ലണ്ടൻ∙ നിലവിൽ ബ്രിട്ടനിൽ കഴിയുന്ന പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ ‘കഴുത പരാമർശം’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇപ്പോൾ ബ്രിട്ടനിലാണ് താമസമെങ്കിലും, താൻ എക്കാലവും പാക്കിസ്ഥാനി തന്നെയായിരിക്കുമെന്ന് സൂചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ പരാമർശമാണ് വൈറലായത്. ‘കഴുതയുടെ ദേഹത്ത് വരകളിട്ടതുകൊണ്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ നിലവിൽ ബ്രിട്ടനിൽ കഴിയുന്ന പാക്കിസ്ഥാന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടത്തിയ ‘കഴുത പരാമർശം’ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഇപ്പോൾ ബ്രിട്ടനിലാണ് താമസമെങ്കിലും, താൻ എക്കാലവും പാക്കിസ്ഥാനി തന്നെയായിരിക്കുമെന്ന് സൂചിപ്പിക്കാൻ ഇമ്രാൻ ഖാൻ നടത്തിയ പരാമർശമാണ് വൈറലായത്. ‘കഴുതയുടെ ദേഹത്ത് വരകളിട്ടതുകൊണ്ട് അത് സീബ്രയാകില്ലെന്നും, കഴുത എന്നും കഴുത തന്നെയായിരിക്കു’മെന്നായിരുന്നു ഇമ്രാന്റെ പരാമർശം. സ്വയം കഴുതയോട് ഉപമിച്ചു നടത്തിയ ഈ പരാമർശമാണ് സമൂഹമാധ്യമങ്ങളിൽ ഹിറ്റായത്. ജുനൈദ് അക്രം, മുസമിൽ ഹസൻ, തൽഹ എന്നിവരുമൊത്തുള്ള ഒരു പോഡ്‌കാസ്റ്റിലാണ് ഇമ്രാൻ ഖാന്റെ ഉപമ.

‘ബ്രിട്ടൻ നല്ല രീതിയിലാണ് എന്നെ സ്വീകരിച്ചത്. പക്ഷേ, ബ്രിട്ടനെ ഒരിക്കലും എന്റെ സ്വന്തം വീടായി കണക്കാക്കിയിട്ടില്ല. ഞാൻ എന്നും ഒരു യഥാർഥ പാക്കിസ്ഥാനി ആയിരിക്കും. കഴുതയുടെ ദേഹത്ത് വരകളിട്ടാൽ അത് സീബ്രയാകില്ലല്ലോ. കഴുത എന്നും കഴുതയായിത്തന്നെ തുടരും’– ഇമ്രാൻ പറഞ്ഞു.

ADVERTISEMENT

ഹസൻ സെയ്ദി എന്നയാളാണ് ഇതിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. ഇത് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘താൻ കഴുതയാണെന്ന് ഇമ്രാന്‍ സ്വയം പറയുകയാണോ’യെന്ന് വിഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് ഒരാൾ കുറിച്ചു. ‘ഷഹബാസ് ഷെരീഫ് തങ്ങളെ യാചകരെന്നും ഇമ്രാൻ കഴുതകളെന്നും വിളിച്ചു. ഞങ്ങൾ പാക്കിസ്ഥാനികൾ ഇത്തരം പ്രചോദകരായ നേതാക്കളാൽ അനുഗ്രഹീതരാണെ’ന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ദേശീയ അസംബ്ലിയിലെ അവിശ്വാസ വോട്ടെടുപ്പിലൂടെയാണ് ഇമ്രാൻ ഖാനെ അധികാരത്തിൽ നിന്ന് പുറത്താക്കിയത്. പിന്നാലെ പ്രതിപക്ഷ നേതാവും പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ (പിഎംഎൽ-എൻ) പ്രസിഡന്റുമായ ഷഹബാസ് ഷെരീഫ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ബ്രിട്ടനിലേക്ക് കടന്ന ഇമ്രാൻ ഖാൻ അവിടെത്തന്നെ തുടരുകയാണ്.

ADVERTISEMENT

English Summary: Former Pakistan Prime Minister Imran Khan's ‘donkey’ comment goes viral