രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന്റെയും പുതിയ സൗജന്യ ചികിത്സാ പദ്ധതി തുടങ്ങുന്നതിന്റെയും പരസ്യം കേരളത്തിലെ മാധ്യമങ്ങളിൽ നൽകുന്നത് എന്തിനാവും? പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാകാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂട്ടാനാണെന്നു തുടങ്ങി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു സഹായിക്കാനാണ് എന്നു വരെ വാദങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്.പക്ഷേ എന്താണ് യാഥാർഥ്യം?

രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന്റെയും പുതിയ സൗജന്യ ചികിത്സാ പദ്ധതി തുടങ്ങുന്നതിന്റെയും പരസ്യം കേരളത്തിലെ മാധ്യമങ്ങളിൽ നൽകുന്നത് എന്തിനാവും? പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാകാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂട്ടാനാണെന്നു തുടങ്ങി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു സഹായിക്കാനാണ് എന്നു വരെ വാദങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്.പക്ഷേ എന്താണ് യാഥാർഥ്യം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന്റെയും പുതിയ സൗജന്യ ചികിത്സാ പദ്ധതി തുടങ്ങുന്നതിന്റെയും പരസ്യം കേരളത്തിലെ മാധ്യമങ്ങളിൽ നൽകുന്നത് എന്തിനാവും? പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാകാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂട്ടാനാണെന്നു തുടങ്ങി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു സഹായിക്കാനാണ് എന്നു വരെ വാദങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്.പക്ഷേ എന്താണ് യാഥാർഥ്യം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജസ്ഥാൻ സർക്കാർ പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നതിന്റെയും പുതിയ സൗജന്യ ചികിത്സാ പദ്ധതി തുടങ്ങുന്നതിന്റെയും പരസ്യം കേരളത്തിലെ മാധ്യമങ്ങളിൽ നൽകുന്നത് എന്തിനാവും? പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ തയാറാകാത്ത കേരള സർക്കാരിനെതിരെയുള്ള വിമർശനത്തിന് മൂർച്ച കൂട്ടാനാണെന്നു തുടങ്ങി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിനു സഹായിക്കാനാണ് എന്നതു വരെയുള്ള വാദങ്ങൾ സമൂഹമാധ്യമങ്ങളിലുണ്ട്. രാജസ്ഥാൻ സർക്കാർ പ്രഖ്യാപിക്കുന്ന ക്ഷേമ പദ്ധതികൾ കേരളത്തിലെ ജനങ്ങളെ അറിയിക്കുന്നത് എന്തിനാണ് എന്ന സംശയം സ്വാഭാവികം. എന്നാൽ കേരളത്തിൽ മാത്രമല്ല. മറ്റു പല സംസ്ഥാനങ്ങളിലെ മാധ്യമങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ രാജസ്ഥാൻ സർക്കാരിന്റെ ഇത്തരം പരസ്യം വന്നിട്ടുണ്ട്. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാജസ്ഥാൻ സർക്കാർ പ്രഖ്യാപിക്കുന്ന ഇത്തരം ക്ഷേമ പദ്ധതികൾ മറ്റു സംസ്ഥാനങ്ങളിലും പരസ്യം ചെയ്യുന്നത് എന്തിനാകും? എന്തിനായാലും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ രാജ്യം മുഴുവൻ പരസ്യം ചെയ്യുന്ന ആദ്യത്തെ സർക്കാർ അല്ല രാജസ്ഥാനിലേത്. 

കന്നഡ, മലയാളം പത്രങ്ങളിൽ അശോക് ഗെലോട്ട് സർക്കാരിന്റെ നേട്ടം സംബന്ധിച്ചു നൽകിയ പരസ്യം.

