‘സർപ്രൈസ്’ പലിശനിരക്ക് വർധന വിപണിയെ പിടിച്ചു കുലുക്കി. പണപ്പെരുപ്പ ഭീഷണി ആർബിഐയുടെ അവലോകന യോഗത്തിന്റെ (മോണിറ്ററി പോളിസി മീറ്റ്) സമയത്തും ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നുള്ള നിരക്കു വർധന രാജ്യത്തെ സാധാരണക്കാരെയും ഓഹരി വിപണിയെയും എല്ലാം അത്ഭുതപ്പെടുത്തി....India Repo Rate News

‘സർപ്രൈസ്’ പലിശനിരക്ക് വർധന വിപണിയെ പിടിച്ചു കുലുക്കി. പണപ്പെരുപ്പ ഭീഷണി ആർബിഐയുടെ അവലോകന യോഗത്തിന്റെ (മോണിറ്ററി പോളിസി മീറ്റ്) സമയത്തും ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നുള്ള നിരക്കു വർധന രാജ്യത്തെ സാധാരണക്കാരെയും ഓഹരി വിപണിയെയും എല്ലാം അത്ഭുതപ്പെടുത്തി....India Repo Rate News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സർപ്രൈസ്’ പലിശനിരക്ക് വർധന വിപണിയെ പിടിച്ചു കുലുക്കി. പണപ്പെരുപ്പ ഭീഷണി ആർബിഐയുടെ അവലോകന യോഗത്തിന്റെ (മോണിറ്ററി പോളിസി മീറ്റ്) സമയത്തും ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നുള്ള നിരക്കു വർധന രാജ്യത്തെ സാധാരണക്കാരെയും ഓഹരി വിപണിയെയും എല്ലാം അത്ഭുതപ്പെടുത്തി....India Repo Rate News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകം ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കാണോ നീങ്ങുന്നത്? 2008 നു ശേഷം മറ്റൊരു ബബിൾ പൊട്ടാൻ കാത്തുനിൽക്കുന്നുണ്ടോ? കോവിഡ് ആഞ്ഞടിച്ച 2020നെക്കാൾ വലിയ പ്രതിസന്ധിയായിരിക്കുമോ ഇനി വരാൻ പോകുന്ന മാന്ദ്യം? ഈ ചോദ്യങ്ങളെല്ലാം ആഗോള തലത്തിൽ സാമ്പത്തിക വിദഗ്ധർ ചോദിക്കുന്നതാണ്. അടുത്ത മാന്ദ്യത്തിലേക്കാണ് ആഗോള സമ്പദ്‌വ്യവസ്ഥയുടെ പോക്കെന്ന് ഉറപ്പിക്കുന്നവരുമുണ്ട്. അമേരിക്ക, ബ്രിട്ടൻ, ഇന്ത്യ, ഓസ്ട്രേലിയ, യുഎഇ തുടങ്ങി പ്രധാന സാമ്പത്തിക ശക്തികൾ കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്കുകൾ പെട്ടെന്ന് ഉയർത്തിയതു മാന്ദ്യം മുന്നിൽക്കണ്ടുകൂടിയാകുമെന്നാണ് ഇവർ വാദിക്കുന്നത്. സാമ്പത്തിക വളർച്ചയുടെ ഏറ്റവും വലിയ ശത്രുവായ പണപ്പെരുപ്പത്തെ പിടിച്ചുകെട്ടുകയെന്ന ഉദ്യമത്തിന്റെ ഭാഗമായാണ് പലിശനിരക്കുകൾ ഉയർത്തിക്കൊണ്ടുള്ള കേന്ദ്രബാങ്കുകളുടെ നീക്കം. ഇതു സാമ്പത്തിക മാന്ദ്യത്തെ മുൻകൂട്ടി തടയാനുള്ള ശ്രമം കൂടിയാകുമോ അതോ മാന്ദ്യം തുടങ്ങിക്കഴിഞ്ഞോ? വിശദമായി പരിശോധിക്കാം.

∙ മാന്ദ്യത്തിലേക്കു നയിക്കുമോ പണപ്പെരുപ്പം?

ADVERTISEMENT

ഉയരുന്ന പണപ്പെരുപ്പ ഭീഷണി നേരിടാനാണ് അമേരിക്കയും ബ്രിട്ടനും യുഎഇയും ഹോങ്കോങ്ങുമെല്ലാം കേന്ദ്രബാങ്കുകളുടെ അടിസ്ഥാന നിരക്കുകൾ ഉയർത്തിയത്. പണനയ അവലോകന യോഗത്തിന്റെ ഭാഗമായല്ലാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും കഴിഞ്ഞ ദിവസം 0.4 ശതമാനം നിരക്കു വർധന പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ പണലഭ്യത കുറച്ച്, പണപ്പെരുപ്പം പിടിച്ചുനിർത്തേണ്ട ഘട്ടം അനിവാര്യമായെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞത്.

