പിറന്നാളിന് ചെല്ലാൻ അവൾ വിളിച്ചെങ്കിലും അസുഖം കാരണം ഞാൻ വരില്ലെന്നു പറഞ്ഞതാണ്... ഉമ്മ വരേണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാൻ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാൻ ഓര് ശ്രമിക്കുന്നുണ്ട്. ഞാൻ തരില്ലെന്നു പറഞ്ഞാൽ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ...’’ മകൾ ഫോണിൽ വിളിച്ച അവസാന വാക്കുകൾ വാവിട്ടു കരഞ്ഞ് ഉമ്മ ഉമൈബ പറയുമ്പോൾ കേട്ടു നിന്നവരും വിതുമ്പി...

പിറന്നാളിന് ചെല്ലാൻ അവൾ വിളിച്ചെങ്കിലും അസുഖം കാരണം ഞാൻ വരില്ലെന്നു പറഞ്ഞതാണ്... ഉമ്മ വരേണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാൻ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാൻ ഓര് ശ്രമിക്കുന്നുണ്ട്. ഞാൻ തരില്ലെന്നു പറഞ്ഞാൽ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ...’’ മകൾ ഫോണിൽ വിളിച്ച അവസാന വാക്കുകൾ വാവിട്ടു കരഞ്ഞ് ഉമ്മ ഉമൈബ പറയുമ്പോൾ കേട്ടു നിന്നവരും വിതുമ്പി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിറന്നാളിന് ചെല്ലാൻ അവൾ വിളിച്ചെങ്കിലും അസുഖം കാരണം ഞാൻ വരില്ലെന്നു പറഞ്ഞതാണ്... ഉമ്മ വരേണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാൻ ഉമ്മയ്ക്കു തരും. ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി. അതു തട്ടിയെടുക്കാൻ ഓര് ശ്രമിക്കുന്നുണ്ട്. ഞാൻ തരില്ലെന്നു പറഞ്ഞാൽ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ...’’ മകൾ ഫോണിൽ വിളിച്ച അവസാന വാക്കുകൾ വാവിട്ടു കരഞ്ഞ് ഉമ്മ ഉമൈബ പറയുമ്പോൾ കേട്ടു നിന്നവരും വിതുമ്പി...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ‘പണം തരില്ലെന്നു പറഞ്ഞാൽ ഓര് എന്നെ കാല് കൂട്ടിക്കെട്ടി അടിക്കുന്നുണ്ടുമ്മാ’ മകൾ ഷഹാനയുടെ ഈ വാക്കുകൾ ഉമ്മ ഉമൈബയുടെ നെഞ്ചിൽ ഇപ്പോഴും കെടാത്ത തീയാണ്. പിറന്നാളിനു ക്ഷണിച്ച മകളുടെ മരണ വാർത്ത അതേ ദിവസംതന്നെ അറിയേണ്ടി വന്നതിന്റെ ഞെട്ടലിൽ നിന്ന് ഉമ്മ ഉമൈബ ഇപ്പോളും മോചിതയായിട്ടില്ല. ഏറെക്കാലം കഷ്ടപ്പെട്ട് പണിതുയർത്തിയ സ്വന്തം വീട്ടിലേക്ക് ചേതനയറ്റ ശരീരമായി ഷഹാന എത്തിയപ്പോൾ മൃതദേഹം നോക്കി കരയാൻ പോലുമാകാതെ ആ ഉമ്മ തരിച്ചിരുന്നു. കോഴിക്കോട് നിന്നു വെള്ളിയാഴ്ച്ച രാത്രി 10ന് ചെമ്പ്രകാനത്തെ വീട്ടിലെത്തിച്ച മൃതദേഹം രാത്രി 11ന് കുളപ്പള്ളി ജുമാ മസ്ജിദ് വളപ്പിലാണ് ഖബറടക്കിയത്. മരണം കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ച് ബന്ധുക്കൾ രംഗത്തെത്തുകയും ചെയ്തു. അറസ്റ്റു ചെയ്യപ്പെട്ട ഭർത്താവ് സജാദിനെ പറമ്പിൽ ബസാറിനടുത്തുള്ള വീട്ടിൽ കഴിഞ്ഞ ദിവസം ചേവയൂർ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. ഫുഡ് ഡെലിവറിയുടെ മറവിൽ ഇയാൾ ലഹരി വിൽപന നടത്തിയിരുന്നെന്നാണു സൂചന. ലഹരി മരുന്ന് ഉപയോഗം സംബന്ധിച്ചും വിശദമായ അന്വേഷണമുണ്ടാകും. കണ്ണീരിൽ മുങ്ങിയ ഷഹാനയുടെ ജീവിതം പറയുകയാണ് ഉമൈബയും ബന്ധുക്കളും...

