മരണത്തിനും രണ്ടു ദിവസം മുൻപാണ് കൈലിയ ഹൈസ്കൂൾ പ്രോമിൽ പങ്കെടുത്തത്. അതിനും രണ്ടാഴ്ച മുൻപായിരുന്നു അവളുടെ 16–ാം പിറന്നാൾ, ഏപ്രിൽ 19ന്. പ്രോമും പിറന്നാളുമെല്ലാം സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ഒപ്പം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. സ്കൂളിലെ ഫുട്ബോൾ ചിയർലീഡിങ് ടീമിലും അംഗമായിരുന്നു കൈലിയ. ഇങ്ങനെയൊക്കെയായിരുന്നിട്ടും ആ പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്തായിരിക്കും കാരണം?

മരണത്തിനും രണ്ടു ദിവസം മുൻപാണ് കൈലിയ ഹൈസ്കൂൾ പ്രോമിൽ പങ്കെടുത്തത്. അതിനും രണ്ടാഴ്ച മുൻപായിരുന്നു അവളുടെ 16–ാം പിറന്നാൾ, ഏപ്രിൽ 19ന്. പ്രോമും പിറന്നാളുമെല്ലാം സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ഒപ്പം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. സ്കൂളിലെ ഫുട്ബോൾ ചിയർലീഡിങ് ടീമിലും അംഗമായിരുന്നു കൈലിയ. ഇങ്ങനെയൊക്കെയായിരുന്നിട്ടും ആ പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്തായിരിക്കും കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മരണത്തിനും രണ്ടു ദിവസം മുൻപാണ് കൈലിയ ഹൈസ്കൂൾ പ്രോമിൽ പങ്കെടുത്തത്. അതിനും രണ്ടാഴ്ച മുൻപായിരുന്നു അവളുടെ 16–ാം പിറന്നാൾ, ഏപ്രിൽ 19ന്. പ്രോമും പിറന്നാളുമെല്ലാം സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ഒപ്പം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. സ്കൂളിലെ ഫുട്ബോൾ ചിയർലീഡിങ് ടീമിലും അംഗമായിരുന്നു കൈലിയ. ഇങ്ങനെയൊക്കെയായിരുന്നിട്ടും ആ പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്തായിരിക്കും കാരണം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജിഫുകളിലും മീമുകളിലും നിറഞ്ഞുനിൽക്കുന്ന, നാണംനിറഞ്ഞ ചിരിയോടെയുള്ള കുസൃതിക്കുരുന്ന്. പേരും ഊരും തിരയാതെതന്നെ സമൂഹ മാധ്യമങ്ങൾ അവളെ ഏറ്റെടുത്തു. വാട്‌സാപ് പോലുള്ള ചാറ്റിങ് ആപ്പുകളിൽ സൗഹൃദ സംഭാഷണങ്ങൾക്കിടയ്ക്ക് ‘ജിഫ് സ്റ്റാർ’ ആയി ഇന്നും നിറഞ്ഞുനിൽക്കുന്ന ആ പെൺകുട്ടി ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ചിരിപടർത്തുന്ന ആ മുഖം വിരൽത്തുമ്പിൽ കൊണ്ടുനടക്കുന്നവരെ ഞെട്ടിക്കുന്നതായിരുന്നു കൈലിയ പോസി എന്ന വൈറൽ താരത്തിന്റെ മരണം. മെയ് 2ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് വാഷിങ്ടനിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ നിന്ന് കൈലിയയുടെ മൃതദേഹം കണ്ടെത്തിയത്. പാർക്കിൽ നിർത്തിയിട്ട കാറിനകത്തായിരുന്നു ഈ പതിനാറുകാരിയുടെ മൃതദേഹം. കൈലിയയുടെ കുടുംബം താമസിക്കുന്ന ലിൻഡനിലെ വസതിയിൽനിന്ന് ഏതാനും കിലോമീറ്ററേയുള്ളൂ പാർക്കിലേക്ക്. മകളുടെ മരണവിവരം ആദ്യം പുറത്തുവിട്ടത് അമ്മ മാർസി പോസിയാണ്. ആത്മഹത്യയെന്നാണ് കുടുംബം പറയുന്നത്. ‘പറയാൻ വാക്കുകളില്ല, സുന്ദരിയായ എന്റെ മകൾ വിടപറഞ്ഞിരിക്കുന്നു. അവളുടെ വിയോഗത്തിൽ ഞങ്ങൾ ദുഃഖിതരാണ്. സ്വകാര്യത മാനിക്കണം.’–മാതാവ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഏവിയേഷനില്‍ പഠനം പൂര്‍ത്തിയാക്കി കമേഴ്സ്യൽ പൈലറ്റാവുക എന്നതായിരുന്നു കൈലിയയുടെ ഏറ്റവും വലിയ സ്വപ്നമെന്നും എന്നാൽ എല്ലാം അവസാനിപ്പിച്ച് അവൾ യാത്രയായെന്നും രണ്ടാനച്ഛൻ സ്റ്റീവ് ഗേറ്റർമാൻ കുറിച്ചു. പക്ഷേ ഒരിക്കലും മറക്കാനാകാത്ത ആ പുഞ്ചിരി പോലെ, കൈലിയയുമായി ബന്ധപ്പെട്ട ഒരു ചോദ്യവും ഇന്ന് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ആരു നൽകും അതിന് ഉത്തരമെന്നും ആർക്കുമറിയില്ല. അന്വേഷണ ഏജൻസികൾ പോലും കൈമലർത്തുന്നു, കൈലിയ എന്തിന് ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനു മുന്നിൽ. മരണത്തിനു മുൻപു വരെ കൈലിയ ചില കാര്യങ്ങൾകൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. ‘അവൾക്ക് വേണ്ടി ഞങ്ങള്‍ എല്ലാം ചെയ്തു. അവളെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. പിന്നെ എന്തിനാണ് അവൾ ഈ തീരുമാനത്തിലെത്തിയതെന്ന് മനസ്സിലാകുന്നില്ല’–സുഹൃത്തുക്കൾ പറയുന്നു.

