത്തിൽ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്ന രീതിയിൽ നടപടി എടുത്തു. പിണറായിയും അതേ വഴിയാണു സ്വീകരിച്ചത്. സമരം ചെയ്തവർക്കെതിരെ കേസെടുത്ത ഏക ബിജെപി ഇതര സംസ്ഥാനമായിരുന്നു കേരളം. 

തമിഴ്നാട്ടിൽ ബിജെപി സഖ്യകക്ഷിയായിരുന്ന അണ്ണാ ഡിഎംകെ കേസെടുത്തെങ്കിലും സ്റ്റാലിൻ അധികാരത്തിൽ വന്നതോടെ കേസുകൾ പിൻവലിച്ചു. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണു കേരളത്തിലും കേസുകൾ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചു വോട്ടു ചെയ്തവർ വഞ്ചിക്കപ്പെട്ടു. നിരവധി പേർ വിചാരണ നേരിട്ടു. ലക്ഷക്കണക്കിനു രൂപയാണു കോടതിയിൽ പിഴയായി അടയ്ക്കേണ്ടി വന്നത്. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കണ്ണൂരിൽ നടന്ന പ്രതിഷേധം (ഫയൽ ചിത്രം)

കേസുകൾ പിൻവലിക്കാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശ ലംഘനത്തിനു നോട്ടിസ് നൽകും. സമരത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കില്ലെന്നു നിയമസഭയിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതാണ്. എന്നിട്ടും നൂറു കണക്കിനു പേർക്കെതിരെ കേസെടുത്തു. ലക്ഷക്കണക്കിനു രൂപയാണു സമരത്തിൽ പങ്കെടുത്തവർ കോടതിയിൽ പിഴ അടയ്ക്കേണ്ടി വന്നത്. നിയമസഭയിൽ പറയുന്ന ഓരോ വാക്കിനും വിലയുണ്ട് എന്നു മുഖ്യമന്ത്രി ഓർക്കണം. നിയമസഭയിൽ നൽകിയ ഉറപ്പ് മാറ്റി പറഞ്ഞതിനെതിരെ അവകാശ ലംഘനത്തിനു നോട്ടിസ് നൽകുമെന്നും എം.കെ.മുനീർ എംഎൽഎ പറഞ്ഞു. 

English Summary: Anti-CAA Protests: No dropping of Cases Despite CM Pinarayi Vijayan's Promise