പന്നിയെ കൊന്നു കഴിഞ്ഞാൽ എന്തു ചെയ്യും എന്നതും ഇപ്പോൾ തർക്ക വിഷയമാണ്. തിരുവനന്തപുരം, തൃശൂർ മൃഗശാലയിലെ മാംസഭുക്കുകൾക്ക് ഭക്ഷണമായി ഇവയുടെ ഇറച്ചി നൽകണം എന്ന വാദമുണ്ട്. വനയാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാർ ഏറെയുള്ള പ്രദേശത്ത് മാംസം എത്തിച്ച്, പക്ഷികൾക്ക് തീറ്റയായി നൽകണം എന്ന ആലോചനയും വനം വകുപ്പിൽ ഉണ്ടായി. എന്നാൽ പന്നിയെ വെടിവയ്ക്കുമ്പോൾ അവയുടെ ശരീരത്തിലേക്ക് എത്തുന്ന വെടിയുണ്ടയില്‍ അടങ്ങിയിരിക്കുന്ന..

പന്നിയെ കൊന്നു കഴിഞ്ഞാൽ എന്തു ചെയ്യും എന്നതും ഇപ്പോൾ തർക്ക വിഷയമാണ്. തിരുവനന്തപുരം, തൃശൂർ മൃഗശാലയിലെ മാംസഭുക്കുകൾക്ക് ഭക്ഷണമായി ഇവയുടെ ഇറച്ചി നൽകണം എന്ന വാദമുണ്ട്. വനയാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാർ ഏറെയുള്ള പ്രദേശത്ത് മാംസം എത്തിച്ച്, പക്ഷികൾക്ക് തീറ്റയായി നൽകണം എന്ന ആലോചനയും വനം വകുപ്പിൽ ഉണ്ടായി. എന്നാൽ പന്നിയെ വെടിവയ്ക്കുമ്പോൾ അവയുടെ ശരീരത്തിലേക്ക് എത്തുന്ന വെടിയുണ്ടയില്‍ അടങ്ങിയിരിക്കുന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്നിയെ കൊന്നു കഴിഞ്ഞാൽ എന്തു ചെയ്യും എന്നതും ഇപ്പോൾ തർക്ക വിഷയമാണ്. തിരുവനന്തപുരം, തൃശൂർ മൃഗശാലയിലെ മാംസഭുക്കുകൾക്ക് ഭക്ഷണമായി ഇവയുടെ ഇറച്ചി നൽകണം എന്ന വാദമുണ്ട്. വനയാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാർ ഏറെയുള്ള പ്രദേശത്ത് മാംസം എത്തിച്ച്, പക്ഷികൾക്ക് തീറ്റയായി നൽകണം എന്ന ആലോചനയും വനം വകുപ്പിൽ ഉണ്ടായി. എന്നാൽ പന്നിയെ വെടിവയ്ക്കുമ്പോൾ അവയുടെ ശരീരത്തിലേക്ക് എത്തുന്ന വെടിയുണ്ടയില്‍ അടങ്ങിയിരിക്കുന്ന..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു വർഷത്തിലേറെയായി സംസ്ഥാനത്തെ കർഷകരും മാധ്യമങ്ങളും നിരന്തരം ആവശ്യപ്പെടുന്നതാണ് ‘കൃഷി നശിപ്പിക്കുന്ന കാട്ടു പന്നികളെ കൊല്ലാൻ’ ഉള്ള നിയമത്തിന്റെ നൂലാമാലാകൾ നീക്കണമെന്ന്. കാട്ടുപന്നികളെ ‘ശല്യക്കാരായി’ പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിന്റെ ന്യായങ്ങൾ തടസം സൃഷ്ടിക്കുന്നുണ്ടെങ്കിലും സംസ്ഥാനം സ്വന്തം നിലയിൽ കുറേ ഇളവുകൾ ഇക്കാര്യത്തിൽ നൽകിക്കഴിഞ്ഞു. പ്രഫ.മാധവ് ഗാഡ്ഗിൽ ഉൾപ്പെടെ ഇതേ ആവശ്യം ഉന്നയിക്കുകയും ഹൈക്കോടതി ചുരുക്കം ചില കർഷകർക്ക് പന്നികളെ കൊല്ലാൻ അനുമതി നൽകുകയും ചെയ്തതോടെയാണ് സംസ്ഥാന സർക്കാരും അയഞ്ഞത്. ഇനി പ്രശ്നം മറ്റു ചിലതാണ്. ഏതൊക്കെ മാർഗത്തിൽ കാട്ടു പന്നികളെ കൊല്ലാം? ആർക്കൊക്കെ കൊല്ലാം? എങ്ങനെയൊക്കെ അവയെ സംസ്കരിക്കാം? മാംസം എന്തിനെങ്കിലും ഉപയോഗിക്കാൻ സാധിക്കുമോ? ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാനും കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഒരുക്കത്തിലാണ് വനം വകുപ്പ്. 

