എയർ ഇന്ത്യയുടെ സിഇഒ ആയി ടാറ്റ സൺസ് ആദ്യം നിശ്ചയിച്ചത് ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ എൽകർ ഐജെയെയാണ്. എന്നാൽ വിവാദങ്ങളിൽ തട്ടി ഈ നിയമനം നടന്നില്ല. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി അടുത്ത ബന്ധമുള്ള ഐജെയെ എയർ ഇന്ത്യ സിഇഒ ആക്കിയ തീരുമാനത്തിന് കേന്ദ്രസർക്കാർ ക്ലിയറൻസ് നൽകരുതെന്ന് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച്ആ വശ്യപ്പെട്ടിരുന്നു. നിയമനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും...

എയർ ഇന്ത്യയുടെ സിഇഒ ആയി ടാറ്റ സൺസ് ആദ്യം നിശ്ചയിച്ചത് ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ എൽകർ ഐജെയെയാണ്. എന്നാൽ വിവാദങ്ങളിൽ തട്ടി ഈ നിയമനം നടന്നില്ല. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി അടുത്ത ബന്ധമുള്ള ഐജെയെ എയർ ഇന്ത്യ സിഇഒ ആക്കിയ തീരുമാനത്തിന് കേന്ദ്രസർക്കാർ ക്ലിയറൻസ് നൽകരുതെന്ന് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച്ആ വശ്യപ്പെട്ടിരുന്നു. നിയമനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എയർ ഇന്ത്യയുടെ സിഇഒ ആയി ടാറ്റ സൺസ് ആദ്യം നിശ്ചയിച്ചത് ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ എൽകർ ഐജെയെയാണ്. എന്നാൽ വിവാദങ്ങളിൽ തട്ടി ഈ നിയമനം നടന്നില്ല. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി അടുത്ത ബന്ധമുള്ള ഐജെയെ എയർ ഇന്ത്യ സിഇഒ ആക്കിയ തീരുമാനത്തിന് കേന്ദ്രസർക്കാർ ക്ലിയറൻസ് നൽകരുതെന്ന് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച്ആ വശ്യപ്പെട്ടിരുന്നു. നിയമനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണക്കാരുടെ രാജ്യാന്തര വിമാനയാത്രയെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതിന്റെ അനുഭവപരിചയവുമായാണ് ഇന്ത്യയിലെ സാധാരണക്കാരുടെ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ തലപ്പത്തേക്ക് ഒരു ന്യൂസീലൻഡുകാരനെത്തുന്നത്. 2011ൽ സ്കൂട്ട് എന്ന വിമാനക്കമ്പനി ജനിക്കുന്നതു തന്നെ സാധാരണക്കാരനു വേണ്ടിയാണ്. ആ സ്കൂട്ടിനെ വെള്ളവും വളവും നൽകി വളർത്തിയ ക്യാംപ്ബെൽ വിൽസൻ എന്ന അൻപതുകാരനാണ് എയർ ഇന്ത്യയെ നയിക്കാനെത്തുന്നത്. ടാറ്റ സൺസ്, എയർ ഇന്ത്യ ഏറ്റെടുത്ത ശേഷമെത്തുന്ന ആദ്യ കോർപറേറ്റ് സിഇഒ ആണ് ക്യാംപ്ബെൽ. ഏറെ വിവാദങ്ങൾക്കു ശേഷമാണ് ടാറ്റ എയർ ഇന്ത്യയ്ക്കായി നായകനെ തിരഞ്ഞെടുക്കുന്നത്. ആദ്യം നിശ്ചയിച്ചയാളെ വിവാദങ്ങൾക്ക് പിന്നാലെ ടാറ്റയ്ക്ക് നഷ്ടമായി. തുടർന്നാണ് ക്യാംപ്ബെല്ലിന്റെ വരവ്.

