കോവിഡ് തീവ്രത അതിരൂക്ഷമായിരുന്ന കാലത്തു ഗംഗാനദിയിലൂടെ അനാഥ മൃതദേഹങ്ങൾ ഒഴുകി നടന്നിരുന്ന കാലം സത്യമായിരുന്നെന്ന് ഓർമിപ്പിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കിൽ ഇതേസമയത്ത്, 4.81 ലക്ഷം പേർ മാത്രമാണ് മരിച്ചത്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പങ്കുണ്ട്.. Covid

കോവിഡ് തീവ്രത അതിരൂക്ഷമായിരുന്ന കാലത്തു ഗംഗാനദിയിലൂടെ അനാഥ മൃതദേഹങ്ങൾ ഒഴുകി നടന്നിരുന്ന കാലം സത്യമായിരുന്നെന്ന് ഓർമിപ്പിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കിൽ ഇതേസമയത്ത്, 4.81 ലക്ഷം പേർ മാത്രമാണ് മരിച്ചത്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പങ്കുണ്ട്.. Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് തീവ്രത അതിരൂക്ഷമായിരുന്ന കാലത്തു ഗംഗാനദിയിലൂടെ അനാഥ മൃതദേഹങ്ങൾ ഒഴുകി നടന്നിരുന്ന കാലം സത്യമായിരുന്നെന്ന് ഓർമിപ്പിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കിൽ ഇതേസമയത്ത്, 4.81 ലക്ഷം പേർ മാത്രമാണ് മരിച്ചത്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പങ്കുണ്ട്.. Covid

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയിലെ കോവിഡ് പ്രതിരോധം വിജയകരമായിരുന്നോ? ഈ ചോദ്യം ഉയർത്തിയാണു ലോകാരോഗ്യ സംഘടന കോവിഡ് മരണം സംബന്ധിച്ച പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. സത്യത്തിൽ ഇന്ത്യയിലെ കോവിഡ് പ്രതിരോധം വിജയം കണ്ടോ? വൈദ്യശാസ്ത്രത്തിനു പിടികൊടുക്കാത്ത വൈറസ് എന്നതു പോലെ, എളുപ്പത്തിലൊരു ഉത്തരം അസാധ്യമാണ് ഈ ചോദ്യത്തിനും. ഒരു കാര്യം വ്യക്തമാണ്. ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിൽ ഗുരുതരമായ പിഴവുകളുണ്ടായി. അതിന് ഇന്ത്യൻ ജനതയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു. അതിലേക്കു കടക്കുംമുൻപ് ചില കാര്യങ്ങൾ: കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ കേരള സർക്കാരിനൊരു കത്തെഴുതി. കഴിഞ്ഞ 5 ദിവസമായി കോവിഡ് സംബന്ധിച്ച കണക്കുകൾ കേരളം കേന്ദ്ര സർക്കാരിനു നൽകിയിട്ടില്ലെന്നും കൃത്യമായ റിപ്പോർട്ടിങ് ഇല്ലാതെ പോകുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമായിരുന്നു കത്തിലെ കാതൽ. മരണക്കണക്കും കോവിഡ് കണക്കും കൃത്യമായി റിപ്പോർട്ട് ചെയ്യുന്നതിന്റെ ഈ പ്രധാനം ആവർത്തിച്ചു പറഞ്ഞിരുന്ന കേന്ദ്ര സർക്കാർ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കിൽ പതറുകയാണ്. ലോകത്ത് ഏറ്റവുമധികം കോവിഡ് മരണം ഉണ്ടായ രാജ്യം ഇന്ത്യയാണെന്നും ആരോഗ്യമന്ത്രാലയം ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാൾ പത്തിരട്ടി മരണം ഇന്ത്യയിലുണ്ടായെന്നുമാണ് ലോകാരോഗ്യ സംഘടന നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. ഇതിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്കാകുമോ? എന്തു മറുവാദമാണ് കേന്ദ്രം ഉന്നയിക്കുന്നത്?

