ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിന്റെ സംഭരണ ശേഷി 152 അടിയാക്കി മാറ്റുകയാണു തമിഴ്നാടിന്റെ പ്രധാന ലക്ഷ്യം. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം സംഭരിക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ വൈഗ ഡാമിൽ നിലവിൽ 61 അടിയോളം വെള്ളമുണ്ട്. 10 അടി കൂടിയായാൽ സംഭരണ ശേഷി പിന്നിടും. ജലക്ഷാമമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു കൂടുതല്‍..

ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിന്റെ സംഭരണ ശേഷി 152 അടിയാക്കി മാറ്റുകയാണു തമിഴ്നാടിന്റെ പ്രധാന ലക്ഷ്യം. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം സംഭരിക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ വൈഗ ഡാമിൽ നിലവിൽ 61 അടിയോളം വെള്ളമുണ്ട്. 10 അടി കൂടിയായാൽ സംഭരണ ശേഷി പിന്നിടും. ജലക്ഷാമമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു കൂടുതല്‍..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിന്റെ സംഭരണ ശേഷി 152 അടിയാക്കി മാറ്റുകയാണു തമിഴ്നാടിന്റെ പ്രധാന ലക്ഷ്യം. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം സംഭരിക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ വൈഗ ഡാമിൽ നിലവിൽ 61 അടിയോളം വെള്ളമുണ്ട്. 10 അടി കൂടിയായാൽ സംഭരണ ശേഷി പിന്നിടും. ജലക്ഷാമമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു കൂടുതല്‍..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേൽനോട്ട സമിതിയിൽ ഇരു സംസ്ഥാനങ്ങളുടെയും വിദഗ്ധ അംഗങ്ങളെ ഉൾപ്പെടുത്തിയതിനു ശേഷമുള്ള ആദ്യ പരിശോധനയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ കഴിഞ്ഞ ദിവസം നടന്നത്. കേസ് ഇനി പരിഗണിക്കുമ്പോൾ, ഇതു സംബന്ധിച്ച റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിക്കും. ഡാം സേഫ്റ്റി അതോറിറ്റിയുടെ കീഴിലേക്കു അണക്കെട്ടിന്റെ നിയന്ത്രണം മാറുന്നതോടെ കേരളത്തിന്റെ ആശങ്കകളും പ്രതീക്ഷകളും ഒരു പോലെ വർധിക്കുകയാണ്. മേൽനോട്ട സമിതിക്കു കൂടുതൽ അധികാരങ്ങൾ നൽകിയ നടപടി കേരളത്തിനു ഗുണകരമാകുമെന്നായിരുന്നു പ്രതീക്ഷ. രാജ്യാന്തര ഏജൻസിയെക്കൊണ്ട് ഡാമിന്റെ ബലക്ഷയം പരിശോധിപ്പിക്കാൻ ആവശ്യപ്പെടാം, ബലക്ഷയ‍മുണ്ടെന്നു കണ്ടെത്തിയാൽ പുതിയ അണക്കെട്ടിനുള്ള നടപടികൾ വേഗത്തിലാക്കാം. ഡാമിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് വസ്തുതകൾ കൃത്യമായി ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്നതും ഡാം തുറക്കുന്നതു പോലെയുള്ള തീരുമാനങ്ങൾ കൃത്യസമയങ്ങളിൽ അറിയാൻ സാധിക്കുമെന്നതുമൊക്കെ കേരളത്തിനു േനട്ടമാകും. പക്ഷേ, അണക്കെട്ടിനെ സംബന്ധിച്ച ഭാവി തീരുമാനങ്ങൾ ഭൂരിപക്ഷ അഭിപ്രായത്തിലാണു നടപ്പാക്കുന്നതെങ്കിൽ ഇരു സംസ്ഥാനങ്ങളുടെയും രണ്ടു വീതം പ്രതിനിധികൾ ഇരുഭാഗങ്ങളിലുമുണ്ടാവുമ്പോൾ കേന്ദ്ര ജലകമ്മിഷൻ പ്രതിനിധിയെന്ന നിലയിൽ മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻരാജിന്റെ തീരുമാനങ്ങളായിരിക്കും അണക്കെട്ടിന്റെ പ്രവർത്തനങ്ങളെ ബാധിക്കുക. കേന്ദ്ര ജലകമ്മിഷന്റെ തീരുമാനങ്ങളെല്ലാം തമിഴ്നാടിന് അനുകൂലമായി മാറിയിട്ടുണ്ടെന്നാണു ചരിത്രം. എന്നാൽ മേല്‍നോട്ട സമിതിക്ക് കൂടുതല്‍ അധികാരം നല്‍കിയ നടപടി കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന് കേരളം വ്യക്തമാക്കുന്നു. സമിതിയില്‍ സാങ്കേതിക വിദഗ്ധനെ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഡാമിന് ബലക്ഷയമുണ്ടെന്ന കേരളത്തിന്റെ വാദം തെളിയിക്കുന്നതിന് സഹായകമാകും. ഇത്രയും നാള്‍ കേരളം ഇക്കാര്യം വാദിച്ചിരുന്നെങ്കിലും കൃത്യമായ തെളിവുകള്‍ നല്‍കാന്‍ സാധിച്ചിരുന്നില്ല. ഡാമിലെ ഇന്‍സ്ട്രമെന്റേഷന്‍ (ഡാം സ്ഥാപിച്ച കാലത്ത് സുരക്ഷ അടക്കം പരിശോധിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍) കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതു പരിശോധിക്കണം എന്ന കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യം കഴിഞ്ഞ ദിവസം സാധ്യമായി. കേരളത്തിന്റെ വാദങ്ങള്‍ കോടതിക്കു മുന്നിലും മേല്‍നോട്ട സമിതിക്കും മുന്നിലും കൃത്യമായി എത്തിക്കാന്‍ സാധിച്ചതിന്റെ ഫലമായിട്ടാണ് മേല്‍നോട്ട സമിതിയുടെ നേതൃത്വത്തില്‍ ഇവ പരിശോധിക്കാന്‍ നടപടി ആയത്. മുന്‍കാലങ്ങളിലെ പോലെ സാങ്കേതികവിദഗ്ധന്‍ രേഖാമൂലം നല്‍കുന്ന റിപ്പോര്‍ട്ട് വീറ്റോ പവര്‍ ഉപയോഗിച്ചു തള്ളാന്‍ മേല്‍നോട്ട സമിതി അധ്യക്ഷന് കഴിയില്ലെന്നും ജലവിഭവ വകുപ്പ് വ്യക്തമാക്കുന്നു.