ഷഹാന (ചിത്രത്തിനു കടപ്പാട്: Instagram)

∙ ആ പരാതി അന്നു നൽകിയിരുന്നെങ്കിൽ... 

ADVERTISEMENT

ഷഹാനയും സജാദുമായി പ്രശ്നങ്ങള്‍ പതിവായിരുന്നെന്ന് വാടക വീടിനു സമീപമുള്ളവർ പറയുന്നു. കാര്യമായ ജോലികളൊന്നും സജാദിന് ഇല്ലായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ വിരലിലെണ്ണാവുന്ന തവണ മാത്രമാണ് ഷഹാന വാടകവീട്ടിൽനിന്നു പുറത്തിറങ്ങിയത്. പലപ്പോഴും ചോദിച്ചെങ്കിലും പ്രയാസങ്ങൾ അയൽക്കാരോടും തുറന്നു പറഞ്ഞിരുന്നില്ല. മോഡലിങ് അവസരങ്ങളേറെയും കഴിഞ്ഞ വർഷമാണു ലഭിച്ചതെന്നു കരുതുന്നു. സജാദ് വൈകുന്നേരങ്ങളിൽ പുറത്തു പോയി രാത്രി വൈകി തിരിച്ചെത്തുകയാണു പതിവ്. രാത്രിയിൽ പലപ്പോഴും ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ഒരിക്കൽ പ്രശ്നമുണ്ടായപ്പോൾ വാടക വീടിന്റെ ഉടമ ഷഹാനയോട് പൊലീസിൽ പരാതി നൽകാൻ ആവശ്യപ്പെട്ടെങ്കിലു ഷഹാന തയാറായില്ല. അന്നു പരാതി നൽകിയിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നെന്ന് അയൽക്കാർ പറയുന്നു. സജാദിന്റെ കൂട്ടുകാർ ലഹരിക്കടിമകളാണെന്നും അതാണ് ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്കു കാരണമെന്നും പറയപ്പെടുന്നുണ്ട്. സജാദ് വൈകുന്നേരങ്ങളിൽ പുറത്തു പോകുന്നതിനെ ഷഹാന എതിർത്തിരുന്നു. 

ഷഹാന (ചിത്രത്തിനു കടപ്പാട്: Instagram)

∙ ‘സജാദ് കെട്ടിത്തൂക്കിയെന്നു സംശയം’