∙ ‘ഇഷ്ടപ്പെടാത്ത’ റിപ്പോർട്ട്

ADVERTISEMENT

കോവിഡ് തീവ്രത അതിരൂക്ഷമായിരുന്ന കാലത്തു ഗംഗാനദിയിലൂടെ അനാഥ മൃതദേഹങ്ങൾ ഒഴുകി നടന്നിരുന്ന കാലം സത്യമായിരുന്നെന്ന് ഓർമിപ്പിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആ റിപ്പോർട്ട് പ്രകാരം, 2020, 2021 വർഷങ്ങളിൽ 47 ലക്ഷത്തോളം പേർ രാജ്യത്തു കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കിൽ ഇതേസമയത്ത്, 4.81 ലക്ഷം പേർ മാത്രമാണ് മരിച്ചത്. ലോകത്തുണ്ടായ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലായിരുന്നു. ഇന്ത്യ ഉൾപ്പെടെ ലോക ജനസംഖ്യയുടെ 50% ഉൾക്കൊള്ളുന്ന 20 രാജ്യങ്ങളിലാണ് ആകെ കോവിഡ് മരണത്തിന്റെ 80%. സർക്കാരുകൾ നൽകിയ കണക്കു പരിശോധിച്ചാൽ പാക്കിസ്ഥാനിൽ 8 ഇരട്ടിയും റഷ്യയിൽ 3.5 ഇരട്ടിയും അധിക മരണമുണ്ടായി. യുഎസിൽ 8.2 ലക്ഷമായിരുന്നു 2021 വരെ ഔദ്യോഗിക മരണ കണക്ക്. എന്നാൽ, 9.3 ലക്ഷം പേർ കൂടി മരിച്ചിട്ടുണ്ടാകും തുടങ്ങിയ കണ്ടെത്തലുകളാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിലുള്ളത്.

ജനീവയിലെ ലോകാരോഗ്യ സംഘടന ആസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഡബ്ല്യുഎച്ച്ഒ ലോഗോ. Image: FABRICE COFFRINI / AFP

∙ ഇന്ത്യയുടെ മറുവാദം

സർക്കാർ പറയുന്നതല്ല ഇന്ത്യയിൽ കോവിഡ് കവർന്നെടുത്തവരുടെ ശരിയായ കണക്കെന്ന കാര്യം പകൽപോലെ വ്യക്തമാണ്. ഇക്കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും അവരവരുടേതായ പങ്കുണ്ട്. സുപ്രീം കോടതിയിലെത്തിയ കണക്കുകളിലും വിവിധ പഠനങ്ങളിലും ഇന്ത്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നാം കരുതുന്നതിലും എത്രയോ കൂടുതലാണെന്നു വ്യക്തമായിരുന്നു. എങ്കിലും ലോകാരോഗ്യ സംഘടനയുടെ കണക്കിനെ തുടക്കം മുതൽ എതിർക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. മരണസംഖ്യ തിട്ടപ്പെടുത്താൻ ഉപയോഗിച്ച രീതി (മാത്തമാറ്റിക്കൽ മോഡലിങ്) ശരിയല്ലെന്നതാണ് ഇതിനു കാരണമായി കേന്ദ്ര ആരോഗ്യമന്ത്രാലയം വാദിക്കുന്നത്. കണക്കുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ മരണം വളരെ കുറച്ചു മാത്രമേയുള്ളൂവെന്നും വിശദീകരണം.