എം.കെ.സ്റ്റാലിൻ

∙ തമിഴ്നാടിന്റെ ലക്ഷ്യം

ADVERTISEMENT

ബേബി ഡാം ബലപ്പെടുത്തി അണക്കെട്ടിന്റെ സംഭരണ ശേഷി 152 അടിയാക്കി മാറ്റുകയാണു തമിഴ്നാടിന്റെ പ്രധാന ലക്ഷ്യം. മുല്ലപ്പെരിയാറിൽ നിന്നു വെള്ളം സംഭരിക്കുന്ന തമിഴ്നാട് തേനി ജില്ലയിലെ വൈഗ ഡാമിൽ നിലവിൽ 61 അടിയോളം വെള്ളമുണ്ട്. 10 അടി കൂടിയായാൽ സംഭരണ ശേഷി പിന്നിടും. ജലക്ഷാമമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ ഉറപ്പാക്കുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചു കൂടുതല്‍ വിവാദങ്ങൾ ഉയർത്താതിരിക്കാനും തമിഴ്നാട് ശ്രദ്ധപതിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തേനിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വിവാദ പ്രസ്താവനകൾ ഒഴിവാക്കിയിരുന്നു. അണക്കെട്ടിനെച്ചൊല്ലി കൂടുതൽ വിവാദങ്ങൾ ഉയർന്നു വരരുതെന്നാണ് തമിഴ്നാടിന്റെ താല്‍പര്യം. 

∙ പുതിയ വിദഗ്ധ അംഗങ്ങൾ കേരളത്തിനു നേട്ടമാകുമോ?

