തിരുവനന്തപുരം ∙ സിൽവർലൈനിന് എതിരായ സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ ജനങ്ങള്‍ | K Sudhakaran | Pinarayi Vijayan | Silverline Protest | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സിൽവർലൈനിന് എതിരായ സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പൊലീസിനെ ഉപയോഗിച്ച് മര്‍ദിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ ജനങ്ങള്‍ സമരരംഗത്ത് ഉറച്ചുനില്‍ക്കുന്നത് ഇതിന്റെ തെളിവാണ്.

‘കെ റെയില്‍- വേഗതയല്ലിത് വേദന മാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക സമരയാത്ര കഴക്കൂട്ടത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടിനെ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് വേണ്ടത്. നാട്ടുകാരും ശാസ്ത്രസാഹിത്യ പരിഷത്തടക്കമുള്ള പാര്‍ട്ടിക്കാരും വേണ്ടെന്ന് പറഞ്ഞിട്ടും സിൽവർലൈൻ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വാശിപിടിക്കുന്നത് കമ്മിഷന്‍ തട്ടാനാണെന്നും സുധാകരൻ ആരോപിച്ചു.

ADVERTISEMENT

ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായിരുന്നു. ആര്യാടന്‍ ഷൗക്കത്ത്, കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി.പ്രദീപ്കുമാര്‍, എം.എ.വാഹിദ്, വി.ആര്‍.പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചു.

നിര്‍ദിഷ്ട സിൽവർലൈൻ പാതയ്ക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ജനങ്ങളുമായി സംവദിക്കുന്ന സമരയാത്ര ഈമാസം 14ന് കാസർകോട് സമാപിക്കും. സംസ്ഥാനത്തുടനീളം 100 സാംസ്‌കാരിക പ്രതിരോധ സദസ്സുകള്‍ സംഘടിപ്പിക്കും. 10,000 സാസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.

ADVERTISEMENT

English Summary: K Sudhakaran slams Pinarayi Vijayan for Silverline Project