ഈ രീതിയിൽ മരണം തിട്ടപ്പെടുത്തുന്നതിനെ ഇന്ത്യ ആദ്യം തന്നെ എതിർത്തതാണ്. തങ്ങളുടെ ആശങ്ക പരിഗണിക്കാതെയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തേ ഇന്ത്യ പുറത്തിറക്കിയ സിവിൽ റജിസ്ട്രേഷൻ റിപ്പോർട്ട് പ്രകാരം, 81 ലക്ഷം പേരാണ് 2020–ൽ ഇന്ത്യയിൽ മരിച്ചത്. മുൻവർഷത്തേക്കാൾ അധികമായുണ്ടായ 4.74 ലക്ഷം മരണവും കോവിഡ് മൂലമാണെന്നു പറയാൻ കഴിയില്ലെന്നും ഔദ്യോഗിക കണക്കുപ്രകാരം, 2020–ൽ 1.49 ലക്ഷം പേർ മാത്രമാണ് മരിച്ചതെന്നുമാണ് ആരോഗ്യമന്ത്രാലയം വിശദീകരിക്കുന്നത്. മേയ് 3 വരെയുള്ള ഔദ്യോഗിക കണക്കിൽ ഇന്ത്യയിൽ 5.22 ലക്ഷം പേർ മാത്രമാണ് കോവിഡ് മൂലം മരിച്ചത്.

ADVERTISEMENT

∙ പിണക്കാനാകാതെ ലോകാരോഗ്യ സംഘടന

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണെന്നു പറഞ്ഞത് അവരിരുവരും തന്നെയാണ്. ഏപ്രിലിൽ ഗുജറാത്തിൽ നടന്ന പരിപാടിക്കിടെ ടെഡ്രോസിനു ‘തുളസിഭായ്’ എന്നു പേരും പോലും മോദി ചാർത്തിക്കൊടുത്തു. എന്നാൽ, ഈ അടുപ്പമൊന്നും ലോകാരോഗ്യ സംഘടനയ്ക്കു കീഴിൽ പല രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധർ തയാറാക്കിയ റിപ്പോർട്ടിലെ പരാമർശങ്ങൾ ഒഴിവാക്കാൻ സഹായിച്ചില്ല. ഇന്ത്യയുടെ പ്രതികരണം ശ്രദ്ധയിൽപെടുത്തിയപ്പോൾ അവരുമായി ചർച്ച നടത്തിയ ശേഷം ആവശ്യമെങ്കിൽ നിഷേധക്കുറിപ്പും റിപ്പോർട്ടിന്റെ ഭാഗമാക്കുമെന്നാണ് ലോകാരോഗ്യ സംഘടന പ്രതികരിച്ചത്.

∙ ഇന്ത്യ മറച്ചുവയ്ക്കുന്നുണ്ടോ?

കോവിഡിനെ പിടിച്ചുകെട്ടിയെന്ന കേന്ദ്ര സർക്കാരിന്റെ അവകാശവാദവും പ്രചാരണവും ആഗോളതലത്തിൽ ചർച്ചയായിരുന്നു. ഈ പ്രതീതി സൃഷ്ടിക്കലിനു കടകവിരുദ്ധമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ലോകാരോഗ്യ സംഘടന ഓൺലൈനായി വിളിച്ച മാധ്യമസമ്മേളനത്തിനിടെ, ലോകാരോഗ്യ സംഘടന നിയോഗിച്ച ഉപദേശക സമിതി അംഗം ഏരിയൽ കാർലിൻസ്കി പറഞ്ഞ വാചകം ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. ‘നേരത്തേ പുറത്തുവിട്ട കണക്കും ഇന്ത്യ ഫലപ്രദമായി കോവിഡിനെ തോൽപിച്ചുവെന്ന വാദത്തിനും എതിരാകുമെന്നതിനാൽ യഥാർഥകണക്ക് ഇപ്പോൾ ലഭ്യമായാൽ പോലും അതു പരസ്യപ്പെടുത്താൻ ഇന്ത്യ മടിച്ചേക്കുമെന്നു ആശങ്കയുണ്ട്’.

ഏരിയൽ കാർലിൻസ്‌കി
ADVERTISEMENT

∙ കണക്കുകളിലെ വീഴ്ച

കണക്കിൽപ്പെടാതെയുള്ള മരണം ഇന്ത്യയുടെ മാത്രം പ്രശ്നമല്ലല്ലോ, ലോകാത്താകെ 1.49 കോടി മരണം റിപ്പോർട്ട് ചെയ്യപ്പെടാതെ പോയല്ലോ എന്നു വാദിക്കുന്നവരുണ്ടാകാം. ശരിയാണ്– 2020, 2021 വർഷങ്ങളിലായി ലോകത്തുണ്ടായ ആകെ കോവിഡ് മരണം 60 ലക്ഷം എന്നായിരുന്നു കണക്ക്. എന്നാൽ, 1.49 കോടിയാളുകൾ കൂടി മരിച്ചിരിക്കാമെന്നു പുതിയ റിപ്പോർട്ടിലുണ്ട്. നേരിട്ടുള്ളതും കോവിഡ് ബാധയെ തുടർന്നുള്ളതുമായ മരണം ഇതിൽപ്പെടും.