‘പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നു പറയുന്നു, കൂടുതൽ പരിശോധന നടത്തണം. അഞ്ചടിയിലേറെ ഉയരമുള്ള ഷഹാന ആ ജനലിൽ തൂങ്ങിയെന്നു വിശ്വസിക്കാൻ കഴിയുന്നില്ല’–ഷഹാനയുടെ സഹോദരൻ ബിലാൽ പറയുന്നു. ‘‘കൊലപ്പെടുത്തിയതിനു ശേഷം കെട്ടിത്തൂക്കിയതാകാം. കേസിൽ സജാദിന്റെ ഉമ്മയുടെ പങ്കും അന്വേഷിക്കണം’’– ബിലാൽ പറഞ്ഞു. ‘‘ഇന്നലെ പിറന്നാളിന് ചെല്ലാൻ അവൾ വിളിച്ചെങ്കിലും അസുഖം കാരണം ഞാൻ വരില്ലെന്നു പറഞ്ഞതാണ്... ഉമ്മ വരേണ്ട, എനിക്ക് അഭിനയിച്ചു കിട്ടിയ തുകയ്ക്കുള്ള ചെക്ക് ഞാൻ ഉമ്മയ്ക്കു തരും... ഉമ്മയുടെ ചികിത്സയ്ക്ക് അതുമതി... അതു തട്ടിയെടുക്കാൻ ഓര് ശ്രമിക്കുന്നുണ്ട്... ഞാൻ തരില്ലെന്നു പറഞ്ഞാൽ എന്നെ കാലുകെട്ടി അടിക്കുന്നുണ്ടുമ്മാ...’’ വ്യാഴാഴ്ച വൈകിട്ട് മകൾ ഫോണിൽ വിളിച്ച അവസാന വാക്കുകൾ വാവിട്ടു കരഞ്ഞു ഷഹാനയുടെ ഉമ്മ ഉമൈബ പറയുമ്പോൾ കേട്ടു നിന്നവരും വിതുമ്പി. ഷഹാനയുടെ മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസം രാവിലെയാണ് ഉമൈബയും ഷഹാനയുടെ സഹോദരൻ ബിലാലും മറ്റു ബന്ധുക്കളും കോഴിക്കോട് എത്തിയത്.

∙ പരിചയം സജാദിന്റെ ബന്ധുക്കൾ വഴി

ADVERTISEMENT

കാസർകോട് ജില്ലയിലെ ചട്ടഞ്ചാലിലായിരുന്നു ഷഹാനയുടെ കുടുംബം ആദ്യം താമസിച്ചിരുന്നത്. ഇവരുടെ ഉപ്പ നേരത്തേ വേര്‍പിരിഞ്ഞാണു താമസിച്ചിരുന്നത്. ചട്ടഞ്ചാലിൽ ഷഹാനയുടെ അയൽക്കാരായി വാടകയ്ക്കു വന്നത് സജാദിന്റെ ബന്ധുക്കളായിരുന്നു. ചട്ടഞ്ചാലിലെ സ്കൂളിലായിരുന്നു ഷഹാനയുടെ പഠനം. ഷഹാന സ്കൂൾ പഠനം കഴിഞ്ഞ സമയത്ത്, സജാദുമായി വിവാഹം ഉറപ്പിക്കുന്ന കാര്യം അയൽവാസികൾ വീട്ടുകാരോട് ആലോചിച്ചു. 18 വയസ്സായതിനു ശേഷം മതിയെന്നും തീരുമാനിച്ചു. ഷഹാന ഈ സമയത്ത് ഫാഷൻ ഡിസൈനിങ്ങുമായി ബന്ധപ്പെട്ട കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. 

ഷഹാന (ചിത്രത്തിനു കടപ്പാട്: Instagram)

കോഴിക്കോട്ടു നിന്ന് സജാദിന്റെ ബന്ധുക്കൾ ഷഹാനയുടെ വീട്ടിലെത്തി സംസാരിച്ചു. സജാദ് ദുബായിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് കോഴിക്കോട്ടെ സജാദിന്റെ വീട്ടിലേക്ക് ഷഹാനയുടെ ബന്ധുക്കൾ പോയി. എന്നാൽ‍ കോഴിക്കോടെ വീട് സ്വന്തമല്ലെന്നും വാടകയ്ക്കാണെന്നും സംസാരത്തിനിടെ ഷഹാനയുടെ ബന്ധുക്കൾക്കു മനസിലായി. ഇതോടെ ഷഹാന തന്നെ ബന്ധം വേണ്ടെന്നു തീരുമാനിച്ചു. 2018ലാണ് ഈ സംഭവങ്ങൾ നടക്കുന്നത്. എന്നാൽ സജാദ് ഷഹാനയെ തുടർച്ചയായി ഫോണിൽ‍ മെസേജ് അയച്ചും വിളിച്ചും ബന്ധം നിലനിർത്തി. പിന്നീട് ഇവർ അടുപ്പത്തിലുമായി. വീണ്ടും വിവാഹാലോചനകൾ തുടങ്ങിയ സമയത്തു തന്നെ സജാദിനെ വിവാഹം കഴിച്ചാൽ മതിയെന്ന് ഷഹാന വീട്ടുകാരോടു പറഞ്ഞു. അങ്ങനെയാണ് 2020 ഡിസംബർ 3ന് വിവാഹം നടക്കുന്നത്. 