∙ 4 പഴയ വിമാനവുമായി തുടക്കം; സ്കൂട്ട് എന്ന വികാരം

ADVERTISEMENT

2011ലാണ് സാധാരണക്കാർക്കു വേണ്ടി സിംഗപ്പൂർ എയർലൈൻസ്, അവരുടെ ബജറ്റ് കമ്പനിയെന്ന നിലയിൽ സ്കൂട്ട് എയർലൈൻസിനു തുടക്കമിടുന്നത്. സാരഥിയായി കമ്പനി തീരുമാനിച്ചത് ന്യൂസീലൻഡ് സ്വദേശിയായ ക്യാംപ്ബെല്ലിനെയും. മാതൃകമ്പനിയിൽനിന്ന് ഏറ്റെടുത്ത 4 പഴയ ബോയിങ് 777–200 വിമാനങ്ങൾ വച്ചാണ് സർവീസുകൾ ആരംഭിച്ചത്. ആദ്യ യാത്ര 2012 ജൂൺ 5ന് സിംഗപ്പൂരിൽനിന്ന് സിഡ്നിയിലേക്ക്. അന്നു മുതൽ ‘സ്കൂട്ട്’ ക്യാംപ്ബെല്ലിന്റെ വികാരമാണ്. 4 വിമാനത്തിൽ തുടങ്ങി ഇപ്പോൾ 60 വിമാനത്തിലെത്തി നിൽക്കുന്നു സ്കൂട്ടിന്റെ കുതിപ്പ്. എന്നാൽ 2016ൽ സ്ഥാപക സിഇഒ സ്ഥാനത്തുനിന്ന് ക്യാംപ്ബെൽ മാതൃകമ്പനിയായ സിംഗപ്പൂർ എയർലൈൻസിലേക്ക് തിരിച്ചുപോയി. എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ഓഫ് സെയിൽസ് ആൻഡ് മാർക്കറ്റിങ് എന്ന തസ്തികയിലാണ് പിന്നീട് പ്രവർത്തിച്ചത്.

2020ൽ ഉന്നതതല ജീവനക്കാരുടെ പുനർവിന്യാസം നടക്കുന്ന സമയത്ത് സിംഗപ്പൂർ എയർലൈൻസിന്റെ ചീഫ് എക്സിക്യുട്ടിവ് ഓഫിസർ ക്യാംപ്ബെല്ലിനോടു ചോദിച്ചു–‘ഈ തസ്തികയിലെ ജോലിക്കു ശേഷം എന്തു ചെയ്യാനാണ് ആഗ്രഹം?’. ക്യാംപ്ബെൽ തന്റെ ആഗ്രഹം മറച്ചുവച്ചില്ല. വൈകാരികമായി വളരെ അടുപ്പമാണ് സ്കൂട്ടിനോടുള്ളതെന്നും തനിക്കവിടേക്ക് തിരിച്ചുപോകണമെന്നും ക്യാംപ്ബെൽ പറഞ്ഞു. മുൻപ് ചെയ്തിരുന്ന അതേ ജോലിയിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യം സിംഗപ്പൂർ എയർലൈൻസ് മാനേജ്മെന്റിനു പോലും വിചിത്രമായ തോന്നി. സ്കൂട്ടിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് സഹപ്രവർത്തകർ പോലും കരുതിയിരുന്ന സ്ഥാനത്ത് ക്യാംപ്ബെൽ 2020ൽ വീണ്ടും സിഇഒ സ്ഥാനത്തെത്തി, രണ്ടാം ടേമിൽ.

ADVERTISEMENT

2016 മുതൽ 2020 വരെയുള്ള കാലത്ത് ലീ ലിക് സിൻ ആയിരുന്നു സ്കൂട്ടിന്റെ സിഇഒ. ടൈഗർഎയർ എന്ന സഹോദരസ്ഥാപനവുമായി സ്കൂട്ട് ലയിക്കുന്നതും ഇക്കാലത്താണ്. 2020ൽ ക്യാംപ്ബെൽ തിരിച്ചെത്തുമ്പോൾ താൻ വെള്ളമൊഴിച്ചു വളർത്തിയ കമ്പനി വലിയ ഉയരങ്ങളിലെത്തിയിരുന്നു. 4 വിമാനമുണ്ടായിരുന്ന സ്ഥാനത്ത് 47 വിമാനങ്ങളായി. ഇതു പിന്നീട് 60 ആയി ഉയർന്നു.