‘സർപ്രൈസ്’ പലിശനിരക്കു വർധന വിപണിയെ പിടിച്ചു കുലുക്കി. പണപ്പെരുപ്പ ഭീഷണി ആർബിഐയുടെ അവലോകന യോഗത്തിന്റെ (മോണിറ്ററി പോളിസി മീറ്റ്) സമയത്തും ശക്തമായി നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, പെട്ടെന്നുള്ള നിരക്കു വർധന രാജ്യത്തെ സാധാരണക്കാരെയും ഓഹരി വിപണിയെയും എല്ലാം അദ്ഭുതപ്പെടുത്തി. എൽഐസി ഐപിഒക്കു വേണ്ടിയും അല്ലാതെയുമെല്ലാം ഇന്ത്യൻ വിപണിയിൽനിന്നു പണം പിൻവലിച്ച് വിൽപനക്കാരുടെ റോളിൽ തുടരുന്ന നിക്ഷേപകർ കഴിഞ്ഞ ദിവസം ആർബിഐ ഗവർണറുടെ പ്രഖ്യാപനം കേട്ടപാടെ ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വിറ്റൊഴിക്കലിനു വേഗം കൂട്ടുകയും ചെയ്തു. കഴിഞ്ഞ മൂന്നിനാണ് ഓസ്ട്രേലിയ പലിശനിരക്കു കൂട്ടിയത്.

വിർജീനിയയിലെ തൊഴിൽ പരസ്യബോർഡിന് സമീപം നടക്കുന്ന യുവാവ്. ചിത്രം: OLIVIER DOULIERY / AFP

അമേരിക്കൻ ഫെഡറൽ റിസർവ് അര ശതമാനമാണ് ഒറ്റയടിക്കു പലിശ കൂട്ടിയത്. 40 വർഷത്തെ ഉയർന്ന നിലവാരത്തിലാണ് അമേരിക്കയിൽ പണപ്പെരുപ്പം. 2000 നു ശേഷമുള്ള ഏറ്റവും വലിയ നിരക്കു വർധനയാണ് അമേരിക്ക പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്കയുടെ ഹ്രസ്വകാല പലിശ നിരക്ക് ഒരു ശതമാനം വരെയായി ഉയർന്നു. കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ബ്രിട്ടന്റെ പണപ്പെരുപ്പം രണ്ടക്കം കടന്നു. 10 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പത്തോത്. പണപ്പെരുപ്പം വല്ലാതെ ഉയരുന്നത് ആഗോള തലത്തിൽ ആളുകളുടെ ജീവിതച്ചെലവു കൂട്ടുകയാണ്. പണപ്പെരുപ്പം നേരിടാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കാൽ ശതമാനമാണ് കഴിഞ്ഞ ദിവസം പലിശ നിരക്ക് കൂട്ടിയത്.

പലിശ നിരക്കിൽ 25 ബേസിസ് പോയിന്റിന്റെ വർധന മാത്രമാണുള്ളതെങ്കിലും 13 വർഷത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് നിരക്ക് എന്നതു നല്ല സൂചനയല്ല. പലിശ നിരക്ക് രാജ്യത്ത് വീണ്ടും 1 ശതമാനമായി. നിരക്ക് വർധിപ്പിച്ചതിനു തൊട്ടുപിന്നാലെ പൗണ്ട് സ്റ്റെർലിങ്ങിന്റെ നിലവാരം കുത്തനെ ഇടിഞ്ഞു. സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാനവും രാജ്യത്തു കുത്തനെ കുറഞ്ഞിട്ടുണ്ട്. ഊർജ പ്രതിസന്ധിയും പ്രകൃതിവാതക, അസംസ്കൃത എണ്ണവില വർധനയുമാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പലിശ നിരക്ക് ഉയർത്താൻ പ്രേരിപ്പിക്കുന്നത്. വരും നാളുകളിലും ഊർജത്തിനു വലിയ വില കൊടുക്കേണ്ടിവരുമെന്നു മുൻകൂട്ടിക്കണ്ടാണ് പലിശനിരക്ക് വർധന. അമേരിക്കൻ ഫെഡറൽ റിസർവിന്റെ നിരക്കു വർധന തീരുമാനം കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് യുഎഇ സെൻട്രൽ ബാങ്കും പലിശ നിരക്ക് ഉയർത്തിയത്. അടിസ്ഥാന നിരക്ക് അര ശതമാനം ഉയർത്തി. ഇപ്പോൾ 2.25 ശതമാനമാണ് രാജ്യത്തെ സെൻട്രൽ ബാങ്കിന്റെ അടിസ്ഥാന നിരക്ക്. ഹോങ്കോങ്ങിൽ മുക്കാൽ ശതമാനമാണ് പലിശ നിരക്ക് ഒറ്റയടിക്ക് ഉയർത്തിയത്. ഇതോടെ അടിസ്ഥാന നിരക്ക് 1.25 ശതമാനമായി. 11 വർഷത്തിനു ശേഷം ആദ്യമായാണ് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ അടിസ്ഥാന നിരക്ക് വർധിപ്പിക്കുന്നത്. .1 ശതമാനമാണു വർധന. ഇതോടെ നിരക്ക് .35 ശതമാനമായി. 3.5 ശതമാനമായിരുന്ന രാജ്യത്തെ പണപ്പെരുപ്പം 5.1 ശതമാനത്തിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഓസ്ട്രേലിയ അടിസ്ഥാന നിരക്ക് ഉയർത്താൻ തീരുമാനിച്ചത്.