റിയാലിറ്റി ഷോയിലൂടെ ‘ജിഫ്’ ഗേളിലേക്ക്...

ADVERTISEMENT

അമേരിക്കൻ ടിവി ചാനലായ ടിഎൽസിയിൽ സംപ്രേക്ഷണം ചെയ്ത ‘ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസ്’ എന്ന കുട്ടികളുടെ സൗന്ദര്യമത്സര ഷോയിലൂടെയാണ് കൈലിയ പോസി ലോക പ്രശസ്തയായത്. 2009 മുതൽ 2013 വരെ ഏഴു സീസണുകളിൽ അമ്മയ്ക്കൊപ്പം കൈലിയ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വിശേഷങ്ങളും കൂടി ഉൾപ്പെടുത്തിയായിരുന്നു ഈ ഷോ. അതിലെ ഒരു എപ്പിസോഡിലെ അവളുടെ കള്ളച്ചിരി മീം ആയി പ്രചരിച്ചതോടെ ആഗോളതലത്തിൽ ആരാധകരും ഏറെയായി.

പിന്നീട് നിരവധി ബ്യൂട്ടി പേജന്റുകളിൽ മത്സരിക്കുകയും കിരീടം ചൂടുകയും ചെയ്തു. മൂന്നാം വയസ്സു മുതൽ തന്നെ സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു കൈലിയ. അഞ്ചാം വയസ്സിലാണ് ടോഡ്‌ലേഴ്സ് ആൻഡ് ടിയാരാസിലേക്ക് എത്തുന്നത്. ഈ റിയാലിറ്റി ഷോ ഇടയ്ക്ക് ചാനലിന് നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. കുട്ടികളെ മോശം വസ്ത്രം ധരിപ്പിക്കുന്നു എന്ന പരാതിയെ തുടർന്നായിരുന്നു അത്. പിന്നീട് ഏതാനും വർഷത്തിനു ശേഷം ഷോ 2016ൽ വീണ്ടും ആരംഭിക്കുകയായിരുന്നു.

കൈലിയ പോസി.

ലിൻഡൻ ഹൈസ്കൂളിലെ വിദ്യാർഥിയായിരുന്ന കൈലിയ, മിസ് വാഷിങ്ടൻ ടീൻ യുഎസ്എ മത്സരത്തിലും പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു മത്സരം. അതിൽ വിജയിക്കാനായില്ലെങ്കിലും 2021ൽ മിസ് ലിൻഡൻ ടീൻ യുഎസ്എ പട്ടം കൈലിയയ്ക്കായിരുന്നു. 2019ൽ ‘ഇലൈ (Eli)’ എന്ന ഹൊറർ ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. ചിത്രത്തിൽ ആഗ്നസ് എന്ന കഥാപാത്രത്തെയായിരുന്നു കൈലിയ അവതരിപ്പിച്ചത്. ചെറിയ പ്രായത്തിൽത്തന്നെ ഒട്ടേറെ പുരസ്കാരങ്ങളാണ് കൈലിയ സ്വന്തമാക്കിയത്.