∙ തുടക്കം മാനേജ്മെന്റ് ട്രെയിനിയായി

ADVERTISEMENT

ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ ജനിച്ച ക്യാംപ്ബെൽ അവിടുത്തെ കാന്റർബറി യൂണിവേഴ്സിറ്റിയിൽ നിന്നാണ് കൊമേഴ്സിൽ മാസ്റ്റേഴ്സ് എടുക്കുന്നത്. 1996ൽ ഒരു മാനേജ്മെന്റ് ട്രെയിനിയായിട്ടാണ് ക്യാംപ്ബെൽ സിംഗപ്പൂർ എയർലൈൻസിൽ ജോലിക്കു കയറുന്നത്. 1999ൽ തന്നെ സൗത്ത് വെസ്റ്റ് പസിഫിക് റീജനൽ മാർക്കറ്റിങ് മാനേജറായി നിയോഗിക്കപ്പെട്ടു.

2003ൽ റവന്യു മാനേജ്മെന്റ്, നെറ്റ്‍വർക്ക് പ്ലാനിങ് റോളുകളുമായി സിംഗപ്പൂരിലെ ആസ്ഥാനത്ത് നിയമിതനായി. 2006ൽ കാനഡയിൽ കമ്പനിയുടെ വൈസ് പ്രസിഡന്റ്, 2008ൽ ഹോങ്കോങ്ങിലും 2010ൽ ജപ്പാനിലും ജനറൽ മാനേജർ. സ്കൂട്ട് എന്ന കമ്പനി ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ക്യാംപ്ബെൽ 2011ൽ തിരികെ സിംഗപ്പൂരിലെത്തുന്നത്. ട്രെയിനിയായി ജോലിക്ക് കയറി വെറും 15 വർഷത്തിനുള്ളിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ ഉപകമ്പനിയായ സ്കൂട്ടിന്റെ സിഇഒ സ്ഥാനത്തേക്ക് ക്യാംപ്ബെൽ എത്തിയത്.

∙ ‘എൽകർ ഐജെ’യിൽ തട്ടിവീണപ്പോൾ

എയർ ഇന്ത്യയുടെ സിഇഒ ആയി ടാറ്റ സൺസ് ആദ്യം നിശ്ചയിച്ചത് ടർക്കിഷ് എയർലൈൻസിന്റെ മുൻ ചെയർമാൻ എൽകർ ഐജെയെയാണ്. എന്നാൽ വിവാദങ്ങളിൽ തട്ടി ഈ നിയമനം നടന്നില്ല. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി അടുത്ത ബന്ധമുള്ള എൽകർ ഐജെയെ എയർ ഇന്ത്യ സിഇഒ ആക്കിയ തീരുമാനത്തിന് കേന്ദ്രസർക്കാർ ക്ലിയറൻസ് നൽകരുതെന്ന് ആർഎസ്എസ് പോഷകസംഘടനയായ സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) ആവശ്യപ്പെട്ടിരുന്നു. നിയമനം രാജ്യസുരക്ഷയെ ബാധിക്കുമെന്നും എസ്ജെഎം വാദമുന്നയിച്ചു.

എൽകർ ഐജെ. ചിത്രം: Turkish Airlines

തുർക്കി പ്രസിഡന്റ് എർദോഗൻ ഇസ്തംബുൾ മേയർ ആയിരുന്നപ്പോൾ ഐജെ അദ്ദേഹത്തിന്റെ ഉപദേശകനായിരുന്നു. തുർക്കിയിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയുടെ അധ്യക്ഷനും വേൾഡ് അസോസിയേഷൻ ഓഫ് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ ഏജൻസീസ് ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്. 2020ൽ പാക്കിസ്ഥാൻ സന്ദർശനത്തിനിടെ കശ്മീർ വിഷയത്തിൽ പാക്ക് നിലപാടിനു എർദോഗൻ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ കനത്ത പ്രതിഷേധവും അറിയിച്ചിരുന്നു. വിവാദം കൊടുമ്പിരിക്കൊണ്ടതോടെ സ്ഥാനം ഏറ്റെടുക്കാൻ താനില്ലെന്ന് ഐജെ വ്യക്തമാക്കുകയായിരുന്നു. തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ചില മാധ്യമങ്ങൾ അനാവശ്യ നിറം പകരാൻ ശ്രമിക്കുകയാണെന്നും പുകമറയുണ്ടായതിനാൽ സ്ഥാനം ഏറ്റെടുക്കുന്നത് ഉചിതമല്ലെന്നുമായിരുന്നു ഐജെ പ്രസ്താവനയിൽ പറഞ്ഞത്.

English Summary: Who is New Zealander Campbell Wilson, New CEO and MD of Air India?