ADVERTISEMENT

∙യുദ്ധം വരുത്തിയ വിനകൾ

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു കടക്കുകയാണെങ്കിൽ അതിലേക്കു നയിച്ച പ്രധാന കാരണങ്ങളിലൊന്ന് റഷ്യ–യുക്രെയ്ൻ യുദ്ധമാണ്. കോവിഡ് മൂലം സമ്പദ്‌വ്യവസ്ഥ വളരെയധികം പിന്നോട്ടുപോയിരുന്നു. ഈ തിരിച്ചടികളിൽ നിന്നു മുന്നോട്ടു നടക്കാനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളും തുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ പെട്ടെന്നുണ്ടായ യുദ്ധം പക്ഷേ, അസംസ്കൃത എണ്ണവിലയുടെ രൂപത്തിലും ഗോതമ്പ് അടക്കമുള്ള ഭക്ഷ്യധാന്യങ്ങളുടെ ക്ഷാമത്തിന്റെ രൂപത്തിലും ലോകരാജ്യങ്ങളെയെല്ലാം പിടിച്ചുലയ്ക്കുകയാണ്. ആഗോള സമ്പദ്‌വ്യവസ്ഥയെ യുദ്ധം അക്ഷരാർഥത്തിൽ തകിടം മറിച്ചു. എണ്ണ, പ്രകൃതിവാതകം, ഭക്ഷ്യഎണ്ണകൾ, ഗോതമ്പ്, വിലയേറിയ ലോഹങ്ങൾ തുടങ്ങിയവയുടെയല്ലാം വില കുതിച്ചുകയറി. ഇന്ധനവിതരണ ശൃംഖലയിൽ തടസ്സങ്ങളുണ്ടായി. ഇന്ധനവില വർധന ലോകരാജ്യങ്ങളുടെ പണപ്പെരുപ്പത്തോത് കുത്തനെ കൂട്ടി. പലിശ നിരക്ക് ഉയർത്തി, വിപണിയിലെ പണലഭ്യത കുറച്ച് പണപ്പെരുപ്പത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് രാജ്യങ്ങൾ ഇപ്പോൾ നടത്തുന്നത്.

ഇന്ത്യയ്ക്ക് എങ്ങനെ?

മുംബൈയിലെ ആർബിഐ കേന്ദ്ര ഓഫിസിലെ കാഴ്‌ച. ചിത്രം: Indranil MUKHERJEE / AFP

അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് ഉയർത്തൽ ഭീഷണി ഇന്ത്യൻ വിപണികളെ പേടിപ്പിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. വർഷങ്ങളായി ഈ ഭീഷണി ഇന്ത്യൻ വിപണിക്കു മുകളിൽ ഊരിയ വാൾ പോലെയുണ്ട്. പലപ്പോഴും പേടിച്ചതുപോലെ വൻതോതിലുള്ള പിൻമാറ്റം വിദേശ സ്ഥാപന നിക്ഷേപകർ നടത്തിയിട്ടുമുണ്ട്. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്കു ശേഷം അമേരിക്കൻ ഫെഡറൽ റിസർവ് നിക്ഷേപത്തിനുള്ള പലിശ നിരക്ക് പടിപടിയായി കുറച്ചുകൊണ്ടുവന്നു. അങ്ങനെ അമേരിക്കയിൽ നിക്ഷേപം ഒട്ടും ലാഭകരമല്ലാത്ത സ്ഥിതിയിലെത്തിയപ്പോൾ വിദേശ നിക്ഷേപകർ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഓഹരി വിപണികളിൽ വൻതോതിൽ നിക്ഷേപം നടത്തി. ഇത്തരം വിദേശ സ്ഥാപന നിക്ഷേപകർ അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനത്തിനായി എന്നും കണ്ണും നട്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ വർധന ഫെഡറൽ റിസർവ് നടപ്പാക്കുകയും ചെയ്തു.

