റഷ്യയും ചൈനയും അടങ്ങുന്ന ഒരു ശക്തിയും, നാറ്റോയുടെ നേതൃത്വത്തിൽ യൂറോപ്യൻ ശക്തികൾ അടങ്ങുന്ന മറുചേരിയും ഏറ്റുമുട്ടിയാൽ ഉണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ആഴം ലോകം പലയിടങ്ങളിലിരുന്ന് പലവട്ടം പേടിയോടെ ചർച്ച ചെയ്തു. പുട്ടിൻ എന്ന, പ്രവചനത്തിനതീതനായ റഷ്യയുടെ ഭരണാധികാരി വരും ദിവസങ്ങളെ എങ്ങനെ കാണും? യുക്രെയ്നെ കീഴടക്കി മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നുള്ള പുട്ടിന്റെ പ്രഖ്യാപനം എന്തിലേക്കാണ് വിരൽചൂണ്ടുന്നത്?

റഷ്യയും ചൈനയും അടങ്ങുന്ന ഒരു ശക്തിയും, നാറ്റോയുടെ നേതൃത്വത്തിൽ യൂറോപ്യൻ ശക്തികൾ അടങ്ങുന്ന മറുചേരിയും ഏറ്റുമുട്ടിയാൽ ഉണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ആഴം ലോകം പലയിടങ്ങളിലിരുന്ന് പലവട്ടം പേടിയോടെ ചർച്ച ചെയ്തു. പുട്ടിൻ എന്ന, പ്രവചനത്തിനതീതനായ റഷ്യയുടെ ഭരണാധികാരി വരും ദിവസങ്ങളെ എങ്ങനെ കാണും? യുക്രെയ്നെ കീഴടക്കി മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നുള്ള പുട്ടിന്റെ പ്രഖ്യാപനം എന്തിലേക്കാണ് വിരൽചൂണ്ടുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയും ചൈനയും അടങ്ങുന്ന ഒരു ശക്തിയും, നാറ്റോയുടെ നേതൃത്വത്തിൽ യൂറോപ്യൻ ശക്തികൾ അടങ്ങുന്ന മറുചേരിയും ഏറ്റുമുട്ടിയാൽ ഉണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ആഴം ലോകം പലയിടങ്ങളിലിരുന്ന് പലവട്ടം പേടിയോടെ ചർച്ച ചെയ്തു. പുട്ടിൻ എന്ന, പ്രവചനത്തിനതീതനായ റഷ്യയുടെ ഭരണാധികാരി വരും ദിവസങ്ങളെ എങ്ങനെ കാണും? യുക്രെയ്നെ കീഴടക്കി മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നുള്ള പുട്ടിന്റെ പ്രഖ്യാപനം എന്തിലേക്കാണ് വിരൽചൂണ്ടുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക ചരിത്രത്തിൽ മേയ് 9ന് വലിയ സ്ഥാനമുണ്ട്; രണ്ടാം ലോകമഹായുദ്ധത്തിൽ നാത്‌സി ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയ ദിനം എന്ന പ്രത്യേകത. മേയ് 7ന് രാത്രി റാംസ് നഗരത്തിൽ ജർമൻ സായുധ സേനാത്തലവൻ ജനറൽ ആൽഫ്രഡ് ജോദിൽ പരാജയം സമ്മതിച്ച് ഒപ്പുവച്ച് കീഴടങ്ങിയതോടെയാണ് നാത്‌സികളുടെ പരാജയം. മേയ് 8 അർധരാത്രിയോടെയാണ് ബ്രിട്ടനും യുഎസും വിജയദിനം ആഘോഷിക്കുന്നത്. എന്നാൽ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ അടുത്ത ദിവസവും തുടർന്നതിനാൽ 9–ാം തീയതി മാത്രമാണു മോസ്കോ വിജയാഹ്ലാദത്തിനു തയാറായത്. അതാണ് റഷ്യയുടെ വിജയദിനമായി മേയ് 9 കണക്കാക്കുന്നത്. ഇപ്പോൾ, റഷ്യയുടെ ഈ വിജയദിനം വീണ്ടും ലോകശ്രദ്ധ നേടുകയാണ്. അതിനു കാരണമായതാകട്ടെ യുക്രെയ്നെതിരെ നടക്കുന്ന യുദ്ധവും. യുക്രെയ്നിനെ കീഴടക്കിയതിനു ശേഷം മേയ് 9 വിജയദിനമായി ആഘോഷിക്കുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതുവരെ നടന്നത് വെറും സൈനിക നടപടി മാത്രമായിരുന്നുവെന്നുള്ള പുട്ടിന്റെ വാദം പരിഗണിക്കുമ്പോൾ ഇത് ഒരുപക്ഷേ, വരാനിരിക്കുന്ന യുദ്ധപ്രഖ്യാപനത്തിന്റെ പ്രാരംഭമാണ് എന്നു കരുതുന്നവരുണ്ട്. വിജയദിനമായി മേയ് 9 മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കടുത്ത സൈനിക നടപടിക്ക് പുട്ടിൻ തയാറായേക്കുമോ എന്നും ലോകം ആശങ്കയോടെയാണ് നോക്കുന്നത്. യുക്രെയ്നെ നാത്‌സി വിമുക്തമാക്കാനാണ് സൈനിക നടപടിയെന്ന് പുട്ടിൻ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ ദിവസത്തിന് ചരിത്രവുമായി ബന്ധപ്പെടുത്തി വൈകാരികതലം നൽകാൻ കൂടിയാകും ശ്രമം. മേയ് 9ന് റഷ്യൻ വൈകാരികതയെ ഉത്തേജിപ്പിക്കാൻ പുട്ടിൻ എന്തും ചെയ്തേക്കുമെന്നാണ് യുഎസ് അടക്കമുള്ള വൻ ശക്തികൾ കണക്കുകൂട്ടുന്നതും. യുക്രെയ്നെ കീഴടക്കി മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നുള്ള പുട്ടിന്റെ പ്രഖ്യാപനം എന്തിലേക്കാണ് വിരൽചൂണ്ടുന്നത്?

