ഉദയ്‌പൂർ ∙ കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ പദയാത്ര നടത്താൻ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി പദയാത്ര സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതിനു പുറമേ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദയ്‌പൂർ ∙ കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ പദയാത്ര നടത്താൻ കോണ്‍ഗ്രസ്. രാജ്യവ്യാപകമായി പദയാത്ര സംഘടിപ്പിക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. ഇതിനു പുറമേ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാൻ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഇതിനായി കമൽനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി വരും. രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന ചിന്തൻ ശിബിരം രാഷ്ട്രീയകാര്യ സമിതി ചർച്ചയിലാണ് ഈ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഒരു കുടുംബം, ഒരു ടിക്കറ്റ് നിർദ്ദേശത്തിനും പ്രവർത്തക സമിതി അംഗീകാരം നൽകി. അതേസമയം, അഞ്ചു വർഷത്തെ പ്രവർത്തനപരിചയം ഉണ്ടെങ്കിൽ കുടുംബത്തിലെ ഒരാൾക്കു കൂടി ടിക്കറ്റ് നൽകാനും ധാരണയായി. കോൺഗ്രസ് ഭാരവാഹിത്വത്തിൽ പകുതി പേർ 50 വയസ്സിൽ താഴെ ഉള്ളവരായിരിക്കും. എൻഎസ്‌യുഐ, യൂത്ത് കോൺഗ്രസ് ആഭ്യന്തര തിരഞ്ഞെടുപ്പുകൾ നിരോധിക്കും. നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ നിരവധി അഴിമതികൾ കടന്നുകയറിയിട്ടുണ്ട്. അതിനാൽ തിരഞ്ഞെടുപ്പിന്റെ എല്ലാ തലത്തിലും കോൺഗ്രസ് ഭാരവാഹികളെ നിയമിക്കും.

ADVERTISEMENT

English Summary: Congress Chinthan Shivir plans Padayathra to increase popularity