∙ ഏതൊക്കെ മാർഗങ്ങൾ?

ADVERTISEMENT

വെടി വച്ച് കൊല്ലാം. കെണി വച്ച് പിടിച്ച് വെടി വയ്ക്കാം. കുഴി കുത്തി വീഴ്ത്താം (കുഴിക്കുള്ളിൽ ആണി, കുപ്പിച്ചില്ല് എന്നിവ ഉപയോഗിക്കരുത്). കൂട്ടത്തോടെ എത്തുന്ന പന്നികളെ വേലിക്കുള്ളിലേക്ക് ആകർഷിച്ച് കെണിയൊരുക്കാം. വേട്ടനായ്ക്കളെ ഉപയോഗിച്ച് തുരത്താം. വീപ്പകളിൽ വെള്ളം നിറച്ച് അതിലേക്ക് വീഴ്ത്താം. ഇതൊക്കെയാണ് നിർദേശിക്കപ്പെടുന്ന ചില മാർഗങ്ങൾ. പന്നികളെ കൊല്ലാൻ അനുവാദം നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും കൈമാറുന്നതോടെ ‘സമയനഷ്ടം’ എന്ന പ്രശ്നം ഒട്ടൊക്കെ പരിഹരിക്കപ്പെടും. വനം റേഞ്ച് ഓഫിസറുടെ അനുമതി തേടാനും തോക്ക് ലൈസൻസ് ഉള്ള വെടിക്കാരെ കണ്ടെത്താനും കർഷകന് സമയം പാഴാക്കേണ്ട കാര്യമില്ല. പ്രദേശത്തു തന്നെയുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെ അനുമതി മതി. പന്നിയെ വെടി വച്ച ശേഷം ആ നടപടിക്ക് അനുമതി നൽകിയാൽ മതി എന്ന കാര്യവും സർക്കാർ പരിഗണിച്ചേക്കും. 

∙ ഇവ നിഷിദ്ധം

എന്നാൽ വനം വകുപ്പ് കൃത്യമായി നൽകുന്ന ഒരു നിർദേശം ഉണ്ട് – നാലു മാർഗങ്ങൾ പന്നികളെ പിടിക്കാൻ ഉപയോഗിക്കാൻ പാടില്ല. 1. വിഷം പുരട്ടിയ ഭക്ഷണ പദാർഥങ്ങൾ ഉപയോഗിച്ച്. 2. കൃഷിയിടങ്ങളിൽ സ്ഥാപിക്കുന്ന കുരുക്കുകൾ ഉപയോഗിച്ച്. 3. വൈദ്യുതി ഷോക്ക് ഏൽപിച്ച്. 4. പന്നിപ്പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച്. 

∙ വനം വകുപ്പ് പറയുന്ന കാരണം

ADVERTISEMENT

ഈ നാലു രീതികൾ ഉപയോഗിക്കരുത് എന്ന് വനം വകുപ്പ് നിലപാടെടുക്കാൻ കാരണങ്ങളുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വാക്കാൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ കൂടി പാലിച്ചുകൊണ്ടാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഇക്കാര്യത്തിൽ ഉത്തരവ് ഇറക്കിയിരിക്കുന്നതെന്ന് പറയുന്നു. ഈ നാലു മാർഗങ്ങൾ പന്നികൾക്കു മാത്രമല്ല, മറ്റു ജീവജാലങ്ങൾക്കും ഭീഷണിയാകും. അതിനുള്ള ഉദാഹരണവും വനം വകുപ്പ് നിരത്തുന്നുണ്ട്. വിഷം പുരട്ടിയ ഭക്ഷണ പദാർഥങ്ങൾ വിതറുമ്പോൾ അത് വനാതിർത്തിയിലേക്ക് വരുന്ന മാനും മ്ലാവും ഉൾപ്പെടെ മറ്റ് സസ്യഭുക്കുകളും കഴിക്കാൻ ഇടയുണ്ട്. അവയും ചാവും. 