ദക്ഷിണപൂർവേഷ്യ, യൂറോപ്പ്, അമേരിക്കൻ ഐക്യനാടുകൾ എന്നിവിടങ്ങളിലാണ് ഏറ്റവുമധികം. മരണനിരക്ക് കുറയ്ക്കാൻ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതെന്നതു ശരി തന്നെ. എന്നാൽ, ഒരു മഹാമാരിയെ നേരിടുമ്പോൾ അതിലേറെ പ്രധാനം ശരിയായ ഡേറ്റ പുറത്തുവിടുകയെന്നതിലാണ്. കേന്ദ്ര സർക്കാർ കേരളത്തിന് എഴുതിയ കത്തിൽ സൂചിപ്പിച്ചതു പോലെ ഇതു പ്രതിരോധ നയപരിപാടികൾ സ്വീകരിക്കുന്നതിലും കോവിഡിനെ പിടിച്ചുകെട്ടുന്നതിലും സഹായിക്കും. ആ അർഥത്തിൽ ഇന്ത്യ പരാജയപ്പെട്ടു.

∙ പാളിയോ പ്രതിരോധം?

കോവിഡിന്റെ ആദ്യ തരംഗത്തിൽ വെന്റിലേറ്ററുകൾക്കു വേണ്ടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഇന്ത്യ. വെന്റിലേറ്റർ‍ ഉപയോഗത്തിനു പ്രധാനമായും വിദേശ കമ്പനികളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം വല്ലാത്ത പരിഭ്രമത്തിലേക്കു വീണു. പതിയെ തദ്ദേശീയ വെന്റിലേറ്റർ ഉൽപാദനത്തിലേക്കും ഇന്ത്യ കടന്നു. എന്നാൽ, ഈ വെന്റിലേറ്റർ ഒരു പരിഹാരമായിരുന്നോ എന്ന ചോദ്യത്തിനു മുന്നിൽ ഇന്ത്യയ്ക്കു തലതാഴ്ത്തേണ്ടി വരും. ഗുണത്തേക്കാൾ ഏറെ ദോഷമാണ് കോവിഡിന്റെ ഒന്നാം തരംഗത്തിൽ വെന്റിലേറ്ററുകൾ നൽകിയത്. ദീർഘനാളത്തെ വെന്റിലേറ്റർ ജീവിതം രോഗികളെ കൂടുതൽ ക്ഷീണിപ്പിച്ചു. പലരുടെയും ജീവനെടുത്തു. ഈ തിരിച്ചറിവു തുടങ്ങുമ്പോഴേക്കും രണ്ടാം തരംഗം വന്നു. ഇതിലും രാജ്യത്തിനു തിരിച്ചടി നേരിടേണ്ടി വന്നു. ഓക്സിജൻ ആവശ്യം കൂടുകയും മതിയായ അളവിൽ ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രികളിൽ ലഭിക്കാതെ വരികയും ചെയ്തതോടെ രണ്ടാം തരംഗത്തിലും ഇന്ത്യയ്ക്കു ശ്വാസംമുട്ടി. അനേകം ജീവൻ നഷ്ടമായി.

കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ ഭൗതികശരീരം ദഹിപ്പിക്കുന്നു. ഡൽഹിയിലെ കാഴ്‌ച (ഫയൽ ചിത്രം: AFP)

∙ തയാറെടുപ്പില്ലാതെ പോയത്

ഒന്നാം തരംഗം കൊണ്ടു കാര്യങ്ങൾ അവസാനിച്ചുവെന്നു കരുതിയിരിക്കെ, ആഞ്ഞടിച്ച കോവിഡ് തരംഗത്തിൽ ആളുകൾ ഭയന്നുപോയതാണ് 2021 മാർച്ച്, മേയ്, ഏപ്രിൽ, ജൂൺ മാസങ്ങളിൽ സ്ഥിതി വഷളാക്കിയതിലെ ഒരു കാരണം. ഒരാവശ്യവുമില്ലാതെ ആളുകൾ ആശുപത്രിയിലെത്തുന്നതും കിടക്കകളും മുറിയും ബുക്ക് ചെയ്ത് ആശുപത്രിയിൽ കഴിയുന്നതും ഡൽഹി പോലുള്ള സംസ്ഥാനങ്ങളിൽ നാം കണ്ടു. ഇത്, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ അനേകായിരങ്ങൾക്ക് ആവശ്യനേരത്ത് ഓക്സിജൻ സിലിണ്ടറോ ആശുപത്രി കിടക്കയോ കിട്ടാത്ത സ്ഥിതിയുണ്ടാക്കി. ചുരുക്കത്തിൽ ആശുപത്രി സംവിധാനമാകെ തകർന്നു.

ആളുകൾ ഭയപ്പെട്ടുവെന്നതാണ് രണ്ടാം തരംഗത്തിന്റെ തീവ്രത വർധിപ്പിച്ച ഒരു ഘടകം. ഇത് എന്തുകൊണ്ട് സംഭവിച്ചുവെന്ന അന്വേഷണത്തിൽ പ്രധാന പ്രതി സർക്കാരാണ്. കോവിഡ് കേസുകൾ കുറഞ്ഞതോടെ സർക്കാരും ജാഗ്രത കൈവിട്ടു. തയാറെടുപ്പുകളും കോവിഡ് ചികിത്സാരംഗത്തെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ കിട്ടിയ സമയവും അവർ പാഴാക്കി. കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ ഇടിഞ്ഞു. ഉദാഹരണത്തിന്, കോവിഡ് ആദ്യ തരംഗം പാരമ്യത്തിലായിരുന്ന 2020 ഒക്ടോബറിൽ 150 ഓക്സിജൻ പ്ലാന്റുകൾക്ക് അനുമതി കൊടുത്ത സർക്കാർ, 2021 ഏപ്രിൽ ആകുമ്പോഴേക്കും (രണ്ടാം തരംഗത്തിന്റെ പാരമ്യത്തിൽ) പ്രവർത്തന സജ്ജമാക്കിയത് 33 എണ്ണം മാത്രമായിരുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ഭൗതിക ശരീരം കൂട്ടമായി ദഹിച്ചപ്പോൾ. രണ്ടാം തരംഗക്കാലത്തെ ഡൽഹിയിലെ കാഴ്‌ച. ഫയൽ ചിത്രം: Reuters

∙ വാക്സീൻ നേട്ടമായോ?

വലിയ നേട്ടങ്ങൾ സമ്മാനിച്ചുവെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും, വാക്സീന്റെ വരവ് കോവിഡ് നൽകിയ വലിയ ഭീതിക്കും ആശങ്കയ്ക്കും വിരാമമിട്ട ആശ്വാസമായിരുന്നുവെന്നാണ് ആരോഗ്യവിദഗ്ധരുടെ പക്ഷം. അതുകൊണ്ടുതന്നെ പ്രതിരോധം മെച്ചപ്പെടുത്താനുള്ള മൂന്നാം ഡോസുമായി മുന്നോട്ടുപോകാമെന്നും അവർ പറയുന്നു. വാക്സീനുകൾക്ക് അനുമതി നൽകിയും ഘട്ടംഘട്ടമായി അതിന്റെ ലഭ്യത ഉറപ്പാക്കിയും നടത്തിയ നീക്കങ്ങളിൽ കേന്ദ്ര സർക്കാരിനു അഭിമാനിക്കാം.

English Summary: World Health Organization says Millions of Covid Deaths went Unreported in India: What is the Real Truth?