സംഘപരിവാർ ശക്തി സംഭരിക്കുന്ന മേഖലയിലേക്ക് പുതുതലമുറയെ എത്തിച്ചു കൊടുക്കാതിരിക്കുക എന്നതാണു പ്രധാനമായി ലക്ഷ്യം വയ്ക്കുന്നതെന്നു ആം ആദ്‌മി നേതാക്കൾ പറയുന്നു. ആർഎസ്എസ് ശാഖയിലേക്കു ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനു തടയിടുക എന്നതാണു പരമപ്രധാനമായ ലക്ഷ്യം. അംബേദ്കറുടെ ആശയങ്ങൾ, ഭരണഘടന എന്നിവ ജനങ്ങൾക്കു താഴേത്തട്ടിൽ എത്തിക്കുക എന്നതാണു ഉദ്ദേശിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കുന്നു... AAP

സംഘപരിവാർ ശക്തി സംഭരിക്കുന്ന മേഖലയിലേക്ക് പുതുതലമുറയെ എത്തിച്ചു കൊടുക്കാതിരിക്കുക എന്നതാണു പ്രധാനമായി ലക്ഷ്യം വയ്ക്കുന്നതെന്നു ആം ആദ്‌മി നേതാക്കൾ പറയുന്നു. ആർഎസ്എസ് ശാഖയിലേക്കു ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനു തടയിടുക എന്നതാണു പരമപ്രധാനമായ ലക്ഷ്യം. അംബേദ്കറുടെ ആശയങ്ങൾ, ഭരണഘടന എന്നിവ ജനങ്ങൾക്കു താഴേത്തട്ടിൽ എത്തിക്കുക എന്നതാണു ഉദ്ദേശിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കുന്നു... AAP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംഘപരിവാർ ശക്തി സംഭരിക്കുന്ന മേഖലയിലേക്ക് പുതുതലമുറയെ എത്തിച്ചു കൊടുക്കാതിരിക്കുക എന്നതാണു പ്രധാനമായി ലക്ഷ്യം വയ്ക്കുന്നതെന്നു ആം ആദ്‌മി നേതാക്കൾ പറയുന്നു. ആർഎസ്എസ് ശാഖയിലേക്കു ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനു തടയിടുക എന്നതാണു പരമപ്രധാനമായ ലക്ഷ്യം. അംബേദ്കറുടെ ആശയങ്ങൾ, ഭരണഘടന എന്നിവ ജനങ്ങൾക്കു താഴേത്തട്ടിൽ എത്തിക്കുക എന്നതാണു ഉദ്ദേശിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കുന്നു... AAP

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ രാജ്യത്ത് ആർഎസ്എസ് ശാഖകളുടെ മാതൃകയിൽ ‘തിരംഗ’ ശാഖകൾ സ്ഥാപിക്കാൻ ആം ആദ്മി പാർട്ടി. ഗാന്ധിജിയെയും അംബേദ്കറെയും ഇന്ത്യൻ ഭരണഘടനയെയും കുറിച്ചു പഠിപ്പിക്കുന്ന തിരംഗ ശാഖകൾക്ക് ഉത്തർപ്രദേശിലാണു തുടക്കമാകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ 10,000 ശാഖകളാണ് യുപിയിൽ മാത്രം തുടങ്ങുന്നത്. വളരെ ചെറിയ പ്രായത്തിൽ കുട്ടികളിൽ രാജ്യസ്നേഹം വളർത്തുക എന്നതു മാത്രമല്ല, ആർഎസ്എസ് ശാഖയിലൂടെ വെറുപ്പും വിദ്വേഷവും പടർത്തുന്നതിനെതിരെ കൂടിയാണു തങ്ങളുടെ പോരാട്ടമെന്ന് ആം ആദ്മി അവകാശപ്പെടുന്നു. വിഭജനരാഷ്ട്രീയത്തെ കീഴടക്കാനാകുമോ ആം ആദ്മിക്ക്?  തിരംഗ ശാഖകൾക്കു മുന്നോടിയായി യുപിയിൽ നടത്തിയ തിരംഗ യാത്രയിൽ ഉയർത്തിയ മുദ്രാവാക്യം ഹിന്ദു– മുസ്‌ലിം– സിഖ് ഭായി ഭായി എന്നതായിരുന്നു. മുസ്‌ലിങ്ങളെയും മറ്റു ന്യൂനപക്ഷങ്ങളെയും ചൂണ്ടിക്കാട്ടി ഹിന്ദുക്കളുടെ ശത്രുക്കളാണ് അവരെന്നു നിരന്തരം വെറുപ്പ് പടർത്തുന്നവർക്ക് ആ കാഴ്ച പുതിയതായിരുന്നു. ദീർഘകാല ലക്ഷ്യം മുന്നിൽ കണ്ടാണ് തിരംഗ ശാഖകൾ വരുന്നത്. ബിജെപിക്ക് ശക്തിയുള്ള മേഖലകളിലെല്ലാം തിരംഗ ശാഖകൾ കൊണ്ടുവരികയാണു പാർട്ടി തലവൻ അരവിന്ദ് കേജ്‌രിവാളിന്റെ ലക്ഷ്യം. അതുകൊണ്ട് തുടക്കം എന്ന നിലയിൽ ഉത്തർപ്രദേശിലാണ് 10,000 ശാഖകൾ ആരംഭിക്കുന്നത്. 

