കുറച്ചു സമീപത്തായി വള്ളിപ്പടർപ്പുകൾക്കു മുകളിൽ രാജന്റെ മുണ്ടും വീണു കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജന്റെ മൊബൈൽ ഫോണും കാട്ടിൽനിന്നു ലഭിച്ചു. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് സൈരന്ധ്രി. രാജന്റെ മുണ്ട് കിടന്ന വള്ളിപ്പടർപ്പിനു സമീപത്തെ പുല്ലുകളിൽ പിടിവലി നടന്നതു പോലുള്ള അടയാളമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും വനപാലക സംഘത്തിനു മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല...

കുറച്ചു സമീപത്തായി വള്ളിപ്പടർപ്പുകൾക്കു മുകളിൽ രാജന്റെ മുണ്ടും വീണു കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജന്റെ മൊബൈൽ ഫോണും കാട്ടിൽനിന്നു ലഭിച്ചു. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് സൈരന്ധ്രി. രാജന്റെ മുണ്ട് കിടന്ന വള്ളിപ്പടർപ്പിനു സമീപത്തെ പുല്ലുകളിൽ പിടിവലി നടന്നതു പോലുള്ള അടയാളമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും വനപാലക സംഘത്തിനു മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറച്ചു സമീപത്തായി വള്ളിപ്പടർപ്പുകൾക്കു മുകളിൽ രാജന്റെ മുണ്ടും വീണു കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജന്റെ മൊബൈൽ ഫോണും കാട്ടിൽനിന്നു ലഭിച്ചു. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് സൈരന്ധ്രി. രാജന്റെ മുണ്ട് കിടന്ന വള്ളിപ്പടർപ്പിനു സമീപത്തെ പുല്ലുകളിൽ പിടിവലി നടന്നതു പോലുള്ള അടയാളമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും വനപാലക സംഘത്തിനു മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേയ് മൂന്നിന് രാത്രി; സമയം ഏകദേശം എട്ടരയായിരിക്കുന്നു. പാലക്കാട് സൈലന്റ്‌വാലി വനം ഡിവിഷനിലെ സൈരന്ധ്രി വാച്ച് ടവറിനു സമീപമുള്ള മെസിൽ നിന്നു ഭക്ഷണം കഴിച്ചു സമീപത്തെ ക്യാംപിലേക്ക് ഉറങ്ങാൻ പോയതാണ് വനം വകുപ്പ് വാച്ചർ പുളിക്കഞ്ചേരി രാജൻ. എന്നാൽ ആ ഇരുട്ടിലേക്ക് ടോർച്ചു തെളിച്ചു പോയ രാജനെ പിന്നീടാരും കണ്ടിട്ടില്ല. അദ്ദേഹത്തെ കാണാതായി ഇപ്പോൾ എട്ടു ദിവസം പിന്നിടുന്നു. എവിടേക്കാണ് ആ അൻപത്തിനാലുകാരൻ പോയത്? പല വഴികളിലൂടെ തിരഞ്ഞിട്ടും ഉത്തരം കിട്ടുന്നില്ല. വനം വകുപ്പ് ജീവനക്കാർ താമസിക്കുന്ന, നിബിഢ വനമേഖലയായ സൈരന്ധ്രിയിലെ ക്യാംപ് കെട്ടിടം താരതമ്യേന സൗകര്യമുള്ളതും അടച്ചുറപ്പുള്ളതുമാണ്. രാത്രി ക്യാംപിലേക്കു കിടക്കാൻ പോയ രാജനെ പിറ്റേന്നു കാണാതായതോടെയാണ് സഹ ജീവനക്കാർ തിരച്ചിൽ തുടങ്ങിയത്. തിരച്ചിലിനൊടുവിൽ ക്യാംപിനും മെസിനും ഇടയിലുള്ള കല്ലും മണ്ണും നിറഞ്ഞ ചെറിയ നടപ്പാതയിൽ നിന്ന് ഒരു ജോഡി ചെരുപ്പും കുറച്ചകലെയായി വള്ളിപ്പടർപ്പിൽ മുണ്ടും കണ്ടെത്തി. ചെരുപ്പിനു സമീപത്തു നിന്ന് ടോർച്ചും മരുന്നിന്റെ ഒരു സ്ട്രിപ്പും ലഭിച്ചു. രാജനെ കാണാതായ അന്നു മുതൽ ആകെ ലഭിച്ച സൂചന ഇതു മാത്രമായിരുന്നു. ഈ നാലു വസ്തുക്കൾ അടിസ്ഥാനമാക്കിയാണ് സൈലന്റ് വാലി റേഞ്ച് ‌ഓഫിസർ അജയ് ‌ഘോഷിന്റെ നേതൃത്വത്തിൽ അൻപതിലധികം വരുന്ന വിദഗ്ധ സംഘത്തിന്റെ തിരച്ചിൽ തുടരുന്നത്. എവിടെപ്പോയ് മറഞ്ഞു രാജൻ?