∙ മോഡലിങ്ങിൽ തിളങ്ങി

കോഴിക്കോട് നിന്ന് മോഡലിങ്ങിലും സിനിമയിലും അവസരങ്ങൾ ലഭിച്ചാൽ കരിയറിൽ പുരോഗതിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഷഹാന. ജ്വല്ലറികളുടെ പരസ്യങ്ങളിൽ അഭിനയിക്കുകയും ചെയ്തു. ‘ലോക്ഡൗൺ’ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. കോഴിക്കോടെത്തിയ ശേഷം 2021ലായിരുന്നു ഇവയിലേറെയും. കൂടുതൽ അവസരങ്ങൾ‍ ലഭിച്ചു വരുന്നതിനിടെ സജാദുമായുള്ള പ്രശ്നങ്ങൾ രൂക്ഷമായി. ഷഹാനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വാടക വീട്ടിൽ ഇവർ താമസത്തിനെത്തിയത് 2022 ഫെബ്രുവരിയിലാണ്. ലോക്ഡൗൺ കാലത്താണു ഷഹാന ഇൻസ്റ്റഗ്രാമിൽ കൂടുതൽ സജീവമായത്. ഒട്ടേറെ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ ഷഹാന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. പുതിയ  വസ്ത്രങ്ങള്‍ ധരിച്ച് തുടർച്ചയായി യാത്രകൾ നടത്തി സന്തോഷവതിയായാണു ഷഹാനയെ എല്ലായ്പ്പോഴും കണ്ടിരുന്നത്. 

ADVERTISEMENT

മോഡലിങ് ഷൂട്ടുകളിലൂടെ വളരെ പെട്ടെന്നു തന്നെ ഫോളോവേഴ്സ് അരലക്ഷത്തിലേറെയായി. 3 ദിവസം മുൻപും ഷഹാന സമൂഹമാധ്യമങ്ങളിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. മോഡലിങ് രംഗത്തുനിന്ന് ഷഹാനയ്ക്കു ലഭിച്ച പ്രതിഫലക്കാര്യത്തിൽ സജാദുമായി തർക്കങ്ങളുണ്ടായിരുന്നു. ഷഹാനയുടെ പ്രൊഫൈൽ ഏങ്കിലും തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന പരിശോധന അന്വേഷണസംഘം നടത്താൻ സാധ്യതയുണ്ട്. ഷഹാനയ്ക്കു ലഭിച്ച പ്രതിഫലവുമായി ബന്ധപ്പെട്ട് സംഭവ ദിവസം രാത്രിയിലും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. പെരുന്നാൾ സമയത്തെ പ്രതിഫലം ഉമ്മയ്ക്കു നൽകണമെന്ന് ഷഹാനയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ സജാദ് ഇതിനു സമ്മതിച്ചില്ല. 