യുദ്ധം കടുക്കുമോ?

ADVERTISEMENT

1945 മേയ് 9നാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ സോവിയറ്റ് യൂണിയൻ വിജയം നേടിയത്. അതുകൊണ്ടുതന്നെ മേയ് 9ന് യുക്രെയ്ൻ യുദ്ധം നിർണായക വഴിത്തിരിവിലെത്തുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. യുക്രെയ്നിനെതിരെ പുട്ടിൻ ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. റഷ്യ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും യുക്രെയ്നും ഭയക്കുന്നുണ്ട്. ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ആഹ്വാനം ചെയ്തു കഴിഞ്ഞു. മേയ് 9 അടുത്തതോടെ ജനവാസ മേഖലയ്ക്ക് നേരെ പോലും റഷ്യ മിസൈൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ യുക്രെയ്ൻ സൈന്യവും പ്രതിരോധം ശക്തമാക്കിയിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വൊളോഡിമിർ സെലൻസ്കി, വ്ളാഡിമിർ പുട്ടിൻ.

ദക്ഷിണ തുറുമുഖ നഗരമായ ഒഡേസ കടുത്ത മിസൈൽ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ്. സുമി മേഖലയിലെ അതിർത്തി ഗ്രാമങ്ങളും കടുത്ത ആക്രമണത്തിന് വേദിയായി. മരിയുപോളിൽ റഷ്യ മേയ് 9ന് സൈനിക പരേഡ് നടത്തുമെന്നാണ് യുക്രെയ്ൻ ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. പരേഡിനായുള്ള ഒരുക്കങ്ങൾ തുടരുകയാണ്. തെരുവുകൾ വൃത്തിയാക്കിക്കൊണ്ടിരിക്കുന്നു. ആയുധങ്ങളുടെ അവശിഷ്ടങ്ങൾ തൊട്ട് മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങൾ വരെ തെരുവുകളിൽ നിന്ന് നീക്കം ചെയ്യുന്നുണ്ട്. എന്തോ വലുതു വരാനിരിക്കുന്നുവെന്ന് യുക്രെയ്ൻ മുൻകൂട്ടി കാണുന്നതും അതുകൊണ്ടുതന്നെ. എന്തു തന്നെയായാലും നേരിടാൻ സജ്ജരെന്ന് യുക്രെയ്ൻ ആവർത്തിക്കുന്നു. 

വഴിമാറിയോ മഹായുദ്ധം?