രാജനെ തിരഞ്ഞിറങ്ങിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും സംഘം.

പാതി മറിഞ്ഞ ചെരുപ്പ്, തെറിച്ചു വീണ ടോർച്ച്...

ADVERTISEMENT

മുക്കാലിയിൽനിന്നു സൈരന്ധ്രിയിലേക്കുള്ള 22 കിലോമീറ്ററോളം വരുന്ന പാതയിൽ കഴിഞ്ഞ രണ്ടു മാസമായി നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. അതിനാൽ സഞ്ചാരികൾക്ക് ഇപ്പോൾ ഇവിടേക്കു പ്രവേശനമില്ല. നിബിഢ വനമേഖലയായ സൈരന്ധ്രിയിൽ ആറോളം വനം വകുപ്പ് ജീവനക്കാരാണ് ഉള്ളത്. രാജനെ കാണാതായ ദിവസവും ഇവിടെ വനം വകുപ്പ് ജീവനക്കാരുണ്ടായിരുന്നെങ്കിലും ആരും ശബ്ദമോ നിലവിളിയോ കേട്ടിരുന്നില്ല. ക്യാംപിനു സമീപത്തുനിന്നു കണ്ടെത്തിയ ചെരുപ്പുകളിൽ ഒന്ന് തലകീഴായി മറിഞ്ഞു കിടക്കുകയായിരുന്നു. ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന മരുന്നിന്റെ സ്ട്രിപ്പ് നിലത്തു വീണു കിടപ്പുണ്ട്. ടോർച്ചും സമീപത്ത് തെറിച്ചു വീണ നിലയിലാണ്. നടന്നു പോകുമ്പോൾ പിന്നി‍ൽ നിന്നു തള്ളിയാലോ വീണാലോ ഉള്ള രീതിയിലാണ് ഇവയെല്ലാം നിലത്തു കിടക്കുന്നത്. 

രാജനെ തിരഞ്ഞിറങ്ങിയ സംഘം കാട്ടിൽ.

കുറച്ചു സമീപത്തായി വള്ളിപ്പടർപ്പുകൾക്കു മുകളിൽ രാജന്റെ മുണ്ടും വീണു കിടക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാജന്റെ മൊബൈൽ ഫോണും കാട്ടിൽനിന്നു ലഭിച്ചു. കടുവ അടക്കമുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലയാണ് സൈരന്ധ്രി. രാജന്റെ മുണ്ട് കിടന്ന വള്ളിപ്പടർപ്പിനു സമീപത്തെ പുല്ലുകളിൽ പിടിവലി നടന്നതു പോലുള്ള അടയാളമുണ്ടായതായി പറയപ്പെടുന്നുണ്ടെങ്കിലും വനപാലക സംഘത്തിനു മറ്റു സൂചനകളൊന്നും ലഭിച്ചിട്ടില്ല. മേയ് മൂന്നിനു രാത്രി പ്രദേശത്ത് കനത്ത മഴ പെയ്തതും തെളിവുകൾ നശിക്കാൻ കാരണമായിട്ടുണ്ട്. നിലവിൽ വന്യമൃഗത്തിന്റെ ആക്രമണ സാധ്യതയാണ് പരിശോധിക്കുന്നത്. വന്യമൃഗം പിടിച്ചതാണെങ്കിൽ രാജന്റെ ഷർട്ട് ലഭിക്കേണ്ടതായിരുന്നെന്നും വനംവകുപ്പ് ഉദ്യാഗസ്ഥർ പറയുന്നു. ഷർട്ട് ഇതുവരെ കണ്ടെത്താത്തതും ദുരൂഹതയുണർത്തുന്നു.

