സുന്ദർ പിച്ചൈ എന്തു പഠിച്ചു എന്നതിനേക്കാൾ എവിടെ പഠിച്ചു എന്ന ചോദ്യവും അതിനു പിന്നാലെയുള്ള വിവിധ അവകാശ വാദങ്ങളും ചൂടോടെ പ്രചരിക്കാ‍ൻ തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിളിന്റെ സഹോദര സ്ഥാപനമെന്നു വിശേഷിപ്പിക്കാവുന്ന ആൽഫബെറ്റിന്റെ സിഇഒയായി പിച്ചൈ നിയമിതനായതാണ് എല്ലാറ്റിന്റെയും തുടക്കം. പിച്ചൈ ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥിയായിരുന്നു, പിച്ചൈ നട്ട ആൽമരം ഇപ്പോൾ ആകാശം മുട്ടി, പിച്ചൈ വരച്ച ചിത്രം സ്കൂളിലുണ്ട്..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ എന്തു പഠിച്ചു എന്നതിനേക്കാൾ എവിടെ പഠിച്ചു എന്ന ചോദ്യവും അതിനു പിന്നാലെയുള്ള വിവിധ അവകാശ വാദങ്ങളും ചൂടോടെ പ്രചരിക്കാ‍ൻ തുടങ്ങിയിട്ട് നാളേറെയായി. ഗൂഗിളിന്റെ സഹോദര സ്ഥാപനമെന്നു വിശേഷിപ്പിക്കാവുന്ന ആൽഫബെറ്റിന്റെ സിഇഒയായി സുന്ദർ പിച്ചൈ നിയമിതനായതാണ് എല്ലാറ്റിന്റെയും തുടക്കം. പിച്ചൈ ഞങ്ങളുടെ സ്കൂളിലെ വിദ്യാർഥിയായിരുന്നു, പിച്ചൈ നട്ട ആൽമരം ഇപ്പോൾ ആകാശം മുട്ടി, പിച്ചൈ വരച്ച ചിത്രം സ്കൂളിലുണ്ട് അങ്ങനെ തുടങ്ങി ഒട്ടേറെ അവകാശവാദങ്ങളുയർന്നു. ഇതിനിടെ ചില സ്കൂളുകളാകട്ടെ ‘നോട്ടബിൾ അലമ്നൈ’ എന്ന പട്ടികയിൽ സുന്ദർ പിച്ചൈയുടെ സുന്ദരമുഖം ചേർത്തൊട്ടിച്ചു. പക്ഷേ, സത്യം എന്തായിരുന്നു...?

∙ 350+ വെട്ടിത്തിരുത്തലുകൾ

ADVERTISEMENT

ആൽഫബെറ്റ് സിഇഒ ആയി പിച്ചൈ ചുമതലയേറ്റ അതേ ആഴ്ചയിൽ തന്നെ വിക്കിപീഡിയ പേജിൽ 350 തവണയോളം തിരുത്തലുകളുണ്ടായതായാണു കണക്ക്. അതായത് പലരും സുന്ദർ പിച്ചൈയുടെ സ്കൂളിന്റെ പേര് തിരുകിക്കയറ്റാൻ ശ്രമിച്ചു. വിരൽത്തുമ്പിൽ വിവരങ്ങളെത്തിക്കുന്ന കമ്പനിയുടെ ഉടമയെന്നതിലുപരി ലോകത്തെ തന്നെ സ്വാധീനിക്കാൻ കഴിവുള്ള 100 പേരിലൊരാളായി പിച്ചൈ മാറിയതാണു സ്കൂൾ അധികൃതരെ ആകർഷിച്ചതും പിച്ചൈയ്ക്ക് അവർ ‘അഡ്മിഷൻ’ കൊടുത്തതും. അങ്ങനെയിരിക്കെയാണ് സ്റ്റാൻഫോഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഓഫ് ബിസിനസിൽ നടന്ന അഭിമുഖത്തിനിടെ അവതാരകൻ ഈ സ്കൂൾ വിവാദം പിച്ചൈയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിക്കിപീഡിയ പേജിലെ വെട്ടിത്തിരുത്തലുകൾ ഉൾപ്പെടെ അദ്ദേഹത്തെ കാണിച്ചു. 

സുന്ദർ പിച്ചൈ

ലോകത്തിലെ ടെക് ഭീമിന്റെ തലപ്പത്തിരിക്കുന്നയാൾ ആദ്യം തന്റെ സ്വതസിദ്ധമായ ചിരിയാണ് പുറത്തെടുത്തത്. ഇതിലുള്ള 2 പേരുകൾ ശരിയാണ്. പക്ഷേ, താൻ പഠിച്ച സ്കൂളിലൊന്ന് ഐഐടി മദ്രാസ് ക്യാംപസിലെ പച്ചത്തണലുകൾക്കിടയിലുള്ള വനവാണി മെട്രിക്കുലേഷൻ സ്കൂളാണെന്നു പറഞ്ഞതോടെ സംഭവം ക്ലിയറായി. ഇതിനൊപ്പം അശോക് നഗറിലെ ജവഹർ വിദ്യാലയയിലും പഠിച്ചു. സ്കൂളിലൊന്നും പോകാതെ വീട്ടിലിരുന്നാണു താൻ പഠിച്ചതെന്ന വിക്കിപീഡിയയിലെ ചില തിരുത്തലുകളും പിച്ചൈ വെട്ടി. പിച്ചൈയുടെ വെളിപ്പെടുത്തൽ വന്നതോടെ വിക്കിപീഡിയ വെടിപ്പായി. സ്കൂൾ പഠനത്തിനു ശേഷം ഖരഗ്പൂർ ഐഐടിയിൽ മെറ്റലർജിയിൽ നിന്ന് ബിടെക്, സ്റ്റാൻഫോഡ് സർവകലാശാലയിൽ നിന്ന് മെറ്റീരിയൽ സയൻസ്, എൻജിനീയറിങ് എംഎസ്, പെൻസിൽവാനിയ വാർട്ടൺ സ്‌കൂളിൽ നിന്ന് എംബിഎ എന്നിവയെല്ലാം പിച്ചൈ നേടി. 