കുരുക്ക് സ്ഥാപിച്ചാൽ, അതിൽ കടുവയും പുലിയും പോലുള്ള ഷെഡ്യൂൾ ഒന്നിൽപെട്ട സംരക്ഷിത മൃഗങ്ങളും പെട്ട് പരുക്കേൽക്കും. വയനാട്ടിലെ കുറുക്കൻമൂലയിൽ ഏറെ നാൾ നാട്ടിലിറങ്ങി ഭീതി വിതച്ച കടുവയുടെ കഴുത്തിൽ ഇത്തരം കുരുക്കിൽപെട്ട ദയനീയ മുറിവ് ഉണ്ടായിരുന്നു. വനം വകുപ്പിന്റെ രണ്ട് ക്യാമറ ട്രാപ്പുകളിൽ നിന്നു ലഭിച്ച ചിത്രങ്ങളിലും മുറിവ് വ്യക്തമാണ്. ഈ കടുവയെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. വൈദ്യുതി ഷോക്ക് ഏൽപിക്കാനുള്ള കെണികൾ വച്ചാൽ അത് മനുഷ്യർക്കു തന്നെയാണ് ഭീഷണി. പന്നിപ്പടക്കം പോലുള്ള കെണികൾ വച്ചാൽ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഭീഷണിയാകും. മണ്ണാർകാട് പന്നിപ്പടക്കം കടിച്ച ഗർഭിണിയായ ആന ദിവസങ്ങൾ കഴിഞ്ഞ് ചരിഞ്ഞത് ദേശീയതലത്തിൽ തന്നെ ചർച്ചയായിരുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് നാലു മാർഗങ്ങൾ പാടില്ലെന്ന് വനം വകുപ്പ് നിഷ്കർഷിക്കുന്നത്. 

∙ തർക്കം ഇവിടെ

ഇവിടെയാണ് കർഷകർ തർക്കം ഉന്നയിക്കുന്നത്. കൃഷിഭൂമിയിലേക്ക് ഇറങ്ങി കൃഷി നശിപ്പിക്കുന്ന പന്നികളെ ‘വേട്ടയാടാൻ’ ഉള്ള അനുമതിയാണ് ഹൈക്കോടതി ഉൾപ്പെടെ തന്നിരിക്കുന്നത് എന്ന് കർഷകർ പറയുന്നു. സംരക്ഷിത വനത്തിനുള്ളിൽനിന്ന് മൃഗങ്ങൾ സമീപത്തുള്ള കൃഷി ഭൂമിയിലേക്ക് വരുന്നില്ല എന്ന് ഉറപ്പാക്കേണ്ട ജോലിയല്ലേ വനം വകുപ്പിന് എന്നാണ് കർഷകരുടെ ചോദ്യം. ആ ജോലിയിൽ വീഴ്ച വരുമ്പോഴാണ് പന്നികളെ കൊല്ലുന്നതുൾപ്പെടെയുള്ള മാർഗങ്ങളിലേക്ക് കർഷകർ തിരിയുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. പന്നിശല്യത്തിനെതിരെ പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം സ്വദേശികളായ ആറ് കർഷകർ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനുകൾ (21207–2020, 12496–2021 (ജെ)) കഴിഞ്ഞ ജുലൈ 23ന് ജസ്റ്റിസ് പി.ബി.സുരേഷ് കുമാർ പരിഗണിച്ചിരുന്നു. തുടർന്ന് വിള നശിപ്പിക്കുന്ന പന്നികളെ ‘വേട്ടയാടാൻ’ ഈ ആറു പേർക്കും അനുമതി നൽകി ഉത്തരവിടണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദേശവും നൽകി. 

ADVERTISEMENT

∙ കോടതി ഉത്തരവ് പാലിച്ചോ? 