ഗുജറാത്ത് മോഡൽ മുതൽ കെസിആറും സ്റ്റാലിനും വരെ 

ADVERTISEMENT

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗുജറാത്ത് മോഡൽ വികസന മാതൃക രാജ്യത്താകെ പരസ്യങ്ങളായി എത്തിയത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിയെ അവതരിപ്പിക്കുന്നതിന്റെ മുന്നൊരുക്കമായി അത് വ്യാഖ്യാനിക്കപ്പെട്ടു. മോദിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ ആ പാർട്ടിയിൽ തന്നെ എതിർപ്പുയർന്നു. പക്ഷേ 2014ലെ തിരഞ്ഞെടുപ്പിനു ശേഷം മോദി തന്നെ പ്രധാനമന്ത്രിയായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദിക്ക് ദേശീയ നേതൃത്വത്തിലേക്ക് വഴിയൊരുക്കുന്നതിൽ ആ ഗുജറാത്ത് മോഡൽ ബ്രാൻഡിങ് നൽകിയ സഹായം ചെറുതല്ല. ഇപ്പോഴും വികസനത്തിന്റെ ഗുജറാത്ത് മോഡൽ പലയിടത്തും ചർച്ചയാകുന്നു. 

ചന്ദ്രശേഖർ റാവുവിന്റെ ‘ഋതബന്ധു’ പദ്ധതിയുടെ പരസ്യം.

കെ.ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന തെലങ്കാന സർക്കാർ 2018ൽ നടപ്പാക്കിയ ‘ഋതബന്ധു’ പദ്ധതിയുടെ പരസ്യം രാജ്യത്തുടനീളമുള്ള പ്രാദേശിക പത്രങ്ങളിൽ ഒന്നാം പേജ് പരസ്യമായിരുന്നു. ചന്ദ്രശേഖർ റാവുവിന്റെ രാഷ്ട്രീയ പാർട്ടിയായ ടിആർഎസിന്റെ കൊടിയുടെ നിറമായ പിങ്ക് നിറത്തിൽ പിന്നെയും പലവട്ടം തെലങ്കാന സർക്കാരിന്റെ പരസ്യങ്ങൾ രാജ്യം മുഴുവൻ കണ്ടു. ബിജെപിക്ക് എതിരെ കോൺഗ്രസ് ഒഴികെയുള്ള പാർട്ടികളെ ചേർത്തു ഫെഡറൽ മുന്നണി രൂപീകരിച്ച് അതിന്റെ നേതൃത്വത്തിലേക്ക് വരാനുള്ള റാവുവിന്റെ നീക്കങ്ങളുടെ ഭാഗമായി ഈ പരസ്യങ്ങളെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. കർഷകർക്ക് ഓരോ വർഷവും ഏക്കറിന് 8000 രൂപ വീതം സഹായം നൽകുന്ന ‘ഋതബന്ധു’ പദ്ധതി രാജ്യം മുഴുവൻ പരസ്യപ്പെടുത്തിയ റാവുവിന്റെ നീക്കം രാജ്യത്തെ കർഷകരുടെ നേതാവായി സ്വയം അവരോധിക്കാനുള്ള ശ്രമമായും വ്യഖ്യാനിക്കപ്പെട്ടു. 

പഞ്ചാബിൽ അന്നേ തുടങ്ങി എഎപി

ഡൽഹിയിലെ ആം ആദ്മി സർക്കാരിന്റെ വികസന നേട്ടങ്ങളും രാജ്യം മുഴുവൻ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയത് ഡൽഹിക്കു പുറത്തേക്കു വളരാനുള്ള പാർട്ടിയുടെ ശ്രമത്തിന്റെ മുന്നൊരുക്കമായിരുന്നു എന്ന് പിന്നീടു പല സംസ്ഥാനങ്ങളിലും നടന്ന തിരഞ്ഞെടുപ്പുകൾ തെളിയിച്ചു. വെള്ളവും വൈദ്യുതിയും സൗജന്യമാക്കിയത് ഉൾപ്പെടെയുള്ള ഡൽഹി സർക്കാരിന്റെ വികസന നേട്ടങ്ങളാണ് ഇപ്പോഴും മറ്റു സംസ്ഥാനങ്ങളിലെ ആം ആദ്മി നേതാക്കൾ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കുന്നത്.