ADVERTISEMENT

കടുവയും വന്യമൃഗങ്ങളും വാഴുന്ന ഘോരവനം

കാണാതായ ആദ്യ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചർമാരും പൊലീസും അടങ്ങിയ നാൽപതോളം പേരുടെ സംഘമാണ് തിരച്ചിലിനിറങ്ങിയത്. ക്യാംപിന് പരിസരത്തുനിന്നു രാജന്റെ മുണ്ടും ടോർച്ചും ചെരിപ്പും കണ്ടെടുത്തെങ്കിലും ഇവയിൽ നിന്നു സുപ്രധാനമായ സൂചനകളൊന്നും വനം വകുപ്പിനു ലഭിച്ചിട്ടില്ല. ആദ്യ ദിവസത്തെ തിരച്ചിലിൽ പ്രദേശത്തിന്റെ 500 മീറ്ററോളം ചുറ്റളവിൽ അൻപതോളം പേരടങ്ങുന്ന സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. വനത്തെ നന്നായി അറിയുന്ന വാച്ചർമാരെയും സംഘത്തിൽ ഉൾപ്പെടുത്തി. രാവിലെ ആരംഭിച്ച തിരച്ചിൽ 5–6 മണിയോടെ നിർത്തി. ഈ സമയമാകുന്നതോടെ വനത്തിൽ ഇരുട്ട് വരുന്നത് തിരച്ചിലിനു തടസ്സമാണ്. 

രാജനെ തിരഞ്ഞിറങ്ങിയ സംഘം കാട്ടിൽ.
ADVERTISEMENT

നിബിഢ വനമായ ഇവിടെ കടുവ, രാജവെമ്പാല, കരടി ഉൾപ്പെടെയുള്ള വന്യജീവികളുടെ വിഹാര കേന്ദ്രമാണ്. രണ്ടാം ദിവസം പൊലീസിന്റെ തണ്ടർബോൾട്ട്, വനംവകുപ്പിന്റെ ആർആർടി, വാച്ചർമാർ തുടങ്ങിയ നൂറ്റിപ്പത്തോളം പേരടങ്ങുന്ന സംഘമാണ് വനത്തിൽ ഒരു കിലോമീറ്ററോളം ചുറ്റളവിൽ തിരച്ചിൽ നടത്തിയത്. വന്യമൃഗത്തിന്റെ ആക്രമണമാണോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. തിരച്ചിലിനായി ഡ്രോണും സ്നിഫർ ഡോഗും ഉൾപ്പെടെയുള്ള സന്നാഹങ്ങളും എത്തിച്ചു. കടുവയുടെ സാന്നിധ്യമുണ്ടെങ്കിലും ഇതുവരെ സൈലന്റ് വാലിയിൽ ഇവ മനുഷ്യരെ ആക്രമിച്ചിട്ടില്ല. എന്നാൽ വർഷങ്ങൾക്കു മുൻപ് സൈലന്റ്‌ വാലി വനമേഖലയിൽ കടുവ ആനയെ കൊന്നു ഭക്ഷിച്ച സംഭവമുണ്ടായിട്ടുണ്ട്. പ്രദേശത്ത് നിരീക്ഷണത്തിനായി ഇരുപതോളം ക്യാമറകൾ സ്ഥാപിച്ചെങ്കിലും മാനുകളാണു പതിഞ്ഞത്. മാത്രവുമല്ല, കടുവകളോ പുലികളോ അടുത്ത കാലത്തൊന്നും വന്നതിന്റെ സൂചനകളും ഇല്ല. സമീപത്തെ ഗുഹകളിലും മൃഗങ്ങളുടെ സാന്നിധ്യമുണ്ടോയെന്നു പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. 