ADVERTISEMENT

അമേരിക്കയുടെ പലിശ നിരക്കു വർധനയ്ക്ക് ‘പുലി വരുന്നേ’ എന്ന മുത്തശ്ശിക്കഥയുടേതു പോലുള്ള സ്വാധീനമേ ഇന്ത്യൻ ഓഹരി വിപണികളിലുണ്ടാക്കാൻ കഴിയൂ എന്നു വരെ ഒരു ഘട്ടത്തിൽ വിദഗ്ധർ പറഞ്ഞിരുന്നു. ഇന്ത്യയിൽനിന്നു കാര്യമായ പിൻമാറ്റം ഉണ്ടാകില്ലെന്നും ഉണ്ടായാലും ആഭ്യന്തര നിക്ഷേപകർ വിപണിയിലേക്ക് എത്തുന്നതിനാൽ വലിയ പ്രതിഫലനം ഉണ്ടാകില്ലെന്നുമൊക്കെയായിരുന്നു വാദം. എന്നാൽ പണപ്പെരുപ്പം, ഉയർന്ന ഇന്ധനവില, ഊർജ പ്രതിസന്ധി തുടങ്ങി ലോകരാജ്യങ്ങളെല്ലാം ഇപ്പോൾ അനുഭവിക്കുന്ന പ്രതിസന്ധി ഇന്ത്യയെയും കാര്യമായി അലട്ടുന്നുണ്ട്. ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യ പലിശ നിരക്ക് ഉയർത്തിയതിന്റെ കാരണവും ഇതാണ്. പ്രതിസന്ധിയുടെ ഘട്ടത്തിൽ ഇന്ത്യ ഒറ്റപ്പെട്ട തുരുത്തല്ല. അതുകൊണ്ടുതന്നെ ഇന്ത്യയിലെ നിക്ഷേപ സാഹചര്യം വിദേശനിക്ഷേപകരെ സംബന്ധിച്ച് ഇപ്പോൾ അത്ര ആകർഷകമല്ല. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപിക്കാൻ വിദേശ നിക്ഷേപകർ വരുന്നുണ്ട്. പക്ഷേ, എൽഐസി ഐപിഒക്കു വേണ്ടി നിലവിൽ നിക്ഷേപമുണ്ടായിരുന്ന ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വൻതോതിൽ വിറ്റഴിക്കുന്നത് വിപണിയിൽ കനത്ത ആഘാതങ്ങളാണു സൃഷ്ടിക്കുന്നത്.

∙മാന്ദ്യം വരുമോ?

ന്യൂയോർക്ക് നഗരത്തിലെ കാഴ്‌ച. ചിത്രം: AFP

50 ബേസിസ് പോയിന്റ് പലിശ നിരക്കു കൂട്ടിക്കൊണ്ട് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ പറഞ്ഞത് സമ്പദ്‌വ്യവസ്ഥ തകരാതെ പണപ്പെരുപ്പത്തെ നേരിടാനുള്ള വഴികളാണ് ഫെഡറൽ റിസർവ് തേടുന്നതെന്നാണ്. സാഹചര്യം ആവശ്യപ്പെട്ടിട്ടും 75 ബേസിസ് പോയിന്റ് ഒറ്റയടിക്കു കൂട്ടാത്തതിന്റെ കാരണം വിപണിയിലുണ്ടായേക്കാവുന്ന തകർച്ചയെപ്പറ്റിയുള്ള ഭയമായിരുന്നു. വാൾസ്ട്രീറ്റിലെ 50 ശതമാനത്തിലേറെ നിക്ഷേപകരും സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത് ലോകം മെല്ലെ മെല്ലെ ഒരു മാന്ദ്യത്തിലേക്കു കടക്കുകയാണെന്നാണ്. ഫെഡറൽ റിസർവിന്റെ സോഫ്റ്റ് ലാൻഡിങ് വലിയ തകർച്ച ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ജെറോം പവൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ അമേരിക്കയിലെ ചെറുകിട സംരംഭകരിൽ പകുതിയിലേറെയും ഈ വർഷം അവസാനം തന്നെ വലിയ സാമ്പത്തിക മാന്ദ്യം സംഭവിച്ചേക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്. പല ഏജൻസികളും നടത്തിയ സർവേകളും സാമ്പത്തിക മാന്ദ്യം സംഭവിക്കുമെന്ന സൂചന നൽകുന്നുണ്ട്.