മറാത്തി, ഗുജറാത്തി പത്രങ്ങളിൽ എഎപി നൽകിയ പരസ്യങ്ങൾ.
ADVERTISEMENT

2016ൽ ഈ പരസ്യ പ്രചാരണത്തിന്റെ പേരിൽ എഎപി വിവാദത്തിലും പെട്ടിരുന്നു. അച്ചടി മാധ്യമങ്ങളിലെ പരസ്യത്തിനു വേണ്ടി മാത്രം പ്രതിദിനം 16 ലക്ഷം രൂപ എഎപി ചെലവാക്കുന്നുണ്ടെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അറിഞ്ഞത്. അന്ന് 91 ദിവസത്തെ പരസ്യത്തിനായി ഡൽഹി സർക്കാർ ചെലവിട്ടത് 14.45 കോടി രൂപയായിരുന്നു. ചാനലുകളിലെ പരസ്യം ഒഴിവാക്കിയായിരുന്നു ഇത്. കേരളത്തിലും കർണാടകയിലും അന്ന് എഎപി പരസ്യം നൽകിയിരുന്നു. ജനങ്ങൾക്കായുള്ള നയങ്ങളെപ്പറ്റിയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായാണ് പരസ്യം നൽകിയതെന്നായിരുന്നു പാർട്ടി നേതാക്കൾ‌ പറഞ്ഞത്. എന്തായാലും പരസ്യം ഗുണം ചെയ്തുവെന്ന് പിന്നീടുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ വ്യക്തമാക്കി. 

പഞ്ചാബിലും 2016 മുതൽ എഎപി പരസ്യം നൽകിയിരുന്നു. 2016ൽ എഎപി പരസ്യം ചെയ്തത്, ഡൽഹിയിലെ എല്ലാ സ്കൂളിലും പഞ്ചാബി ഭാഷ പഠിപ്പിക്കാൻ ഒരു അധ്യാപകനെ അല്ലെങ്കിൽ അധ്യാപികയെ നിയമിക്കുമെന്നായിരുന്നു; അവരുടെ ശമ്പളത്തുക വർധിപ്പിക്കുമെന്നും. പഞ്ചാബി–ഇംഗ്ലിഷ് ഭാഷകളിലെ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പരസ്യം നൽകി. 2017ലെ പഞ്ചാബ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു ഇത്. അന്ന് ഇതിനെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. പക്ഷേ അന്തിമ ഫലം കൊയ്തത് എഎപി തന്നെ– 5 വർഷം കഴിഞ്ഞാണെങ്കിലും കേജ്‌രിവാളിന്റെ പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തി.

സ്റ്റാലിനും മുന്നിലുണ്ട്

തമിഴ്നാട്ടിലെ എം.കെ.സ്റ്റാലിൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ പരസ്യം കേരളത്തിലെ‍ ഉൾപ്പെടെ പത്രങ്ങളിൽ വന്നത് ആഴ്ചകൾക്കു മുൻപാണ്. ബിജെപിക്കെതിരെയുള്ള പ്രാദേശിക പാർട്ടികളുടെ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്ന നേതാവാണ് സ്റ്റാലിനും. ഈ നീക്കത്തിൽ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികളുടെ പിന്തുണയും സ്റ്റാലിനുണ്ട്. എന്നാൽ ദേശീയ തലത്തിൽ ഇത്തരം നേതൃപദവികളിലേക്ക് സാധ്യത കൽപിച്ചിട്ടില്ലാത്ത അശോക് ഗെലോട്ട് തന്റെ സർക്കാരിന്റെ വികസന നേട്ടങ്ങൾ രാജ്യം മുഴുവൻ പ്രചരിപ്പിക്കുന്നതിന്റെ രാഷ്ട്രീയ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. 

