ന്യൂഡൽഹി ∙ ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള പ‍ഞ്ചാബിലെ മൊഹാലി ജില്ലാ കോടതി ഉത്തരവിനെതിരായ സ്റ്റേ നീട്ടി. Tajinder Bagga, Tajinder Bagga manorama news, Tajinder Bagga arrest, Punjab Police, Tajinder Bagga Haryana Police, Delhi Police,Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ബിജെപി വക്താവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള പ‍ഞ്ചാബിലെ മൊഹാലി ജില്ലാ കോടതി ഉത്തരവിലുള്ള സ്റ്റേ നീട്ടി. ജൂലൈ അഞ്ച് വരെ കേസിലെ തുടർ നടപടികൾ നിർത്തിവയ്ക്കാൻ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. മേയ് 10 വരെ ബഗ്ഗയ്ക്കെതിരെ നടപടിയൊന്നും പാടില്ലെന്ന് പഞ്ചാബ്–ഹരിയാന ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിൽ ബഗ്ഗ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് അറസ്റ്റ് നടപടികൾക്കുള്ള സ്റ്റേ നീട്ടിയത്.

കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചാബ് സർക്കാർ 10 ദിവസത്തെ സമയവും കൂടി ആവശ്യപ്പെട്ടു. തേജീന്ദർപാൽ ബഗ്ഗയ്ക്കെതിരെയുള്ള തുടർനടപടികൾ നിർത്തിവയ്ക്കുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്‌ കേജ്‌രിവാളിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തെന്ന കേസിൽ തേജീന്ദർപാൽ സിങ് ബഗ്ഗയ്ക്കെതിരെ മൊഹാലിയിലെ എസ്എഎസ് നഗർ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ആഴ്ച ഡൽഹിയിലെ വീട്ടിൽനിന്ന് ബഗ്ഗയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. പിന്നാലെയെത്തിയ ഡൽഹി പൊലീസ് ബഗ്ഗയെ ഡൽഹിയിലേക്കു മടക്കിക്കൊണ്ടുവന്നു ദ്വാരക കോടതിയിൽ ഹാജരാക്കി. പഞ്ചാബ് പൊലീസിനെതിരെ തട്ടിക്കൊണ്ടുപോകലിനു കേസെടുക്കുകയും ചെയ്തു.

ADVERTISEMENT

തേജീന്ദറിനെ മോചിപ്പിച്ച ഡൽഹി പൊലീസ് നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് മൊഹാലിയിലെ മജിസ്‌ട്രേറ്റ് കോടതി വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തൊട്ടുപിന്നാലെ തേജീന്ദർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അർധരാത്രിയോടെ ജസ്റ്റിസ് അനൂപ് ചിത്കാരയുടെ വീട്ടിൽ വാദം കേട്ട് മേയ് 10 വരെ അറസ്റ്റിൽനിന്ന് സംരക്ഷണം നേടി. ഈ നടപടിയെ ചോദ്യം ചെയ്തു പഞ്ചാബ് പൊലീസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവാദ പരാമർശങ്ങളെ തുടർന്ന് പഞ്ചാബ് പൊലീസ് 5 തവണ ബഗ്ഗയ്ക്കു നോട്ടിസ് നൽകിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്നായിരുന്നു അറസ്റ്റ്.

English Summary: Tajinder Bagga gets major relief from court, shielded from arrest till July 5