കാൽപ്പാട് പിന്തുടർന്നു പിടിക്കാൻ ‘ട്രാക്കേഴ്സ്’

10 വർഷത്തിലേറെയായി സൈലന്റ്‌വാലിയിൽ വാച്ചറായി ജോലി ചെയ്യുന്ന രാജൻ വനത്തെ നന്നായി അറിയാവുന്ന ആളാണ്. രാത്രിയിലാണെങ്കിൽ പോലും വനത്തിനുള്ളിൽ പെട്ടാൽ തിരിച്ചുവരാൻ വിധത്തിൽ വനത്തെ അറിയുന്ന രാജൻ കാട്ടിനുള്ളിൽ ഒറ്റപ്പെട്ടുപോകാനുള്ള സാധ്യത വിരളമാണ്. അതിനാൽ വനത്തിൽ അകപ്പെട്ടതാകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണ് തിരച്ചിൽ സംഘം. വന്യമൃഗത്തിന്റെ ആക്രമണം സംശയിക്കുന്നതിനാൽ വയനാട് വന്യജീവി സങ്കേതത്തിൽനിന്നു മൃഗങ്ങളുടെ കാൽപ്പാടുകളും മറ്റും പിന്തുടർന്നു കണ്ടുപിടിക്കാൻ വൈദഗ്ധ്യമുള്ള 5 പേരുടെ സംഘവും തിരച്ചിലിനായി സൈലന്റ്‌വാലിയിലെത്തിയിട്ടുണ്ട്. 

രാജനെ തിരഞ്ഞിറങ്ങിയ ഫോറസ്റ്റ് സംഘം.

കടുവയുടെയോ മറ്റു വന്യജീവികളുടേയോ സാന്നിധ്യവും അവ സഞ്ചരിക്കുന്ന പാതകളിലെ മരങ്ങളിലോ മറ്റോ ഉണ്ടാക്കുന്ന അടയാളങ്ങളും നിരീക്ഷിച്ച് മൃഗം പോയ ദിശ മനസ്സിലാക്കാൻ വൈദഗ്ധ്യം നേടിയ സംഘമാണ് തിരച്ചിലിനെത്തിയത്. ഇരുപതിലേറെ വരുന്ന ആദിവാസി വാച്ചർമാരും സംഘത്തിലുണ്ട്. വനത്തിലെ അസാധാരണമായ ഗന്ധം, ഉൾവനങ്ങളിലെ പാറക്കൂട്ടങ്ങൾ തുടങ്ങി വനത്തെ പൂർ‍ണമായി അറിയാവുന്ന ഇവരും തിരച്ചിലിനു സഹായിക്കുന്നുണ്ട്. ‘മാൻ മിസിങ്’ പരാതിയായി അഗളി പൊലീസും സംഭവത്തെപ്പറ്റി കാടിനു പുറത്ത് അന്വേഷിക്കുന്നുണ്ട്. രാജന്റെ ഫോൺ പരിശോധിക്കുന്നതും പൊലീസാണ്. ഇതില്‍നിന്ന് തുമ്പെന്തെങ്കിലും ലഭിക്കുമോയെന്നും പരിശോധിക്കുന്നു. കുടുംബപരമായി മറ്റു പ്രശ്നങ്ങളുണ്ടോ, ആത്മഹത്യയാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. മേഖലയിലെ ട്രക്കിങ് ഏരിയയിലും തിരച്ചിൽ നടത്തുന്നുണ്ട്.

English Summary: The Mysterious Missing Case of Forest Department Watcher from Palakkad Silent Valley