മേൽനോട്ട സമിതിയിലേക്കു വിദഗ്ധ അംഗങ്ങളെ നിയമിക്കുന്നതിൽ കേരളത്തിന്റെയും തമിഴ്നാടിന്റെയും തന്ത്രങ്ങളും വ്യത്യസ്തമായിരുന്നു. കേരളം മുതിർന്ന  ഉദ്യോഗസ്ഥനെ നിയമിച്ചപ്പോൾ തമിഴ്നാട് നിയമിച്ചത് കാവേരി സെൽ ചെയർമാനെയാണ്. മേൽനോട്ട സമിതിയിൽ മുൻതൂക്കമുറപ്പിക്കുക എന്നതാണ് തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ വിഷയത്തിൽ വർഷങ്ങളായി, നിരന്തരമായി തമിഴ്നാടിനു വേണ്ടി ഇടപെടുന്ന വ്യക്തിയാണു കാവേരി സെൽ ചെയർമാൻ ആർ. സുബ്രഹ്മണ്യം. ചീഫ് എൻജിനീയർ അലക്സ് വർഗീസാണ് കേരളത്തിൽനിന്നുള്ള പുതിയ അംഗം. 

മുല്ലപ്പെരിയാർ മേൽനോട്ടസമിതിക്കു ഡാം സേഫ്റ്റി നിയമപ്രകാരമുള്ള അധികാരങ്ങളാണു നൽകിയിരിക്കുന്നത്. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനങ്ങളിൽ അന്തിമ തീരുമാനം തമിഴ്നാട് എടുക്കുന്ന സാഹചര്യം ഒഴിവാകും

∙ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ കീഴിലായാൽ?

ADVERTISEMENT

മേൽനോട്ട സമിതിക്കു പുതിയ ദേശീയ ഡാം സേഫ്റ്റി അതോറിറ്റി നിലവിൽ വരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. പുതിയ അതോറിറ്റി വരുമ്പോൾ സമിതി പിരിച്ചുവിടാമെന്നു കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഡാമിന്റെ ദൈനംദിന കാര്യനിർവണത്തിനു സമിതി തുടരുന്നതാവും ഉചിതമെന്നാണു കേരളത്തിന്റെ വിലയിരുത്തൽ. ഡാം സേഫ്റ്റി അതോറിറ്റിയുടെ കമ്മിറ്റിക്കു ലഭിക്കുന്ന അധികാരങ്ങൾക്ക് അനുസരിച്ചായിരിക്കും സുരക്ഷാ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ. നിലവിൽ തമിഴ്നാടിന്റെ പൂർണനിയന്ത്രണത്തിലുള്ള അണക്കെട്ടിലേക്ക് അനുവാദമില്ലാതെ പ്രവേശിക്കാൻ പോലും കേരളത്തിനു സാധിക്കില്ല. സുരക്ഷാ അതോറിറ്റിയുടെ കീഴിലായാൽ കേരളത്തിനു കൂടുതൽ ഗുണകരമാകുമെന്നാണു വിദഗ്ധരുടെ പ്രതീക്ഷ. പുതിയ അതോറിറ്റി രൂപീകരിക്കാൻ ഒരുവർഷത്തിലേറെ വേണ്ടിവരുമെന്നാണു കേന്ദ്രം വ്യക്തമാക്കുന്നത്. അതു വരെ മേൽനോട്ട സമിതിയുടെ പ്രവർത്തനങ്ങൾ തുടരും.

∙ അതോറിറ്റി ഇടപെടലുകൾ ഇങ്ങനെ... 

ഇരു സംസ്ഥാനങ്ങള്‍ക്കിടയിൽ തർക്കം നിലനിൽക്കുന്ന ഡാമുകളുടെ പ്രശ്നങ്ങളിൽ അതോറിറ്റി ഇടപെടും.  മുൻവിധിയില്ലാത്ത ഇടപെടലുകളിലാണു കേരളം പ്രതീക്ഷയർപ്പിക്കുന്നത്. അതോറിറ്റിയുടെ അന്തിമ തീരുമാനം പാലിക്കാൻ സംസ്ഥാനങ്ങൾക്കു ബാധ്യതയുണ്ടാകും. ഡാമുമായി ബന്ധപ്പെട്ട് ആരെയും വിളിച്ചുവരുത്താനും വിവരം തേടാനും അധികാരമുണ്ടാകും. ഡാമിന്റെ അവസ്ഥ, അപകടസാധ്യത എന്നിവ സംബന്ധിച്ച പരിശോധന, സുരക്ഷ സംബന്ധിച്ച വാർഷിക റിപ്പോർട്ട് തയാറാക്കൽ, ബലക്ഷയവും കാലപ്പഴക്കവും അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത പഠനങ്ങൾ, നവീകരണം, അറ്റകുറ്റപ്പണി, സുരക്ഷ ഉറപ്പാക്കാൻ പ്രത്യേക സുരക്ഷാ യൂണിറ്റുകൾ, ബലപരിശോധന തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇടപെടും.