ആം ആദ്‌മി അധികാരത്തിലിരിക്കുന്ന ഡൽഹിയിലെ സ്കൂളുകളിൽ നടപ്പാക്കിയ പദ്ധതിയുടെ മറ്റൊരു പതിപ്പാണ് തിരംഗ ശാഖകൾ. ദേശഭക്തി ഉണർത്തുന്നതും ഇന്ത്യൻ ഭരണഘടനയെ കുറിച്ച് ആഴത്തിൽ പഠിപ്പിക്കുന്നതുമാണ് ഡൽഹി കരിക്കുലത്തിലെ ഭാഗം. സാമൂഹ്യ മേഖലകളിൽ, കുടുംബത്തിൽ, സമൂഹത്തിൽ തുടങ്ങി എല്ലാ മേഖലകളിലും എങ്ങനെയാണു പെരുമാറേണ്ടത് എന്നു പഠിപ്പിക്കുന്നതാണു ഡൽഹിയിലെ കരിക്കുലം. ഇതാണു കുറേക്കൂടി വിപുലപ്പെടുത്തി തിരംഗ ശാഖകളാക്കി മാറ്റുന്നത്. 

പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കുന്ന ആം ആദ്‌മി പ്രവർത്തകർ. ബെംഗളൂരുവിലെ കാഴ്‌ച. ചിത്രം: AFP PHOTO/Manjunath KIRAN
ADVERTISEMENT

സംഘപരിവാർ ശക്തി സംഭരിക്കുന്ന മേഖലയിലേക്ക് പുതുതലമുറയെ എത്തിച്ചു കൊടുക്കാതിരിക്കുക എന്നതാണു പ്രധാനമായി ലക്ഷ്യം വയ്ക്കുന്നതെന്നു ആം ആദ്‌മി നേതാക്കൾ പറയുന്നു. ആർഎസ്എസ് ശാഖയിലേക്കു ചെറുപ്പക്കാർ ആകർഷിക്കപ്പെടുന്നതിനു തടയിടുക എന്നതാണു പരമപ്രധാനമായ ലക്ഷ്യം. അംബേദ്കറുടെ ആശയങ്ങൾ, ഭരണഘടന എന്നിവ ജനങ്ങൾക്കു താഴേത്തട്ടിൽ എത്തിക്കുക എന്നതാണു  ഉദ്ദേശിക്കുന്നതെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

ലക്ഷ്യം സൈദ്ധാന്തിക അടിത്തറയുള്ള പാർട്ടി 

ADVERTISEMENT

ഇന്ത്യയിൽ നിലവിലുള്ള പാർട്ടികളിൽ ബഹുഭൂരിപക്ഷവും വ്യക്തികേന്ദ്രീകൃതമാണ്. നിലവിൽ സൈദ്ധാന്തിക അടിത്തറയുള്ള ഒരേ ഒരു പാർട്ടി ബിജെപിയാണ്. അതാകട്ടെ ആർഎസ്എസ് എന്ന സംഘടനയിൽ നിന്നു പകർന്നു കിട്ടിയ അടിത്തറയാണ്. സ്വാതന്ത്ര്യാനന്തരം അത്ര തീവ്രമായൊരു സൈദ്ധാന്തിക അടിത്തറ ഇന്ത്യയിൽ കൊണ്ടു വരാൻ കോൺഗ്രസിന് കഴിഞ്ഞിട്ടുണ്ടോ എന്ന കാര്യം സംശയമാണെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സൈദ്ധാന്തിക അടിത്തറയിൽ ഊന്നി നിന്നിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളാകട്ടെ  കേരളത്തിൽ മാത്രം ഒതുങ്ങുന്നു.