മറ്റു സംസ്ഥാനങ്ങളിൽ നൽകുന്ന പരസ്യങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. സംസ്ഥാനത്തേക്ക് ധാരാളം നിക്ഷേപം വരും. അത് ജനത്തിനും ഗുണം ചെയ്യും

ADVERTISEMENT

രാജ്യത്ത് 2 സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരണം. അതിൽ പ്രധാനപ്പെട്ട രാജസ്ഥാനിലെ ഈ ഭരണനേട്ടങ്ങൾ മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസിന് പ്രചാരണത്തിന് ഉപയോഗിക്കാമെന്ന സാധ്യത കോൺഗ്രസ് നേതാക്കൾ തള്ളുന്നില്ല. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പദ്ധതി നിലനിൽക്കുമ്പോൾ പഴയ പെൻഷൻ പദ്ധതിയിലേക്കു മടങ്ങാനുള്ള രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന്റെ തീരുമാനം കേരളത്തിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രചാരണ വിഷയമാക്കുന്നുണ്ട്. എന്നാൽ അതു മാത്രമല്ല ലക്ഷ്യം. 

കിറ്റെക്‌സ് എംഡി സാബു ടി.ജോണിനെ തെലങ്കാനയിലേക്ക് സ്വാഗതം ചെയ്യുന്ന വ്യവസായ മന്ത്രി മന്ത്രി കെ.ടി.രാമറാവു.

ലക്ഷ്യം തുറന്നു പറഞ്ഞത് കെ.ടി.രാമറാവു 

സംസ്ഥാന സർക്കാരുകൾ വികസന നേട്ടങ്ങൾ രാജ്യം മുഴുവൻ പരസ്യം ചെയ്യുന്നതിൽ യഥാർഥ ലക്ഷ്യം തുറന്നു പറഞ്ഞത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകനും വ്യവസായ മന്ത്രിയായ കെ.ടി.രാമറാവുവാണ്. ‘ഇത്തരം പരസ്യങ്ങളിലൂടെ സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായ വർധിക്കും. സംസ്ഥാനത്തേക്ക് ധാരാളം നിക്ഷേപം വരും’–അദ്ദേഹം പറഞ്ഞു. 2014 മുതൽ 2018 വരെയുള്ള തെലങ്കാന സർക്കാർ പരസ്യങ്ങൾക്കായി 300 കോടി രൂപ ചെലവഴിച്ചെന്ന വിവരാവകാശ രേഖകൾ പുറത്തുവന്നപ്പോഴായിരുന്നു രാമറാവുവിന്റെ മറുപടി. 

ഈ പരസ്യങ്ങളിലൂടെ തെലങ്കാന ഒരു വികസിത സംസ്ഥാനമായി രാജ്യമെങ്ങും അറിയപ്പെടുമെന്നും അതുവഴി നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോടികൾ മുടക്കിയുള്ള ഈ രാജ്യവ്യാപക പരസ്യങ്ങൾക്കു രാഷ്ട്രീയ ലക്ഷ്യങ്ങൾ മാത്രമല്ല എന്നു തുറന്നു പറയുകയായിരുന്നു രാമറാവു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പ്രഖ്യാപിക്കുന്ന ക്ഷേമപദ്ധതികൾ രാജ്യം മുഴുവൻ പ്രചരിപ്പിക്കുന്ന രാജസ്ഥാൻ സർക്കാരിന്റെ യഥാർഥ ലക്ഷ്യം സംസ്ഥാനത്തിന്റെ പ്രതിച്ഛായാ നിർമിതിയും അതുവഴിയുള്ള ലഭിക്കുന്ന നിക്ഷേപങ്ങളും തന്നെയാണ് എന്നാണു വിവരം. അതിനോടൊപ്പം രാജ്യത്തെ കോൺഗ്രസ് നേതാക്കൾക്ക് ചൂണ്ടിക്കാണിക്കാൻ ഒരു ‘രാജസ്ഥാൻ മോഡൽ’ ലഭിക്കുന്നു എന്നു മാത്രം. 

English Summary: Is Ashok Gehlot Following AAP, Narendra Modi, TRS, Stalin Models of Advertising in other States?