∙ കാലവർഷം പടിവാതിൽക്കൽ

ADVERTISEMENT

വേനൽ കടുക്കുന്ന മേയ് മാസത്തിൽ 120 അടിയിലും താഴെയായിരുന്നു പല വർഷങ്ങളിലും മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഈ വർഷം വേനൽമഴ ശക്തമായതോടെ മേയിൽ തന്നെ മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 130 അടിയോട് അടുക്കുകയാണ്. കാലവർഷം കനത്താൽ 142 അടിയിലേക്കു വലിയ ദൂരമില്ലെന്ന അവസ്ഥയിലാണു മുല്ലപ്പെരിയാർ. മുന്നറിയിപ്പുകളില്ലാതെ അണക്കെട്ട് തുറന്നതുൾപ്പെടെ വലിയ പ്രകോപനങ്ങൾ തമിഴ്നാടിന്റെ ഭാഗത്തുനിന്നു കഴിഞ്ഞ വർഷമുണ്ടായിരുന്നു. മേൽനോട്ട സമിതിക്കു കൂടുതൽ അധികാരങ്ങൾ ലഭിച്ചതോടെ അണക്കെട്ടിന്റെ ഷട്ടർ തുറക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിൽ കേരളത്തിനു പ്രാതിനിധ്യമുണ്ടാവുമെന്നാണു കരുതുന്നത്. ഡാം സുരക്ഷാ അതോറിറ്റിക്കു കീഴിലായാൽ മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാവില്ലെന്ന ആശങ്കയും കേരളത്തിനുണ്ട്. 

∙ പുതിയ അണക്കെട്ട്

നിലവിലുള്ള സാഹചര്യങ്ങളെല്ലാം പ്രതികൂലമാണെങ്കിലും പുതിയ അണക്കെട്ടിനായുള്ള കേരളത്തിന്റെ നിയമയുദ്ധങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയില്ലെങ്കില്‍ കേരളത്തിന്റെ നില പരുങ്ങലിലാകും. ബേബി ഡാമിനു മുന്നിലെ മരങ്ങൾ മുറിക്കാൻ അനുവാദം നൽകിയത് ഉൾപ്പെടെയുള്ള ഗവണ്‍മെന്റ്തല പിഴവുകൾ ആവർത്തിച്ചാൽ ഇനിയും തിരിച്ചടികളുണ്ടാവും. 

മന്ത്രി റോഷി അഗസ്റ്റിൻ മുല്ലപ്പെരിയാര്‍ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം: മനോരമ)

മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നു...

‘‘മുല്ലപ്പെരിയാറിൽ സ്ഥാപിച്ച ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുകയായിരുന്നു കഴിഞ്ഞ ദിവസത്തെ മേല്‍നോട്ട സമിതിയുടെ ലക്ഷ്യം. തീർത്തും ടെക്നിക്കലായ സന്ദർശനമായിരുന്നു. മേൽനോട്ടസമിതിക്കു കൂടുതൽ അധികാരങ്ങൾ നൽകിയ സുപ്രീംകോടതി നടപടി, കേരളത്തിന്റെ വാദങ്ങൾ കോടതിക്കു മുന്നിൽ എത്തിക്കാൻ സാധിച്ചതിന്റെ ഫലമാണ്. മേൽനോട്ടസമിതിക്കു ഡാം സേഫ്റ്റി നിയമപ്രകാരമുള്ള അധികാരങ്ങളാണു നൽകിയിരിക്കുന്നത്. ഇതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനങ്ങളിൽ അന്തിമ തീരുമാനം തമിഴ്നാട് എടുക്കുന്ന സാഹചര്യം ഒഴിവാകും. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ തന്നെയുണ്ട്. പദ്ധതി രൂപരേഖയിൽ കാലാനുസൃതമായ പരിഷ്കാരം വരുത്തുകയും പരിസ്ഥിതി പഠനം നടത്തുകയും വേണം. തമിഴ്നാടിന് ആവശ്യമായ ജലം നൽകുമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടാവില്ല.’’

English Summary: SC Appointed Supervisory Committee's Visit to Mullaperiyar Dam and Kerala's Concerns