ഇൻസ്റ്റഗ്രാമിൽ രണ്ട് ആക്കൗണ്ടുകളുണ്ട് ഇവർക്ക്. അതിലൊന്ന് സ്വന്തം ‘കന്റോർഷൻ’ പ്രകടനത്തിനു വേണ്ടി മാത്രമായി അടുത്തിടെ ആരംഭിച്ചതാണ്. ശരീരം പ്രത്യേക രീതിയിൽ വളച്ചു നടത്തുന്ന, ജിംനാസ്റ്റിക്സിനു സമാനമായ പ്രകടനമാണിത്. അപാരമായ മെയ്‌വഴക്കമുള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ. കുട്ടിക്കാലം മുതൽ കൈലിയ ഇതിൽ പരിശീലനവും നേടിയിരുന്നു. കനേഡിയൻ എന്റർടെയ്ൻമെന്റ് കമ്പനിയായ ‘സർക്കസ് ഓഫ് ദ് സണുമായും’ കൈലിയ സഹകരിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ ഉൾപ്പെടെ കൈലിയയെ ഫോളോ ചെയ്യുന്നവരും ഏറെ. അരാധകർക്ക് അത്രയേറെ ഇഷ്ടമുള്ള താരം എന്നുതന്നെ പറയാം.

ADVERTISEMENT

മരണത്തിൽ ദുരൂഹത?

സെലിബ്രിറ്റിയെന്ന നിലയിൽ തിളങ്ങിനിൽക്കുന്ന കാലത്ത് ഒരു പതിനാറുകാരിയെ മരണത്തിലേക്ക് നയിച്ചത് എന്തായിരിക്കും? അതിന്റെ ഉത്തരം കൈലിയയുടെ കുടുംബത്തിനും ആരാധകർക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു നിഗമനത്തില്‍ പോലുമെത്താനായിട്ടില്ല. കാർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അതിനു പിന്നാലെയാണു, താരത്തിന്റെ മ‍ൃതദേഹം കാറിൽ കണ്ടെത്തിയെന്ന വാർത്തയെത്തിയത്. എന്നാൽ വാഹനാപകടത്തിന്റെ സാധ്യതകളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വ്യക്തമാക്കി.

ലിൻഡനിലെ കൈലിയയുടെ വീട്ടിൽനിന്ന് ഏകദേശം അരമണിക്കൂർ നേരത്തെ ഡ്രൈവുണ്ട് ബിർച്ച് ബേ പാർക്കിലേക്ക്. അവിടെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വിവരം കുടുംബാംഗങ്ങൾ തന്നെയാണ് പുറത്തുവിട്ടത്. നേരത്തെ ലാസ് വേഗസിൽ ഒരു കാറപകടവുമായി ബന്ധപ്പെട്ടും കൈലിയയുടെ പേര് ഉയർന്നു കേട്ടിരുന്നു. അവിടെ വച്ചു നടന്ന അപകടത്തിലാണ് കൈലിയ കൊല്ലപ്പെട്ടതെന്നായിരുന്നു വാർത്ത. എന്നാൽ മേഖലയിൽ അത്തരമൊരു അപകടം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിലാകട്ടെ ഒരു ‘ജുവനൈൽ’ മരിച്ച സംഭവം പൊലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്.

വാട്ട്കോം ഷെറിഫ് ഡിപാർട്മെന്റിൽനിന്ന് ആവശ്യപ്പെട്ടതനുസരിച്ച് മേയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നരയോടെ ബിർച്ച് ബേ പാർക്കിലേക്ക് എത്തിയതായി വാഷിങ്ടൻ സ്റ്റേറ്റ് പട്രോളും സ്ഥിരീകരിച്ചിട്ടുണ്ട്. പാർക്കിൽ നടന്ന ഒരു മരണത്തെത്തുടർന്നാണ് ഇതെന്നും പട്രോൾ സംഘം പറയുന്നു. മരണം വിവിധ ഏജൻസികൾ ചേർന്നാണ് അന്വേഷിക്കുന്നത്. വാഷിങ്ടൻ സ്റ്റേറ്റ് പാർക്ക്സ് ഡിപാർട്മെന്റ്, പാർക്ക് സ്ഥിതി ചെയ്യുന്ന മേഖലയിലെ ബ്ലെയിൻ പൊലീസ് ഡിപാർട്മെന്റ് എന്നിവയും അന്വേഷണത്തിൽ പങ്കു ചേർന്നിട്ടുണ്ട്. സംഭവത്തിൽ ഫൊറൻസിക് പരിശോധന ഉൾപ്പെടെ നടക്കുകയാണ്.
‌‌
എല്ലാം സന്തോഷമായിരുന്നു, എന്നിട്ടും...!