ADVERTISEMENT

∙ മലർവാണി വനവാണി

മദ്രാസിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ക്യാംപസിൽ സ്ഥിതി ചെയ്യുന്ന വനവാണി സ്കൂൾ 1963 ജൂലൈ 8നാണു സ്ഥാപിതമായത്. അന്ന് അവിടെ പഠിച്ചിരുന്നത് 52 വിദ്യാർഥികള്‍. അന്നത്തെ പ്രൈമറി സ്കൂളാണ്  ഇന്ന് മൂവായിരത്തോളം കുട്ടികളുള്ള ഒരു സമ്പൂർണ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളായി മാറിയത്. ഐഐടി മദ്രാസ് എജ്യുക്കേഷണൽ ട്രസ്റ്റ് ആണ് സ്‌കൂൾ നടത്തുന്നത്. തമിഴ്നാട്ടിലെ റജിസ്ട്രാർ ഓഫ് സൊസൈറ്റീസിന് കീഴിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ട്രസ്റ്റ്. 

വന വാണി സ്കൂൾ
ADVERTISEMENT

ട്രസ്റ്റിലെ എല്ലാ അംഗങ്ങളും (പ്രിൻസിപ്പൽ ഒഴികെ) ഓണററികളാണ് - അതായത്, ഈ സ്ഥാനങ്ങളിൽ പ്രതിഫലമോ പണ ആനുകൂല്യങ്ങളോ നൽകില്ല. ജീവനക്കാരുടെ ശമ്പളവും പ്രവർത്തനച്ചെലവും ഉൾപ്പെടെ സ്‌കൂളിന്റെ പ്രവർത്തനത്തിനുള്ള മുഴുവൻ ചെലവും സ്‌കൂളിന്റെ വരുമാനം വഴിയാണ് കണ്ടെത്തുന്നത്– സ്‌കൂൾ ഫീസും സംഭാവനയും വഴി. ഐഐടി മദ്രാസും സ്കൂളിന് സാമ്പത്തിക ഗ്രാന്റൊന്നും നൽകുന്നില്ല. അതേ സമയം, വനവാണിയിലെ പ്രധാനപ്പെട്ട പൂർവ വിദ്യാർഥികളുടെ പട്ടികയിൽ ഇപ്പോഴും സുന്ദർ പിച്ചൈയുടെ പേരില്ല. റജിസ്റ്റർ ചെയ്ത പൂർവവിദ്യാർഥികളുടെ പേരു മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തൂവെന്നാണ് ചട്ടം. എന്നാൽ, പിച്ചൈ  തന്നെ തന്റെ സ്കൂളിന്റെ പേരു വെളിപ്പെടുത്തിയതോടെ സ്കൂൾ വെബ്‌സൈറ്റിലെങ്കിലും പിച്ചൈയുടെ ചിത്രം ചേർക്കുമെന്നാണു വിവരം. 

വന വാണി സ്കൂൾ കെട്ടിടം.

∙ മിടുക്കൻ പിച്ചൈ

നല്ല പെരുമാറ്റമുള്ള, അക്കാദമിക് മികവുള്ള, വിനയാന്വിതനായ ഒരു വിദ്യാർഥി; അങ്ങനെയാണ് ചെന്നൈയിലെ അശോക് നഗറിലുള്ള ജവഹർ വിദ്യാലയ സീനിയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകർ പിച്ചൈയെ വിശേഷിപ്പിക്കുന്നത്. പിച്ചൈയെ പുസ്തകപ്പുഴു എന്നാണു മറ്റു ചിലർ വിശേഷിപ്പിക്കുന്നത്. ഓരോ മാർക്കിനും വേണ്ടിയും അതി കഠിനമായി പരിശ്രമിച്ചിരുന്നയാളാണു പിച്ചൈയെന്നും അവർ ഓർക്കുന്നു; പ്രത്യേകിച്ച് സയൻസ് വിഷയങ്ങളിൽ. എവിടെയാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാനും അത് തിരുത്താനും ശ്രമിക്കുന്ന വിദ്യാർഥിയായിരുന്നു പിച്ചൈ. 

പിച്ചൈ ഗൂഗിൾ സിഇഒ ആയപ്പോൾ മധുരം വിതരണം ചെയ്താണ് വനവാണി അത് ആഘോഷിച്ചത്. രാവിലത്തെ പ്രാർഥനയ്ക്കിടെയാണു വാർത്ത പുറത്തു വന്നത്. പിന്നാലെ സ്കൂളിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി ആഹ്ലാദം പങ്കുവച്ചു. നോട്ടിസ് ബോർഡിൽ പിച്ചൈയെക്കുറിച്ച് ഒരു ലേഖനം തയാറാക്കി ഒട്ടിച്ചതോടെ അതു വായിക്കാൻ ഒട്ടേറെ വിദ്യാർഥികളെത്തി. സ്കൂളിലെ ഒരു പരിപാടിക്കായി പിച്ചൈയെ ക്ഷണിക്കാനാണു വനവാണി സ്കൂൾ അധികൃതരുടെ ആഗ്രഹം. കുട്ടികൾ അവരുടെ പൂർവ വിദ്യാർഥികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണെന്നും സ്കൂളിലെ അധ്യാപകർ പറയുന്നു.

English Summary: Which School did Sundar Pichai, CEO of Google Alphabet Inc., study?