അമേരിക്കയിലെ പൊതുജനങ്ങൾക്കിടയിൽ രാജ്യാന്തര ബിസിനസ് ന്യൂസ് നെറ്റ്‌വർക് നടത്തിയ സർവേയിൽ 77 ശതമാനം പേരും ഈ വർഷം തന്നെ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് പ്രവചിക്കുന്നുണ്ട്. മാന്ദ്യത്തിനു കാരണം കോവിഡ് ആണെന്ന് കരുതുന്നവർ 13 ശതമാനമാണ്. എന്നാൽ വിതരണ ശൃംഖലയിലുണ്ടായ വലിയ താളം തെറ്റൽ മാന്ദ്യത്തിലേക്കു നയിക്കുമെന്നു കരുതുന്നവർ 19 ശതമാനമുണ്ട്. പണപ്പെരുപ്പമാണ് മാന്ദ്യത്തിലേക്കു നയിക്കുന്ന പ്രധാന ഘടകമെന്നു ചിന്തിക്കുന്നവർ 40 ശതമാനത്തോളമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയർത്തിയ സാഹചര്യത്തിലും മാന്ദ്യം ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകിയിരുന്നു. പണപ്പെരുപ്പമാണ് സമ്പദ്‌വ്യവ്യവസ്ഥ നേരിടുന്ന പ്രധാന പ്രശ്നമെന്നും റഷ്യ–യുക്രെയ്ൻ യുദ്ധമാണ് ഈ അവസ്ഥയിലെത്തിച്ചതെന്നും കേന്ദ്ര ബാങ്ക് പറയുന്നു. വീടുകളിലെ ഊർജബില്ലുകൾ ഒക്ടോബറോടെ വലിയ തോതിൽ കൂടുമെന്നും 10 ശതമാനത്തിനു മുകളിലേക്ക് രാജ്യത്തെ പണപ്പെരുപ്പത്തോത് കടക്കുമെന്നും വ്യക്തമായ കണക്കുകൂട്ടൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടിനുണ്ട്.

1982 നു ശേഷമുള്ള ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തോതാണിത്. വലിയ കാറും കോളും ആകാശത്തു ദൃശ്യമാണെന്നും മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതലുകളെടുക്കുകയാണെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറയുന്നു. കോവിഡ് ലോക്‌ഡൗൺ മൂലം ചൈനയിലുണ്ടായ പ്രതിസന്ധിയാണ് ആഗോള ഉൽപന്ന വിതരണ ശൃംഖലയെ ബാധിക്കുന്നത്. സീറോ കോവിഡ് എന്ന നയം പ്രഖ്യാപിച്ചാണ് ചൈന ഈ അടച്ചിടൽ നടത്തുന്നത്. ഇതിനൊപ്പമാണ് ഊർജ പ്രതിസന്ധിയും. യൂറോപ്പിലാകെ വലിയ സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ നിലനിൽക്കുന്നുണ്ട്. യുദ്ധമാണ് ഇതിന്റെ പ്രധാന കാരണം. ഭക്ഷ്യോൽപന്നങ്ങളുടെയും ഊർജത്തിന്റെയും വിലയിൽ വൻവർധനയാണുണ്ടായിട്ടുള്ളത്. സമീപഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ സൂചന കണ്ടുതുടങ്ങിയെന്ന് വമ്പൻ കമ്പനികളുടെ മേധാവികൾ പോലും പറഞ്ഞുതുടങ്ങിയിട്ടുണ്ട്. യൂറോ സോണിലെ പണപ്പെരുപ്പത്തോത് 7.5 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് ഉയർന്നു. അതിവേഗം വളരുന്ന പണപ്പെരുപ്പത്തോത്, റോക്കറ്റുപോലെ കുതിക്കുന്ന ഭക്ഷ്യ, ഊർജവില, വളർച്ചയിലുണ്ടാകുന്ന മുരടിപ്പ്.... ഇവയെല്ലാം വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ തന്നെയാണ്. കേന്ദ്രബാങ്കുകളുടെ പലിശ ഉയർത്തൽ നയം വിപണിയിലെ പണലഭ്യത കുറച്ച് പണപ്പെരുപ്പത്തെ പിടിച്ചുകെട്ടാൻ സഹായിക്കുമോ എന്നു കാത്തിരുന്നു കാണണം.

English Summary: Global Economic Crisis may hit World Once Again. How it will Impact India?