ADVERTISEMENT

മരണത്തിനും രണ്ടു ദിവസം മുൻപാണ് കൈലിയ ഹൈസ്കൂൾ പ്രോമിൽ പങ്കെടുത്തത്. അതിനും രണ്ടാഴ്ച മുൻപായിരുന്നു അവളുടെ പതിനാറാം പിറന്നാൾ–ഏപ്രിൽ 19ന്. പ്രോമും പിറന്നാളുമെല്ലാം സുഹൃത്തുക്കൾക്കും വീട്ടുകാർക്കുമെല്ലാം ഒപ്പം ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ഏറെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്കൂളിലെ ഫുട്ബോൾ ചിയർലീഡിങ് ടീമിലും അംഗമായിരുന്നു കൈലിയ. ഇങ്ങനെയൊക്കെയായിരുന്നിട്ടും ആ പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. എന്തായിരിക്കും കാരണം?

കേസ് അന്വേഷിക്കുന്ന വാട്ട്കോം കൗണ്ടി ഷെറിഫിന്റെ ഓഫിസിന് ഒറ്റ ഉത്തരമേയുള്ളൂ– ‘‘അന്വേഷണം തുടരുന്നതിനാൽ മരണത്തെപ്പറ്റിയുളള ഒരു വിവരവും ഞങ്ങൾ പുറത്തുവിടില്ല’’. ഏകദേശം 194 ഏക്കർ പരന്നു കിടക്കുന്നതാണ് ബിർച്ച് ബേ സ്റ്റേറ്റ് പാർക്ക്. ജോർജിയ കടലിടുക്കിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന പാർക്കിന് 9 മൈൽ അപ്പുറത്ത് കനേഡിയൻ അതിർത്തിയാണ്. പാറക്കെട്ടുകൾ നിറഞ്ഞ ബീച്ചുകളുടെ സൗന്ദര്യവും ക്യാംപിങ് സൗകര്യങ്ങളുമെല്ലാമായി പ്രശസ്തമാണ് ഈ പാർക്ക്. ഇവിടേക്ക് കൈലിയ എന്തിനു വന്നു എന്നതിലും വ്യക്തതയില്ല.

ഏപ്രിൽ 23നായിരുന്നു കൈലിയയുടെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റ്. അതിൽ പറഞ്ഞിരുന്നത് താനൊരു ആഡംബര കപ്പലിലാണെന്നാണ്. സുഹൃത്തുക്കൾക്കൊപ്പമാണെന്നു വ്യക്തമാക്കുന്ന ഹാഷ്ടാഗുകളും ഉണ്ടായിരുന്നു. ഏപ്രിലിൽ ജമൈക്കയിൽനിന്നുള്ള ചിത്രവും കൈലിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഒരു വെള്ളച്ചാട്ടത്തിനു സമീപം തലകീഴായി മറിയുന്ന ‘സ്റ്റണ്ട്’ പ്രകടനവും പോസ്റ്റ് ചെയ്തു. കൈലിയയുടെ ഈ അസാധാരണ പ്രകടനം കണ്ട് സുഹൃത്തുക്കളും ആരാധകരും കയ്യടിച്ചപ്പോൾ അവളുടെ കുട്ടിക്കാലം തൊട്ടുള്ള സൗന്ദര്യ മത്സര പരിശീലക മാത്രം പറഞ്ഞു–‘ഈ ചിത്രം കണ്ട് ടെൻഷനാകുന്നു, സൂക്ഷിക്കണം’. ചിരിയോടെയായിരുന്നു പരിശീലക അതു പറഞ്ഞത്, ഒരു ഇമോജിയിട്ടായിരുന്നു കൈലിയയുടെ മറുപടി.

സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വഴികാട്ടിയായിരുന്നു കൈലിയയെന്ന് സ്കൂളിലെ സഹപാഠികൾ പറയുന്നു. സുഹൃത്തുക്കളെ അക്കാര്യത്തിൽ സഹായിക്കുകയും ചെയ്തിരുന്നു. ഇടയ്ക്കെപ്പോഴൊക്കെയോ കൈലിയ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ അത് ആത്മഹത്യയിലേക്ക് എത്തുംവിധം മോശമായ അവസ്ഥയിലായിരുന്നില്ലെന്നും അവർ പറയുന്നു. സുഹൃത്തുക്കൾ പലപ്പോഴും ഈ വിഷയത്തിൽ കൈലിയയെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൈലിയയുടെ മരണത്തിനു പിന്നാലെ അവരുടെ പേരിൽ ‘ടീൻ ക്രൈസിസ് ഇന്റർവെൻഷൻ ഫണ്ടും’ ഏർപ്പാടാക്കിയിരിക്കുകയാണ് കുടുംബം. സഹായം ആവശ്യമുള്ള കൗമാരക്കാരെ സഹായിക്കുകയാണു ലക്ഷ്യം.

English Summary: How did Kailia Posey Die? What is the Mystery behind the Death?