ഫെബ്രുവരി 24ന് റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ മുതൽ ലോകം ഭീതിയോടെ ചോദിച്ച ചോദ്യം ഇതൊരു മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കമാകുമോയെന്നാണ്? മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ പോരാട്ടമായിരുന്നു രണ്ടു ലോകമഹായുദ്ധങ്ങൾ. കോടിക്കണക്കിനു ജീവിതങ്ങളാണ് അതിൽ പൊലിഞ്ഞത്. വിനാശകരമായ അണുബോംബുകൾ അടക്കം പ്രയോഗിക്കപ്പെട്ടു. ഒരു യുദ്ധവും നല്ലതിനാകില്ലെന്നു തെളിയിച്ച രണ്ട് മഹായുദ്ധങ്ങളുടെയും ചരിത്രം അറിയുന്നവർ ഇനിയൊരു മഹായുദ്ധം പിറവിയെടുക്കരുതേയെന്നു പ്രാർഥിച്ചു. എങ്കിലും റഷ്യ–യുക്രെയ്ൻ യുദ്ധം ലോകത്തിലെ വൻശക്തികളെ രണ്ടു തട്ടിലാക്കുമെന്നും അതിന്റെ പരിണിതഫലം വലുതായിരിക്കുമെന്നും ലോകം ഭയന്നു. 

യുക്രെയ്നിലെ കീവ് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണം. ചിത്രം: AFP
ADVERTISEMENT

റഷ്യയും ചൈനയും അടങ്ങുന്ന ഒരു ശക്തിയും നാറ്റോയുടെ നേതൃത്വത്തിൽ യൂറോപ്യൻ ശക്തികൾ അടങ്ങുന്ന മറുചേരിയും ഏറ്റുമുട്ടിയാൽ ഉണ്ടാകാൻ പോകുന്ന ദുരന്തത്തിന്റെ ആഴം ലോകം പലയിടങ്ങളിലിരുന്ന് പലവട്ടം പേടിയോടെ ചർച്ച ചെയ്തു. അമേരിക്കയടക്കമുള്ള മഹാശക്തികൾ ആത്മനിയന്ത്രണം പാലിച്ചതിനാൽ മൂന്നാം ലോകമഹായുദ്ധം ഒഴിവായെന്നും, കൂടെനിൽക്കുമെന്നു വിശ്വസിപ്പിച്ച് യുക്രെയ്നിനെ നാറ്റോ ബലി കൊടുത്തു എന്നുമുള്ള കുറ്റപ്പെടുത്തലും ഉടലെടുത്തു. എന്തായാലും ഇതുവരെയുള്ള കാര്യങ്ങൾ വിലയിരുത്തുമ്പോൾ മൂന്നാം ലോക മഹായുദ്ധത്തിലേക്കു കാര്യങ്ങൾ പോകില്ലെന്നു വ്യക്തമായി. എങ്കിലും പുട്ടിൻ എന്ന, പ്രവചനത്തിനതീതനായ റഷ്യയുടെ ഭരണാധികാരി വരും ദിവസങ്ങളെ എങ്ങനെ കാണും എന്നതാണ് കാലം തെളിയിക്കേണ്ടത്.

മേയ് മാസത്തിന്റെ ഓർമ

മേയ് ഒൻപതിനോടു ചേർന്നുള്ള ദിവസങ്ങൾക്കും ചരിത്രത്തിൽ വലിയ സ്ഥാനമുണ്ട്. മേയ് 8, ബ്രിട്ടനും അമേരിക്കയ്ക്കും വിജയാഘോഷ ദിനമാണ്. രണ്ടാം ലോകമഹായുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് നാത്‌സി ജർമനിയുടെ പട്ടാളം നിരുപാധികം കീഴടങ്ങിയതിന്റെ ആഹ്ലാദം. രണ്ട് രാജ്യങ്ങളിലെ നഗരങ്ങളും തെരുവുകളും, യൂറോപ്പിലെ വിമോചിത നഗരങ്ങളും കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ച് നാത്‌സിസ്റ്റ് ഭീകര യുദ്ധത്തിന്റെ അന്ത്യത്തെ ജനം ആഘോഷിച്ച ദിനം. മേയ് 7ന് രാത്രിയാണ് റാൻസിൽ വച്ച് ജനറൽ ആൽഫ്രഡ് ജോദിൽ പരാജയം സമ്മതിച്ച് ഒപ്പുവച്ചു കീഴടങ്ങുന്നത്. അതോടെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നാത്‌സിപ്പട ആയുധം വച്ച് കീഴടങ്ങാൻ തുടങ്ങി. പ്രാഗിൽ, കോപ്പൻഹേഗനിൽ, ഓസ്‌ലേയിൽ, ബെർലിനിൽ, ഷാനൽ ദ്വീപിൽ എല്ലാം വെടിയൊച്ചകൾ നിലച്ചു. ഇവിടെയെല്ലാം പ്രാദേശിക സേനാ നേതാക്കന്മാർ കീഴടങ്ങൽ രേഖകളിൽ ഒപ്പുവച്ചു. 