വിവിധ സംസ്ഥാനങ്ങളിൽ സജീവമായ തൃണമൂൽ കോൺഗ്രസും ജെഡിയും ജെഡിഎസും ഡിഎംകെയും വൈഎസ്ആർ കോൺഗ്രസും സമാജ് വാദി പാർട്ടിയും ബിഎസ്പിയും ആം ആദ്മി പാർട്ടിയുമെല്ലാം ഒരു നേതാവിനെ ചുറ്റിപ്പറ്റിയാണ്. നിലവിലെ കരുത്തനായ നേതാവിന്റെ കാലശേഷം ആ പാർട്ടികൾക്ക് എന്തു സംഭവിക്കും എന്ന കാര്യത്തിൽ കൃത്യമായ മറുപടിയില്ല. വ്യക്തി കേന്ദ്രീകൃത പാർട്ടി എന്ന പരിമിതി മറികടക്കുക എന്നതാണ് പുതിയ തിരംഗ ശാഖകളിലൂടെ ആം ആദ്‌മി പാർട്ടി ലക്ഷ്യം വയ്ക്കുന്നത്. 

ADVERTISEMENT

രാജ്യശിൽപികളായ ഡോ.ബി.ആർ. അംബേദ്കർ, മഹാത്മാഗാന്ധി എന്നിവരെ കുറിച്ചു ശാഖകൾ വഴി  പ്രചരിപ്പിക്കും. ശാഖകൾ വഴിയുള്ള ആർഎസ്എസ്ന്റെ വിദ്വേഷ പ്രചരണം പ്രതിരോധിക്കാനാണ് അവയ്ക്കു ബദലായി ശാഖകൾ സ്ഥാപിക്കുന്നത്. വെറുപ്പിന്റെയും ഹിംസയുടെയും രാഷ്ട്രീയമാണു രാജ്യത്ത് ബിജെപി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും അതിനെ മറികടക്കാൻ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെ കൂട്ടുപിടിച്ച് രാജ്യസ്നേഹത്തിന്റെ പുതിയ മാതൃകകൾ  സൃഷ്ടിക്കുകയാണു ലക്ഷ്യമെന്നും നേതാക്കൾ വ്യക്തമാക്കുന്നു.

അഹമ്മദാബാദിൽ നടന്ന ജാതി വിരുദ്ധ റാലിയിൽ അംബേദ്‌കറുടെ ഛായാചിത്രവുമായി പങ്കെടുക്കുന്നവർ.ചിത്രം: SAM PANTHAKY / AFP

കേരളത്തിലെ സാധ്യതകൾ അറിയാൻ സർവേ 

ആം ആദ്‌മി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ മേയ് 15നു കൊച്ചിയിൽ എത്തുന്നുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് സന്ദർശനം. കേരളത്തിൽ പാർട്ടിക്കു മുന്നേറാൻ സാധ്യതയുണ്ടോ എന്നറിയാൻ അതിനു മുൻപായി സർവേ നടത്തിയിരുന്നു. മൂന്നു സർവേ പൂർത്തിയാക്കിയ ആം ആദ്മി പാർട്ടി കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് ഇവ വിലയിരുത്തി. ആദ്യ സർവേ എഎപി കേന്ദ്ര നേതൃത്വം നേരിട്ടാണു നടത്തിയത്. പഞ്ചാബിൽ സർവേ നടത്തിയ അതേ ഏജൻസി തന്നെയാണു കേരളത്തിലും സർവേ നടത്തിയത്. 

സർവേകളിൽ 10 പേരിൽ കുറഞ്ഞതു മൂന്നു പേരെങ്കിലും ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നുണ്ട്. ഒരു സർവേയിൽ പത്തിൽ നാലു പേർ വരെ പിന്തുണച്ചതായി ആം ആദ്‌മി വൃത്തങ്ങൾ വ്യക്തമാക്കുന്നു. പുതിയ രാഷ്ട്രീയം കേരളത്തിൽ വേണം എന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. യുവാക്കൾക്കിടയിലാണ് ആം ആദ്മിയോട്‌ ഏറ്റവും കൂടുതൽ ആഭിമുഖ്യം. പുതിയൊരു രാഷ്ട്രീയത്തിനായി യുവ വോട്ടർമാർ കാത്തിരിക്കുന്നുവെന്ന് സർവേ നടത്തിയവർ നൽകിയ റിപ്പോർട്ടിലുണ്ടെന്ന് ആം ആദ്‌മി വൃത്തങ്ങൾ വ്യക്തമാക്കി. 

English Summary: Thiranga Shakhas' for AAP: Party to Emulate RSS way and Teach Nationalism