കോടതി ഉത്തരവ് അതിന്റെ അന്തസത്തയിൽ വനം വകുപ്പ് പാലിച്ചിട്ടില്ലെന്നാണ് കർഷകരുടെ വാദം. പന്നികളെ ‘വേട്ടയാടാൻ’ ഉള്ള അനുമതി നൽകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. ‘വേട്ട’ എന്നത് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ് – എ) വന്യമൃഗങ്ങളെയോ വളർത്തു മൃഗങ്ങളെയോ വിഷം കൊടുത്ത് കൊല്ലുന്നതോ, കൊല്ലാൻ ശ്രമിക്കുന്നതോ. ബി) വന്യമൃങ്ങളെ ബന്ധനത്തിലാക്കൽ, കുരുക്കിടൽ, കെണിവയ്ക്കൽ, തുരത്തൽ, ചൂണ്ടയിടൽ. സി) വന്യമൃഗങ്ങളെ പരുക്കേൽപിക്കുന്നതോ അവയുടെ ശരീരഭാഗങ്ങൾ എടുക്കുന്നതോ, പക്ഷികളുടെയും ഉരഗങ്ങളുടെയും മുട്ട കേട് വരുത്തുന്നതോ, കൂട് നശിപ്പിക്കുന്നതോ. 

ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് 2021 ഓഗസ്റ്റ് 10ന് നൽകിയ ഉത്തരവിൽ പിന്നെയും ആശയക്കുഴപ്പം നിലനിൽക്കുന്നു എന്നാണ് കർഷകരുടെ വാദം. കൃഷിയിടത്തിലിറങ്ങി വിള നശിപ്പിക്കുന്ന പന്നികളെ ‘വേട്ടയാടാൻ’ ഹർജിക്കാരെ അനുവദിക്കുന്നതു തന്നെയാണ് ഉത്തരവ്. എന്നാൽ ഇതേ ഉത്തരവിൽ ‘പന്നിയെ വേട്ടയാടുമ്പോൾ മറ്റ് ജീവികൾക്കോ,മനുഷ്യർക്കോ വന്യമൃഗങ്ങൾക്കോ പക്ഷികൾക്കോ പരുക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ മറ്റുള്ളവരുടെ സ്വത്തിനോ വിളകൾക്കോ നാശം വരുത്തുകയോ ചെയ്യരുതെന്ന് ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. അങ്ങനെ സംഭവിച്ചാൽ വേട്ടയാടുന്ന ആൾ മാത്രമായിരിക്കും ഉത്തരവാദി. വേട്ടയാടിയ പന്നി സർക്കാരിന്റെ സ്വത്താവും. വേട്ടയാടിയ കാര്യം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറെ അപ്പോൾ തന്നെ അറിയിക്കണം. വനം ഉദ്യോഗസ്ഥർ എത്തി, ജഡം കൊണ്ടു പോകുന്നതു വരെ അതു സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും വേട്ടയാടിയ ആൾക്കായിരിക്കും.  24 മണിക്കൂറിനുള്ളിൽ വനം ഉദ്യോഗസ്ഥർ ജഡം ഏറ്റെടുക്കണം. 

∙ ഇതു കബളിപ്പിക്കൽ: കിഫ

നാലു നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി വനം വകുപ്പ് കർഷകരെ കബളിപ്പിക്കുയാണെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് ഓസിസേയഷൻ ചെയർമാൻ അലക്സ് ഒഴുകയിൽ പറയുന്നു. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1) ബി പ്രകാരം കാട്ടുപന്നിയെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികൾ എടുക്കണം എന്നാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആ വകുപ്പിൽ ഇത്തരം നിയന്ത്രണങ്ങൾ ഒന്നും പറയുന്നില്ല, കേന്ദ്രത്തിന്റെ ഉത്തരവിലും ഇത്തരം നിയന്ത്രണങ്ങളെ പറ്റി പറയുന്നില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമത്തിൽ ‘വേട്ടയാടുക’ എന്ന് പറഞ്ഞാൽ ഏതു വിധേനെയും കൊല്ലുക എന്നാണ് അർഥം. ഇതു തന്നെയാണ് ഹൈക്കോടതിയും ജുലൈയിലെ ഉത്തരവിൽ അംഗീകരിച്ചിരിക്കുന്നത്. ഇതു പ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയ ഉത്തരവിലും നിബന്ധനകൾ ഒന്നും പറയുന്നില്ല– അലക്സ് പറയുന്നു. പിന്നെ മാധ്യമ വാർത്തകളിൽ എങ്ങനെ ‘നിബന്ധനകൾ’ വന്നു എന്നാണ് കിഫയുടെ ചോദ്യം. 