രണ്ടാം മഹായുദ്ധത്തിൽ അറസ്റ്റിലായ ജർമൻ തടവുകാരെയും കൊണ്ട് മോസ്കോയിലെ തെരുവിൽ റഷ്യൻ സൈനികർ. ചിത്രം: PRESSE LIBERATION / AFP

കീഴടങ്ങലിനു ശേഷം ജർമൻ പട്ടാളം ആഗ്രഹിച്ചത് സോവിയറ്റ് പട്ടാളത്തിന്റെ പിടിയിൽ പെടരുതെന്നു മാത്രമാണ്. ചെക്കോസ്ലോവാക്യയിൽ മാത്രം കീഴടങ്ങലിനു ശേഷം പത്തു ലക്ഷത്തോളം ജർമൻ പട്ടാളക്കാരാണ് പടിഞ്ഞാറോട്ട് പാഞ്ഞത്. എന്നാൽ അവരെയെല്ലാ റക്ഷ്യൻ പട്ടാളം തടഞ്ഞു. ഏകദേശം 20 ലക്ഷം ജർമൻ പട്ടാളക്കാരെയാണ് സോവിയറ്റ് പട്ടാളം തടവിലാക്കിയത്. ഒറ്റപ്പെട്ട ഏറ്റുമുട്ടലുകൾ അടുത്ത ദിവസവും തുടർന്നു. അതിനാലാണ് 9–ാം തീയതി മോസ്കോ വിജയ ദിനമായി കണ്ടത്. അന്ന് ഒരു റേഡിയോ പ്രഭാഷണത്തിൽ സ്റ്റാലിൻ പറഞ്ഞു‘ ഒരു യുഗം നീണ്ട പോരാട്ടം വിജയത്തിൽ കലാശിച്ചിരിക്കുന്നു. നിങ്ങളുടെ ധീരത നാത്‌സികളെ പരാജയപ്പെടുത്തി. യുദ്ധം അവസാനിച്ചു.’

ADVERTISEMENT

സ്കൂൾ കെട്ടിടത്തിലെ കരാർ

1939 സെപ്റ്റംബർ 1ന് ജർമൻ‌ പട്ടാളം പോളണ്ടിനെ ആക്രമിച്ചതോടെ ഹിറ്റ്ലർ തുടക്കം കുറിച്ച രണ്ടാം ലോകമഹായുദ്ധം ജോദിലിന്റെ ഒപ്പോടുകൂടി യൂറോപ്പിൽ അവസാനിച്ചു. എല്ലാ ജർമൻ സേനകളും സഖ്യ സേനകൾക്ക് മുന്നിൽ നിരുപാധികം കീഴടങ്ങുന്നുവെന്ന ആ രേഖ മേയ് 8ന് പാതിരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ഒപ്പിട്ടു കഴിഞ്ഞതോടെ ജോദിലിനെ യൂറോപ്പിലെ സഖ്യസേനയുടെ സുപ്രീം കമാൻഡർ ജനറൽ ഡ്വൈറ്റ് ഡി.ഐസൻ ഹോവറുടെ മുന്നിൽ ഹാജരാക്കി. രേഖയിൽ പറ‍ഞ്ഞിട്ടുള്ള കാര്യങ്ങൾ ലംഘിച്ചാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്തം ആർഫ്രഡ് ജോദിൽ എന്ന ജർമൻ യുദ്ധത്തടവുകാരന് മാത്രമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകാൻ ഐസൻ ഹോവർ പ്രത്യേകം ശ്രദ്ധിച്ചു.

1945 ഏപ്രിൽ– മേയ് മാസങ്ങളിലായി നാത്‌സികളുടെ നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികൾ യൂറോപ്പിലെ വിവിധ യുദ്ധഭൂമികളിൽ കനത്ത പരാജയം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ 25ന് ജർമൻ പട്ടാളം പൂർണമായും ഫിൻലൻഡ് വിട്ടൊഴിഞ്ഞു. ഇറ്റലി പൂർണമായും സഖ്യകക്ഷികൾ കീഴടക്കിയതിനാൽ പലായനം ചെയ്യാൻ ശ്രമിച്ച മുസോളിനിയെ ജനം തല്ലിക്കൊന്നു കെട്ടിത്തൂക്കി. ഇറ്റലിയിലും കിഴക്കൻ ജർമനിയിലുമുണ്ടായ തിരിച്ചടികൾക്ക് പിന്നാലെ വടക്കു പടിഞ്ഞാറൻ ജർമനിയും ഡെൻമാർക്കും നെതർലാൻഡ്സും കൈവിട്ട് നാത്‌സികൾക്കു തോറ്റോടേണ്ടി വന്നു. ബവേറിയയിലും മധ്യ യൂറോപ്പിലുമൊക്കെ ഇതുതന്നെ ആവർത്തിച്ചു. 