∙ സ്വന്തം വീട് കാണാതെ ഷഹാനയുടെ മടക്കം

ഏതാനും മാസം മുൻപാണു ചീമേനി വലിയപൊയിൽ ഉച്ചിത്തിടിലിൽ ഉമൈബ സ്ഥലം വാങ്ങി വീടുവച്ചത്. പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഷഹാനയുടെ വിവാഹം നടക്കുമ്പോൾ ഇവർ ചട്ടഞ്ചാലിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. വിവാഹശേഷം ഒരിക്കൽ മാത്രമാണു ഷഹാന വിരുന്നു വന്നത്. അതും വാടക വീട്ടിലേക്കു തന്നെ. പിന്നീടു കാസർകോടേക്കു ഷഹാന വീട്ടുകാരെ കാണാൻ വന്നിട്ടില്ല. പ്രശ്നങ്ങളുണ്ടായപ്പോൾ വീട്ടിലേക്കു വിളിച്ചെങ്കിലും സജാദുമായി കോഴിക്കോട് തന്നെ മുന്നോട്ടു പോകാനായിരുന്നു ഷഹാനയുടെ തീരുമാനം. ആദ്യമായി വീട്ടിലേക്ക് ഷഹാന എത്താനുള്ള കാത്തിരിപ്പാകട്ടെ എല്ലാവരുടെയും കണ്ണിലെ നനവുമായി.

‘എന്റെ കുഞ്ഞിനെ കൊന്നതാണ്. അവൾ ഒരിക്കലും മരിക്കില്ല.’ ചെമ്പ്രകാനത്തെ വീട്ടിലിരുന്നു നബീസ എന്ന 84കാരി കരഞ്ഞ് കൊണ്ട് പറയുമ്പോൾ ആ സങ്കടക്കടലിന് മുന്നിൽ കുടുംബാംഗങ്ങൾക്കു പോലും പിടിച്ച് നിൽക്കുവാൻ കഴിയാത്ത അവസ്ഥയാണ്. നബീസയുടെ പേര മകളാണ് ഷഹാന. ‘‘പിറന്നാളിന് പോകണമെന്നാഗ്രഹിച്ചിരുന്നു, അതിനിടയിലാണ് അവൾ പോയത്.. ഇത് എങ്ങനെ സഹിക്കും’’– മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വേദനയ്ക്കിടയിലും നബീസയ്ക്ക് ഷഹാനയെക്കുറിച്ചു മാത്രമേ പറയാനുള്ളു.

∙ ഒടുവിൽ എല്ലാം അവസാനിപ്പിച്ച് മടക്കം

പ്രശ്നങ്ങളുണ്ടെന്ന് ഷഹാന പറയുമ്പോൾ വീട്ടിലേക്കു മടങ്ങാൻ പലതവണ പറഞ്ഞതാണ്. വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്നു പറഞ്ഞിട്ടും കേട്ടില്ല. ശരിയാകും, അഡ്ജസ്റ്റ് ചെയ്യാം എന്നായിരുന്നു ഷഹാനയുടെ തീരുമാനം. സജാദിനെ ദുബായിലേക്ക് വിടാമെന്ന് സജാദിന്റെ ഉമ്മ പറഞ്ഞിരുന്നതായും ഷഹാനയുടെ ബന്ധുക്കൾ പറഞ്ഞു. ‘‘മകൾ ആത്മഹത്യ ചെയ്യില്ല... അവൾക്കു മരണം പേടിയാണ്... അവൾ ജോലി ചെയ്തു കിട്ടുന്ന പൈസ മുഴുവൻ അവൻ ധൂർത്തടിക്കുകയാണ്. പണം കൊടുത്തില്ലെങ്കിൽ മർദിക്കും. റൂമിൽ സുഹ‍ൃത്തുക്കളെ കൊണ്ടു വന്നു മദ്യപിക്കുകയും മയക്കുമരുന്നു ഉപയോഗിക്കുകയും ചെയ്യുന്നത് മകൾ ഫോണിൽ അറിയിക്കാറുണ്ട്. പലവട്ടം അവളോടു വീട്ടിലേക്കു തിരിച്ചു പോരാൻ ആവശ്യപ്പെട്ടിട്ടും അവൻ ശരിയാകും...ശരിയാകും എന്നു പറഞ്ഞു നിൽക്കുകയായിരുന്നു’– ഉമൈബ കണ്ണീരോടെ പറഞ്ഞു നിർത്തി.

English Summary: Shahana's Death: Shocking Reveals of Mother, Brother and Neighbors