∙ കൊന്നു കഴിഞ്ഞാലും പ്രശ്നം

പന്നിയെ കൊന്നു കഴിഞ്ഞാൽ എന്തു ചെയ്യും എന്നതും ഇപ്പോൾ തർക്ക വിഷയമാണ്. തിരുവനന്തപുരം, തൃശൂർ മൃഗശാലയിലെ മാംസഭുക്കുകൾക്ക് ഭക്ഷണമായി ഇവയുടെ ഇറച്ചി നൽകണം എന്ന വാദമുണ്ട്. വനയാട് വന്യജീവി സങ്കേതത്തിൽ കഴുകന്മാർ ഏറെയുള്ള പ്രദേശത്ത് മാംസം എത്തിച്ച്, പക്ഷികൾക്ക് തീറ്റയായി നൽകണം എന്ന ആലോചനയും വനം വകുപ്പിൽ ഉണ്ടായി. എന്നാൽ പന്നിയെ വെടിവയ്ക്കുമ്പോൾ അവയുടെ ശരീരത്തിലേക്ക് എത്തുന്ന വെടിയുണ്ടയില്‍ അടങ്ങിയിരിക്കുന്ന ഈയം മറ്റു ജീവജാലങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വനം വകുപ്പ് ഡോക്ടറുടെ വിലയിരുത്തൽ. 

∙ മനുഷ്യന് നൽകാമോ?

പുണെയിൽ താൻ താമസിക്കുന്ന അപാർട്മെന്റിന് ചുറ്റുമുള്ള കാടുകളിലെ പന്നികളെ ഓഫിസർമാർ വേട്ടയാടാറുണ്ടെന്നും ഇറച്ചി ഭക്ഷണത്തിനായി ഉപയോഗിക്കാറുണ്ടെന്നും പ്രഫ.മാധവ് ഗാഡ്ഗിൽ അദ്ദേഹത്തിന്റെ ലേഖനത്തിൽ പറഞ്ഞിരുന്നു. പല വിദേശ രാജ്യങ്ങളിലും അനിയന്ത്രിതമായി പെറ്റു പെരുകുന്ന വന്യ ജീവികളെ നിയന്ത്രിക്കാൻ ഇറച്ചിവിൽപന അനുവദിച്ചിട്ടുണ്ട്. ‘വേട്ടയാടൽ ടൂറിസം’ വരെ ചില രാജ്യങ്ങളിൽ വളരുന്നു. ഇത് കേരളത്തിൽ എന്തുകൊണ്ട് പ്രാവർത്തികമാക്കിക്കൂടാ എന്ന ചോദിക്കുന്നവർ കുറവല്ല. വനം വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥർ അതിന് അനുകൂലവുമാണ്. 

ഇറച്ചി വിൽപന, വനം വകുപ്പിന് നല്ലൊരു വരുമാനമാർഗമാവുമെന്ന അഭിപ്രായം പങ്കിടുന്നവരും കുറവല്ല. എന്നാൽ ‘നിയന്ത്രിതമായ വേട്ട’ അനുവദിക്കാൻ മാത്രം ‘പക്വത’ ഇവിടെ വന്നിട്ടില്ലെന്നാണ് വനം വകുപ്പിലെ ഭൂരിപക്ഷ അഭിപ്രായം. വേട്ടയാൽ അനുവദിച്ച്, ഒരു ഘട്ടം കഴിയുമ്പോൾ പന്നികളെ ലഭ്യമല്ലാത്ത സ്ഥിതി വരും. അപ്പോൾ കാട്ടിലേക്കു കയറിയാവും വെടി വയ്ക്കൽ. പിന്നെ പന്നികൾക്കു പുറമെ, മറ്റു മൃഗങ്ങളെയും വേട്ടയാടാൻ തുടങ്ങും. ഇത്തരം തലവേദനകൾക്കൊന്നും വഴിയൊരുക്കേണ്ട എന്നാണ് വനം വകുപ്പിലെ പൊതു നിലപാട്. അതുകൊണ്ട് തൽക്കാലം മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് കുഴിച്ചു മൂടുക എന്ന ആന്ധ്രപ്രദേശ്, തെലങ്കാന മോഡൽ തന്നെ ഇവിടെയും പിന്തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.

English Summary: Court, Forest Dept., Kerala Govt.... Who can give a Final Answer on Wild Boar Menace?