റെഡ് സ്‌ക്വയറിൽ റഷ്യ നടത്തിയ വിക്‌ടറി പരേഡ്. 1945 ലെ ചിത്രം: AFP PHOTO TASS

മേയ് 6ന്, ഹിറ്റ്ലറിനു ശേഷം നാത്‌സി പട്ടാളത്തിൽ രണ്ടാമനായിരുന്ന ഹെർമാൻ ഗോറിങ് യുഎസ് സേനയിലെ ജനറൽ കാൾ സ്പാറ്റ്സിനു മുന്നിൽ കീഴടങ്ങി. മേയ് 6ന് വൈകിട്ട് 6ന് ബ്രെസ്‌ലോയിലെ ജർമൻ ജനറൽ ഹെർമാൻ നീ ഹോഫ് സോവിയറ്റ് പട്ടാളത്തിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങി. അതോടെ ഒരു പതിറ്റാണ്ടുകാലം യൂറോപ്പിലാകെ യുദ്ധഭീക്ഷണി ഉയത്തിയ നാത്‌സിപ്പട്ടാളത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങി. ബ്രെസ്‌ലോ കോട്ട പതിച്ച് 30 മിനിട്ട് കഴിഞ്ഞപ്പോഴാണ് ജനറൽ ആൽഫ്രഡ് ജോദിൽ റാൻസിലെത്തി നിരുപാധികം കിഴടങ്ങലിനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്. എല്ലാ യുദ്ധമുഖങ്ങളിലും നിരുപാധികമായ കീഴടങ്ങലിനു തയാറാണെങ്കിൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലായിരുന്നു ഐസൻ ഹൊവറുടേത്. പടിഞ്ഞാറൻ മുന്നണി പൂർണമായും ബന്ധിച്ചു, ജർമൻകാരെ കീഴക്കുനിന്നെത്തുന്ന സോവിയറ്റ് പട്ടാളത്തിന് വിട്ടുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്താനും ഐസൻ ഹോവർ മടിച്ചില്ല. ഐസൻ ഹോവറെ പൂർണമായും അനുസരിക്കുകയല്ലതെ ഗത്യന്തരമില്ലെന്ന് ആൽഫ്രഡ് ജോദിലിനും ബോധ്യമായി. അതിന്റെ ഫലമായിരുന്നു മേയ് 7നു വെളുപ്പിന് 2.41നു നടന്ന കീഴടങ്ങൽ പത്രത്തിലെ ഒപ്പുവയ്ക്കൽ. മധ്യയൂറോപ്യൻ സമയം മേയ് 8ന് രാത്രി 11.01 മുതൽ ജർമനിയുടെ നിയന്ത്രണത്തിലുള്ള എല്ലാ സേനകളും പ്രവർത്തനം നിർത്തി കീഴടങ്ങൽ നടത്തിയെങ്കിലും രണ്ടാം ലോക മഹായുദ്ധം പൂർണമായും അവസാനിച്ചത് 1945 സെപ്റ്റംബർ 2ന് ആണ്.

രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച സോവിയറ്റ് ടി-34 ടാങ്ക് മോസ്‌കോയിൽ പ്രദർശനത്തിന് വച്ചപ്പോൾ. 2011 ലെ ചിത്രം: . AFP PHOTO/ ALEXANDER NEMENOV

ചരിത്രത്തെ ഓർമിപ്പിച്ചുകൊണ്ട് വീണ്ടുമൊരു മേയ് 9. മഹായുദ്ധമായില്ലെങ്കിലും യുക്രെയ്നിലെ ദുരിതം എണ്ണ വിലക്കയറ്റമായും രൂക്ഷമായ ഭക്ഷ്യദൗർലഭ്യമായും ലോകമെമ്പാടും പിടിമുറുക്കിത്തുടങ്ങിയിട്ടുണ്ട്. അവസാനമുണ്ടാവില്ലേ ഈ യുദ്ധത്തിന്? മേയ് 9 മാത്രമല്ല, ഓരോ ദിനവും ഭയം നിറഞ്ഞതാവുകയാണ് ലോകത്തിന്...

English Summary: The Victory Day: Why May 9 is Significant in Russian War History?